Home Blog Page 183

പോളിസിസ്റ്റിക് ഓവറി സിൻഡ്രോത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

ഇന്ന് സ്ത്രീകളിൽ കണ്ട് വരുന്ന പ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ തകരാറാണ്. ഹോർമോണുകളിൽ, പ്രത്യേകിച്ച് ഇൻസുലിൻ, ആൻഡ്രോജൻ എന്നിവയിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

ക്രമരഹിതമായ ആർത്തവം, മുഖക്കുരു, ശരീരഭാരം, അമിതമായ രോമവളർച്ച, ഗർഭിണിയാകുന്നതിൽ ബുദ്ധിമുട്ട് തുടങ്ങിയ വിവിധ ലക്ഷണങ്ങൾക്ക് ഈ അസന്തുലിതാവസ്ഥ കാരണമാകുന്നകതായി ഗൈനക്കോളജിസ്റ്റായ ഡോ. റീത്ത ബക്ഷി പറയുന്നു.

പിസിഒഎസിന്റെ കാരണം വ്യക്തമല്ല. എന്നിരുന്നാലും, ജനിതകശാസ്ത്രം, ഇൻസുലിൻ പ്രതിരോധം, ജീവിതശൈലി ഘടകങ്ങൾ എന്നിവ പിസിഒഎസ് പ്രധാന കാരണങ്ങളാണ്.

“PCOS വരാതെ നോക്കുകയാണ് പ്രധാനം”; ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് വിശദീകരിക്കുന്നു
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ; ലക്ഷണങ്ങൾ അറിയാം

ക്രമരഹിതമായ ആർത്തവം

അപ്രതീക്ഷിതമായി ഭാരം കൂടുക

അമിത രോമവളർച്ച: ആൻഡ്രോജന്റെ ഉയർന്ന അളവ് മുഖം, നെഞ്ച്, പുറം, വയറ് എന്നിവിടങ്ങളിൽ രോമവളർച്ചയ്ക്ക് കാരണമാകും.

മുഖക്കുരുവും എണ്ണമയമുള്ള ചർമ്മവും: ഹോർമോൺ അസന്തുലിതാവസ്ഥ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും.

ചർമ്മത്തിന്റെ നിറം മാറ്റം: കഴുത്ത്, തുടയുടെ ഉൾഭാഗം, കക്ഷങ്ങൾ എന്നിവിടങ്ങളിൽ ഇരുണ്ട പാടുകൾ പ്രത്യക്ഷപ്പെടാം.

മാനസികാവസ്ഥയിലെ മാറ്റങ്ങളും ക്ഷീണവും: ഹോർമോൺ മാറ്റങ്ങൾ വൈകാരിക ബുദ്ധിമുട്ടുകൾക്കും ക്ഷീണത്തിനും കാരണമാകും.

ഉയർന്ന ഇൻസുലിൻ അളവ് പുരുഷ ഹോർമോണുകളുടെ (ആൻഡ്രോജൻ) അളവ് വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം, ക്രമരഹിതമായ ആർത്തവം തുടങ്ങിയ ലക്ഷണങ്ങൾക്കും കാരണമാകും. ല്യൂട്ടിനൈസിംഗ് ഹോർമോൺ (LH), ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ (FSH) എന്നിവയിലെ അസന്തുലിതാവസ്ഥയും അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തും.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമീകൃതാഹാരം സ്വീകരിക്കുക

പതിവായി വ്യായാമം ചെയ്യുക

നന്നായി ഉറങ്ങുക

ധാരാളം വെള്ളം കുടിക്കുക

സ്ട്രെസ് കുറയ്ക്കുക

സംസ്കരിച്ച ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക.

ഡിസംബർ 6, ബാബറി മസ്ജിദ് ദിനത്തിൽ പുതിയ ബാബറി മസ്ജിദ് നിർമ്മാണത്തിന് തുടക്കമിടും; തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ

ന്യൂഡൽഹി: ബാബറി ദിനവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിൻ്റെ പ്രസ്താവന വിവാദത്തിൽ. ബാബറി മസ്ജിദ് ദിനത്തിൽ ബംഗാളിൽ ബാബറി മസ്ജിദ് നിർമ്മാണത്തിന് തുടക്കമിടുമെന്നാണ് ഹുമയൂൺ കബീറിൻ്റെ പ്രസ്താവന. ഡിസംബർ 6 ന് ബാബറി മസ്ജിദിന് തറക്കല്ലിടുമെന്നും

മൂന്ന് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നും എംഎൽഎ പറയുന്നു. മുസ്ലിം വോട്ടിനായുള്ള നീക്കമാണ് ഹുമയൂൺ കബീറിൻ്റേതെന്ന് ബിജെപി ആരോപിച്ചു. സാമുദായിക സൗഹാർദ്ദം തകർക്കരുതെന്നും സംസ്ഥാന നേതൃത്വം വിമര്‍ശിക്കുന്നു.

ഡിസംബര്‍ 6 ന് ബാബറിന് സമ്ജിദ് ദിനത്തില്‍ പശ്ചിമ ബംഗാളില്‍ ബാബറി മസ്ജിദിന് തറക്കല്ലിടുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ അവകാശവാദമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. തൃണമൂല്‍ എംഎല്‍എ ഹുമയൂന്‍ കബീറിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. എംഎല്‍എ നൗഷാദ് സിദ്ധിഖിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. രാഷ്ട്രീയ സെക്കുലർ മജ്ലിസ് പാർട്ടി എംഎല്‍എയാണ് സിദ്ധിഖി. മൂന്ന് വര്‍ഷം കൊണ്ട് പള്ളി പണിയുമെന്നാണ് ഹുമയൂന്റെ അവകാശവാദം. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസ്ലിം വോട്ടിനായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കമാണിതെന്നാണ് ബിജെപിയുടെ ആരോപിച്ചു.

ആശുപത്രിയിൽ മുഹൂർത്തം തെറ്റാതെ കല്യാണം: നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ തുടങ്ങി; പ്രാർത്ഥനയോടെ കുടുംബം

കൊച്ചി: വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായി വന്ന അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ തുടങ്ങി. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. രാവിലെ 9.45 ഓടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്.

ഇന്നലെ പുലർച്ചെ വിവാഹത്തിന് മേക്കപ്പിനായി കുമരകത്തേക്ക് പോകുമ്പോൾ കാർ നിയന്ത്രണം തെറ്റി മരത്തിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ആവണിയെ ആദ്യം കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് വിപിഎസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ ആവശ്യപ്രകാരം നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ച് ആവണിയുടെയും ഷാരോണിന്റെയും വിവാഹം നടന്നിരുന്നു.

ആവണി അപകടനില തരണം ചെയ്തെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമുള്ളതാണ്. ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയാണ് ആവണി. ആലപ്പുഴ കൊമ്മാടി സ്വദേശിയാണ്. ആലപ്പുഴ തുമ്പോളി സ്വദേശിയും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമാണ് ആവണിയുടെ ജീവിതപങ്കാളിയായ വി.എം. ഷാരോൺ. ഇവരുടെ വിവാഹം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടി.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും ചേർന്ന് ആവണിയെയും ഒപ്പമുണ്ടായിരുന്ന രണ്ട് ബന്ധുക്കളെയും കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് എത്തിച്ചത്. നട്ടെല്ലിന് സാരമായി പരിക്കേറ്റതിനാൽ ആവണിയെ വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ആശുപത്രിയിലെത്തിയിരുന്നു. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതർ അംഗീകരിക്കുകയായിരുന്നു. പകൽ 12.15നും 12.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ആശുപത്രി അധികൃതര്‍ അത്യാഹിത വിഭാഗത്തില്‍ തന്നെ വരന് താലികെട്ടാനുള്ള സൗകര്യമൊരുക്കി. രോഗിക്ക് ഒരുബുദ്ധിമുട്ടുമുണ്ടാകാത്ത വിധത്തില്‍ അത്യാഹിത വിഭാഗത്തിൽ വിവാഹം നടന്നെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

തദ്ദേശ തെരഞ്ഞടുപ്പ്: പാലക്കാട് ബിജെപിക്ക് മത്സരിക്കാനാളില്ല; 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ലെന്ന് റിപ്പോർട്ട്

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാ‌ട് ബിജെപിക്ക് തിരിച്ചടി. പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. കഴിഞ്ഞ തവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ 4 വാർഡുകളിലും ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിലും സ്ഥാനാർത്ഥികളില്ല. വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളിൽ നാലു വാർഡുകളിലും കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും, കിഴക്കഞ്ചേരി 2, മങ്കരയിൽ ഒരിടത്തും ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് റിപ്പോർട്ട്.

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറിയിൽ നിലപാട് വ്യക്തമാക്കി സ്ഥിരം സമിതി അധ്യക്ഷനും ബിജെപി സ്ഥാനാർഥിയുമായ പി സ്മിതേഷ് രംഗത്തെത്തിയിരുന്നു. പ്രമീള ശശിധരനെ പിന്തുണച്ചാക്കുന്നുവെന്നാണ് പി സ്മിതേഷ് പറഞ്ഞത്. പാർട്ടിയിലെ ഒരു വിഭാഗത്തെ മാത്രം പട്ടികയിൽ പരിഗണിച്ചെന്ന നിലപാട് തനിക്കുമുണ്ടെന്ന് സ്‌മിതേഷ് വ്യക്തമാക്കി. പക്ഷേ തനിക്ക് കിട്ടിയത് ജയസാധ്യതയുള്ള സീറ്റെന്നും ബിജെപി സ്ഥാനാർഥി വിവരിച്ചു. കൃഷ്ണകുമാർ വിരുദ്ധ പക്ഷത്തെ ഇ കൃഷ്ണദാസ്, പി സ്മിതേഷ് എന്നിവരെ മാത്രം ഉൾപ്പെടുത്തിയുള്ള സ്ഥാനാർഥി പട്ടികക്കെതിരെ കഴിഞ്ഞ ദിവസം നഗരസഭ ചെയർപേഴ്സൺ പ്രമിള ശശിധരൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിനെതിരെ സ്ഥാനാർഥി കൂടിയായ സ്മിതേഷിന്‍റെയും പരസ്യ പ്രതികരണം.

പ്രമീള ശശിധരൻ പറഞ്ഞത്

ബിജെപി സ്ഥാനാർഥി പട്ടികയിലെ അതൃപ്തി പരസ്യമാക്കി ഇന്നലെയാണ് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ രംഗത്തെത്തിയത്. പട്ടിക തയാറാക്കിയത് ഏകപക്ഷീയമായെന്ന് പ്രമീള ശശിധരൻ കുറ്റപ്പെടുത്തി. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കി. സ്വന്തം വാർഡിലെ സ്ഥാനാർഥിയെ അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷനിൽ ക്ഷണിച്ചില്ല. തന്നെ ക്രൂശിച്ചു, ഒറ്റപ്പെടുത്തി. ചെയർപേഴ്സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. പല പരിപാടികളിലേക്കും കാണിക്കാറില്ല. ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതും അത് കൊണ്ടാണെന്നും പ്രമീള ശശിധരന്‍ വ്യക്തമാക്കിയിരുന്നു.

പാലത്തായി പോക്സോ കേസ് ;
കൗൺസിലറെ സസ്പെൻഡ് ചെയ്തു

പാലക്കാട്. പാലത്തായി പോക്സോ കേസ്
കൗൺസിലറെ സസ്പെൻഡ് ചെയ്തു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കൗൺസിലറെയാണ് സസ്പെൻഡ് ചെയ്തത് 

കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ കൗൺസിലർ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി ഉയർന്നിരുന്നു 

കൗൺസിലറിന് കാരണം കണിക്കൽ നോട്ടീസും അയച്ചു

മറുപടി തൃപ്തികരമല്ലെങ്കിൽ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്നും വനിതാ ശിശു വികസന വകുപ്പ്

തിയേറ്റർ നടത്തിപ്പുകാരനെയും ഡ്രൈവറെയും ആക്രമിച്ച സംഭവം, നിർണ്ണായക വിവരം ലഭിച്ചു

തൃശ്ശൂർ .രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവം
പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു
വഴിത്തിരിവായത് ചുറ്റിക

സുനിലിനെ ആക്രമിക്കാനായി  ഉപയോഗിച്ച  ചുറ്റിക വാങ്ങിയത് തൃശ്ശൂരിൽ നിന്നും
ചുറ്റിക വാങ്ങിയ  കട പോലീസ് കണ്ടെത്തി

ചുറ്റിക വാങ്ങിയത് തൃശ്ശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നും

തുമ്പായത് ചുറ്റികയുടെ പിടിയിൽ പതിച്ചിരുന്ന  പച്ച സ്റ്റിക്കർ  

സ്റ്റിക്കറിലെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കടയിലേക്ക് എത്തിയത്

ഈ ചുറ്റുക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകർത്ത ശേഷം വാളുകൊണ്ട് വെട്ടിയത്   

ചുറ്റിക വാങ്ങിയ ആളുടെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ നിന്നും പോലീസിന് ലഭിച്ചു

കടയിൽ ഉള്ളവർക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ  കണ്ടെത്തുന്നതിനായി  അന്വേഷണം പോലീസ് ഊർജിതമാക്കി

ജോർജ്ജ് കുറ്റം സമ്മതിച്ചതായി പൊലീസ്; മൃതദേഹം ഉപേക്ഷിക്കാൻ പോകവേ തളർന്നുവീണു; സ്ത്രീയുടെ മൃതദേഹം ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതായ വിവരവും പുറത്തുവരുന്നുണ്ട്.

വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണത്തിൽ അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; യമുനയിൽ‌ വിഷപത; സ്പീഡ് ബോട്ടുകൾ ഇറക്കി നീക്കാൻ ശ്രമം

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. 362 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ. ഔട്ട്ഡോർ കായിക വിനോദങ്ങൾ നിയന്ത്രിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. യമുനയിൽ വീണ്ടും വിഷപത അടിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്.

ഛഠ് പൂജാ സമയത്ത് രാസവസ്തുക്കൾ തളിച്ച് പത നീക്കം ചെയ്തിരുന്നു. വീണ്ടും പത അടിഞ്ഞ സാഹചര്യത്തിൽ സ്പീഡ് ബോട്ടുകൾ ഇറക്കി പത നീക്കം ചെയ്യാൻ വേണ്ടിയാണ് സർക്കാർ ശ്രമം. ബോട്ടുകൾ വിഷപ്പതയ്ക്കു മുകളിലൂടെ ഓടിച്ച് പത അലിയിച്ച് കളയാനാണ് ശ്രമം. വിഷപ്പതയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചർച്ചയായതിന് പിന്നാലെയാണ് സർക്കാർ നീക്കം.

നിര്യാതനായി

ശാസ്താംകോട്ട : മുതുപിലാക്കാട് കുറ്റിയിലഴികത്ത് പടിഞ്ഞാറ് സുകുമാരപിള്ള (78) നിര്യാതനായി ഭാര്യ : ഓമനയമ്മ മക്കൾ : സുനിൽ കുമാർ (എസ്.ഐ ഓഫ് പോലീസ് ), സുകന്യ മരുമക്കൾ : അജിനി (കേന്ദ്ര സർക്കാർ ജീവനക്കാരി), സന്തോഷ് (വിമുക്ത ഭടൻ) സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്

തേവരയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: വീട്ടുടമ കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം തേവരയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചതായി പൊലീസ്. വീട്ടുടമ ജോർജാണ് കൊലപാതകം നടത്തിയതെന്നും കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. സ്ഥിരം മദ്യപാനിയായ ജോർജിനെ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യുന്നത്.


കോന്തുരുത്തി പള്ളിക്ക് സമീപമുള്ള ജോർജിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്തിരുന്ന് ഉറങ്ങുന്ന നിലയിലാണ് ജോർജിനെ കണ്ടെത്തിയത്. ഇയാൾ ഇപ്പോഴും മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. ജോർജിന്റെ വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തി.


ശനി രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞില്ല.