കരുനാഗപ്പള്ളി .ശബ്ദ മലിനീകരണത്തിനെതിരെ ബോധവൽകരണവുമായ് പോലീസ് . നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കേണ്ടതായി വരുമെന്ന് ACP. ശബ്ദ മലിനീകരണത്തിനെതിരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വരുംകാല ഉൽസവ കാലത്ത് രാത്രി പത്ത് മണിക്ക് ശേഷം മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക എന്ന ലക്ഷത്തോടയാണ് ബോധവൽകരണ ക്ലാസ് നടത്തിയത്.. കരുനാഗപ്പള്ളി സബ് ഡിവിഷൻ ഓഫീസിന്റെ കീഴിലുള്ള അൻപതോളം ക്ഷേത്രങ്ങളിലെ ഭാരവാഹികളെയും മൈക്ക് സെറ്റ് പ്രവർത്തകരും പങ്കാളികളായി. പോലീസും യോഗത്തിൽ പങ്കെടുത്തവരും തമ്മിൽ തുറന്ന ചർച്ചയിൽ ഭിന്ന അഭിപ്രായങ്ങൾ ഉയർന്നു. മിക്ക ക്ഷേത്രങ്ങളിലും ആചാരാനുഷ്ഠാനങ്ങൾ ഒൻപതിനും പത്തിനുമിടയിലെ അവസാനിക്കു വെന്നും തുടർന്ന് ക്ഷേത്രോൽസവത്തിന്റെ ഭാഗമായി കലാപരിപാടികൾ നടത്തുവാൻ ബുദ്ധിമുട്ടാണന്നും അറിപ്രായം ഉയർന്നു. ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായി നിരവധി പരാതികളാണ് ലഭിക്കുനത്. ഹൈക്കോടതി വിധി നടപ്പിലാക്കേണ്ടത് പോലീസിന്റെ ബാദ്ധ്യതയാണെന്നും വിധിക്കെതി രെ പരാതിയുള്ളവർകോടതിയെ സമീപിക്കാമെന്നും ACP അഞ്ജന ഭാവന പറഞ്ഞു.
സുരക്ഷക്ക് 4000 പൊലീസ്, എന്നിട്ടും 12 ലക്ഷത്തിന്‍റെ സാധനങ്ങൾ കവർന്നു; മുംബൈയിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷണം
മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷ്ടാക്കൾ കവർന്നത് 12 ലക്ഷം രൂപയുടെ സാധനങ്ങൾ. മൊബൈൽ ഫോണുകളും, സ്വർണ്ണമാലകളും, പേഴ്സും പണവുമടക്കം മോഷണം പോയതായി പൊലീസിന് നിരവധി പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ചാം തീയതി ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് ലക്ഷണങ്ങളുടെ മോഷണം നടന്നത്.
വിവധ പരാതികളിൽ അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആസാദ് മൈതാൻ പൊലീസ് അറിയിച്ചു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും ഏക്നാഥ് ഷിൻഡേയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ വ്യവസായികളും സിനിമ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുമടക്കം പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രിയടക്കം എത്തുന്ന ചടങ്ങായതിനാൽ സുരക്ഷക്കായി 4000ലേറെ അധികം പൊലീസുകാരെയാണ് വേദിയിലും പരിസരത്തുമായി വിന്യസിച്ചിരുന്നത്. ചടങ്ങ് കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങവേയാണ് മോഷണം നടന്നത്. മൈതാനത്തിലെ ഗേറ്റ് രണ്ടിലൂടെ പുറത്തിറങ്ങിയവരാണ് പരാതിക്കാർ ഏറെയും. പേഴ്സും സ്വർണമാലകളും കൈചെയിനുമടക്കം 12 ലക്ഷത്തിന്‍റെ സാധനങ്ങൾ മോഷണം പോയതായാണ് ഇതുവരെ ലഭിച്ച പരാതി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മോഷ്ടാക്കളെ ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം 2024; യൂറോപ്യന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്
ന്യൂഡൽഹി: ആഗോള ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2024 എന്ന് യൂറോപ്യൻ കാലാവസ്ഥാ ഏജൻസിയായ കോപ്പർനിക്കസിന്റെ റിപ്പോര്‍ട്ട്. ശരാശരി 1.5 ഡിഗ്രി സെൽഷ്യസ് ഉയര്‍ന്ന ആദ്യ വര്‍ഷമാണിതെന്നും കണ്ടെത്തല്‍. 2023 നവംബറിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ രണ്ടാമത്തെ ഉപരിതല താപനിലയാണ് 2024 ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. 14.10 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇത്. കഴിഞ്ഞ 17 മാസത്തിനിടെ ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസ് പരിധി കവിഞ്ഞ 16-ാം മാസമായും ഇത് മാറിയെന്ന് ഏജൻസി അറിയിച്ചു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച് 1901 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ രണ്ടാമത്തെ നവംബറാണ് ഇന്ത്യയിലുണ്ടായത്. ശരാശരി കൂടിയ താപനിലയായി രേഖപ്പെടുത്തിയത് 29.37 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് സാധാരണത്തെ അപേക്ഷിച്ച് 0.62 ഡിഗ്രി കൂടുതലാണ്.
2024 നവംബറിലെ ശരാശരി സമുദ്രോപരിതല താപനിലയും (എസ്എസ്ടി) ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയാണ്. 20.58 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2023 നവംബറിലെ റെക്കോർഡ് താപനിലയേക്കാള്‍ 0.13 ഡിഗ്രി സെൽഷ്യസ് മാത്രമാണ് കുറവുള്ളത്.
ഭൂമധ്യരേഖാ കിഴക്കും മധ്യ പസഫിക്കും ന്യൂട്രൽ അല്ലെങ്കിൽ ലാ നിന അവസ്ഥകളിലേക്ക് നീങ്ങിയതോടെ, പല സമുദ്രമേഖലകളിലും സമുദ്രോപരിതല താപനില അസാധാരണമാംവിധം ഉയർന്നതായി കോപ്പർനിക്കസ് പറഞ്ഞു. ലോകമെമ്പാടുമുള്ള റെക്കോർഡ് വരൾച്ചയ്ക്കും കാട്ടുതീയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നിലെ കാരണമായി ഈ താപനം കണക്കാക്കപ്പെടുന്നതായും കോപ്പര്‍ നിക്കസ് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.
പ്രമുഖ നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി; 10 മിനിറ്റ് നൃത്തത്തിന് 5 ലക്ഷം, ‘നടി വന്ന വഴി മറക്കരുത്’
തിരുവനന്തപപുരം: പ്രമുഖ മലയാള നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് മന്ത്രിയുടെ വിമർശനം. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള നൃത്തം ചിട്ടപ്പെടുത്താനാണ് നടി പണം ആവശ്യപ്പെട്ടത്. നടി വന്ന വഴി മറക്കരുതെന്നും ഇത്തരം ആളുകൾ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമർശിച്ചു. എന്നാൽ നടിയുടെ പേര് പരാമർശിക്കാതെയാണ് മന്ത്രിയുടെ വിമർശനം.
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ വേദനിപ്പിച്ച സംഭവമാണിത്. അഞ്ച് ലക്ഷം കൊടുക്കാനില്ലാത്തതല്ല, പക്ഷേ കൊടുക്കില്ലെന്നാണ് തീരുമാനം. കലോത്സവ വേദിയിലൂടെ എത്തി സിനിമയിൽ വളർന്ന ആളിൽ നിന്നാണ് ഈ പെരുമാറ്റമുണ്ടായത്. ഓണാഘോഷത്തിന് ഫഹദ് ഫാസിൽ വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയാണെന്നും മന്ത്രി പറയുന്നു. എന്നാൽ വിമർശനം ഉന്നയിച്ചെങ്കിലും പ്രമുഖ നടിയാരാണെന്ന് മന്ത്രി പറയുന്നില്ല.
ഫ്ലവറല്ല ഫയര്‍, ഡോ.പുഷ്പക്കെതിരെ കൂടുതൽ ആരോപണങ്ങൾ
ആലപ്പുഴ. വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവത്തില്‍ വിവാദത്തിലായ ഡോ.പുഷ്പക്കെതിരെ കൂടുതൽ ആരോപണങ്ങൾ.കുട്ടികൾക്ക് ഞരമ്പുകൾ തകർന്നു പരിക്ക് സംഭവിച്ചതായി ആശുപത്രി സൂപ്രണ്ട് ദീപ്തി തുറന്ന് സമ്മതിക്കുന്ന ശബ്ദ സംഭാഷണം പുറത്ത്. പ്രസവത്തിൽ കുഞ്ഞിന്റെ കൈ തളർന്ന കേസിലും വൈകല്യത്തോടെ കുഞ്ഞു പിറന്ന കേസിലും ആലപ്പുഴ സൗത്ത് പോലീസ് ഡോക്ടർ പുഷ്പക്കെതിരെ കേസെടുത്തിരുന്നു.
ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ആണ് ഡോക്ടർ പുഷ്പ. ആശുപത്രി സൂപ്രണ്ട് ഡോ.ദീപ്തിയും പരാതിക്കാരൻ ആയ കുഞ്ഞിന്റെ അച്ഛൻ വിഷ്ണുവുമായുള്ള സംഭാഷണം പുറത്ത്
ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്ന് ഡോ.പുഷ്പ .
സ്‌കൂളുകൾക്ക് ബോംബ് ഭീഷണി,കുട്ടികളെ തിരികെ അയച്ചു
ന്യൂഡെല്‍ഹി. ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി.രണ്ടു സ്‌കൂളുകൾക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്.ഇ മെയിൽ വഴിയാണ് ഭീഷണി
ആർകെ പുരത്തെ ഡിപിഎസ് സ്കൂളിനും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂളിനും ആണ് സന്ദേശം ലഭിച്ചത്
രാവിലെ 6.15നാണ് സന്ദേശം ലഭിച്ചത്. രണ്ടു സ്കൂളുകളും കുട്ടികളെ തിരികെ അയച്ചു
3 ദിവസത്തിനിടെ പ്രസവിച്ച 5 അമ്മമാർ മരിച്ചു, 2 പേർ അത്യാസന്ന നിലയിൽ; ബെല്ലാരിയിലെ കൂട്ടമരണത്തിന് കാരണം മരുന്ന്?
ബെംഗളൂരു: കർണാടക ബെല്ലാരിയിൽ സർക്കാരാശുപത്രിയിൽ അമ്മമാരുടെ കൂട്ടമരണം. പ്രസവവാർഡിൽ മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാർ മരിച്ചു. നവംബർ ഒൻപതു മുതൽ 11 വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്. ഈ മൂന്ന് ദിവസത്തിൽ 34 സ്ത്രീകൾ പ്രസവിച്ചതിൽ ഏഴ് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. കിഡ്‌നിയിലടക്കം ഗുരുതര മുറിവുകളുണ്ട്. ഇവരിൽ അഞ്ച് പേരാണ് മരിച്ചത്. മറ്റ് രണ്ട് പേർ അത്യാസന്ന നിലയിലാണ്.
റിങേഴ്സ് ലാക്റ്റേറ്റ് എന്ന ഐവി ഫ്ലൂയിഡ് നൽകിയ ശേഷമാണ് ഇവർക്കെല്ലാം ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് വിവരം. സംസ്ഥാനത്തെ മരുന്ന് സംഭരണകേന്ദ്രങ്ങളിലെല്ലാം സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സോഡിയം ലാക്റ്റേറ്റ് ഇഞ്ചക്ഷനാണ് റിങേഴ്സ് ലാക്റ്റേറ്റ് എന്നത്. രക്തസമ്മർദ്ദം കുറവുള്ള ആളുകൾക്ക് കൊടുക്കുന്ന സാധാരണ ഇഞ്ചക്ഷനാണ്. ഇലക്ട്രോലൈറ്റ് കൗണ്ട് നിലനിർത്താനാണിത്. അപകട സാധ്യതയുള്ള ഒന്നല്ല ഈ മരുന്ന്.
എന്നാൽ ബെല്ലാരിയിൽ വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചവയാണെന്നും ഇതിനാലാണ് ദുരന്തമുണ്ടായത് എന്നുമാണ് നിഗമനം. മരിച്ച അമ്മമാരൊന്നും അതീവ അപകട സാധ്യതയുള്ള ഗർഭിണികളുടെ വിഭാഗത്തിലായിരുന്നില്ല. ഇവർക്കെല്ലാം സിസേറിയനായിരുന്നു നിർദേശിച്ചിരുന്നത്. ബംഗാൾ ആസ്ഥാനമായുള്ള പശ്ചിംബംഗ ഫാർമസ്യൂട്ടിക്കൽസാണ് മരുന്ന് ഉൽപ്പാദിപ്പിച്ച് നൽകിയത്. സംഭവം വിവാദമായതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് നാലംഗ സംഘത്തെ നിയോഗിച്ചു.
ജനവാസ മേഖലയിൽ വീണ്ടും പുലി
പാലക്കാട് .ധോണിയിൽ തുടർച്ചയായ മൂന്നാം ദിവസവും ജനവാസ മേഖലയിൽ പുലിയിറങ്ങി.മേലെ ധോണിയിലെ സുധയുടെ ഉടമസ്ഥതയിലുള്ള ആടിനെ പുലി ആക്രമിച്ചു.വീടിനോട് ചേർന്ന് കെട്ടിയിരുന്ന ആടിൻ്റെ കഴുത്തിനാണ് പുലിയുടെ കടിയേറ്റത്.രണ്ട് ദിവസം മുൻപ് ധോണി മായാപുരത്ത് പുലിയിറങ്ങി കോഴിയെ പിടികൂടിയിരുന്നു.കൂടാതെ ഇന്നലെ പ്രദേശത്ത് ഒരു നായയെയും പുലി ആക്രമിച്ചിരുന്നു.പുലിഭീതി ഒഴിവാക്കാൻ പ്രദേശത്ത് പുലിക്കെണി സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം
കോട്ടയത്ത് ഡ്രൈവർക്ക് നെഞ്ചുവേദന; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് അപകടത്തിൽപെട്ടു; യാത്രക്കാർക്ക് പരുക്കേറ്റു
കോട്ടയം: ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. കോട്ടയം ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ബസിൻ്റെ ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടത്.
ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രദീപിൻ്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ബസ് യാത്രക്കാരായ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരുടെ പരുക്കുകൾ സാരമുള്ളതല്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. വലിയ ദുരന്തമാണ് ഒഴിവായത്.



































