ന്യൂഡല്‍ഹി.ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നീരിക്ഷണം.
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർന്മാർ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർന്മാർ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? ഡ്രൈവർന്മാരുടെ അറിവില്ലായ്മ മുതൽ അശ്രദ്ധ വരെ അപടകടത്തിന് ഇടയാക്കുന്നുണ്ട്.
അപകടകരമായി വാഹനം ഓടിക്കാൻ എന്തെല്ലാമാണ് നാം ശ്രദ്ധിക്കേണ്ടത്.ഡ്രൈവിംഗ് ഒരു കലയാണ്.അത് മനോഹരമായി ചെയ്യേണ്ടതാണ്.ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾ വരുത്തിവെച്ചേക്കാം.പൊതുനിരത്തുകളിൽ വാഹനo പിന്നോട്ടോടിക്കാൻ ശ്രമിക്കരുത്. അത്യാവശ്യഘട്ടങ്ങളിൽ പിന്നോട്ടെടുക്കുമ്പോൾ അതീവ ജാഗ്രത ഉണ്ടാകണം .
കുട്ടികളെ മുൻസീറ്റുകളിൽ ഇരുത്താതിരിക്കാൻ ശ്രമിക്കുക. ചെറിയ കുട്ടികൾക്കു പ്രത്യേക സീറ്റ് ഒരുക്കാം.
വാഹനം തകരാറിലായാൽ എമർജൻസി റിഫ്ലക്ടീവ് ട്രയാംഗിൾ റോഡിൽ വച്ച് അപകട മുന്നറിയിപ്പു നൽകണം. റോഡിൽ കല്ലെടുത്തു വയ്ക്കുകയോ വാ ഹനത്തിൽ മരച്ചില്ല കെട്ടിവയ്ക്കുകയോ ചെയ്താൽ കൂടുതൽ അപകടസാധ്യത.
രാത്രിയാത്രയിൽ വാഹനത്തി ന്റെ ഹെഡ്‌ലൈറ്റ് ലോ ബീമിൽ ആക്കുക. അത്യാവശ്യഘട്ടങ്ങ ളിൽ മാത്രമേ ഹൈ ബീം ആക്കാവൂ. എതിരെ വരുന്ന വാഹനം 200 മീറ്ററെങ്കിലും അടുത്തെ ത്തിയാൽ തീർച്ചയായും ഹെഡ്‌ലൈറ്റ് ഡിം ചെയ്യണം. ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്‌ഥലങ്ങളി ലൂടെ പോകുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തുക. നിങ്ങളുടെ കുറ്റംകൊണ്ടല്ലെങ്കിൽ പോലും അപകടം വരാവുന്ന ഇടങ്ങളാണത്
ആഭ്യന്തര മന്ത്രി അമിത് ഷ നടത്തിയ വിവാദ പരാമർശത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും
ന്യൂഡെല്‍ഹി. ഭരണഘടന ചർച്ച ക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷനടത്തിയ വിവാദ പരാമർശത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. രാജ്യസഭയിൽ തൃണമൂൽ കോണ്ഗ്രസ് അംഗം ഡെറിക് ഒബ്രായിൻ ആഭ്യന്തരമന്ത്രി അമിത്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി രാജിവക്കണമെന്നും, ബാബ സാഹിബ് അംബേദ്കറിനെ അവഹേളിച്ചതിൽ മാപ്പു പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഈ വിഷയം ഉന്നയിച്ചു ഇരു സഭകളിലും ഇന്നും പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
എന്നാൽ കോൺഗ്രസ് തനിക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണ് എന്നും, എഡിറ്റ് ചെയ്ത വീഡിയോയാണ് തനിക്കെതിരെ പ്രചരിപ്പിക്കുന്നത് എന്നുമാണ് ആഭ്യന്തരമന്ത്രിയുടെ നിലപാട്. പ്രചാരണത്തിനെതിരെ നിയമപരമായ സാധ്യതകൾ തേടുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇരു സഭകളിലും പ്രതിപക്ഷ പ്രചാരണത്തെ ശക്തമായി നേരിടാൻ ആണ് ഭരണപക്ഷത്തിന്റെ തീരുമാനം.
അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിഗണിക്കുന്ന ജെപിസിയിലെ ലോക്സഭാംഗങ്ങളെ തീരുമാനിച്ചു. ബിജെപി അംഗം പിപി ചൗധരിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് താക്കൂർ,മനീഷ്വാരി സുപ്രിയ സുലെ തുടങ്ങിയ 21 അംഗങ്ങളാണ് ലോക്സഭയിൽ നിന്നും ഉള്ളത്. 10 രാജ്യസഭാംഗങ്ങളും ഉൾപ്പെടുന്നതാകും 31 അംഗ സം ജെപിസി
വാളയാർ കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിന് എതിരെ കുടുംബം
പാലക്കാട്. വാളയാർ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി അഡ്വ.പയസ് മാത്യുവിനെ നിയമിച്ചതിന് എതിരെ കുടുംബം. കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമമെന്ന് വാളയാർ സമരസമിതി. പ്രോസിക്യുട്ടർ നിയമനത്തിൽ ഇരയുടെ താല്പര്യം പരിഗണിക്കണമെന്ന ഹൈകോടതി ഉത്തരവ് പരിഗണിച്ചില്ല. സർക്കാരിനും ഭരണകക്ഷിക്കും കേസിൽ എന്തോ മറക്കാനുണ്ടെന്ന് വ്യക്തമായെന്ന് സമരസമിതി
ഹൈക്കോടതി അഭിഭാഷകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഓൺലൈൻതട്ടിപ്പു സംഘങ്ങൾ
ഒറ്റപ്പാലം. ഹൈക്കോടതി അഭിഭാഷകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ. മുംബൈ കമ്മീഷണറുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജ അറിയിപ്പ് നൽകിയായിരുന്നു കഴിഞ്ഞദിവസം ഭീഷണി ഫോൺ കോൾ ലഭിച്ചത്. ഹൈക്കോടതി അഭിഭാഷകനായ ആർ പി ശ്രീനിവാസന്റെ അക്കൗണ്ട് വഴി 25 ലക്ഷം രൂപയുടെ ഇടപാട് നിയമവിരുദ്ധമായി നടന്നെന്നും ഇത് സംബന്ധിച്ച അന്വേഷണമാണ് എന്നും പറഞ്ഞായിരുന്നു ഫോൺ കോൾ. ഇതിനായി ആധാർ കാർഡ് പാൻകാർഡ് ബാങ്ക് അക്കൗണ്ട് ഉൾപ്പെടുന്ന രേഖകൾ കൈമാറാൻ നിർദ്ദേശിച്ചു
തൻറെ യഥാർത്ഥ പാൻകാർഡ് നമ്പർ ഉൾപ്പെടെ തട്ടിപ്പ് സംഘങ്ങളുടെ കൈവശം ഉണ്ടായിരുന്നതായി ആർപി ശ്രീനിവാസൻ പറഞ്ഞു. തന്റെ ബാങ്ക് അക്കൗണ്ടിൽ മൂന്നുലക്ഷത്തോളം രൂപയുണ്ടായിരുന്നു. ഇതിന് പിന്നാലെ ശ്രീനിവാസൻ സൈബർ സെല്ലിൽ പരാതി നൽകുകയും സൈബർ സെല്ലിൽ പരാതി നൽകി
‘ബോട്ട് ആടിയുലഞ്ഞു, യാത്രക്കാർ കടലിലേക്ക് ചാടി’: അപകടകാരണം അമിതവേഗം?
മുംബൈ: അമിതവേഗത്തിൽ നിയന്ത്രണംവിട്ടുവന്ന നാവികസേനാ സ്പീഡ് ബോട്ട് ഇടിച്ചതിനു പിന്നാലെ യാത്രാബോട്ട് ആടിയുലഞ്ഞപ്പോൾ യാത്രക്കാർ കടലിലേക്ക് എടുത്തുചാടിയതാണു മുംബൈ അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നു വിവരം. മുംബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ എലഫന്റാ ഗുഹകളിലേക്കു പോകുകയായിരുന്നു നീൽകമൽ എന്ന ബോട്ട്. ബോട്ടിൽ നൂറിലേറെ യാത്രക്കാർ ഉണ്ടായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കു മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നാവികസേന സംഭവം കൃത്യമായി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. യാത്രാബോട്ടിലെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്പീഡ് ബോട്ട് യുടേൺ ചെയ്ത് യാത്രാബോട്ടിനു നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുന്നതും ദൃശ്യത്തിലുണ്ട്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം. യാത്രാബോട്ട് മുങ്ങി എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്താണു കാരണമെന്നു വ്യക്തമായിരുന്നില്ല. പിന്നീടാണു ബോട്ടുകൾ കൂട്ടിയിടിച്ചതാണെന്ന വിവരം വന്നത്. ഇക്കാര്യം നാവികസേന സ്ഥിരീകരിച്ചു.
നാവികസേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണംവിട്ടാണു യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയത്. നാവികസേനാ ബോട്ടിന്റെ എൻജിൻ അടുത്തിടെ മാറ്റുകയും പുതിയതു സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പരിശോധന നടത്തുമ്പോൾ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണു സൂചന. നാവികസേനയുടെ ബോട്ടിൽ രണ്ട് നാവികസേനാംഗങ്ങളും എൻജിൻ വിതരണം ചെയ്ത സ്ഥാപനത്തിലെ നാല് അംഗങ്ങളും ഉൾപ്പെടെ ആറു പേരുണ്ടായിരുന്നു. ടിക്കറ്റ് നൽകാത്തതിനാൽ യാത്രാബോട്ടിൽ ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണത്തിൽ വ്യക്തതയില്ല. 13 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. രക്ഷിച്ചവരുടെ എണ്ണം 80 കഴിഞ്ഞു.
നടുക്കടലിലുണ്ടായ ദുരന്തത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടവർ ഇപ്പോഴും ആഘാതത്തിൽനിന്നു മുക്തരായിട്ടില്ല. മുംബൈയിൽനിന്ന് 10 കി.മീ അകലെ കടലിൽ ബോട്ടെത്തിയപ്പോഴാണു സംഭവം. ഉടൻ ബോട്ടിലേക്കു വെള്ളം കയറാൻ തുടങ്ങിയെന്നും ലൈഫ് ജാക്കറ്റ് ധരിക്കാൻ നിർദേശം കിട്ടിയെന്നും രക്ഷപ്പെട്ട യാത്രക്കാരൻ പറഞ്ഞു. ജാക്കറ്റ് ധരിക്കുമ്പോഴേക്കും ബോട്ട് ഏറക്കുറെ മുങ്ങി. രക്ഷാബോട്ട് എത്തുന്നതുവരെ 15 മിനിറ്റോളം കടലിൽ നീന്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
യാത്രാബോട്ട് മറിഞ്ഞുണ്ടായ ദുരന്തം,കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു
മുംബൈ. തീരത്ത് അറബി കടലിൽ യാത്രാബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. ഇതുവരെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ഉല്ലാസ യാത്രക്കായി എലഫെൻ്റ കേവിലേക്ക് പോയ യാത്രാ ബോട്ടിൽ നാവിക സേനയുടെ സ്പീഡ് ബോട്ട് ഇടിച്ചായിരുന്നു അപകടം. നൂറിലധികം യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. നാവികസേനയുടേയും coast guard ൻ്റെയും നേതൃത്വത്തിൽ ആണ് തെരച്ചിൽതുടരുന്നത്.മതിയായ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ യാത്രാ ബോട്ടിൻ്റെ ഉടമയെ അറസ്റ്റു ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
കോട്ടയത്തെ ഇല്ലാത്ത ‘വെർച്വൽ അറസ്റ്റ്’, വാട്സ് ആപ്പിന് പൊലീസിന്റെ കത്ത്; തട്ടിപ്പ് കോൾ വിശദാംശങ്ങൾ തേടി
കോട്ടയം : ചങ്ങനാശ്ശേരിയിലെ ഇല്ലാത്ത ‘വെർച്വൽ അറസ്റ്റിൽ’ കുടുങ്ങിയ ഡോക്ടറിന്റെ കേസിൽ വാട്സ് ആപ്പിന് പൊലീസ് കത്ത് നൽകി. വാട്സ് ആപ്പ് കോളിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് കോട്ടയം എസ് പി കത്ത് നൽകിയത്. കംപോഡിയയിൽ നിന്നാണ് തട്ടിപ്പ് കോളെത്തിയതെന്നാണ് സൈബർ ഡിവിഷന്റെ പ്രാഥമിക നിഗമനം. തട്ടിപ്പുകാരുടെ ബാങ്ക് വിവരങ്ങൾ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
പെരുന്ന സ്വദേശിയായ ഡോക്ടർ പോസ്റ്റൽ സർവീസ് വഴി അയച്ച പാഴ്സലിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയെന്ന് പറഞ്ഞ് തിങ്കളാഴ്ചയാണ് തട്ടിപ്പ് സംഘം ആദ്യം വിളിക്കുന്നത്. മുംബൈ പൊലീസ് എന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം സുപ്രീം കോടതിയിലെയും പോസ്റ്റൽ സർവീസിലെയും ചില വ്യാജ രേഖകളും ഡോക്ടർക്ക് വാട്സ്ആപ്പ് വഴി അയച്ചു കൊടുത്തു. വീഡിയോ കോൾ വിളിച്ച് ഡോക്ടർ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ചു. നടപടികൾ ഒഴിവാക്കാൻ അഞ്ച് ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം.
പക്ഷെ ബാങ്കിലെ സർവീസ് മാനേജർ മീന ബാബുവിന് സംശയം തോന്നി. സൈബർ തട്ടിപ്പ് തന്നെയെന്ന് ഉറപ്പിച്ചായിരുന്നു സർവീസ് മാനേജറുടെ തുടർ നീക്കം. തിരുവന്തപുരത്ത് നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ അതിവേഗത്തിൽ പൊലീസ് നടത്തിയ നീക്കമാണ് ഫലം കണ്ടത്. തട്ടിപ്പാണെന്ന് ഉറപ്പിച്ചതോടെ ബാങ്ക് പണമിടപാട് മരവിപ്പിച്ചു. അഞ്ച് ലക്ഷം രൂപയിൽ4,35,000 രൂപയും മരവിപ്പിക്കാൻ കഴിഞ്ഞു.
സ്വത്തിന്റെ പേരിൽ സ്വന്തം വീടിനുള്ളിൽ വെച്ച് അമ്മയെ കൊന്ന കേസിൽ ഇന്ത്യൻ വംശജന് യുകെയിൽ ജീവപര്യന്തം തടവ് ശിക്ഷ
ലണ്ടൻ: 76കാരിയായ അമ്മയെ സ്വന്തം വീടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജന് യുകെയിൽ ജീവപര്യന്തം തടവ് ശിക്ഷ. 48കാരനായ സിന്ദീപ് സിങാണ് ഈസ്റ്റേൺ ഇംഗ്ലണ്ടിലെ ലെസ്റ്റർഷയറിൽ ശിക്ഷിക്കപ്പെട്ടത്. കുറഞ്ഞത് 31 വർഷങ്ങമെങ്കിലും ജയിലിൽ കഴിഞ്ഞ ശേഷമേ ഇയാളെ പരോളിനായി പരിഗണിക്കാവൂ എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
സിന്ദീപിന്റെ അമ്മ ഭജൻ കൗറിനെ ലെസ്റ്റർഷയറിലെ സ്വന്തം വീട്ടിനുള്ളിൽ മേയ് 13നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലും മുഖത്തും സാരമായ പരിക്കുകളുണ്ടായിരുന്നു. കേസിലെ പൊലീസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം 16 ദിവസം നീണ്ട വിചാരണയ്ക്കൊടുവിലാണ് സിന്ദീപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പുറമെ കുറ്റകൃത്യം മറച്ചുവെയ്ക്കാൻ പ്രതി നടത്തിയ പ്രവൃത്തികൾ കൂടി കണക്കിലെടുക്കുമ്പോൾ വളരെ ഗുരുതരമായ കേസായിരുന്നു ഇതെന്ന് ഈസ്റ്റ് മിഡ്‍ലാൻഡ്സ് സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റ് മർഡർ ഇൻവെസ്റ്റിഗേഷൻ ടീം ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ മാർക് സിൻസ്കി പറഞ്ഞു.
അച്ഛന്റെ മരണ ശേഷം പാരമ്പര്യമായുള്ള സ്വത്തിനെച്ചൊല്ലിയുള്ള തർക്കമാണ് അമ്മയുടെ കൊലപാതകത്തിലേക്ക് സിന്ദീപിനെ എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക ശേഷം മൃതദേഹം ചാക്കിലാക്കി വീടിന്റെ മുറ്റത്ത് കുഴിച്ചുമൂടാൻ ശ്രമിച്ചു. എന്നാൽ അത് സാധിച്ചില്ല. വീട് മുഴുവൻ കഴുകി വൃത്തിയാക്കി എല്ലാ തെളിവുകളും നശിപ്പിക്കാൻ ശ്രമിച്ചു. കഴുകാൻ ഉപയോഗിച്ച രാസ വസ്തുക്കളുടെ രൂക്ഷഗന്ധം വീട്ടിൽ അനുഭവപ്പെട്ടിരുന്നു. കൊലപാതക ശേഷവും വിശദമായ ആസൂത്രണം ഇയാൾ നടത്തിയെന്നതിന്റെ തെളിവായാണ് ഇതെല്ലാം കണക്കാക്കപ്പെട്ടത്.
കൗറിനെ കാണാതായതിനെ തുടർന്ന് മറ്റ് ചില ബന്ധുക്കൾ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് അവിടെ മൃതദേഹം കണ്ടെത്തിയത്. കേസിന്റെ ആദ്യ ഘട്ടത്തിൽ തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഇയാൾ പൊലീസിന് മുന്നിൽ അഭിനയിച്ചു. എന്നാൽ വിശദമായ അന്വേഷണത്തിൽ പൊലീസ് വസ്തുതകൾ ഓരോന്നായി കണ്ടെത്തി. മൃതദേഹം കുഴിച്ചു മൂടാനുള്ള ചാക്ക് വാങ്ങാനായി ഇയാൾ സംഭവ ദിവസം തൊട്ടടുത്ത കടയിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും കിട്ടി. പൊലീസ് എത്തുമ്പോൾ വീടിന്റെ പിൻഭാഗത്ത് മൃതദേഹം കുഴിച്ചിടാൻ പാകത്തിൽ വലിയ കുഴിയുണ്ടാക്കിയിരുന്നു.






































