സാങ്കേതിക പിഴവിനെ തുടർന്ന് വിക്ഷേപണം മാറ്റിവെച്ച യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങൾ ഇന്ന് ഐഎസ്‌ആർഒ വിക്ഷേപിക്കും. ഇരട്ടപേടകങ്ങളും വഹിച്ച് കൊണ്ടുള്ള ഇന്ത്യയുയുടെ പിഎസ്എല്‍വി- സി59 പ്രോബ മിഷ്ന്റെ വിക്ഷേപണം വൈകിട്ട് 4:04ന് ആണ്. കൊറോണോഗ്രാഫ് ഉപഗ്രഹത്തിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിലുണ്ടായ പ്രശ്നത്തെ തുടർന്നാണ് ഇന്നലെ വിക്ഷേപണം മാറ്റിയത്. 540 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി -സി 59 ഭ്രമണപഥത്തിലെത്തിക്കുക. 200 കിലോഗ്രാം ഭാരമുള്ള ഓക്യുല്‍റ്റര്‍, 340 കിലോഗ്രാം ഭാരമുള്ള കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങള്‍.കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യമാണ് ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഐഎസ്ആര്‍ഒ കൊമേഴ്‌സ്യല്‍ വിഭാഗം ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും ചേര്‍ന്നാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
പന്നിയങ്കരയിലെ ടോൾ പിരിവില്‍ ഇന്നുമുതല്‍ സംഘര്‍ഷ സാധ്യത
പാലക്കാട്. പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നുമുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന് കരാർ കമ്പനി . ഇതിനെതിരെ വ്യാപക പ്രതിഷേധം നടക്കും . വിവിധ സംഘടനകൾ ടോൾ പ്ലാസയിലേക്ക് പ്രതിഷേധവുമായി എത്തും . രാവിലെ 9 മുതൽ ടോൾ പിരിക്കും എന്നാണ് കരാർ കമ്പനി അറിയിച്ചത് .എന്നാൽ ഇത് ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് പ്രദേശവാസികളും പറയുന്നു . നേരത്തെ വാഹനത്തിന്റെ ആർസി ബുക്ക് കാണിച്ചാൽ പ്രദേശത്തെ ആറു പഞ്ചായത്തുകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു . ഇതാണ് ഇന്നുമുതൽ ഒഴിവാക്കുന്നത് .
കർണാടകയിൽ കോൺഗ്രസിന്റെ സ്വാഭിമാന റാലി ഇന്ന്
ബംഗളുരു.കർണാടകയിൽ കോൺഗ്രസിന്റെ സ്വാഭിമാന റാലി ഇന്ന്. ഹാസനിലാണ് പിന്നാക്ക വിഭാഗങ്ങളെ അണിനിരത്തി റാലി നടത്തുന്നത്.സിദ്ധരാമയ്യയുടെ അനുയായികളായ മന്ത്രിമാരും എംഎൽഎമാരുമാണ് റാലിക്കും കൺവെൻഷനും നേതൃത്വം നൽകുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിന്നാക്ക വിഭാഗങ്ങളെ പാർട്ടിക്കൊപ്പം നിർത്താനാണ് സമ്മേളനമെന്ന് സിദ്ധരാമയ്യ പക്ഷം വിശദീകരിക്കുന്നു. എന്നാൽ റാലിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. പാർട്ടിക്ക് അതീതനായി സിദ്ധരാമയ്യ വളരുന്നുവെന്നും, അത്തരം പ്രവണത അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് ചില നേതാക്കൾ കത്തയച്ചിരുന്നു.ഭിന്നത പുറത്തുവന്നതോടെ,
ഹാസനിൽ നടക്കാനിരിക്കുന്നത് കെപിസിസി സംഘടിപ്പിക്കുന്ന കൺവെൻഷനെന്ന വിശദീകരണവുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ രംഗത്തെത്തി
54 മത് നാവികദിനം ആചരിച്ച് ദക്ഷിണ നാവിക സേന
കൊച്ചി. 54 മത് നാവികദിനം ആചരിച്ച് ദക്ഷിണ നാവിക സേന. കൊച്ചി കായലിൽ നാവിക സേന അഭ്യാസ പ്രകടനങ്ങളിലൂടെ കരുത്ത് കാട്ടി.
1971ലെ ഇന്ത്യ പാക് യുദ്ധത്തിൽ പാകിസ്താന് മേൽ നേടിയ ഉജ്ജ്വല വിജയം ഓപ്പറേഷൻ ട്രൈഡന്റിന്റെ ഓർമ ദിവസമാണ് രാജ്യം നാവികേ സേനാ ദിനമായി ആചരിക്കുന്നത്. ഇത്തവണയും
വിപുലമായിരുന്നു ആഘോഷങ്ങൾ.
ഇന്ത്യൻ നാവിക സേനയുടെ കരുത്തായ യുദ്ധകപ്പലുകളും, എയർക്രാഫ്റ്റുകളുമായിരുന്നു കൊച്ചി കായലിൽ നടന്ന അഭ്യാസ പ്രകടനങ്ങളുടെ പ്രധാന ആകർഷണം. ജലമാർഗം എത്തുന്ന ശത്രുക്കളെ കീഴടക്കുന്നതും, എയർ ലിഫറ്റുമെല്ലാം
സാധാരണക്കാർക്ക് പുത്തൻ അനുഭവമായി.
എവിടെയും, ഏത് സമയത്തും എന്ന സന്ദേശമാണ് 54 മത് നാവിക ദിനം മുന്നോട്ടുവെച്ചത്. കൊച്ചി രാജേന്ദ്രമായ്താനിയിൽ
നടന്ന ചടങ്ങുകളിൽ വൈസ് അഡ്മിറൽ
വി ശ്രീനിവാസ് മുഖ്യഅതിഥിയായി.
ആര്യങ്കാവിലെ അപകടം; ഇന്‍ഷൂറന്‍സ് തുക അടിയന്തിരമായി വിതരണം ചെയ്യും
പുനലൂര്‍: ആര്യങ്കാവില്‍ ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് ലോറിയുമായി കൂട്ടിയിടിച്ച് സേലം സ്വദേശിയായ തീര്‍ഥാടകന്‍ മരിച്ച സംഭവത്തില്‍ ഇന്‍ഷൂറന്‍സ് തുകയായ 5 ലക്ഷം രൂപ അടിയന്തരമായി കൈമാറാനുള്ള നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ജി. സുന്ദരേശന്‍. അപകടത്തില്‍പ്പെട്ടവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വേണ്ട ചെലവും സര്‍ക്കാര്‍ നിര്‍വഹിക്കും. അപകടത്തില്‍ പരുക്കേറ്റയവര്‍ക്ക് ധനസഹായം നല്‍കുന്ന ഉള്‍പ്പെടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന്‍ സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസിലേക്ക് ലോറി പാഞ്ഞു കയറിയത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.
പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു… രണ്ട് പേർക്ക് ഗുരുതര പരിക്ക്
അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേർക്കാണ് ഗുരുതര പരിക്കേറ്റത്.
പ്രീമിയർ ഷോയ്ക്കിടെയാണ് ദാരുണ സംഭവം. ഷോ കാണാൻ നായകനായ അല്ലു അർജുൻ എത്തുമെന്ന വിവരം ലഭിച്ചതോടെ തിയേറ്റർ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേർ ബോധംകെട്ടു വീണു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച സ്ത്രീ ഭർത്താവിനും 7, 9 വയസുള്ള കുട്ടികൾക്കുമൊപ്പമാണ് സിനിമ കാണാൻ എത്തിയത്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ വീണു പോയി. ഇവർക്ക് പൊലീസ് എത്തി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീണ്ടും വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ, ഒരാളുടെ നില ഗുരുതരം
എറണാകുളം. കോലഞ്ചേരിയില്‍ കാർ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് പരുക്ക്
പടപ്പറമ്ബ് കവലയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടു വന്ന കാറ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂന്ന് പേരില്‍ ഒരു പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പുളിഞ്ചോട് ഭാഗത്തുനിന്നും കോളേജിലേയ്ക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചത്. ഇവരെ ക കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാജകോളുകള്‍,ഈ നമ്പരുകള്‍ ശ്രദ്ധിക്കണം മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് നിരവധി തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. നിരവധി ആളുകളുടെ ജീവിതവും ജീവനും നഷ്ടപ്പെടുന്ന രീതിയില്‍ ഇത്തരത്തിലുള്ള കോളുകള്‍ വര്‍ദ്ധിച്ചു വരികയാണ്
വ്യാജ കോളുകളില്‍ ജഗ്രത പാലിക്കണമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്(ഡിഒടി) മുന്നറിയിപ്പ് നല്‍കി.
വിദേശ നമ്ബറുകളില്‍ നിന്ന് വരുന്ന വ്യാജ കോളുകളില്‍ ജഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്(ഡിഒടി) മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പ്രധാന ടെലികോം കമ്ബനികളായ ജിയോ, എയര്‍ടെല്‍, ബിഎസ്‌എന്‍എല്‍, വിഐ എന്നിവയുടെ വരിക്കാര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പരിചിതമല്ലാത്ത കോഡുകളില്‍ നിന്നെത്തുന്ന കോളുകളില്‍ ജാഗ്രത പാലിക്കണം.
+77, +89, +85, +86, +84 എന്നിങ്ങനെ തുടങ്ങുന്ന നമ്ബറുകളില്‍ നിന്ന് വരുന്ന കോളുകള്‍ തട്ടിപ്പ് സംഘങ്ങളുടേതാണെന്നും കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), ഡിഒടി എന്നിവ ടെലികോം ഉപയോക്താക്കളെ ഒരിക്കലും നേരിട്ട് വിളിക്കാറില്ല. ഈ സ്ഥാപനങ്ങളിലെ അധികൃതര്‍ എന്ന തരത്തില്‍ എത്തുന്ന കോളുകള്‍ വ്യാജ കോളുകള്‍ ആണെന്നും തങ്ങള്‍ ഇത്തരത്തില്‍ കോളുകള്‍ ചെയ്യാറില്ലെന്നും ടെലികോം വകുപ്പ് എക്സില്‍ പുറത്തുവിട്ട മുന്നറിയിപ്പില്‍ വ്യക്തമാക്കി.
ഡോ: മോഹൻകുന്നുമ്മേലിന്റെ നിയമനം- സച്ചിൻദേവ് എംഎൽഎയുടെ ക്വാ വാറണ്ടോ ഹർജ്ജി തള്ളി
കൊച്ചി. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസലറായി ഡോ:മോഹൻ കുന്നുമ്മേലിന് പുനർനിയമനം നൽകിയത് ചോദ്യംചെയ്ത് സച്ചിൻ ദേവ് എംഎൽഎ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ക്വാവാ റണ്ടോ ഹർജ്ജി ചീഫ് ജസ്റ്റിസ് സ്നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി.
യുജിസി ചട്ട പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കാതെയുള്ള വിസി നിയമന നടപടി നിയമവിരുദ്ധമാണെന്നാണ് ഹർജ്ജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഗവർണർ യൂണിവേഴ്സിറ്റി നിയമപ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിച്ചു വെങ്കിലും, സർക്കാർ തന്നെ ഫയൽ ചെയ്ത ഹർജ്ജിയുടെ അടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരണം സ്റ്റേ ചെയ്ത ശേഷം, സെർച്ച് കമ്മിറ്റി കൂടാതെ നടത്തിയ പുനർ നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ക്വാവാറണ്ടോ ഹർജി നിലനിൽക്കുന്നതല്ലെ ന്ന് കോടതി ചൂണ്ടിക്കാട്ടി.
കണ്ണൂർ വിസി ആയിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രനെ അഡ്വക്കേറ്റ് ജനറലിന്റെ നിയമപദേശത്തിന്റെഅടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി ഒഴിവാക്കി നടത്തിയ പുനർ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയും ശരിവെച്ച പശ്ചാത്തലത്തിലാ യിരുന്നു മോഹൻകുന്നുമ്മേലിന് കഴിഞ്ഞ ഒക്ടോബർ 26 മുതൽ പുനർ നിയമനം നൽകി ഗവർണർ വിജ്ഞാപനം ഇറക്കിയത്.






































