Home Blog Page 1799

കല്ലടിക്കോട് മാപ്പിള സ്കൂൾ ജംഗ്ഷനിൽ കടകളിൽ വൻ തീ പിടുത്തം

കല്ലടിക്കോട്. മാപ്പിള സ്കൂൾ ജംഗ്ഷനിൽ കടകളിൽ വൻ തീ പിടുത്തം, ഫർണിചർ ഷോപ്പ് ഭൂരിഭാഗവും കത്തിനശിച്ചു തൊട്ടടുത്ത കടകളിലേക്കും തീ കത്തി കയറി, ഫയർ ഫോഴ്സും, ജനങ്ങളും ചേർന്ന് തീ അണക്കാൻ ശ്രമങ്ങൾ തുടങ്ങി, റിസ്റ്റി ഫർണിച്ചർ ഷോപ്പ് ആണ് കത്തിയത്,തൊട്ട് പാർക്ക് ചെയ്ത ബൈക്കുകൾക്ക്‌ തീ പിടിച്ചു, ആളുകൾ രക്ഷപെട്ടു.

കോങ്ങാട് നിന്നുള്ള 2യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണയ്ക്കുന്നത്

കളർകോട് വാഹനാപകടത്തിൽ മരിച്ച എടത്വ സ്വദേശി ആൽവിൻ ജോർജിനു കണ്ണീരോടെ വിട

എടത്വ. കളർകോട് വാഹനാപകടത്തിൽ മരിച്ച എടത്വ സ്വദേശി ആൽവിൻ ജോർജിനു കണ്ണീരോടെ വിട നൽകി നാട്. എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. തലവടിയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി സജി ചെറിയാൻ അന്തിമോപചാരം അർപ്പിച്ചു. ആല്‍വിന്‍ പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പൊതുദര്‍ശനത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ആൽവിന്റെ സുഹൃത്തുക്കളും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ആൽവിൻ മരിച്ചത്. തലച്ചോറിനും ശ്വാസകോശത്തിനും ക്ഷതമേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അപകടത്തിൽ ആൽവിൻ ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്. അതേസമയം ചികിത്സയിലുള്ള നാല് വിദ്യാർഥികൾ അപകടനില തരണം ചെയ്തതായി മെഡിക്കൽ ബോർഡ്.

തദ്ദേശ തെരഞ്ഞെടുപ്പ് വിജയം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചുവടുവയ്പ് ,പി രാജേന്ദ്ര പ്രസാദ്

ശാസ്താംകോട്ട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം അടുത്ത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ ചുവടുവെപ്പ് ആയിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ്
പി.രാജേന്ദ്ര പ്രസാദ് പറഞ്ഞു.കോൺഗ്രസ് മൈനാഗപ്പള്ളി 13-ാം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് സെക്രട്ടറി സോമൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് വർഗ്ഗീസ് തരകൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി രാമചന്ദ്രൻ,തങ്കച്ചൻ ജോർജ്ജ്,കാട്ടുവിള ഗോപാലകൃഷ്ണപിള്ള,ഷൈജു ജോർജ്ജ്,സജിത് സുശീൽ,അനി ജോൺസൺ എന്നിവർ സംസാരിച്ചു.വാർഡ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻ്റായി എം.എം കൊച്ചു കോശിയെ തെരഞ്ഞെടുത്തു

സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം. സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഗോത്രകലകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 241 മത്സര ഇനങ്ങൾ. 21 വേദികൾ തെരഞ്ഞെടുത്തിട്ടുണ്ട്. സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തി. പ്രധാന വേദി – സെൻട്രൽ സ്റ്റേഡിയം ആയിരിക്കും.


സ്വാഗത ഗാനം നൃത്താവിഷ്കാരം ആരേയും ഏൽപിച്ചിട്ടില്ല. ഉദ്ഘാടന, സമാപന ചടങ്ങിൽ സെലിബ്രിറ്റികളെ കൊണ്ടുവരാറുണ്ട്
ഇന്നലെ വെഞ്ഞാറമൂട് ഒരു നാടക ഉത്സവത്തിൻ്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു
സുരാജ് വെഞ്ഞാറമൂട് പരിപാടിയാൽ ഉണ്ടായിരുന്നു. അദ്ദേഹം എവിടെ ആണെങ്കിലും ഈ പരിപാടിയ്ക്ക് എത്താറുണ്ടെന്ന് സ്വാഗത പ്രാസംഗികൻ പറഞ്ഞു. ഇത് മാതൃകയാക്കണമെന്ന് ഞാൻ പറഞ്ഞു. കലോൽസവം തീരുന്നത് വരെ ഒരു വിവാദത്തിനും ഇല്ല
കലോൽസവം ഉദ്ഘാടന ചടങ്ങിലേക്ക് കലോൽസവം വഴി വന്ന ഒരു താരത്തോടാണ് ചോദിച്ചത്. എൻ്റെ പ്രസ് സെക്രട്ടറിയാണ് ചോദിച്ചത്. 5 ലക്ഷം വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇതാണ് സംഭവിച്ചത്. ഇനി ഇതിൽ ഒരു ചർച്ച വേണ്ട എന്നും മന്ത്രി പറഞ്ഞു.
[

ചിറ്റുമൂല റെയിൽവേ മേൽപ്പാലം അന്തിമ അനുമതി ലഭിച്ചു ടെൻഡർ ഈയാഴ്ച
സി ആർ മഹേഷ്‌ എം എൽ എ

കരുനാഗപ്പള്ളി. പുതിയകാവ് ചക്കുവള്ളി റോഡിൽ ചിറ്റുമൂല റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് കിഫ്ബി യുടെ അന്തിമ അനുമതി ലഭിച്ചതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. ചിറ്റുമൂല  റെയിൽവേ മേൽപ്പാലത്തിന്റെ അന്തിമ അറേഞ്ച് മെന്റ് ഡ്രോയിങ് 2022ൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 39.53 കോടി രൂപയുട പുതുക്കിയ പ്രൊപോസലിനാണ് കിഫ്ബി ഡയറക്ടർ ബോർഡിന്റെ  അന്തിമഅനുമതി ലഭിച്ചത്. നിർമ്മാണ ചുമതല റെയിൽവേ ബ്രിഡ്ജ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനാണ്. ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ നിന്നും ഏകദേശം 11.5 കോടി രൂപയുടെ വർദ്ധനവ് വരുത്തി ആണ് പുതുക്കിയ 39.53 കോടി രൂപയ്ക്കുള്ള അനുമതി ലഭ്യമായത്. എസ്റ്റിമേറ്റ് അനുവാദം ലഭിക്കുന്നതിന് കാലതാമസം ഉണ്ടായപ്പോൾ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഡിസംബർ ആറാം തീയതി ചേർന്ന് കിട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് 39,53,09488രൂപയുടെ അന്തിമ അനുമതി നൽകിയത്. റെയിൽവേ ബ്രിഡ്ജ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഈയാഴ്ച തന്നെ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്ന് സി ആർ മഹേഷ് എംഎൽഎ അറിയിച്ചു

തേയിലയെന്ന് കരുതി ചായയില്‍ കലര്‍ത്തിയത് കീടനാശിനി… ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ജയ്പൂര്‍: തേയിലയെന്ന് കരുതി അബദ്ധത്തില്‍ കീടനാശിനി ചായയില്‍ കലര്‍ത്തി കുടിച്ചതിനെ തുടര്‍ന്ന് ഒരു കുടംബത്തിലെ മൂന്ന് പേര്‍ മരിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് സംഭവം.
ചായ കുടിച്ചതിന് പിന്നാലെ മൂവരും ഛര്‍ദിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ സമീപത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഉദയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ദാരിയ (53), മരുമകള്‍ ചന്ദ, പതിനാലുവയസുകാരന്‍ അക്ഷയ് എന്നിവരാണ് മരിച്ചത്. ചായ കുടിച്ച മറ്റ് മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

ശൂരനാട് കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലെ  ഐസോലേഷൻ  വാർഡിന് റീത്ത് സമർപ്പിച്ചു

ശൂരനാട്. കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ ഒരു വർഷം മുൻപ് ഉദ്ഘാടനം കഴിഞ്ഞ ഐസോലേഷൻ വാർഡ് പ്രവർത്തന സജ്ജമാക്കുക, ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച  ലാബ് തുറന്നു പ്രവർത്തിക്കുക, സി എച്ച് സി യെ മാലിന്യ സംസ്കരണ കേന്ദ്രമാക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ്  ശൂരനാട്- ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഐസോലേഷൻ  വാർഡിന് റീത്ത് സമർപ്പിച്ചു പ്രതിഷേധിച്ചു. സമര പരിപാടി
ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്  ഉത്ഘാടനം ചെയ്തു. ശൂരനാട് മണ്ഡലം പ്രസിഡന്റ്‌ ആർ. നളിനാക്ഷന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. വി വേണുഗോപാല കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് -യൂത്ത് കോൺഗ്രസ്സ് -മഹിളാ കോൺഗ്രസ്സ് നേതാക്കൾ പങ്കെടുത്ത യോഗത്തിൽ കോൺഗ്രസ്സ് ശൂരനാട് വടക്ക് മണ്ഡലം പ്രസിഡന്റ്‌ പ്രസന്നൻ വില്ലാടൻ  സ്വാഗതവും സന്തോഷ്‌ കുമാർ നന്ദിയും രേഖപ്പെടുത്തി യോഗത്തിൽ

യുജിസി നെറ്റ്: അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാനുള്ള വിന്‍ഡോ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) നാളെ അടക്കും. യുജിസി നെറ്റ് ഡിസംബര്‍ 2024-നുള്ള അപേക്ഷാ ഫോമുകള്‍ ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം.

അപേക്ഷാ ഫോറം സമര്‍പ്പിക്കാനുള്ള സമയം 2024 ഡിസംബര്‍ 10, രാത്രി 11.50 വരെയാണ്. ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ വിശദാംശങ്ങളില്‍ തിരുത്തലുകള്‍ 2024 ഡിസംബര്‍ 12-13 മുതല്‍ നടത്താം. പരീക്ഷ 2025 ജനുവരി 1-19 വരെ നടത്താനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
യുജിസി നെറ്റ് പരീക്ഷ എന്‍ടിഎ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിലാണ് നടത്തുന്നത്. പരീക്ഷയില്‍ രണ്ട് പേപ്പറുകള്‍ ഉണ്ട്. ഒബ്ജക്റ്റീവ്-ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെയും കോളജുകളിലെയും അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതതാണ് പരീക്ഷയിലൂടെ നിര്‍ണയിക്കുന്നത്.

തുടര്‍ തോല്‍വികള്‍….മടുത്തു….. കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായി അകന്ന് ‘മഞ്ഞപ്പട’

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി ആരാധകക്കൂട്ടായ്മയായ ‘മഞ്ഞപ്പട’. നടന്നുകൊണ്ടിരിക്കുന്ന സീസണിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ‘മഞ്ഞപ്പട’യുടെ തീരുമാനം. ടിക്കറ്റ് വില്പനയില്‍ നിന്നും വിട്ടുനിന്നു പ്രതിഷേധം അറിയിക്കുമെന്നും സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ‘മഞ്ഞപ്പട’ സ്റ്റേറ്റ് കോര്‍ കമ്മറ്റി അറിയിച്ചു. 11 മത്സരങ്ങളില്‍ നിന്നും മൂന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്.

ന്യൂസ് അറ്റ് നെറ്റ്    BAEAKING NEWS  പ്രതിശ്രുത വരൻ കസ്റ്റഡിയിൽ

2024 ഡിസംബർ09 തിങ്കൾ 1.30 PM

?നെടുമങ്ങാട് ഇന്നലെ ഐറ്റി ഐ വിദ്യാർത്ഥിനി നമിത ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

?മുനമ്പം വിഷയത്തിൽ യുഡിഎഫിൽ അഭിപ്രായ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

?സി പി എം വിട്ട് ബി ജെ പിയിലെത്തിയ മധു പിരിച്ചെടുത്ത പാർട്ടി സമ്മേളന ഫണ്ട് നൽകിയില്ലെന്നാരോപിച്ച് ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകി.

?സിറിയയുടെ ഐക്യവും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യ

?സഭായുടെ അസ്ഥിത്വം സംരക്ഷിക്കപ്പെടുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നതായി പാത്രിയാർക്കിസ് ബാവ

?ദേശീയ വനിതാ കമ്മീഷൻ മുൻ അധ്യക്ഷ രേഖാ ശർമ്മയെ ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയാക്കി ബി ജെ പി.

?പട്ടാമ്പി കൊപ്പത്ത് കേരളോത്സവത്തിൻ്റെ ഫുട്ബാൾ മത്സരത്തിനിടെ സംഘർഷം.