Home Blog Page 179

ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെനിന് കിരീടം

ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെനിന് കിരീടം. ഫൈനലിൽ ജപ്പാന്റെ യുഷി തനാകയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. തുടർച്ചയായി രണ്ട് ഗെയിം ജയിച്ചാണ് ലക്ഷ്യ സെൻ കിരീട നേട്ടം ആഘോഷമാക്കിയത്. സ്കോർ: 15-21, 11-21.

സെമിയിൽ ചൈനീസ്‌ തായ്‌പേയിയുടെ ചോ ടിൻ ചെനിനെ 17–21, 24–22, 21–16ന്‌ തോൽപിച്ചാണ് ലക്ഷ്യ സെൻ ഫൈനലിൽ എത്തിയത്. ആദ്യ ഗെയിം നഷ്‌ടമായശേഷമായിരുന്നു തിരിച്ചുവരവ്‌. 86 മിനിറ്റിലാണ്‌ ഇരുപത്തിനാലുകാരന്റെ വിജയം.

പാലത്തായി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ കെ. പത്മരാജനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

തലശേരി: പാലത്തായി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ കെ പത്മരാജനെ (49) സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ബിജെപി നേതാവ് കൂടിയായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസില്‍ കെ പത്മരാജനെ സര്‍വീസില്‍ നിന്ന് അടിയന്തിരമായി നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് വി ശിവന്‍കുട്ടി ഇക്കാര്യം അറിയിച്ചത്.
ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എം.ടി. ജലജ റാണിയാണ് കെ. പത്മരാജന് മരണം വരെ തടവിന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് ശിക്ഷ അനുവദിക്കണം എന്നാണ് വിധി.
2020 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന് തവണ പത്മരാജന്‍ പെണ്‍കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്നാണ് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തത്.

എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിച്ചില്ല,BLO മാർക്ക് എതിരെ കേസ്

ലഖ്നൗ.എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിച്ചില്ല. നോയിഡയിൽ BLO മാർക്ക് എതിരെ കേസ്. 60 പേർക്ക് എതിരെയാണ് കേസ്. 7 സൂപ്പർവൈസർമാർക്കെതിരെയും കേസ്

നോയിഡയിലെ 181 ബി‌എൽ‌ഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്നും റിപ്പോർട്ട്‌. കളക്ടരുടെ നിർദ്ദേശപ്രകാരമാണ് നടപടി

കൊല്ലത്ത് കൊടികുന്നിൽ സുരേഷിനെതിരെ മുസ്‌ലിം ലീഗ്

കൊല്ലം.AICC അംഗം കൊടികുന്നിൽ സുരേഷിനെതിരെ മുസ്‌ലിം ലീഗ്. കൊടിക്കുന്നിൽ സുരേഷുമായി സഹകരിക്കാൻ കഴിയില്ല എന്ന് മുസ്‌ലിം ലീഗ് നേതൃത്വം. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും അതൃപ്തി അറിയിച്ചു. കൊടിക്കുന്നിൽ സുരേഷിന്റെ ഇടപെടൽ യുഡിഎഫിൽ ഭിന്നതയുണ്ടാക്കുമെന്ന് മുസ്‌ലിം ലീഗ്

കോൺഗ്രസ്‌ – ലീഗ് ബന്ധം തകർക്കാൻ ശ്രമിക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്ത് അഞ്ചൽ ഡിവിഷനെ ചൊല്ലിയുള്ള തർക്കമാണ് കാരണം. അഞ്ചൽ ഡിവിഷനിലെ ലീഗ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നും മുസ്‌ലിം ലീഗ്

മസാജ് ചെയ്യുന്നതിനിടെ ജീവനക്കാരി ഊരിവച്ച മാല തിരികെനൽകണം, അല്ലെങ്കിൽ ആറരലക്ഷം രൂപ ,CPO യെ ഭീഷണിപ്പെടുത്തി എസ് ഐ പണം തട്ടിയ കേസ്, എസ്ഐക്ക് സസ്പെൻഷൻ

കൊച്ചി. CPO യെ ഭീഷണിപ്പെടുത്തി എസ് ഐ പണം തട്ടിയ കേസ്, എസ്ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ, കെ കെ ബൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രതി ബൈജുവിനെ അറസ്റ്റ് ചെയ്യാൻ പോലീസ്. ഇയാൾ ഒളിവില്ലെന്ന് വിവരം

സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 4 ലക്ഷം തട്ടിയത്. തട്ടിയെടുത്തതിൽ 2 ലക്ഷം ബൈജുവിന് ലഭിച്ചതായി കണ്ടെത്തൽ.SI ബൈജു തട്ടിപ്പിന് ഉപയോഗിച്ചത് ഗൂണ്ട നേതാവിനെ. CPO യെ ആദ്യം ഭീഷണിപ്പെടുത്തിയത് ഗുണ്ട നേതാവിനെ ഉപയോഗിച്ച്. പിന്നീട് ബൈജു നേരിട്ട് ഭീഷണിപ്പെടുത്തി.പാലാരിവട്ടം റോയൽ വെൽനസ് സ്‌പാ നടത്തിപ്പുകാരൻ ഷിഹാം, ജീവനക്കാരി രമ്യ എന്നിവരാണ് മറ്റ് പ്രതികൾ.

സെപ്‌തംബർ എട്ടിന് വൈകിട്ട് 5.30നാണ് പൊലീസുകാരൻ സ്‌പായിൽ എത്തിയത്. പിറ്റേന്ന് രാവിലെ പത്തോടെ പൊലീസുകാരനെ സ്‌പായിലെ ജീവനക്കാരി രമ്യ ഫോണിൽ വിളിച്ചു. മസാജ് ചെയ്യുന്നതിനിടെ താൻ മാല ഊരിവച്ചിരുന്നെന്നും അത് തിരികെനൽകണമെന്നും അല്ലെങ്കിൽ ആറരലക്ഷം രൂപ കൈമാറണമെന്നും ആവശ്യപ്പെട്ടു. മാല എടുത്തിട്ടില്ലെന്നും വേണമെങ്കിൽ പരാതി നൽകാനും പൊലീസുകാരൻ പറഞ്ഞു. പൊലീസുകാരൻ മാല മോഷ്ടിച്ചുവെന്ന ആരോപണത്തിൽ ഉറച്ചുനിന്ന രമ്യ, പിറ്റേന്ന് പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി നൽകി.

ഇതിനിടെ, രണ്ടാംപ്രതി ഷിഹാം പൊലീസുകാരനെ ഫോണിൽ വിളിച്ച്, സ്‌പായിൽ വന്നതും മാല മോഷ്ടിച്ചതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ നാലുലക്ഷം രൂപ പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജു മുഖേന പ്രതികൾക്ക് കൈമാറിയെന്നാണ് പൊലീസുകാരൻ്റെ മൊഴി. സ്‌പായിലെ മാല മോഷണക്കേസ് പെട്ടെന്ന് ഒത്തുതീർന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവരുടെ അന്വേഷണത്തിലാണ് എസ്‌ഐയുൾപ്പെട്ട് കേസ് ഒത്തുതീർത്തത് പുറത്തുവന്നത്

ഗുണ്ട നേതാവ് മട്ടാഞ്ചേരി സ്വദേശി ശിഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. CPO യിൽ തട്ടിയെടുത്ത 4 ലക്ഷം രൂപയിൽ ഒരു ലക്ഷം ശിഹാമിന് നൽകി. സമാനരീതിയിൽ മുൻപും സംഘം പണം തട്ടിയിട്ടുണ്ട് എന്നും അന്വേഷണം

കൊച്ചിനഗരത്തില്‍ അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ

കൊച്ചി.നഗരത്തില്‍ അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ.മൂന്ന് കാസർഗോഡ് സ്വദേശികൾ പനങ്ങാട് പൊലീസിന്റെ പിടിയിൽ.നാല് വർഷം മുൻപ് സ്വിഫ്റ്റ് കാർ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്.പിടിയിലായത് നിരവധി വാഹന മോഷണക്കേസുകളിലെ പ്രതികൾ

പത്തനാപുരത്ത് യുഡിഎഫിൽ പൊട്ടിത്തെറി, ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ രണ്ട് സ്ഥാനാർത്ഥികൾ

പത്തനാപുരം. യുഡിഎഫിൽ പൊട്ടിത്തെറി. നേതാക്കൾ ഇടപെട്ടിട്ടും പരിഹാരമായില്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ രണ്ട് സ്ഥാനാർത്ഥികൾ. പത്തനാപുരം ഡിവിഷനിലാണ് തർക്കം രൂക്ഷമായിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റിൽ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയും

വിനീത് വിജയനും ആലുവിള ബിജുവുമാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികളെന്ന് അവകാശപ്പെട്ട് ഇരുവരും. കോൺഗ്രസിലെ പ്രമുഖ നേതാക്കൾ തമ്മിലുള്ള ചേരിപ്പോരും പ്രതിസന്ധി രൂക്ഷമാക്കുന്നു.കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നോമിനി എന്ന് വിനീത് വിജയൻ. കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വിനീത്

അധ്യാപകന്റെ കൈപത്തി വെട്ടിയ കേസ്,പുതിയ അന്വേഷണവുമായി എന്‍ഐഎ

കൊച്ചി.അധ്യാപകന്റെ കൈപത്തി വെട്ടിയ കേസ്. മുഖ്യപ്രതി സാവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാൻ NIA. സവാദ് ഒളിവിൽ കഴിഞ്ഞത് ഡിണ്ടിഗൽ, ചെന്നൈ, കണ്ണൂർ എന്നിവിടങ്ങളിൽ. ഒളിവിൽ കഴിയാൻ സഹായിച്ചത് PFI നേതാക്കൾ എന്ന് സവാദ് മൊഴി നൽകി. ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക് കൈവെട്ട് കേസിന്റെ ഗൂഡലോചനയിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് എന്ന് NIA. സവാദ് ഒളിവിൽ കഴിഞ്ഞത് 14 വർഷം

സ്കൂളിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

അൽമോറ. ഉത്തരാഖണ്ഡിലെ സ്കൂളിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു.സ്കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് സ്ഫോടവസ്തുക്കൾ കണ്ടെത്തിയത്.അൽമോറയിലെ സർക്കാർ സ്കൂളിന് സമീപം നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.20 കിലോയിൽ അധികം ഭാരമുള്ള 161 ജലാറ്റിൻ സ്റ്റിക്കുകൾ ആണ് കണ്ടെത്തിയത്

സ്കൂൾ പ്രിൻസിപ്പൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.വ്യാഴാഴ്ചയാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഛേദിക്കപ്പെട്ട ശരീരഭാഗങ്ങൾ, നരബലി എന്ന് സംശയം

ചണ്ഡീഗഡ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഛേദിക്കപ്പെട്ട ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം,നരബലി എന്ന് സംശയം.ഹരിയാനയിലെ ഗുരുഗ്രാമിന് സമീപമാണ് കഴിഞ്ഞ ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.തലയും,കാലും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ആണ് കിട്ടിയത്. പാതയോരത്തെ വയലില്‍ കര്‍ഷകനാണ് സരീരഭാഗം കണ്ടെത്തി പൊലീസില്‍ അറിയിച്ചത്.

​ആറിനും പത്തിനും ഇടയിൽ പ്രായമുള്ള പെൺകുട്ടിയുടേതാണ് ശരീരഭാഗങ്ങൾ. ബലി നൽകുന്നതിന്റെ ഭാഗമായിട്ടായിരിക്കാം പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം. കുട്ടിയുടെ മുറിച്ചെടുത്ത മുടിയിഴകൾ മൃതദേഹതോടൊപ്പം കിട്ടിയിരുന്നു. ശരീരത്ത് രക്തം തളിച്ചതായും കാണാം. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിച്ചനിലയിലാണ് ഭാഗങ്ങള്‍. പട്ടുതുണിയുടെ കഷണങ്ങളും കിട്ടി. ഇതെല്ലാം ദുര്‍മന്ത്രവാദത്തിന്‍റെ സൂചന നല്‍കുന്നതായി പൊലീസ് പറയുന്നു. വിശദമായ അന്വേഷണം നടക്കുകയാണ്.