22.8 C
Kollam
Thursday 25th December, 2025 | 06:50:46 AM
Home Blog Page 1815

വേങ്ങ കാട്ടുവിളയില്‍ സുരേന്ദ്രന്‍പിള്ള(ബാബു )നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ കാട്ടുവിളയില്‍ സുപ്രിയാഭവനത്തില്‍ സുരേന്ദ്രന്‍പിള്ള(ബാബു 58)നിര്യാതനായി.ഇന്ന് രാത്രി 9 മണിക്ക് സ്വവസതിയിൽ. ഭാര്യ.ശ്രീകുമാരി. മക്കള്‍. സുപ്രിയ. സുനിത. മരുമക്കള്‍. ശ്രീകുമാര്‍,ശിവപ്രസാദ്. സഞ്ചയനം 12ന് രാവിലെ ഏഴിന്‌

മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

കൊച്ചി.മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 16 ഇടങ്ങളിലാണ് റെയ്ഡ്. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഏഴ് പേർ ഒളിവിലാണ്. കേരളത്തിൽ എറണാകുളത്തും, കാസർഗോട്ടും പരിശോധന നടക്കുന്നുണ്ട്.

വാർത്താനോട്ടം


2024 ഡിസംബർ 5 വ്യാഴം

BREAKING NEWS

? മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്,കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 16 ഇടങ്ങളിലാണ് റെയ്ഡ്

?കെ റെയിലിനെതിരെ ഇന്ന് കോഴിക്കോട്ടും, എറണാകുളത്തും പ്രതിഷേധ സമരം നടത്തും

?സിൽവർ ലൈനിൽ ഡി പി ആർ സംബന്ധിച്ച് നിർണ്ണായക ചർച്ച ഇന്ന് ഉച്ചയ്ക്ക്

?ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായകമായത് 7 വയസ്സുകാരി മകൾ നൽകിയ മൊഴി.

? കേരളീയം ?

?വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇന്നലെ അമിത്ഷായെ കണ്ടു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

?പുതിയ എംഎല്‍എമാരായ യു ആര്‍ പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗില്‍ ഉപഹാരം നല്‍കി സ്പീക്കര്‍. ഭരണഘടനയും നിയമസഭാ ചട്ടങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങളുമാണ് ബാഗില്‍ ഉള്ളത്.

?കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി.സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ്വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം.

?സിബിഎസ്ഇ ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നീ തലങ്ങളില്‍ പരീക്ഷ നടത്താന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്.വിഷയം കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്തുവെങ്കിലും ഗവേണിങ് ബോഡിയുടെ അംഗീകാരം ലഭിച്ചാല്‍ 2026-27 അധ്യയന വര്‍ഷം മുതല്‍ രീതി തുടരാനാണ് നീക്കം.

?കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈകോടതിയുടെ താക്കീത്.തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് കോടതി പരിഗണിക്കവെ ദേവസ്വങ്ങളെ ഹൈക്കോടതി താക്കീത് ചെയ്തു.

?ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ കേസെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം. ആരോപണവിധേയരുടെ സ്ഥാവര ജംഗമവസ്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

?പ്രസവത്തില്‍ കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടമായെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ആലപ്പുഴ വനിത ശിശു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് കേസ്.

?ഭാര്യയുടെ സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിപിന്‍ സി ബാബു ഹൈക്കോടതിയില്‍. പരാതി വാസ്തവ വിരുദ്ധമാണെന്നാണ് ബിപിന്‍ സി ബാബു ആരോപിക്കുന്നത്.

?ഓര്‍ത്തോഡോ
ക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്‌കാര ശുശ്രൂഷ നടത്താന്‍ 1934 ലെ സഭ ഭരണഘടന അംഗീകരിക്കണമെന്ന നിബന്ധന പാടില്ലെന്ന് സുപ്രീം കോടതി. സെമിത്തേരികളിലെ ശവസംസ്‌കാര ശുശ്രൂഷ നടത്താന്‍ യാക്കോബായ സഭയുടെ പുരോഹിതര്‍ക്കര്‍ക്ക് വഴി ഒരുങ്ങുന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവാണ് പുറത്ത് വന്നത്.

? കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍നിന്ന് പ്രധാന പങ്കാളിയായ ടീ കോം ഒഴിവാകുന്നു. കരാറൊപ്പിട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തിനൊടുവിലാണ് പിന്മാറ്റം.

? ആറാട്ടുപുഴയില്‍ ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്പള്ളി പുത്തന്‍ പറമ്പില്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മന്‍, പൊടിമോന്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.

?എറണാകുളം കോലഞ്ചേരിയില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് കോളേജ് വിദ്യാര്‍ത്ഥികളടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. പടപ്പറമ്പ് കവലയിലാണ് അപകടം നടന്നത്.

?? ദേശീയം ??

?ഉപഗ്രഹത്തില്‍ സാങ്കേതികപ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രോബ-3 പേടകത്തിന്റെ വിക്ഷേപണം മാറ്റി. ഇന്നലെ വൈകിട്ട് 4.08 നാണ് പിഎസ്എല്‍വി-സി59 ഉപയോഗിച്ച് ഐഎസ്ആര്‍ഒ വിക്ഷേപണം നടത്താനിരുന്നത്.

?ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന് അഭിമാനിക്കാവുന്ന നേട്ടമായി കൊല്‍ക്കത്ത നഗരം. ആഗോള നേച്ചര്‍ ഇന്‍ഡക്സ് 2024 പട്ടികയില്‍ ലോകത്തെ പ്രധാന നഗരങ്ങളില്‍ ഇനി കൊല്‍ക്കത്തയും.

?സംഭല്‍ ആക്രമണത്തില്‍ ജയിലില്‍ കഴിയുന്നവരെ കാണാന്‍ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ക്ക് അവസരം ഒരുക്കിയതിന് സംഭലിലെ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഷന്റ് ചെയ്തു. തിങ്കളാഴ്ചയാണ് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയത്.

?മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് മുംബൈയിലെ ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

? റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

?? അന്തർദേശീയം ??

?ഇസ്രായേലിനെ
തിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഐക്യരാഷ്ട്ര സഭ പൊതുസഭയില്‍ വോട്ടുചെയ്ത് നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. പലസ്തീനിലെ അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും സിറിയന്‍ ഗോലാനില്‍ നിന്നും ഇസ്രയേല്‍ പിന്മാറണമെന്നുമുള്ള പ്രമേയങ്ങളിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

? യുണൈറ്റഡ് ഹെല്‍ത്ത്‌കെയര്‍ സിഇഒ ബ്രയന്‍ തോംസണ്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. 50 വയസായിരുന്നു. ഇന്നലെ രാവിലെ യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ വാര്‍ഷിക നിക്ഷേപ സമ്മേളനം നടക്കുന്ന മന്‍ഹാട്ടനിലെ ഹോട്ടലിലേക്ക് പോവുകയായിരുന്ന ബ്രയന്‍ തോംസണെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

? കായികം ?

?ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ പരിശീലകന്‍.

?അണ്ടര്‍-19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇയ്ക്കെതിരായ മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ സെമിയിലെത്തി. നാളെ നടക്കുന്ന സെമിയില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. മറ്റൊരു സെമി ഫൈനലില്‍ പാകിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും.

കളർകോട് വാഹന അപകടം,കെഎസ്ആർടിസി ഡ്രൈവറെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

ആലപ്പുഴ.കളർകോട് വാഹന അപകടം. കേസിൽ കാർ ഓടിച്ച വിദ്യാർത്ഥി ഗൗരി ശങ്കറിനെ പ്രതി ചേർത്തു. വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് എന്ന് പോലീസ് റിപ്പോർട്ട്. കെഎസ്ആർടിസി ഡ്രൈവറെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ആലപ്പുഴ സൗത്ത് പോലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതി ചേര്‍ത്തത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.

സാമൂഹ്യപെൻഷൻ വാങ്ങിയ ജീവനക്കാരെ പിരിച്ചു വിടണം എൻ വി എൽ എ

കൊല്ലം. സർക്കാർ ജീവനക്കാരായി ശമ്പളം വാങ്ങുകയും പാവപെട്ടവർക്കുള്ള സാമൂഹ്യ സുരക്ഷ പെൻഷൻ നിയമവിരുദ്ധമായി കൈപ്പറ്റുകയും ചെയ്ത ജീവനക്കാരെ സർവ്വീ സിൽ നിന്ന് പിരിച്ചുവിടുകയും സർവീസ് പെൻഷൻ കാരിൽ നിന്നും പലിശയടക്കമുള്ള തുക ഈടാക്കാനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലെക് ച റേ ഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
സർവീസിൽ ഇരുന്നു കൊണ്ട് സാമൂഹ്യ സുരക്ഷാ പെൻഷന് അപേക്ഷ നൽകുകയും അത് പാസാക്കി കൊടുക്കുകയും ചെയ്ത ജീവനക്കാർ ഒരുപോലെ തെറ്റുകാരാണ്. ഇവരുടെ പേര് വിവരം എല്ലാ പഞ്ചായത്ത് ഓഫീസുകളിലും പ്രസിദ്ധീകരിക്കുവാനും ശക്തമായ നിലപാട് സ്വീകരിക്കാനും സർക്കാർ തയ്യാറാകണം. ഇത്ര വലിയ തെറ്റ് ചെയ്തിട്ടും നടപടിയെടുക്കുന്നതിൽ സർക്കാർ ഉദാ സീ നത കാണിക്കുകയാണ്. ദേശീയ ധനകാര്യ കമ്മീഷൻ കേരളം സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സാമ്പത്തിക പരാധീനതയുള്ള സംസ്ഥാനം സാമ്പത്തിക തിരി മറിക്കെതിരെ നടപടി എടുക്കാത്തത് ധനകാര്യ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടു ന്നത് സംസ്ഥാനത്തിനെ ദോഷകരമായി ബാധിക്കും. പെൻഷൻ കൈപ്പറ്റിയ ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും പേര് വിവരം പ്രസിദ്ധപ്പെടുത്തി അഴിമതി രഹിത സിവിൽ സർവീസിനെ ശക്തിപ്പെടുത്താൻ സർക്കാർ തയ്യാറാവണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് പി.ടി ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ചെയർമാൻ ഷാജി പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി കെ. ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സജീവ് ആർ, മോഹൻദാസ്, അരുൺ പി.എസ്, സന്തോഷ്.എ എസ്. എന്നിവർ സംസാരിച്ചു.

വന്ദേഭാരതിന്റെ വൈകല്‍,റെയില്‍വേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം. സാങ്കേതിക തകരാര്‍ മൂലം വന്ദേഭാരത് വൈകിയതിന് പിന്നാലെ 12 ട്രെയ്‌നുകള്‍ വൈകിയോടി. ഇന്നലെ 5.30 മുതല്‍ 9 മണിവരെയുളള ട്രെയ്‌നുകളാണ് വിവിധയിടങ്ങളില്‍ പിടിച്ചിട്ടത്. തൃശൂരിലും ഷൊര്‍ണ്ണൂരിലും ഒറ്റപ്പാലത്തും യാത്രക്കാര്‍ ദുരിതത്തിലായി. വന്ദേഭാരത് ഇത്ര സങ്കീര്‍ണ്ണമായ സാങ്കേതികതകരാറില്‍ കുടുങ്ങുന്നത് ആദ്യം.

സംഭവത്തില്‍ റെയില്‍വേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെത്തിച്ച ട്രെയ്ന്‍ വിശദമായി പരിശോധിച്ച് തകരാര്‍ പരിഹരിക്കും.

അതേസമയം ഇന്നലെ രാത്രിയിലും ഇന്നുമായി നടത്തിയ പരിശോധനയിൽ കാര്യമായ തകരാറുകൾ കണ്ടെത്താനായില്ലെന്ന് റെയിൽവേ പറയുന്നു. വന്ദേ ഭാരതിൽ റെയിൽവേ ഉദ്യോഗസ്ഥരുടെയും , ടെക്നികൽ ജീവനക്കാരുടെയും വിശദമായ പരിശോധന തുടരുന്നു. തിരുവനന്തപുരത്ത് നടത്തിയ ട്രെയിൽ റണ്ണിലും പ്രശ്നങ്ങൾ ഇല്ല. ഇന്നലെ 3 മണിക്കൂർ ട്രെയിൻ വഴിയിൽ കുടുങ്ങിയത് റെയിൽവേക്ക് നാണക്കേട് ആയിരുന്നു. ഇന്ന് വന്ദേഭാരത് സർവീസ് ഇല്ലാത്തതിനാൽ പരിശോധനക്ക് കൂടുതൽ സമയം ലഭിക്കും

കായംകുളത്ത് കലാപം,സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഏരിയ കമ്മിറ്റിയംഗം

കായംകുളം. സിപിഎമ്മില്‍ കലാപക്കൊടി. സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഏരിയ കമ്മിറ്റിയംഗം.പ്രവർത്തനം അവസാനിപ്പിക്കുന്നതായി സിപിഎം ഏരിയ കമ്മിറ്റിയംഗം പ്രസന്നകുമാരി. നേരിടുന്നത് കടുത്ത ആക്ഷേപവും അവഗണനയും

ജാമ്യമില്ല വകുപ്പ് പ്രകാരം തന്നെ കള്ളക്കേസിൽ കുടുക്കി.സിപിഎം വിട്ടു ബിജെപിയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ സി ബാബുവിന്റെ മാതാവാണ് പ്രസന്നകുമാരി. മകൻ ബിജെപിയിൽ പോയതിനു തന്നോട് പകവീട്ടുന്നു. മരുമകളുടെ പരാതിയിൽ പ്രസന്നകുമാരിയെ ഗാർഹിക പീഡനക്കേസിൽ രണ്ടാം പ്രതിയാക്കിയിരുന്നു. മരുമകളെ ഉപയോഗിച്ച് പാർട്ടി രാഷ്ട്രീയ പകപോക്കൽ

15 വർഷം സിപിഎം പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രസന്നകുമാരി. പരാതികാരിക്കൊപ്പം താമസിച്ചിട്ടുപോലുമില്ല. കായംകുളത്തെ സിപിഐഎം തരംതാഴ്ന്നു. മൂന്നുവർഷക്കാലമായി പാർട്ടിയിൽ നിന്നും അനുഭവിക്കുന്നു

പ്രവർത്തനം നിർത്തുന്നത് സഹികെട്ട്. മരുമകളെ പരാതിക്കാരി ആക്കി തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നു. ഗാർഹിക പീഡനക്കേസിൽ തന്നെ രണ്ടാം പ്രതിയാക്കി. നിയമപരമായി നേരിടും. തനിക്കെതിരെ കള്ളക്കേസ് എടുത്തത് പാർട്ടി തീരുമാനിച്ചത് പ്രകാരം. പുറത്തുവരുന്നത് പാർട്ടിയുടെ ഗൂഢാലോചന

അവിശ്വാസ പ്രമേയത്തെ തുടർന്ന് ഫ്രഞ്ച് സർക്കാർ വീണു

  • പാരീസ്.അവിശ്വാസ പ്രമേയത്തെ തുടർന്ന് ഫ്രഞ്ച് സർക്കാർ വീണു.പ്രധാനമന്ത്രി മിഷേൽ ബാർണിയയ്ക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാസായി
  • ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ സർക്കാർ നിലം പതിച്ചു
  • മൂന്ന് മാസം മുൻപാണ് ബാർണിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
  • -1962 ന് ശേഷം ഇതാദ്യമായാണ് ഫ്രഞ്ച് സർക്കാർ നിലം പതിക്കുന്നത്

വയനാട്,എൽ ഡി എഫ് രാജ് ഭവൻ മാർച്ച്

തിരുവനന്തപുരം.വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതിന് എതിരെ എൽ.ഡി.എഫ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടി സംഘടിപ്പിക്കും
തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചും ഇതര ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക്
മുന്നിലുമാണ് പ്രതിഷേധം.തിരുവനന്തപുരത്തെ രാജ് ഭവൻ മാർച്ച് സി.പി.ഐ.എം സംസ്ഥാന
സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൽഘാടനം ചെയ്യും.സംസ്ഥാനത്തോട് കേന്ദ്രസർക്കാർ വിവേചന
പരമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് എൽ.ഡി.എഫിൻെറ വിമർശനം.

അരാജകത്വം പടർത്താൻ ആരെയും അനുവദിക്കില്ല, മുഖ്യമന്ത്രി യോഗി

ലഖ്നൗ.സംഭാൽ സംഘർഷം, അരാജകത്വം പടർത്താൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. ക്രമസമാധാന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. പൊതുമുതൽ നശിപ്പിച്ചതിൻ്റെ ചെലവ് അവരിൽ നിന്ന് ഈടാക്കണം. സമാധാനം തകർക്കുന്നതിന്
ഉത്തരവാദികളായവരെ തിരിച്ചറിയണം. ഒരു കുറ്റവാളിയും രക്ഷപ്പെടരുത് എന്നും യോഗി ആദിത്യനാഥ്