Home Blog Page 184

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; യമുനയിൽ‌ വിഷപത; സ്പീഡ് ബോട്ടുകൾ ഇറക്കി നീക്കാൻ ശ്രമം

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. 362 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ. ഔട്ട്ഡോർ കായിക വിനോദങ്ങൾ നിയന്ത്രിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. യമുനയിൽ വീണ്ടും വിഷപത അടിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്.

ഛഠ് പൂജാ സമയത്ത് രാസവസ്തുക്കൾ തളിച്ച് പത നീക്കം ചെയ്തിരുന്നു. വീണ്ടും പത അടിഞ്ഞ സാഹചര്യത്തിൽ സ്പീഡ് ബോട്ടുകൾ ഇറക്കി പത നീക്കം ചെയ്യാൻ വേണ്ടിയാണ് സർക്കാർ ശ്രമം. ബോട്ടുകൾ വിഷപ്പതയ്ക്കു മുകളിലൂടെ ഓടിച്ച് പത അലിയിച്ച് കളയാനാണ് ശ്രമം. വിഷപ്പതയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചർച്ചയായതിന് പിന്നാലെയാണ് സർക്കാർ നീക്കം.

നിര്യാതനായി

ശാസ്താംകോട്ട : മുതുപിലാക്കാട് കുറ്റിയിലഴികത്ത് പടിഞ്ഞാറ് സുകുമാരപിള്ള (78) നിര്യാതനായി ഭാര്യ : ഓമനയമ്മ മക്കൾ : സുനിൽ കുമാർ (എസ്.ഐ ഓഫ് പോലീസ് ), സുകന്യ മരുമക്കൾ : അജിനി (കേന്ദ്ര സർക്കാർ ജീവനക്കാരി), സന്തോഷ് (വിമുക്ത ഭടൻ) സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്

തേവരയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: വീട്ടുടമ കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം തേവരയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചതായി പൊലീസ്. വീട്ടുടമ ജോർജാണ് കൊലപാതകം നടത്തിയതെന്നും കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. സ്ഥിരം മദ്യപാനിയായ ജോർജിനെ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യുന്നത്.


കോന്തുരുത്തി പള്ളിക്ക് സമീപമുള്ള ജോർജിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്തിരുന്ന് ഉറങ്ങുന്ന നിലയിലാണ് ജോർജിനെ കണ്ടെത്തിയത്. ഇയാൾ ഇപ്പോഴും മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. ജോർജിന്റെ വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തി.


ശനി രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞില്ല.

തേജസ് വിമാനാപകടം: ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; പൈലറ്റിന്‍റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും

ദുബൈ വ്യോമ പ്രദർശനത്തിനിടെ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകർന്നുവീണ സംഭവത്തിൽ അന്വേഷണം തുടങ്ങി വ്യോമസേന. അപകടത്തിന്റെ കാരണം അറിയാൻ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ദുബൈ ഏവിയേഷൻ അധികൃതരുടെ സഹായം വ്യോമസേന തേടിയതായി റിപ്പോർട്ട്.

ഒരു എയർമാർഷലിന്‍റെ നേതൃത്വത്തിലാണ് കോർട്ട് ഓഫ് എൻക്വയറി വ്യോമസേന നടത്തുകയെന്നാണ് വിവരം. ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങുന്നതും പിന്നീട് തീഗോളമായി മാറുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു. സി.സി.ടി.വി അടക്കമുള്ള വിഡിയോകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

അതേസമയം, അപകടത്തിൽ മരിച്ച വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ നമൻഷ് ശ്യാലിന്‍റെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. വ്യോമ അഭ്യാസത്തിന്‍റെ ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കെയാണ് തേജസ് വിമാനം തകർന്നുവീണ വിവരം മൻഷ് ശ്യാലിന്‍റെ പിതാവ് അറിയുന്നത്.

ദുബൈ ആൽ മക്തൂം വിമാനത്താവളത്തിൽ നടന്ന വ്യോമ പ്രദർശനത്തിനിടെ വെള്ളിയാഴ്ച പ്രാദേശിക സമയം 2.15ഓടെയാണ് ഇന്ത്യയുടെ തേജസ് എം.കെ -1 എ യുദ്ധവിമാനം തകർന്നുവീണത്. വ്യോമ പ്രദർശനത്തിനിടെ ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങി തീഗോളമായി മാറുകയയിരുന്നു.

മകൻ്റെ വിവാഹനിശ്ചയത്തിന് പോകാനിരിക്കെ ദാരുണ സംഭവം; വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു

ഗാന്ധിനഗർ: ഗുജറാത്തിലെ ഗോധ്രയിൽ വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു. ഗോധ്രയിലെ വർധമാൻ ജ്വല്ലേഴ്‌സിന്റെ ഉടമ കമൽ ദോഷി (50), ഭാര്യ ദേവൽ (45), മക്കളായ ദേവ് (24), രാജ് (22) എന്നിവരാണ് മരിച്ചത്. ദേവിന്റെ വിവാഹനിശ്ചയത്തിനായി വാപിയിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് തീപിടിച്ചതെന്ന് കരുതുന്നു.

അപകട സമയത്ത് വീടിൻ്റെ എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നു,. വീട് മുഴുവൻ പുക നിറഞ്ഞ നിലയിലായിരുന്നു. പുക ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്ന് കരുതുന്നതായി ഫയർ ഓഫീസർ മുകേഷ് അഹിർ പറഞ്ഞു. വീട്ടിൽ നിന്ന് തീയും പുകയും ഉയർന്നത് കണ്ട് അയൽവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ പുക പുറത്തേക്ക് പോകാൻ വീടിൻ്റെ ജനൽ ചില്ലുകൾ തകർത്തു. ഈ സമയത്താണ് വീടിനകത്ത് മുകളിലെ നിലയിലെ മുറിയിൽ നാല് പേരെയും അബോധാവസ്ഥയിൽ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ നാല് പേരും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

ആംബുലൻസ് തകർത്തു

തൃശ്ശൂർ. കൊടുങ്ങല്ലൂരിൽ ആംബുലൻസ് തകർത്തു

ആറുവയസ്സുകാരിയുമായി പോയ ആംബുലൻസ് ഓട്ടോറിക്ഷയിൽ ചെറുതായി തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് ആക്രമണം

മതിലകത്ത് നിന്ന് കൊടുങ്ങല്ലൂരിലെ എ ആർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്

യാത്രാമധ്യേ ഓട്ടോറിക്ഷയിൽ ആംബുലൻസ് ചെറുതായി തട്ടി

വാഹനം അറ്റകുറ്റപ്പണി നടത്താം എന്ന് അറിയിച്ച് ആംബുലൻസ് കുട്ടിയുമായി യാത്ര തുടർന്നു

ആശുപത്രിയിൽ ആംബുലൻസ് നിർത്തിയതും ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ ആൾ വാഹനം ആക്രമിക്കുകയായിരുന്നു

ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

തേജസ് വിമാനം തകർന്നുവീണ്, പൈലറ്റ്  വീരമൃത്യു വരിച്ച വിങ്‌ കമാൻഡർ, നമൻഷ് സ്യാലിൻ്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

ദുബൈ എയർ ഷോ ക്കിടെ വ്യോമസേനയുടെ തേജസ് വിമാനം തകർന്നുവീണ്, പൈലറ്റ്  വീരമൃത്യു വരിച്ച സംഭവത്തിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നു.സംഭവത്തിൽ
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, സൈനിക മേധാവികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിങ്‌ കമാൻഡർ, നമൻഷ് സ്യാൽ ആണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ നാട്ടിലേക്ക് എത്തിക്കും. ഹിമാചൽ പ്രദേശിലെ കാങ്ഡ സ്വദേശിയാണ് നമൻഷ് സ്യാൽ.

പത്തനംതിട്ടയിൽ വൻ വെർച്ചൽ തട്ടിപ്പ്,വയോധിക ദമ്പതികൾക്ക് നഷ്ടമായത് 1 കോടി

പത്തനംതിട്ട. വയോധിക ദമ്പതികൾക്ക് നഷ്ടമായത് 1 കോടിയിലധികം രൂപ 
മല്ലപ്പള്ളി സ്വദേശിയായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി മാത്യു എന്നിവർ ആണ് തട്ടിപ്പിന് ഇരയായത്.

മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വരികയും വെർച്ചൽ അറസ്റ്റ് ആണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു .
തുടർന്ന് പലതവണകളായി പണം തട്ടുകയായിരുന്നു

പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്

കഴിഞ്ഞ എട്ടാം തീയതി നാട്ടിൽ വന്നതാണ്

നാഗലക്ഷ്‌മിയും കുഞ്ഞുങ്ങളും കുടുംബവും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ഏകദിന ഉപ വാസ സമരം നടത്തി.

കൊല്ലം.ചവറ ശങ്കര മംഗലത്ത് ലഹരി സംഘങ്ങളുടെ അക്രമത്തിന് ഇര യായ നാഗലക്ഷ്‌മിയും കുഞ്ഞുങ്ങളും കുടുംബവും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ഏകദിന ഉപ വാസ സമരം നടത്തി.

കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നും കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതികളിൽ നിന്നും എനിക്കും മക്കൾക്കും ഞങ്ങളെ സഹായിക്കാൻ നിൽക്കുന്നവർക്കും ഉണ്ടായ വധ ഭീഷണിക്കെതിരെ നടപടികൾ ഉണ്ടാകണമെന്നും ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് ഞങ്ങൾക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്ന ഇവർക്കെ തിരെ കേസെടുത്ത് ജാമ്യ നടപടികൾ റദ്ദു ചെയ്യണമെന്നും അധികാരിക ളുടെ ഇടപെടൽ ഈ വിഷയത്തിന്മേൽ അടിയന്തിരമായി ഉണ്ടാകണമെന്നും നാഗലക്ഷ്മി ആവശ്യപ്പെട്ടു.

അന്വേഷണത്തിൽ വീഴ്‌ചവരുത്തിയ ചവറ മുൻ എസ്.എച്ച്.ഒ ഷാജഹാനെതിരെ അഡ്രോസിറ്റി ആക്‌ട് പ്രകാരം കേസ്സെടുത്ത് സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്നും ദളിത് കൂട്ടായ്മ ഭാരവാ ഹികൾ ആവശ്യപ്പെട്ടു. ഉപവാസ സമരം പ്രമുഖ ദളിത് ആക്ട‌ിവിസ്റ്റ് സന്തോഷ് പാലത്തുംപാടൻ ഉദ്ഘാടനം ചെയ്‌തു. ദിനകർ കോട്ടക്കുഴി അദ്ധ്യക്ഷത വഹിച്ചു. അമ്പിയിൽ പ്രകാശ് സ്വാഗതം ആശംസിച്ചു. എം. ശിവപ്രസാദ്, അഡ്വ.എസ്.ആർ.സുരേഷ് കുമാർ, എ.കെ. ഷെരീഫ്, കോട്ടാത്തല സുരേഷ്, വിജയകുമാർ തഴക്കര, വയലിത്തറ രവി, രാജു ആലുംകടവ്, മണക്കാല സുരേഷ്, ശ്രീലാൽ, അജിത് അംബേദ്‌കർ ഗ്രാമം, സി. ഉഷ, ചിന്നമ്മ സുകുമാരൻ, ഇത്തിക്കര രാധാ കൃഷ്‌ണൻ, രഘു തേവലക്കര എന്നിവർ സംസാരിച്ചു.

ശാസ്താംകോട്ട ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ പതാരം എസ്‌എം എച്ച്എസ്എസിന് ഓവറോൾ കിരീടം

ശൂരനാട് . ശാസ്താംകോട്ട ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ പതാരം എസ്‌എം എച്ച്എസ്എസിന് ഓവറോൾ കിരീടം. യുപി വിഭാഗത്തിൽ പതാരം എൻഎസ്എൻഎസ്‌പിഎം യുപി എസ്, നെടിയവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസ് എന്നിവരും എൽപി വിഭാഗ ത്തിൽ ശൂരനാട് തെക്ക് ഇഞ്ചക്കാട് ഗവ.എൽപിഎസ്, ശൂരനാട് നടുവിൽ ഗവ.എൽപിഎസ് എന്നിവരും ഒന്നാം സ്ഥാനം പങ്കിട്ടു.

അറബിക് കലോത്സവം എച്ച്എസ് വിഭാഗത്തിൽ പോരു വഴി ഗവ.എച്ച്എസ്എസും യുപി വിഭാഗത്തിൽ പതാരം എൻഎ സ്എൻഎസ്‌പിഎം യുപിഎസും ഒന്നാ സ്ഥാനം നേടി. എൽപി വി ഭാഗത്തിൽ പോരുവഴി ഗവ.എ ച്ച്എസ്എസ്, പോരുവഴി കമ്പല ടി ഗവ.എൽപിഎസ്, ശാസ്താം കോട്ട പള്ളിശേരിക്കൽ വിദ്യാധി രാജ മോഡൽ എൽപിഎസ്, കു ന്നത്തൂർ ഏഴാംമൈൽ പെരുവി ഞ്ച ശിവഗിരി ഗവ.എൽപിഎസ് എന്നിവർ ഒന്നാം സ്ഥാനം പങ്കി ട്ടു. സംസ്‌കൃത കലോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ പതാ രം എസ്എം എച്ച്എസ്എസും യുപി വിഭാഗത്തിൽ പതാരം എൻ എസ്എൻഎസ്‌പിഎം യുപിഎ സും ഒന്നാം സ്ഥാനം നേടി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ൻ്റ് ആർ.സുന്ദരേശൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി .കെ.ഗോപൻ സമ്മാനങ്ങൾ വിത രണം ചെയ്തു‌.

(വിഭാഗം- വിജയി – പോയിൻ്റ് എന്ന ക്രമത്തിൽ)

എൽപി വിഭാഗം

1. ശൂരനാട് തെക്ക് ഇഞ്ചക്കാട് ഗവ.എൽപിഎസ്, ശൂരനാട് നടു വിൽ ഗവ.എൽപിഎസ്- 65,

2. ശാസ്താംകോട്ട മുതുപിലാ ക്കാട് ഗവ.എൽവി എൽപിഎസ്, നെടിയവിള ഗവ.എൽപിഎസ്, ശൂരനാട് തെക്ക് കിടങ്ങയം വട ക്ക് ഗവ.എൽപിഎസ്- 63.

യുപി വിഭാഗം

1. പതാരം എൻഎസ്എൻഎ സ്‌പിഎം യുപിഎസ്, നെടിയവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസ്- 80.

2. ശാസ്താംകോട്ട ജെഎം എച്ച്എസ്- 76.

ഹൈസ്‌കൂൾ വിഭാഗം

1. പതാരം എസ്എം എച്ച്എസ് 259, 2. ശാസ്താംകോട്ട ജെഎം എച്ച്എസ്- 245.

ഹയർസെക്കൻഡറിവിഭാഗം

1. പതാരം എസ്എം എച്ച്എ സ്എസ്- 238, 2. ശാസ്താംകോട്ട ഗവ.എച്ച്എസ്എസ്- 116.

അറബിക കലോത്സവം എൽപി വിഭാഗം

1. പോരുവഴി ഗവ.എച്ച്എ സ്എസ്, പോരുവഴി കമ്പലടി ഗവ.എൽപിഎസ്, ശാസ്താം കോട്ട പള്ളിശേരിക്കൽ വിദ്യാധി രാജ മോഡൽ എൽപിഎസ്, കു ന്നത്തൂർ ഏഴാംമൈൽ പെരുവി ഞ്ച ശിവഗിരി ഗവ.എൽപിഎസ്-45.

2. പടിഞ്ഞാറേകല്ലട കണ ത്താർകുന്നം ഗവ.എൽപിഎസ്, ശാസ്താംകോട്ട പനപ്പെട്ടി ഗവ. എൽപിഎസ്, ശൂരനാട് പിഎ സ്പിടിഎം എൽപിഎസ്, ശൂരനാ ട് തെക്ക് ഉദയംമുകൾ ഗവ. എൽപിഎസ്- 43

യുപി വിഭാഗം

Ko1. പതാരം എൻഎസ്എൻഎ സ്‌പിഎം യുപിഎസ്- 65.

2. ശൂരനാട് സെന്റ് തോമസ് യു പിഎസ്, ശൂരനാട് വടക്ക് ടികെ ഡിഎം യുപിഎസ്, പോരുവഴി ഗവ.എച്ച്എസ്എസ്- 63.

ഹൈസ്‌കൂൾ വിഭാഗം

1. പോരുവഴി ഗവ.എച്ച്എ

സ്എസ് 93, 2. പതാരം എസ്എം എച്ച്എസ്എസ്- 87.

സംസ്കൃത കലോത്സവം

യുപി വിഭാഗം

1. പതാരം എൻഎസ്എൻഎ സ്‌പിഎം യുപിഎസ്- 86, 2. ശാ സ്താംകോട്ട ജെഎം എച്ച്എസ് 81

ഹൈസ്‌കൂൾ

1. പതാരം എസ്എം എച്ച്എ സ്എസ്- 91. 2. നെടിയവിള vgssahss 86.



له 2 16