27.2 C
Kollam
Wednesday 24th December, 2025 | 05:13:24 PM
Home Blog Page 1822

സീരിയലുകൾ ‘എൻഡോസൽഫാനേ’ക്കാൾ വിഷലിപ്തം, പ്രേംകുമാറിനെതിരെ ടെലിവിഷൻ അഭിനേതാക്കളുടെ സംഘടന

തിരുവനന്തപുരം. വിവാദ പരാമർശത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിനെതിരെ മലയാള ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’. പ്രേംകുമാറിൻ്റെത് അന്നം മുടക്കുന്ന നടപടിയാണെന്ന് ആരോപിച്ച് ആത്മ തുറന്ന കത്ത് അയച്ചു.. വിമർശനം ആത്മാർത്ഥമായിട്ടുള്ളതാണെങ്കിൽ, ചലചിത്ര അക്കാദമി ചെയർമാനെന്ന നിലയിലെ ഇടപെടലാണ് നടത്തേണ്ടിയിരുന്നതെന്നും കത്തിൽ പറയുന്നു

മലയാള സീരിയലുകൾ ‘എൻഡോസൽഫാനേ’ക്കാൾ വിഷലിപ്തമാണെന്ന പ്രേംകുമാറിന്റെ പരാമർശത്തിനെതിരെയാണ് സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മ രംഗത്തെത്തിയത്. പ്രേംകുമാറിൻ്റെ പ്രസ്താവന വെറു കൈയ്യടി നേടാൻ മാത്രം.. ഏത് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ എന്ന് വ്യക്തത വരുത്തണം.. ആത്മാർത്ഥത ഉണ്ടെങ്കിൽ എല്ലാ ചാനലുകളെയും മറ്റ് ടെലിവിഷൻ പ്രവർത്തകരെയും വിളിച്ചു വരുത്തി, നല്ല പരമ്പരകൾ നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.
അന്നം മുടക്കുന്ന പ്രവണത കണ്ടാൽ നിശബ്ദരായിരിക്കാൻ കഴിയില്ല.. ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാർഗത്തിന്റെ മുകളിലാണ് പ്രേംകുമാർ എൻഡോസൾഫാൻ വിതറിയിരിക്കുന്നതെന്നും കത്തിൽ പറയുന്നു. സമാന പ്രസ്താവന നടത്തി മുൻപ് മാപ്പ് പറഞ്ഞ ആളാണ് പ്രേംകുമാറെന്നും കത്തിൽ ഓർമിപ്പിക്കുന്നു. ആത്മ പ്രസിഡൻ്റായ മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരമാണ് തുറന്ന കത്തയക്കുന്നതെന്നും സംഘടന വ്യക്തമാക്കി

തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിലെ ആന എഴുന്നള്ളിപ്പിൽ കേസ്

കൊച്ചി. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിലെ
ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് സാമൂഹ്യ വനവൽക്കരണ വിഭാഗം. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട
മാർഗ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെതിരെയാണ് കേസ്. വന്യജീവി സംരക്ഷണ നിയമം, നാട്ടാന പരിപാലന ചട്ടം എന്നിവ പ്രകാരമാണ് കേസ്.
കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി, വൃശ്ചികോത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവർക്കെതിരെയാണ് കേസ്. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ചിരുന്നില്ലെന്ന് സോഷ്യൽ ഫോറസ്ട്രി വിഭാഗം ആരോപിക്കുന്നു. അതേസമയം ആനകൾ തമ്മിൽ അകലം പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയതെന്നും മഴപെയ്തതിനാൽ ആണ് ആനക്കുട്ടിലിലേക്ക് കയറിയേണ്ടി വന്നതെന്നും ദേവസ്വം ഭാരവാഹികൾ പറയുന്നു.

REP, IMAGE

ആലപ്പുഴയില്‍ നവജാതശിശുവിന്റെ വൈകല്യ വിഷയത്തില്‍ ഡോക്ടര്‍മാരെ സംരക്ഷിച്ച് അധികൃതര്‍

ആലപ്പുഴ. നവജാതശിശുവിന്റെ വൈകല്യ വിഷയത്തില്‍ ഡോക്ടര്‍മാരെ സംരക്ഷിച്ച് അധികൃതര്‍. ഡോക്ടര്‍മാര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകിലെന്ന് ഉറപ്പായി

ആരോപണ വിധേയരായ ഡോക്ടര്‍മാരെ താക്കീത് ചെയ്യണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ക്ക് ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നും യുവതിയുമായി ആശയവിനിമയം നടത്തുന്നതിലാണ് വീഴ്ചയെന്നാണ് കണ്ടെത്തല്‍.

ഗര്‍ഭസ്ഥശിശു അസാധാരണ വൈകല്യത്തോടെ ജനിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ്്ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ചികിത്സയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ആലപ്പുഴ വനിതാ- ശിശു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പിഴവ് വരുത്തിയിട്ടില്ല. കുഞ്ഞിന്റെ മാതാവുമായി ആശയവിനിമയം നടത്തുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചു. പ്രസവ സമയത്തെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് യുവതിയെ ബോധ്യപ്പെടുത്തിയില്ലെന്നും വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ചികിത്സാ പിഴവ് ഇല്ലെങ്കിലും ആശയവിനിമയം നടത്താത്തതില്‍ ഡോക്ടര്‍മാരെ കര്‍ശനമായി താക്കീത് ചെയ്യണമെന്ന് അഡീഷണല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ഇന്നലെ രാത്രിയോടെയാണ് വിദഗ്ധസംഘം ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചായിരിക്കും കുഞ്ഞിന്റെ തുടര്‍ചികിത്സ. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌കാനിങ്ങിന് വിദഗ്ധരായ ഡോക്ടര്‍മാര്‍ ഇല്ലെന്ന് കെജിഎംഓഎ കുറ്റപ്പെടുത്തി. റേഡിയോ ഡയഗ്‌നോസിസ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ വേണം. ആധികാരികമായി സ്‌കാനിങ് നടത്തേണ്ടതും വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതും ഇവരാണെന്നും കെജിഎംഒഎ പറയുന്നു.

തമിഴ്നാട്ടിൽ മഴക്ക് ശമനം,ദുരന്തപെയ്ത്തില്‍ വിറങ്ങലിച്ച് നാട്

ചെന്നൈ. തമിഴ്നാട്ടിൽ മഴക്ക് ശമനം. മഴ കുറഞ്ഞെങ്കിലും തമിഴ്നാടിന്റെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും രൂക്ഷമായ വെള്ളക്കെട്ടാണ്. തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തമിഴ്നാട്ടിന് അടിയന്തര സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നൽകി.

മഴ മാറി മാനം തെളിഞ്ഞു, പക്ഷേ ഫിഞ്ചാൽ വിതച്ച ദുരിതത്തിന് കുറവില്ല. പുതുച്ചേരിയിലെ പല ഭാഗങ്ങളും ഇപ്പോളും വെള്ളത്തിനടിയിലാണ്. വിഴുപ്പുറം, തിരുവണ്ണാമലൈ, കടലൂർ ജില്ലകളിലാണ് തമിഴ്നാട്ടിൽ മഴ ഏറ്റവുമധികം ബാധിച്ചത്.
21 ജീവനുകൾ പൊലിഞ്ഞു. ഒന്നരക്കോടി ജനങ്ങളെ ഫിഞ്ചാൽ ബാധിച്ചു.
രണ്ട് ലക്ഷത്തിപതിനൊന്നായിരത്തിൽ അധികം ഹെക്റ്റർ കൃഷി ഭൂമിയാണ് വെള്ളം കയറി നശിച്ചത്. വൈദ്യുതി ബോർഡിനും കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട് പഞ്ചായത്ത് കെട്ടിടങ്ങൾ അംഗനവാടികൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കും നാശനഷ്ടം ഉണ്ടായി. വിഴുപ്പുറത്തും തിരുവണ്ണാമലൈയിലും ക്യാമ്പിൽ കഴിയുന്നവർ വീടുകളിലേക്ക് മടങ്ങാൻ ആഴ്ചകളെടുക്കും. നിരവധി പോസ്റ്റുകൾ നിലംപതിച്ചതിനാൽ വൈദ്യുതി പൂർണമായി പുനസ്ഥാപിക്കാൻ ആയിട്ടില്ല
തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം നൽകും.മറ്റ് ദുരിതബാധിതർക്കുള്ള ധനസഹായം സർക്കാർ ഉടൻ പ്രഖ്യാപിക്കണെമന്ന ആവശ്യം ശക്തമാവുകയാണ്. സംസ്ഥാനത്തിന് അടിയന്തരധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോധി മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അറിയിച്ചു. രണ്ടായിരംത്തി നാനൂറ് കോടി രൂപയാണ് സർക്കാർ അടിയന്തരധനസഹായമായി ആവശ്യപ്പെട്ടിരുക്കുന്നത്.

സഹചാരി പുരസ്ക്കാരം ചവറ ബി ജെ എം ഗവ.കോളേജ് എൻഎസ്എസ്യൂണിറ്റ് ഏറ്റുവാങ്ങി


ചവറ: കേരള സർക്കാർ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ ഭിന്ന ശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ‘ഉണർവ് 2024 ‘ സംഘടിപ്പിച്ചു. ഭിന്നശേഷി വ്യക്തികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടിയാണ് ഭിന്ന ശേഷി ദിനം ആചരിക്കുന്നത്. ഭിന്ന ശേഷി മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന ഭിന്നശേഷി അവാർഡ ദാനം തൃശൂർ വി.കെ.എൻ.എം. ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാന ചടങ്ങിൽ വിതരണം ചെയ്തു. ഭിന്നശേഷി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന എൻഎസ്എസ് യൂണിറ്റുകൾക്ക് നൽകുന്ന സഹചാരി പുരസ്കാരം ചവറ ബി.ജെ.എം. ഗവൺമെൻ്റ് കോളേജ് എൻ എസ് എസ് യൂണിറ്റിനു ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ജി. ഗോപകുമാർ ഏറ്റുവാങ്ങി

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്പെന്‍ഷന്‍

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്പെന്‍ഷന്‍. ഒക്ടോബര്‍ 29ന് ഒറ്റപ്പാലത്തെ വാടക വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് നടന്റെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തത്ത്. സംഭവത്തില്‍ കോഴിക്കോട്ടെ വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയായിരുന്നു ഒക്ടോബര്‍ 29ന് റെയ്ഡ് നടന്നത്. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമാണ് മണികണ്ഠന്‍. ആട്2, ജാനകീജാനെ, അഞ്ചാംപാതിര ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വാടക വീട്ടില്‍നിന്നു പണത്തിനു പുറമെ മൊബൈല്‍ ഫോണും ചില രേഖകളും വിജിലന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു. സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലും കാസര്‍കോട് ചെറുവത്തൂരിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടന്നിരുന്നു. പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണു മണികണ്ഠനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ഹോണ്ടയുടെ പുതിയ മോഡല്‍ ഹോണ്ട അമേസ് നാളെ വിപണിയില്‍ അവതരിപ്പിക്കും… പ്രത്യേകതകൾ അറിയാം

ഹോണ്ട കാര്‍സ് ഇന്ത്യ പുതിയ മോഡല്‍ നാളെ അവതരിപ്പിക്കും, ഹോണ്ട അമേസ് എന്ന പേരിലുള്ള പുതിയ തലമുറ കാറുകളാണ് നാളെ വിപണിയില്‍ അവതരിപ്പിക്കുക. കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ മാരുതി സുസുക്കി ഡിസയറിന് പിന്നാലെയാണ് ലോഞ്ച്. പ്രധാന ഡിസൈന്‍ മാറ്റങ്ങളും ഫീച്ചറുകളും വെളിപ്പെടുത്തിക്കൊണ്ട് പുതിയ അമേസ് ഇതിനകം ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞു.


ഈ ‘മിനി-സിറ്റിക്ക്’ ഹോണ്ട എലിവേറ്റ് എസ്യുവിയോട് ഏറെ സാമ്യമുണ്ട്. കുത്തനെയുള്ള ഫ്രണ്ട് ഗ്രില്ലില്‍ തേനീച്ചക്കൂടിന് സമാനമായ ഒരു ഹണികോംബ് മെഷ് ഡിസൈന്‍ ഉണ്ട്. ഇരട്ട-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും മുന്‍വശത്തിന് കൂടുതല്‍ അഴക് പകരുന്നു. വശങ്ങള്‍ ഹോണ്ട സിറ്റിയോട് സാമ്യമുള്ളതാണ്. പുതിയ അലോയ് വീലുകളും ശക്തമായ ഷോള്‍ഡര്‍ ലൈനുമാണ് മറ്റു പ്രത്യേകതകള്‍.
പിന്നിലെ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ സിറ്റിക്ക് സമാനമായ ഒരു രൂപം നല്‍കുന്നു. അകത്തളം എലിവേറ്റുമായി ഏറെ സാമ്യമുള്ളതാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇരുവശത്തും അധിക ചാര്‍ജിങ് പോര്‍ട്ടുകളുള്ള വയര്‍ലെസ് ചാര്‍ജര്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ അകത്തളത്തിന് മനോഹാരിത പകരുന്നു.
സുരക്ഷയുമായി ബന്ധപ്പെട്ട് ആറ് സ്റ്റാന്‍ഡേര്‍ഡ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഫോഗ് ലാമ്പുകള്‍, ഫ്രണ്ട് വിന്‍ഡ്ഷീല്‍ഡില്‍ സംയോജിപ്പിച്ചിരിക്കുന്ന കാമറ അധിഷ്ഠിത സിസ്റ്റം നല്‍കുന്ന അഉഅട പ്രവര്‍ത്തനം എന്നിവ കാറില്‍ ക്രമീകരിച്ചിട്ടുണ്ട്. 90 എച്ച്പി പവറും 112 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായാണ് അമേസ് വരുന്നത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവലും ഒരു സിവിടിയും ഉള്‍പ്പെടുന്നു.

തണുപ്പുകാലത്ത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ എന്തു ചെയ്യും

തണുപ്പുകാലത്ത് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തണുപ്പുകാലത്ത് ശരീരത്തിലെ കൊളസ്ട്രോള്‍ നില ഉയരാനും രക്തസമ്മർദം കൂടാനും ഹൃദയാഘാതം, പക്ഷാഘാതം എന്നിവക്ക് സാധ്യത വർധിക്കാനുമുള്ള സാധ്യതയുണ്ട്. ഇത് കുറയ്ക്കാൻ ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്കരിക്കേണ്ടതാണ്.

  1. വൈറ്റമിൻ D-യുടെ ആവശ്യകത

തണുപ്പുകാലത്ത് സൂര്യപ്രകാശം കുറയുന്നത് വൈറ്റമിൻ D അളവ് കുറയാൻ കാരണമാകുന്നു, ഇത് കൊളസ്ട്രോള്‍ നിയന്ത്രണത്തെ ബാധിക്കും. വൈറ്റമിൻ D ലഭിക്കുന്നതിനു ഭക്ഷണത്തിൽ ഉൾപ്പെടുത്തുക: കൊഴുപ്പ് കൂടിയ മത്സ്യങ്ങൾ: സാൽമൺ, അയല, ട്യൂണ, മത്തി, മുട്ട-സൂര്യപ്രകാശം ഏൽക്കുന്ന കോഴികളിൽ നിന്നുള്ളത്, ഫോർട്ടിഫൈഡ് പാൽ, ഓറഞ്ച് ജ്യൂസ്, ചീസ്, തൈര് തുടങ്ങിയവ

  1. നന്നായ ഉറക്കം

ദിവസേന 7-8 മണിക്കൂർ ഉറക്കം അവശ്യമാണ്. ഉറക്കം ശരിയായി കിട്ടുന്നതിലൂടെ മാനസികസമ്മർദ്ദം കുറയുകയും കൊളസ്ട്രോള്‍ നില നന്നായി നിലനിർത്താനുമാകും. ഉറങ്ങുന്ന സമയം നിശ്ചിതമാക്കുകയും അതിൽ തുടർച്ചതോന്നവൻ തുടരുകയും ചെയ്യുക.

സമ്മർദ്ദനിർമ്മാർജനത്തിന് സഹായകമായ ശീലങ്ങൾ.

    സമ്മർദ്ദം കുറയാൻ ധ്യാനം (Meditation), വ്യായാമം തുടങ്ങിയവ പ്രയോജനപ്പെടും. സമ്മർദ്ദം കൂടുതലായാൽ ശരീരത്തിലെ വീക്കം കൂടുകയും ഹൃദ്രോഗ സാധ്യത വർധിക്കുകയും ചെയ്യും.

    പച്ചക്കറികളും പഴങ്ങളും കഴിക്കുക

      തണുപ്പുകാലത്ത് പച്ചക്കറികളും പഴങ്ങളും ഒഴിവാക്കരുത്. സിട്രസ് പഴങ്ങൾ: ഓറഞ്ച്, മാതളനാരങ്ങ. ഇലക്കറികൾ: കാബേജ്, ബ്രോക്കോളി. റൂട്ട് വെജിറ്റബിള്സ്: കാരറ്റ്, ഉരുളകിഴങ്ങ്. പഴങ്ങൾ: ആപ്പിൾ, പിയർ

      1. മുഴുവൻ ധാന്യങ്ങൾ ഉൾപ്പെടുത്തുക

      ഓട്‌സ്, ക്വിനോവ, ബാർലി, ബ്രൗൺ റൈസ് പോലുള്ള ധാന്യങ്ങൾ കൊളസ്ട്രോൾ നിയന്ത്രണത്തിന് സഹായകരമാണ്.

      വ്യായാമം ശീലമാക്കുക

        തണുപ്പ് കൂടുമ്പോൾ, വ്യായാമം ഉപേക്ഷിക്കാതെ അതിലേക്ക് കൂടുതൽ പ്രാധാന്യം നൽകുക. ഈ മാർഗങ്ങൾ പിന്തുടരുന്നതിലൂടെ കൊളസ്ട്രോള്‍ നില നിയന്ത്രണത്തിലാക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യാം.

        കുന്നത്തൂരിൽ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

        കുന്നത്തൂർ:കുന്നത്തൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.ഐവർകാല പടിഞ്ഞാറ് വടക്ക് കൊക്കാട്ട് പുത്തൻ വീട്ടിൽ പ്രഭാകരൻ പിള്ളയാണ് (75) മരിച്ചത്.ഇന്ന് രാവിലെ വരയന്നൂർ ഭാഗത്ത് ജോലിക്കിടെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ കുന്നത്തൂർ പി.എച്ച്.സിയിലെത്തിച്ച് പ്രാഥമിക ശുശ്രൂക്ഷ നൽകിയ ശേഷം കൊല്ലത്തേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്.സംസ്ക്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ:രത്നമ്മ.മക്കൾ:
        ഗോപകുമാർ,ശ്രീജ.

        പീഡന പരാതി ഇൻഫോപാർക്ക് പോലീസ് പൂഴ്ത്തിവെച്ച തായി പരാതി

        കൊച്ചി. പീഡന പരാതി പൂഴ്ത്തിവെച്ച് ഇൻഫോപാർക്ക് പോലീസ്. പരാതിക്കാരി സഹകരിക്കാത്തതിനാൽ കേസെടുക്കുന്നില്ല എന്ന് വിചിത്ര നിലപാട്. ഒരുമാസമായിട്ടും പരാതിയിൽ കേസില്ല. തൃക്കാക്കര നഗരസഭ ജനപ്രതിനിധിക്കും സഹോദരനും എതിരായ പരാതിയിലാണ് നടപടി ഉണ്ടാകാത്തത്.

        നഗരസഭാ ജനപ്രതിനിധിയുടെ സഹോദരൻ കോൺഗ്രസ് ബ്ലോക്ക് തല നേതാവാണ്. ഇൻഫോപാർക്കിന് സമീപം താമസിക്കുന്ന യുവതി മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകി. വിവാഹ വാഗ്ദാനം നൽകി പീഡനം നഗ്ന വീഡിയോ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയവയാണ് പരാതി.