Home Blog Page 1839

സംസ്ഥാനത്തെ ഐ ടി ഐകളിൽ ശനിയാഴ്ച പ്രവർത്തി ദിനം ഒഴിവാക്കി, ആർത്തവ അവധിയും കിട്ടും

തിരുവനന്തപുരം.പ്രതിഷേധങ്ങൾക്കൊടുവിൽ സംസ്ഥാനത്തെ ഐ.ടി.ഐകളിൽ ശനിയാഴ്ച പ്രവർത്തി ദിനം ഒഴിവാക്കി. പരിശീലസമയം നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാൻ പഠനസമയവും പുനക്രമീകരിച്ചു. രാവിലെ 7.30 മുതൽ വൈകുന്നേരം 3 മണി വരെയാണ് ആദ്യത്തെ ഷിഫ്റ്റ്. 10 മണി മുതൽ വൈകുന്നേരം 5.30 വരെ രണ്ടാം ഷിഫ്റ്റും ഏർപ്പെടുത്തി.

ശനിയാഴ്ചകൾ പ്രവർത്തി ദിനം ആക്കിയതിനെതിരെ കഴിഞ്ഞ 8 ശനിയാഴ്ചകളായി കെ.എസ്.യു ഐടിഐകളിൽ പഠിപ്പു മുടക്കി വരികയായിരുന്നു. ഇതിനോടൊപ്പം ഐ.ടി.ഐ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയും പ്രഖ്യാപിച്ചു. എല്ലാ മാസവും വനിതാ ട്രെയിനികൾക്ക് രണ്ട് ദിവസം ആർത്തവ അവധി പ്രഖ്യാപിച്ചു. മന്ത്രി വി. ശിവൻകുട്ടിയാണ് ഐ.ടി.ഐ കളിലെ പുതിയ മാറ്റം പ്രഖ്യാപിച്ചത്

ആന എഴുന്നള്ളത്ത് , നിലപാട് കടുപ്പിച്ചു ഹൈക്കോടതി

കൊച്ചി. ആന എഴുന്നള്ളത്ത് വിഷയത്തിൽ നിലപാട് കടുപ്പിച്ചു ഹൈക്കോടതി. നിശ്ചിത ദൂരപരിധി എന്ന മാനദണ്ഡത്തിൽ ഇളവ് വേണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ല. ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോയെന്നും ഹൈക്കോടതി ചോദിച്ചു.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൻറെ ഉപഹർജി പരി​ഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങൾ. ക്ഷേത്രോത്സവത്തിന് 15 ആനകളെ തന്നെ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ പേരിലെന്ന് ഹൈക്കോടതി ദേവസ്വത്തോട് ചോദിച്ചു. മൂന്നുമീറ്റർ അകലം ആനകൾ തമ്മിൽ വേണമെന്നാണ് വ്യവസ്ഥ. ഇത് മാറ്റേണ്ട പ്രത്യേക സാഹചര്യം എന്തെന്നും കോടതി ചോദിച്ചു. ദൂരപരിധി പാലിച്ചാൽ 9 ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂ എന്ന് പൂർണത്രയേശ ക്ഷേത്ര ഭാരവാഹികൾ കോടതിയെ അറിയിച്ചു. എങ്കിൽ 9 ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയിക്കൂടെയെന്നായി കോട‌തി. അതേസമയം കോടതി ഉത്തരവ് മാനിച്ച് ഉത്സവം നടത്തുമെന്നും ആനകളുടെ എണ്ണത്തിന്റെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും പൂർണ്ണത്രയീശ ക്ഷേത്രം ദേവസ്വം ഓഫിസർ രഘുരാമൻ പ്രതികരിച്ചു.

നിശ്ചിത അകല പരിധി ​ഗൈഡ് ലൈൻ പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി പരി​ഗണിച്ചാണെന്നാണ് കോടതി നിലപാട്.
ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അനുവദിക്കില്ലെന്നും എന്നാൽ ആനകളെ എഴുന്നളളത്തിന് ഉപയോഗിക്കേണ്ട എന്നല്ല പറയുന്നതന്നും കോടതി വ്യക്തമാക്കി.

മൂന്നാറിൽ സ്കൂൾ ബസിന് നേരെ പാഞ്ഞടുത്ത് പടയപ്പ

ഇടുക്കി. മൂന്നാറിൽ സ്കൂൾ ബസിന് നേരെ പാഞ്ഞടുത്ത് പടയപ്പ. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. പടയപ്പയെ കണ്ട് റോഡിൽ വീണ ബൈക്ക് യാത്രികനും പരുക്കേറ്റു.

മൂന്നാർ കർമലഗിരി സ്കൂളിലെ ബസിന് നേരെയാണ് പടയപ്പ പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നെറ്റിമേട് – കുറ്റിയാർവാലി റോഡരികിൽ നിന്ന പടയപ്പയുടെ സമീപത്തു കൂടി ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോഴാണ് പാഞ്ഞെടുത്തത്. വിദ്യാർഥികൾ പേടിച്ചു കരഞ്ഞതോടെ ഡ്രൈവർ ബസ് പിന്നോട്ടെടുത്തു. ഇതോടെ ആന പിന്തിരിഞ്ഞു

പടയപ്പയെ നിരീക്ഷിക്കാൻ വനംവകുപ്പ് പ്രത്യേക അർ അർ ടി യെ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. കഴിഞ്ഞദിവസം തലയാർ എസ്റ്റേറ്റിന് സമീപം വിനോദസഞ്ചാരിയുടെ വാഹനത്തിന് നേരെയും പടയപ്പ പാഞ്ഞെടുത്തിരുന്നു

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 33 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും

പുനലൂർ.ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 33 കാരനായ മദ്രസ അധ്യാപകന് 33 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് പുനലൂർ ഫാസ്റ്റ് ട്രാക്ക് സപെഷ്യൽ കോടതി .
മലപ്പുറം ചേമ്പ്രശ്ശേരി വള്ളല്ലൂർ ഉച്ചപ്പള്ളിൽ മുഹമ്മദ് റംഷാദാണ് പ്രതി.
1 വർഷം പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

2022 മുതൽ 2023 വരെയുള്ള 1 വർഷം ഇയാൾ പെൺകുട്ടി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ വാദം കേട്ട പുനലൂർ ഫാസ്റ്റ് ട്രാക്ക് സപെഷ്യൽ കോടതി പ്രതിയായ മലപ്പുറം ചേമ്പ്രശ്ശേരി വള്ളല്ലൂർ ഉച്ചപ്പള്ളിൽ മുഹമ്മദ് റംഷാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം 33 വർഷം കഠിനതടവും, 1ലക്ഷം രൂപ പിഴയുo കോടതി ശിക്ഷ വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം 10മാസം കൂടി കഠിന തടവ് അനുഭവിക്കണo.കൂടാതെ ജില്ല ലിഗൽ സർവ്വീസസ്സ് അതോറിറ്റി വഴി അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പരാമർശമുണ്ട്. പുനലൂർ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ ഡിസ്ട്രിക്റ്റ് ജഡ്‌ജ് T. D .ബൈജു ആണ് ശിക്ഷ വിധിച്ചത്.
പുനലൂർ സബ് ഇൻസ്പെക്‌ടർ M.S അനീഷ് ആണ് കേസ് രജിസ്റ്റർ ചെയ‌് നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ കേസിൽ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അജിത്താണ് കോടതി മുമ്പാകെ ഹാജരായത്.

സിപിഎമ്മിൻ്റെ ധർണയിൽ പങ്കെടുത്തില്ല;ശൂരനാട് വടക്ക് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതായി പരാതി

ശാസ്താംകോട്ട. സിപിഎം സംഘടിപ്പിച്ച ധർണാ സമരത്തിൽ പങ്കെടുക്കാതിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതായി പരാതി.ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ ഇന്നലെയാണ് സംഭവം.കഴിഞ്ഞ ദിവസം നടന്ന സിപിഎം ധർണയിൽ പങ്കെടുക്കാൻ എത്താതിരുന്നതിനാൽ തൊഴിലിന് ഇറങ്ങേണ്ടെന്ന് ജോലിക്ക് എത്തിയവരോട് മേറ്റുമാർ അറിയിക്കുകയായിരുന്നു.വാർഡ് മെമ്പറുടെ നിർദ്ദേശപ്രകാരമാണ് തൊഴിൽ നൽകാത്തതെന്നും ഇവർ അറിയിച്ചതായാണ് പരാതി ഉയരുന്നത്.നടപടി ആവശ്യപ്പെട്ട് പത്മവിലാസത്തിൽ പത്മാവതി എന്ന തൊഴിലാളി ശൂരനാട് വടക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.അതിനിടെ പാർട്ടി പരിപാടിയിൽ പങ്കെടുത്തില്ല എന്ന വാദം നിരത്തി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് അവകാശപ്പെട്ട തൊഴിൽ നിഷേധിച്ച് അവരെ ജോലി സ്ഥലത്തു നിന്നും ഇറക്കിവിട്ട നടപടി പ്രതിഷേധാർഹമാണെന്നും ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഐഎൻടിയുസി ശൂരനാട് വടക്ക് മണ്ഡലം പ്രസിഡൻ്റ് ലെത്തീഫ് പെരുംകുളം ആവശ്യപ്പെട്ടു.

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്ഫോടനം,ജാഗ്രതാനിര്‍ദ്ദേശം

ന്യൂഡെല്‍ഹി . ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷ്ണർ ഓഫീസിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. NSG, NIA, ഡൽഹി പോലീസ് സംഘങ്ങൾ പരിശോധന നടത്തി. CRPF സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധമെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭാവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്.

വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ പ്രശാന്ത് ബീഹാർ പിവിആർ സിനിമാസിന് സമീപം, പാർക്കിന്റെ മതിലിനോട് ചേർന്ന് ഉച്ചക്ക് 1..48 നാണ് സ്ഫോടനം.വൻ ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

ഉടൻതന്നെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ സ്ഥലത്തെ നിയന്ത്രണം ഏറ്റെടുത്തു. ഫയർഫോഴ്സും, ബോംബ് സ്കോഡും സ്ഥലത്തെത്തി, പ്രാഥമിക പരിശോധന നടത്തി.NIA യുംNSG യുടെ ബോംബ് ഡിസ്പോസൽ സ്ക്വഡും എത്തി പരിശോധന നടത്തി.തെളിവുകൾ ശേഖരിച്ചു.

എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടി കണ്ടെത്തി.കഴിഞ്ഞ മാസം 20ന് സ്ഫോടനമുണ്ടായ സിആര്‍പിഎഫ് സ്‌കൂളിൽ നിന്നും 500 മീറ്റർ മാത്രം അകലെയാണ് ഇന്നത്തെ സ്‌ഫോടനം.
അവിടെനിന്നും വെള്ളപ്പൊടി കണ്ടെത്തിയിരുന്നു.രണ്ട് സ്ഫോടനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സ്ഫോടനത്തിൽ ആളപായം ഇല്ല.തുടർച്ചയായി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി പോലീസിനും മറ്റേ ഏജൻസികൾക്കും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്

ടർക്കിഷ് തർക്കം , വിശദീകരണം തേടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി. ടർക്കിഷ് തർക്കം സിനിമ തീയേറ്ററിൽ നിന്ന് പിൻവലിച്ചതിൽ വിശദീകരണം തേടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
സിനിമ പിൻവലിക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാൻ ആവശ്യപ്പെട്ട് നിർമാതാവ് നാദിർ ഖാലിദിന് അസോസിയേഷൻ കത്ത് നൽകി.

ചിത്രം തിയേറ്ററിൽ എത്തിയതിന് പിന്നാലെ മതനിന്ദ ആരോപണവും ഉയർന്നു.
വിവാദം ശക്തമായതോടെയാണ് ചിത്രം തീയറ്ററിൽ നിന്ന് പിൻവലിക്കുന്നതായി ഇന്നലെ നിർമാതാക്കൾ അറിയിച്ചത്.
ഇതിന് പിന്നാലെ നിർമാതാക്കളുടെ സംഘടന സംഭവത്തിൽ വിശദീകരണം തേടി.
ചിത്രം പിൻവലിക്കാൻ ഇടയായ സാഹചര്യം വ്യക്തമാക്കണമെന്ന് നിർമ്മാതാവിനോട് ആവശ്യപ്പെട്ടു.
വിവാദം അനാവശ്യമെങ്കിൽ ചിത്രത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങൾ സിനിമയിൽ ഇല്ലെന്നും, വിവാദം അനാവശ്യമാണെന്നും സിനിമ നിർമാതാക്കൾ പറഞ്ഞിരുന്നു.
അതേസമയം, മാർക്കറ്റിംഗ് തന്ത്രമാണ് സിനിമ പിൻവലിച്ചത് പിന്നിൽ എന്ന ആരോപണവും ശക്തമാണ്.

വെള്ളിയാഴ്ച കുടിവെള്ളം മുടങ്ങും


ശാസ്താംകോട്ട. വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റിൽ മെയിൻറനൻസ് വർക്ക് നടക്കുന്നതിനാൽ നാളെ (29/11/24) കൊല്ലം കോർപറേഷൻ, ശക്തികുളങ്ങര, ചവറ, നീണ്ടകര, ശാസ്താംകോട്ട, ശൂരനാട് സൗത്ത്, വെസ്റ്റ് കല്ലട, തേവലക്കര തെക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ജലവിതരണം പൂർണമായോ ഭാഗികമായോ തടസ്സം നേരിടുന്നതാണെന്നും ആയതിനാൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും ജലഅതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

കാട്ടുപന്നിയെ വേട്ടയാടുന്നതിന് സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ അകപ്പെട്ട് മധ്യവയസ്കൻ മരിച്ചു

തൃശ്ശൂർ. വടക്കാഞ്ചേരി വിരുപ്പാക്കയിൽ കാട്ടുപന്നിയെ വേട്ടയാടുന്നതിന് സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ അകപ്പെട്ട് മധ്യവയസ്കൻ മരിച്ചു. വിരുപ്പാക്ക സ്വദേശി നടത്തറ വീട്ടിൽ 51 വയസ്സുള്ള ഷെരീഫാണ് മരിച്ചത്. സംഭവത്തിൽ വക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്രദേശവാസികളാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വടക്കാഞ്ചേരി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസിയായ
ഉണ്ണിയാൻ കുട്ടി എന്ന ആളുടെ പാടത്തിനോട് ചേർന്ന വലിയ തെങ്ങിൻ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച ഷെരീഫിന്റെ വീട്ടിൽ നിന്നും ഏകദേശം അര കിലോമീറ്റർ മാറിയാണ് അപകടം നടന്ന തെങ്ങിൻ പറമ്പ് സ്ഥിതിചെയ്യുന്നത്.
മൃതദേഹത്തിന് സമീപത്തുനിന്ന് കെണിവെക്കാനായി ഉപയോഗിക്കുന്ന വയറുകളും പ്ലാസ്റ്റിക് സഞ്ചിയും ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തായി വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. ഷെരീഫ് കെണിവെക്കാൻ എത്തിയപ്പോൾ അപകടം സംഭവിച്ചതാണോ, മറ്റാരെങ്കിലും വെച്ച കെണിയിൽ ഷെരീഫ് അബദ്ധത്തിൽ അകപ്പെട്ടതാണോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. നാളുകൾക്ക് മുൻപാണ് വടക്കാഞ്ചേരിക്ക് തൊട്ടടുത്ത എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിലെ വരവൂരിൽ പാടത്ത് സ്ഥാപിച്ച വൈദ്യുത കെണിയിൽ തട്ടി മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ മരിച്ചിരുന്നു. മേഖലയിൽ വന്യമൃഗങ്ങളെ വേട്ടയാടാൻ വൈദ്യുത കെണി സ്ഥാപിക്കുന്നത് നിത്യ സംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു. വൈദ്യുതയുടെ സ്ഥാപിക്കുന്നത് മുൻകൂട്ടി പിടികൂടാൻ അധികൃതർ കാര്യക്ഷമമായി പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇടത് സർക്കാർ ഞെക്കി കൊല്ലുന്നുകൊടിക്കുന്നിൽ സുരേഷ് എംപി

ശാസ്താംകോട്ട: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ സ്വപ്ന സാക്ഷാൽക്കാരത്തിനായി ഗ്രാമപ്രദേശങ്ങളിൽനേരിട്ട് വികസനപദ്ധതികൾ നടപ്പിലാക്കുവാൻ കോൺഗ്രസ്സ് നടപ്പിലാക്കിയ പഞ്ചായത്ത് രാജ് നഗരപാലികനിയമം അട്ടിമറിച്ചും വികസന ഫണ്ടുകൾ അനവസരത്തിൽ വെട്ടികുറച്ചും സ്പിൽ ഓവറും ക്യാരി ഓവറും ഇല്ലാതാക്കിയുംതദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെഞെക്കി കൊല്ലുകയാണ് ഇടത് സർക്കാരെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു.

പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് നടുവിലക്കര 8-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അഖില. എസ് ന്റെ ഉപ തെരെകൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കാരാളി. വൈ.എ.സമദ്അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി കാരുവളളിൽ ശശി കെട്ടിവെയ്ക്കാനുള്ളതുക സ്ഥാനാർത്ഥിക്ക് കൈമാറി അനുഗ്രഹപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ,കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ, ആർ. വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, നേതാക്കളായ കല്ലട ഗിരീഷ്,ബി.ത്രിദീപ്
കുമാർ,തുണ്ടിൽനൗഷാദ്, അനുതാജ്, സുഹൈൽ അൻസാരി, വർഗ്ഗീസ് തരകൻ,കോട്ടാങ്ങൽ രാമ ചന്ദ്രൻ പിള്ള ,ഗോകുലം അനിൽ, കടപുഴ മാധവൻ പിള്ള ,സുഭാഷ്.എസ്. കല്ലട, സുരേഷ് ചന്ദ്രൻ , സുബ്രമണ്യൻ, കിഷോർ കല്ലട, ജോൺ പോൾ സ്‌റ്റഫ്, എൻ.ശിവാനന്ദൻ,ബി. ശിവരാമപിള്ള ,ഗീവർഗ്ഗീസ്,കുന്നിൽ ജയകുമാർ, ഫിലിപ്പോസ് , ഖുറൈശി , കിരൺ.എസ്. കല്ലട, ഉണ്ണികൃഷ്ണൻ കല്ലട, അമ്പുജാക്ഷിയമ്മ, ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു