കരുനാഗപ്പള്ളി. സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയും കരുനാഗപ്പള്ളി ടൗൺ ക്ലബ്ബും ചേർന്നു നടത്തുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണവും പുരസ്ക്കാര സമർപ്പണവും, പെണ്ണൊരുക്കവും 24 ന് തിങ്കളാഴ്ച ടൗൺ ക്ലബ്ബ് ഹാളിൽ നടക്കും.
വൈകിട്ട് 3ന് പെണ്ണൊരുക്കം തൊടിയൂർ വസന്തകുമാരി ഉദ്ഘാടനം ചെയ്യും സജിത.ബി.നായർ അധ്യക്ഷത വഹിക്കും.പ്രശസ്ത കവയത്രിമാർ കവിതകൾ അവതരിപ്പിക്കും.
4.30 ന് സി.എസ്.അനുസ്മരണ സമ്മേളനം കവിയും ചലച്ചിത്രഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും ലൈബ്രറി പ്രസിഡൻ്റ് അഡ്വ.എൻ.രാജൻ പിള്ള അധ്യക്ഷത വഹിക്കും.സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക പുരസ്ക്കാരം കവി എൻ.എസ്.സുമേഷ് കൃഷ്ണന് സമർപ്പിക്കും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പ്രശസ്തിപത്ര സമർപ്പിക്കും.
എഴുത്തുകാരി എം.ആർ.ജയഗീത സി.എസ്.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണ പ്രഭാഷണം നടത്തും.എസ്.ശിവകുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. ഇടക്കുളങ്ങര ഗോപൻ പ്രശസ്തിപത്ര പാരായണം നടത്തും.അവാർഡ് നിർണ്ണയ സമിതി ചെയർമാൻ പ്രൊഫ.സി.ശശിധരക്കുറുപ്പ് അവാർഡ് കൃതി പരിചയപ്പെടുത്തും.
വാർത്താ സമ്മേളനത്തിൽ അഡ്വ.എൻ.രാജൻ പിള്ള, പ്രൊഫ.ആർ.അരുൺകുമാർ, എ.ഷാജഹാൻ, ഇടക്കുളങ്ങര ഗോപൻ, എസ്.ശിവകുമാർ, എൻ.എസ്.അജയകുമാർ, ബി.ജയചന്ദ്രൻ, സജിത.ബി.നായർ തുടങ്ങിയവർ സംബന്ധിച്ചു.
സി എസ് സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണവും പുരസ്ക്കാര സമർപ്പണവും, പെണ്ണൊരുക്കവും 24 ന്
രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ CISF ന്
മുംബൈ.രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ CISF ന്.സമുദ്രാതിർത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി CISF നെ നിയമിച്ചു.സുരക്ഷാ സംവിധാനങ്ങളും ഗാഡ്‌ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യസത്തിന്റയും ചുമതല CISF വഹിക്കും.
ഭീകര വാദ – അട്ടിമറി വിരുദ്ധ നടപടികൾ ഉൾപ്പെടെ പ്രധാന സുരക്ഷാ വിഷയങ്ങൾ സിഐഎസ്എഫ് കൈകാര്യം ചെയ്യും.ഗതാഗത മാനേജ്മെന്റ്, ഗേറ്റ് നിയന്ത്രണം തുടങ്ങിയ ചുമതലകൾ സ്വകാര്യ സുരക്ഷാ ഏജൻസികളോ സംസ്ഥാന പോലീസ് സേനകളോ നിർവഹിക്കും.
മദ്യപനായ യുവാവ് ഓട്ടോകളുടെ ചില്ലുകൾ അടിച്ചു തകർത്തു
മലപ്പുറം. മദ്യപനായ യുവാവ് തിരൂരിൽ ഓട്ടോകളുടെ ചില്ലുകൾ അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് യുവാവ് അക്രമം അഴിച്ചു വിട്ടത്. നാലോളം ഓട്ടോകളാണ് തകർത്തത്
ഓട്ടോറിക്ഷ ഡ്രൈവേഴ്സ് പൊലീസിൽ പരാതി നൽകി. മദ്യപിച്ചെത്തിയ യുവാവ് അക്രമം അഴിച്ചു വിട്ടത് എന്ന് വിവരം
ആരാണ് 12 കോടി രൂപയുടെ ആ ഭാഗ്യവാൻ..? പൂജാ ബംപര്‍ ലോട്ടറി വിജയിയെ ഇന്നറിയാം
12 കോടി രൂപയുടെ പൂജാ ബംപര്‍ ലോട്ടറി വിജയിയെ ഇന്നറിയാം. ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരത്താണ് നറുക്കെടുപ്പ്. രണ്ടാംസമ്മാനം നേടുന്ന അഞ്ചുപേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. അഞ്ചുലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഇത് 10 പേര്‍ക്ക് വീതം ലഭിക്കും. നാലാം സമ്മാനമായ മൂന്നുലക്ഷം രൂപ 5 പേര്‍ക്ക് വീതം ലഭിക്കും. അഞ്ചാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും 5 പേര്‍ക്ക് വീതം നല്‍കും
BR-106 സ്കീമില്‍ 5 സീരിസിലാണ് പൂജാ ബംപര്‍ വില്‍പന നടത്തിയത്. JA, JB, JC, JD, JE എന്നിവയാണ് സീരിസ്. ലോട്ടറി വകുപ്പ് 45 ലക്ഷം ടിക്കറ്റുകള്‍ പ്രിന്‍റ് ചെയ്ത് ഏജന്‍റുമാര്‍ക്ക് കൈമാറിയിരുന്നു. ആകെ 38,52,60,000 രൂപയാണ് എല്ലാ ടിക്കറ്റുകള്‍ക്കുമായി ലഭിക്കുന്ന സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്‍റെ മറ്റ് സീരിസുകളില്‍ വരുന്ന സമാന നമ്പറുകള്‍ക്ക് ഒരുലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.
നാണക്കേട്,പോലീസുകാരനെ ഭീഷണിപ്പെടുത്തി എസ്ഐ തട്ടിയത് 4ലക്ഷം
കൊച്ചി. പോലീസുകാരനെ ഭീഷണിപ്പെടുത്തി എസ്ഐ പണം തട്ടി. CPO യെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് പാലാരിവട്ടം സ്റ്റേഷനിലെ SI കെ കെ ബിജുവിനെതിരെ കേസ് എടുത്തു. CPO സ്പായിൽ എത്തി മാല മോഷ്ടിച്ചു എന്ന് പറഞ്ഞാണ് ഭീഷണിപെടുത്തിയത്.
സ്പായിൽ എത്തിയ കാര്യം ഭാര്യയെ അറിയിക്കും എന്ന് പറഞ്ഞു. സ്പാ നടത്തുന്ന യുവതി അടക്കം മൂന്നുപേർ കേസിലെ പ്രതികൾ.ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും. 4 ലക്ഷം രൂപയാണ് ബിജുവും മറ്റ് പ്രതികളും ചേർന്ന് തട്ടിയെടുത്തത്
കത്തി കാണിച്ച് ഹോട്ടൽ മുറിയിൽ മോഷണം
കോഴിക്കോട്.കത്തി കാണിച്ച് ഹോട്ടൽ മുറിയിൽ മോഷണം. രണ്ട് പേർ പിടിയിൽ. നാദാപുരം സ്വദേശികളായ മുഹമ്മദ് റിഫായി, അഫ്സൽ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ വച്ചാണ് മോഷണം നടത്തിയത്. കൊണ്ടോട്ടി സ്വദേശിയെ ഭീഷണിപ്പെടുത്തി പതിനേഴായിരം രൂപയും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. കേസിൽ രണ്ടുപേർ ഒളിവിലാണ്. കോഴിക്കോട് ടൗൺ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്
സ്വര്‍ണവിലയിൽ ഇന്ന് വീണ്ടും വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 1360 രൂപ വര്‍ധിച്ചതോടെ 92,000 രൂപ കടന്നിരിക്കുകയാണ് സ്വര്‍ണവില. 92,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 170 രൂപയാണ് ഉയര്‍ന്നത്. 11,535 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്.
ഐക്യൂഒഒ 15 നവംബർ 26ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും
ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 നവംബർ 26ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഐക്യൂഒഒ 15 ഇതിനകം ചൈനയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 72,999 രൂപയും ഉയർന്ന 16 ജിബി, 512 ജിബി ഓപ്ഷന് 79,999 രൂപയുമാണ് വിലയായി പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ വൺപ്ലസ് 15ന് സമാനമായ വിലയായിരിക്കും ഐക്യൂഒഒ 15നും. വരുംദിവസങ്ങളിൽ ഇവ തമ്മിൽ കടുത്ത മത്സരത്തിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
രണ്ട് വേരിയന്റുകളും ആൽഫ, ലെജൻഡ് എന്നീ രണ്ട് നിറങ്ങളിൽ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറും ഒറിജിൻ ഒഎസ് 6ൽ നിർമ്മിച്ച പുനർരൂപകൽപ്പന ചെയ്ത യൂസർ ഇന്റർഫേസും ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യൂഒഒ 15ന് കരുത്തുപകരുക പുതിയ ഒറിജിൻ ഒഎസ് 6 ഇന്റർഫേസ് ആണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ചിത്രങ്ങൾക്ക് കൂടുതൽ ചാരുത നൽകും. പുനർരൂപകൽപ്പന ചെയ്ത ‘ഡൈനാമിക് ഗ്ലോ’ ഇന്റർഫേസിൽ ഹോം സ്‌ക്രീൻ, ലോക്ക് സ്‌ക്രീൻ, ആപ്പ് ലേഔട്ട് എന്നിവ ക്രമീകരിക്കും.
ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് ലുക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒറിജിൻ ഒഎസ് 6 ചൈനയിൽ അവതരിപ്പിച്ചത്. മെച്ചപ്പെട്ട ദൃശ്യത്തിനായി റിയൽ-ടൈം, പ്രോഗ്രസീവ് ബ്ലർ, സ്റ്റാക്ക്ഡ് നോട്ടിഫിക്കേഷനുകൾ തുടങ്ങിയ പുതിയ ഫീച്ചറുകളും ഇതിൽ ഉണ്ട്. ആപ്പിളിന്റെ ഡൈനാമിക് ഐലൻഡിനെ മാതൃകയാക്കി നിർമ്മിച്ച ‘ആറ്റോമിക് ഐലൻഡ്’ ആണ് മറ്റൊരു സവിശേഷത. സ്‌ക്രീനിന്റെ മുകളിൽ നിന്ന് നേരിട്ട് സ്റ്റോപ്പ് വാച്ച്, മ്യൂസിക് പ്ലേബാക്ക് പോലുള്ള അലർട്ടുകളും കൺട്രോൾ ടൂളുകളും പ്രയോജനപ്പെടുത്താൻ സാധിക്കും.
2K (1,440 × 3,168 പിക്സലുകൾ) റെസല്യൂഷനോടുകൂടിയ 6.85 ഇഞ്ച് സാംസങ് M14 AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 144Hz വരെ പുതുക്കൽ നിരക്കും 508 ppi പിക്സൽ സാന്ദ്രതയും ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് അഡ്രിനോ 840 GPUയുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoCയിൽ പ്രവർത്തിക്കുന്നു. ഇതിൽ 16GB വരെ LPDDR5X അൾട്രാ റാമും 1TB വരെ UFS 4.1 സ്റ്റോറേജും ഉൾപ്പെടുന്നു.
ഫോട്ടോഗ്രാഫിക്ക് വിഭാഗത്തിൽ സ്മാർട്ട്‌ഫോണിൽ 50MP മെയിൻ സെൻസറുള്ള ട്രിപ്പിൾ റിയർ കാമറ സിസ്റ്റം, 100x ഡിജിറ്റൽ സൂമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാ-വൈഡ് കാമറ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങ്ങിനുമായി 32MP ഫ്രണ്ട് കാമറയും ഇതിലുണ്ട്. 100W വയർഡ്, 40W വയർലെസ് ചാർജിങ് പിന്തുണയുള്ള 7,000mAh ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.
കെഎസ്ഇബി: വർക്കർ ആകാൻ പത്താംക്ലാസും ഐടിഐയും, യോഗ്യതയിൽ സൈക്കിൾ സവാരിയില്ല; സ്ത്രീകൾക്കും അപേക്ഷിക്കാം
തിരുവനന്തപുരം: കെഎസ്ഇബിയിൽ വർക്കർ (മസ്ദൂർ) നിയമനത്തിന് ഇനി പത്താംക്ലാസ് ജയിച്ചിരിക്കണം. സ്ത്രീകൾക്കും അപേക്ഷിക്കാം. ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകളെ ഈ ജോലിക്ക് അംഗീകരിക്കുന്നത്. സ്ത്രീകളുടെ മിനിമം ഉയരം 144.7 സെന്റീമീറ്റർ ആയിരിക്കണം. ഭിന്നശേഷിക്കാർക്ക് നാലുശതമാനം സംവരണം ഉണ്ടായിരിക്കും. എന്നാൽ, പുറംജോലികൾ ചെയ്യാനുള്ള ശാരീരികശേഷി വേണം. ഇലക്‌ട്രിക്കൽ, വയർമെൻ ട്രേഡിൽ രണ്ടുവർഷത്തെ ഐടിഐ സർട്ടിഫിക്കറ്റും വേണം.
ഇതുവരെ ഏഴാംക്ലാസും സൈക്കിൾ ചവിട്ടാനുള്ള കഴിവും ആയിരുന്നു യോഗ്യത. പത്താംക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാനാവുമായിരുന്നില്ല. കേന്ദ്ര വൈദ്യുതി അതോറിറ്റി നിശ്ചയിച്ച പ്രകാരമാണ് യോഗ്യതയിൽ മാറ്റംവരുത്തിയത്. പുതുക്കിയ യോഗ്യതയിൽ സൈക്കിൾസവാരിയില്ല. വർക്കർ റിക്രൂട്ട്‌മെന്റിനുള്ള തടസ്സം ഇതോടെ നീങ്ങി.
യോഗ്യതാപ്രശ്നത്തിൽപ്പെട്ട് നിയമനം മുടങ്ങിയതോടെ വർക്കർമാരുടെ ക്ഷാമം കെഎസ്ഇബി പ്രവർത്തനത്തെ ബാധിച്ചിരുന്നു. പുതിയ യോഗ്യത ബാധകമാക്കി ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും. വർക്കർമാർക്ക് ലൈൻമാന്മാരായി സ്ഥാനക്കയറ്റം നൽകിയതു സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസുണ്ട്. ഇവയുടെ വിധിക്ക് വിധേയമായിരിക്കും തുടർനടപടി.
വൈദ്യുതിമേഖലയിലെ സാങ്കേതികവിഭാഗം ജീവനക്കാർക്ക് യോഗ്യത നിർണയിച്ച് 2010-ലാണ് കേന്ദ്ര അതോറിറ്റി ചട്ടം പുറപ്പെടുവിച്ചത്. വർക്കർമാരാണ് സ്ഥാനക്കയറ്റത്തിലൂടെ ലൈൻമാന്മാരാകുന്നത്.
അതിനാൽ സാങ്കേതിക യോഗ്യത വേണമെന്നാണ് കേന്ദ്ര അതോറിറ്റി നിർദേശിച്ചത്. സുപ്രീംകോടതിവരെ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ നിലവിലുള്ളവർക്ക് യോഗ്യതയിൽ ഇളവ് ലഭിച്ചു.
കേന്ദ്ര അതോറിറ്റി 2023-ൽ ചട്ടം പുതുക്കി. നിലവിലുള്ളവർക്ക് രണ്ടുവർഷത്തിനകം പ്രത്യേകപരിശീലനത്തിലൂടെ യോഗ്യതനേടാൻ അവസരം നൽകി. ഇതനുസരിച്ച് രണ്ടായിരത്തോളം പേരുടെ പരിശീലനം പൂർത്തിയാക്കി. ഇവർക്ക് ലൈൻമാൻ തസ്തികയിലേക്ക് സ്ഥാനക്കയറ്റവും കിട്ടി. ഇതോടെ വർക്കർമാർ കുറഞ്ഞു. പുതിയ നിയമനം നടത്തണമെങ്കിൽ പുതിയ ചട്ടപ്രകാരം യോഗ്യത നിശ്ചയിക്കണം. അതിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത മാറ്റിയത്.








































