Home Blog Page 1770

ചിക്കമഗളുരുവിൽ കാട്ടാനയുടെ ചവിട്ടേറ്റ് മലയാളി മരിച്ചു

കര്‍ണാടകയിലെ ചിക്കമഗളുരുവിൽ കാട്ടാനയുടെ ചവിട്ടേറ്റ് മലയാളി മരിച്ചു.
എറണാകുളം കാലടി സ്വദേശി കെ ഏലിയാസ് ആണ് മരിച്ചത്. മേയാന്‍ വിട്ട പോത്തിനെ അന്വേഷിച്ചു മകനൊപ്പം വീടിനോടു ചേര്‍ന്നുള്ള വനത്തിലെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.മൃതദേഹം നരസിംഹരാജ സര്‍ക്കാര്‍ ആശുപത്രയിലേക്ക് മാറ്റി.
നരസിംഹരാജ താലൂക്കില്‍ ഒരുമാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഏലിയാസ്.

റെയിൽവേ സ്റ്റേഷൻ വികസനം ഡിവൈഎഫ്ഐ സമരം അപഹാസ്യം, കോൺഗ്രസ്സ്


ശാസ്താംകോട്ട: റെയിൽവേസ്റ്റേഷൻ വികസനത്തിനായി ഡി.വൈ.എഫ്.ഐ നടത്തിയ സമരംഅപഹാസ്യമാണന്ന് കോൺസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ആരോപിച്ചു. സാധാരണ റെയിൽവേ സ്റ്റേഷനായിരുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത് കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ ശ്രമഫലമാണെന്നത് മറക്കരുത്. സമരത്തിനിറങ്ങിയവർമുന്ന്തവണ എംപിയായിരുന്ന പി.രാജേന്ദ്രൻഎന്തെല്ലാം ചെയ്തിട്ടുണ്ടന്ന്കൂടിവിശദീകരിക്കുന്നത് നല്ലതാതാണ് . റെയിൽവേ സ്റ്റേഷൻവികസനത്തിനായി പി.രാജേന്ദ്രപ്രസാദ്, വൈ.എ.സമദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമരം ആരും മറന്ന് കാണില്ല. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ റെയിൽവേയുമായി ബന്ധപെട്ടചർച്ചകൾക്കായി അന്നത്തെ റെയിൽവേമന്ത്രി ലല്ലു പ്രസാദ് യാഥവ് വരുന്നതറിഞ്ഞ് മന്ത്രിയെ കണ്ട് ഇന്റർസിറ്റി, വഞ്ചിനാട്എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കണമെന്ന നിവേതനംനൽകാൻകൂടെ വരണമെന്നും കത്ത് നൽകണമെന്നും പറഞ്ഞ് ചെന്നസമരസമിതി നേതാക്കളെ അന്നത്തെ എം.പി പി.രാജേന്ദ്രൻ രാജധാനി നിർത്തിപ്പിച്ച് തരാം എന്ന് പറഞ്ഞ് പരിഹസിച്ചയച്ചത് അന്ന് അവരോടൊപ്പംഉണ്ടായിരുന്ന എൽ.ഡി.എഫ് നേതാക്കൾ മറന്ന് കാണില്ല. പിന്നീട് നമ്മുടെ നാട്ട്കാരനായ രാജ്യസഭാഗം തെന്നല.ജി.ബാലകൃഷ്ണപിള്ള എം.പി യുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വഞ്ചിനാട് എക്ക് പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചത്. നിർത്തലാക്കിയ ഐലന്റ് എക്സ്പ്രസ്സിന്റെ സ്റ്റോപ്പ് പുന:സ്ഥാപിച്ചതു് കൊടിക്കുന്നിലാണ്. പിന്നീട് വേണാട്, പരശുറാം, വിശാഖപട്ടണം, വേളാങ്കണ്ണി, പാലരുവി തുടങ്ങിയ ട്രെയിനുകൾസ്റ്റോപ്പ് അനുവദിപ്പിച്ചു. നിലവിൽ 36 സർവീസുകൾകൾക്ക് ശാസ്താംകോട്ടയിൽ സ്റ്റോപ്പുണ്ട്.
പഴയ സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് പുതിയ സ്റ്റേഷൻ കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടക്കം മാറ്റി. കാലപ്പഴക്കം സംഭവിച്ച ഫുട്ട് ഓവർ ബ്രിഡ്ജ് പുതുക്കിപ്പണിഞ്ഞു. വൈദ്യുതി തടസ്സത്തിന് പരിഹാരമായി പുതിയ ജനറേറ്ററിനായുള്ള നിർദ്ദേശംനൽകി.
എൻ എസ് ജി 5 കാറ്റഗറിയിൽ ഉൾപ്പെടുത്തി മറ്റ് പല വികസനങ്ങളും നടത്താനുള്ള ശ്രമത്തിലാണ് കൊടിക്കുന്നിൽ സുരേഷ് എം.പി.
പ്ലാറ്റ്ഫോമുകളും നാല് ട്രാക്കുകളും ലഭ്യമാക്കും പ്ലാറ്റ്ഫോമുകളുടെ നവീകരണം ഉടനെ ആരംഭിക്കും റെയിൽവേയുടെ നിലവിലെ നയമനുസരിച്ച് എൻ എസ് ജി 5 കാറ്റഗറിയിൽ ഉൾപ്പെടുന്നഎല്ലാ സൗകര്യങ്ങളും വികസനവും റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കും അടുത്ത സാമ്പത്തിക വർഷത്തിൽ  ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയുടെ ഗണത്തിൽ ഉൾപ്പെടുത്തുവാനായി കൊടിക്കുന്നിൽ സുരേഷ് എംപി  കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് നിവേതനം നൽകിയിട്ടുണ്ട്. മുന്നാഴ്ച മുമ്പ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് യാത്രക്കാരുമായുംനാട്ടുകാരുമായും മാധ്യമങ്ങളുമായും വികസ കാഴ്ചപാടുകൾ പങ്കുവെച്ചിരുന്നു.
റെയിൽവേയിൽ പിങ്ക് ബുക്ക് എന്നൊരു സംവിധാനമുണ്ട്. ഓരോ സാമ്പത്തിക വർഷവും ചെയ്യുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങളാണ് പിങ്ക് ബുക്കിൽ ഉള്ളത്. പിങ്ക് ബുക്കിൽ ഒന്ന് പരതിയാൽ ശാസ്താംകോട്ടയിൽ അടിപ്പാതയു ടെനിർമ്മാണം റെയിൽവേ അംഗീകരിച്ചിട്ടുണ്ടെന്ന്മനസ്സിലാകും.
അടുത്ത റെയിൽവേ ടൈംടേബിൾ കമ്മിറ്റി കൂടുന്നതോടുകൂടി യാത്രക്കാരുടെ സംഘടനകൾ നിർദ്ദേശിച്ചത് അനുസരിച്ചുള്ള കൂടുതൽ ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി സ്റ്റോപ്പ് അനുവദിപ്പിക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അറിയിച്ചു

ഡി വൈ എഫ് ഐ കുന്നത്തൂർ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് യുവജന പ്രതിഷേധം

ശാസ്താംകോട്ട :ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ കുന്നത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് യുവജന പ്രതിഷേധം സംഘടിപ്പിച്ചു,
സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം റ്റി ആർ ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു, ഡി വൈ എഫ് ഐ കുന്നത്തൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സന്തോഷ്‌ എസ് വലിയപാടം അധ്യക്ഷനായി, സെക്രട്ടറി എസ് സുധീർ ഷാ സ്വാഗതം പറഞ്ഞു, ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അൻസാർ ഷാഫി, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ സുധീഷ്, പാർട്ടി ഏരിയ കമ്മിറ്റി അംഗം എ സാബു, ബ്ലോക്ക്‌ ട്രഷറർ എം മഹേഷ്‌, അലീന അമൽ, കലാ ദേവി, എബിൻ കെ ഷിബു, മുഹമ്മദ്‌ ബാദുഷ എന്നിവർ സംസാരിച്ചു

ഐവർകാല നടുവിൽ രഞ്ജു വിഹാറിൽ റിട്ട.ബാങ്ക് സെക്രട്ടറി വിജയലക്ഷ്മിയമ്മ നിര്യാതയായി

കുന്നത്തൂർ:ഐവർകാല നടുവിൽ രഞ്ജു വിഹാറിൽ 193-ാം നമ്പർ ഐവർകാല സർവീസ് സഹകരണ ബാങ്ക് റിട്ട സെക്രട്ടറി വിജയലക്ഷ്മിയമ്മ (73,മണി) നിര്യാതയായി.ഭർത്താവ്:പരേതനായ രാഘവൻ നായർ.മകൻ:രഞ്ജു കുമാർ.മരുമകൾ:ലക്ഷ്മി.സംസ്കാരം: ഡിസംബർ 20 വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.

അപൂര്‍വ്വ നടപടി,വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വെറുതെവിട്ട അര്‍ജ്ജുന്‍ കീഴടങ്ങണം

കൊച്ചി. വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വെറുതെവിട്ട അര്‍ജ്ജുന്‍ കീഴടങ്ങണം. അര്‍ജ്ജുന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. പത്ത് ദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ കീഴടങ്ങണം. അര്‍ജ്ജുന്‍ കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണം. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ പോക്‌സോ കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബോണ്ട് നല്‍കിയാല്‍ അര്‍ജ്ജുനെ വിട്ടയ്ക്കാമെന്നും നിര്‍ദ്ദേശം

കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുന്നത് അപൂര്‍വ്വ നടപടി. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജ്ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടി. അര്‍ജ്ജുന്റെ അഭിഭാഷകന്‍ എസ്‌കെ ആദിത്യന്‍ ഹൈക്കോടതിയിലെ വക്കാലത്ത് ഒഴിഞ്ഞു

ചേർത്തലയിൽ വീണ്ടും വാഹനാപകടം,കാറും മിനിബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായവീട്ടമ്മ മരിച്ചു

ആലപ്പുഴ.ചേർത്തലയിൽ വീണ്ടും വാഹനാപകടം..കാറും മിനിബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ
വീട്ടമ്മ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. എരമല്ലൂർ കോടന്‍തുരുത്ത് മാതൃകാമന്ദിരത്തില്‍ അംബിക(60)ആണ് മരിച്ചത്..
ഒപ്പമുണ്ടായിരുന്ന നിമ്മി -29 ,
അനുരാഗ് -28 എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു..
ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ്
അപകടം.വാഹനം വഴിതിരിച്ചുവിട്ടതറിയാതെ കാര്‍ കയറിവന്നുവെന്നാണ് പറയുന്നത്. ഇന്നലെ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ്സിടിച്ചു വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ 25 ഓളം പേർക്ക് പരിക്കേറ്റിരുന്നു.. ഞായറാഴ്ച ചേർത്തലയിൽ ട്രെയിലർ ലോറിയിൽ ബൈക്ക് ഇടിച്ച് യുവതിയും യുവാവും മരിച്ചിരുന്നു

കോതമംഗലത്ത് ആറു വയസ്സുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം,പിതാവും വളര്‍ത്തമ്മയും പിടിയില്‍

കോതമംഗലം. ആറു വയസ്സുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. രാത്രി ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരുന്നത്. സംഭവത്തിൽ പിതാവ് അജാസ് ഖാനെയും വളർത്തമ്മയും കസ്റ്റഡിയിലെടുത്തു.

കോതമംഗലം ഇരുമലപടിക്ക് സമീപമാണ് സംഭവം.ഉത്തർ പ്രദേശ് സ്വദേശിയായ അജാസ്ഖാന്റെ മകൾ മുസ്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതിന് ശേഷo കുട്ടി രാവിലെ എഴുന്നേറ്റിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. അതേസമയം മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌ക്കാൻ മറ്റൊരു മുറിയിലുമാണ് ഉറങ്ങിയിരുന്നത് . രാവിലെ എഴുന്നേറ്റപ്പോൾ കുട്ടി മരിച്ചു കിടക്കുകയായിരുന്നു എന്നാണ് അജാസ് ഖാൻ പോലീസിന് നൽകിയ മൊഴി . കോതമംഗലം പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

എ കെ ശശീന്ദ്രൻ നമ്മ ആള്‍, എന്‍സിപിയെ ഞെട്ടിച്ച് സിപിഎം

തിരുവനന്തപുരം. എ.കെ.ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരട്ടെയെന്ന് സി.പി.എം തീരുമാനം. സംസ്ഥാനത്തെ പാർട്ടിയുടെ
നിലപാട് പൊളിറ്റ് ബ്യൂറോ കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ടിനെ അറിയിക്കുകയായിരുന്നു. എന്തുകൊണ്ട്
തോമസ് കെ തോമസിനെ മന്ത്രിയാക്കി ആക്കാൻ കഴിയില്ലെന്ന കാര്യം മുഖ്യമന്ത്രിയും കാരാട്ടിനെ അറിയിച്ചിട്ടുണ്ടെന്നാണ്
സൂചന

സി.പി.എം കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തി തോമസ് കെ .തോമസിനെ മന്ത്രിസഭയിൽ എത്തിക്കാൻ എന്‍സിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ കിണഞ്ഞു ശ്രമിക്കുകയാണ്. എന്‍സിപി ദേശിയ അധ്യക്ഷൻ ശരത് പവാർ അഭ്യർത്ഥിച്ചത് അനുസരിച്ച് പി.ബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സി.പി.എം സംസ്ഥാന നേതൃത്വത്തോട് സംസാരിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് തോമസ് കെ . തോമസിൻ്റെ വഴിയടച്ചു കൊണ്ടുള്ള തീരുമാനം വന്നത്. എ.കെ ശശീന്ദ്രനെ മാറ്റേണ്ടെന്ന നിലപാടാണ് പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചത്.
ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഎം വിലയിരുത്തൽ. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നു കണ്ട എൻസിപി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാൻ
ശരത് പവാർ വഴി പാർട്ടി ദേശീയ നേതൃത്വത്തിനുമേൽ സമ്മർദ്ദം ചെലുത്താൻ പി .സി ചാക്കോ ശ്രമിച്ചതിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.തോമസ് കെ തോമസിനെതിരെ
MLA മാര കൂറുമാറാൻ കോഴ വാഗ്ദാനം ചെയ്തത് അടക്കമുള്ള സാമ്പത്തിക ആരോപണങ്ങളും ഉണ്ട്. ഇക്കാര്യങ്ങളും മുഖ്യമന്ത്രി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്
ഇതോടെ തോമസ് കെ . തോമസിനെ മന്ത്രിയാക്കാനുള്ള പി.സി ചാക്കോയുടെ നീക്കം പൊളിഞ്ഞിരിക്കുകയാണ്. ഇതിനോട് എന്‍സിപി നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയാനുളളത്. മന്ത്രി മാറ്റം നടന്നില്ലങ്കിൽ പ്രതിഷേധ സൂചകമായി എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പിൻവലിക്കാനാണ് പി.സി ചാക്കോയുടെ നീക്കം.

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ.അഞ്ചു ഭീകരരെ സൈന്യം വധിച്ചു.ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു.കുൽഗാമിലെ കദ്ദർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. രണ്ടു ഭീകരരെ വളഞ്ഞതായി സൈന്യം. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ജമ്മു കാശ്മീരിൽ ഉന്നതതല സുരക്ഷ യോഗം ചേരും.

REP PIC.

ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ എൻഫോഴ്സ്മെൻറ് സംവിധാനങ്ങൾക്ക്പരിമിതി

തിരുവനന്തപുരം.സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ എൻഫോഴ്സ്മെൻറ് സംവിധാനങ്ങൾക്ക്
പരിമിതി ഉണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന. 24 മണിക്കൂറും റോഡിൽ ജോലി ചെയ്യേണ്ട സേഫ് കേരള പദ്ധതിയിൽ ഉള്ളത് മൂന്നിലൊന്ന് ഉദ്യോഗസ്ഥർ മാത്രമാണ്. ഡീസൽ അടിക്കാൻ പോലും ഫണ്ടില്ലെന്നും പരിശോധന കുറയാൻ കാരണം ഇതാണെന്നും കുറിപ്പിൽ പറയുന്നു. അതേസമയം പൊലീസിൻറെയും മോട്ടോർ വാഹന വകുപ്പിൻറെ സംയുക്ത പരിശോധന തുടരുകയാണ്.

കേരളത്തിൽ തുടർച്ചയായി വാഹനപകടങ്ങൾ ഉണ്ടായപ്പോൾ ഏറ്റവും കൂടുതൽ പഴി കേട്ടത് മോട്ടോർ വാഹന വകുപ്പാണ്. പരിശോധനയും എൻഫോഴ്സമെൻറും കുറഞ്ഞതാണ് അപകടങ്ങൾക്ക് ഇടയാക്കിയതെന്നായിരുന്നു ആക്ഷേപം. ഇതോടെയാണ് എൻഫോഴ്സ്മെൻറ് ശക്തമാക്കാൻ സാധിക്കാത്തതിൻറെ കാരണങ്ങൾ നിരത്തി ഉദ്യോഗസ്ഥരുടെ സംഘടന കുറിപ്പ് ഇറക്കിയത്. 24 മണിക്കൂറും റോഡിൽ പരിശോധന നടത്താൻ ഉദ്ദേശിച്ച് 2018ൽ തുടങ്ങിയ സേഫ് കേരള പദ്ധതിയിൽ ഉള്ളത് മൂന്നിലൊന്നു ഉദ്യോഗസ്ഥർ മാത്രം. മതിയായ വാഹനങ്ങളില്ല. ഉള്ളവ കൂടുതലും വൈദ്യുത കാറുകൾ. ഇത് ചാർജ് ചെയ്യാൻ മാത്രം പത്ത് മണിക്കൂറോളം എടുക്കും. ഡീസൽ അടിക്കാൻ ഫണ്ടില്ലാത്തതും പരിശോധനകൾക്ക് തടസമാണ്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തന്നെ വാഹനമോടിക്കേണ്ട ഗതികേടുണ്ട്.
ചെല്ലാൻ പ്രിന്റിങ്ങിനും ഡെസ്പാച്ചിങ്ങിനും ആളില്ല . കോടതി നടപടികൾക്ക് മറ്റു വകുപ്പുകളിലേത് പോലെയുള്ള സംവിധാനമില്ല. AI ചെല്ലാനുകൾ കുന്നുകൂടുന്നതും കാര്യക്ഷമതയെ ബാധിക്കുന്നു. ഇവയാണ് നിരത്തിലെ പരിശോധന കുറയാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. മിനിസ്റ്റീരിയൽ സ്റ്റാഫുകളെയും ഡ്രൈവർമാരെയും നിയമിച്ചാൽ മാത്രമേ പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാകുയെന്നും ഉദ്യോഗസ്ഥർ പറയുന്നു. എഴുന്നൂറ് പേരുടെ കുറവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗത വകുപ്പിന് നൽകിയ ശുപാർശ ധനവകുപ്പിൻറെ ടേബിളിലാണ്. സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ നിയമനം നടത്തുന്നതിൽ നിന്ന് സർക്കാരിനെ പിന്നോട്ട് വലിക്കുന്നത്. അതേസമയം നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തുന്ന പരിശോധന സംസ്ഥാനത്ത് തുടരുകയാണ്.