തിരുവനന്തപുരം.പരീക്ഷ; തുടർ പരിഷ്കാരങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് നീങ്ങുന്നു. മൂല്യനിർണയത്തിന് ശേഷം തുടർ പഠന പിന്തുണ പരിപാടി. അർദ്ധ വാർഷിക പരീക്ഷ മൂല്യനിർണയം അടിസ്ഥാനമാക്കി തുടർപ്രവർത്തനം. മൂല്യ നിർണയം അടിസ്ഥാനമാക്കി പഠന പ്രശ്ന മേഖലകൾ കണ്ടെത്തണം. ഒരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട് വിലയിരുത്തണം. പഠന പ്രശ്നങ്ങൾ പരിഹരിക്കാൻ പഠന പിന്തണ പരിപാടി നടപ്പാക്കണം. വിഷയം അടിസ്ഥാനത്തിൽ അധ്യാപകർക്ക് ചുമതല നൽകണം. ഒന്നാം ക്ലാസു മുതൽ 10 ക്ലാസുകൾ വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് പഠന പിന്തുണ പരിപാടി
വാഹനങ്ങൾ വാടകക്ക് നൽകുന്നതിൽ പുതിയ മാർഗ നിർദേശവുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം.വാഹനങ്ങൾ വാടകക്ക് നൽകുന്നതിൽ പുതിയ മാർഗ നിർദേശവുമായി ഗതാഗത വകുപ്പ്. എട്ടിൽ കൂടുതൽ സീറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ ഉടമയ്ക്കും കുടുംബാംഗങ്ങൾക്കും മാത്രമേ ഉപയോഗിക്കാവൂ. റെന്റ് എ ക്യാബ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞത് 50 വാഹനങ്ങൾക്ക് ഓൾ ഇന്ത്യ പെർമിറ്റ് വാങ്ങണം. ബൈക്കുകൾ റെന്റിനു നൽകാൻ കുറഞ്ഞത് അഞ്ച് ബൈക്കുകൾ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്യണം. സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്ക്ക് നൽകുന്നവർക്കെതിരെ കർശന നടപടി എടുക്കും
45 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍
കൊല്ലം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ ബാംഗ്ലൂരില്‍ നിന്നും കടത്തി കൊണ്ട് വന്ന എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായി. കേരളപുരം മാമൂട് അനസ് മന്‍സിലില്‍ ആഷിക് (22), കൊറ്റങ്കര വേലങ്കോണം പുത്തന്‍ കുളങ്ങര ജസീലാ മന്‍സിലില്‍ അന്‍വര്‍ ഷാ (20) എന്നിവരാണ്് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കര്‍ബല ജംഗ്ഷനില്‍ എത്തിയ പോലീസ് സംഘത്തെ കണ്ട് റെയില്‍വേ നടപ്പാലത്തിന് താഴത്തെ പടിയില്‍ ആഷിക്കും അന്‍വര്‍ ഷായും പരുങ്ങി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആഷിക്കിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും 45 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ ബാംഗ്ലൂരില്‍ നിന്നും എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ്സില്‍ ആലപ്പുഴയില്‍ വന്നിറങ്ങിയശേഷം അവിടെനിന്നും ട്രെയിന്‍ മാര്‍ഗ്ഗം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. മയക്കുമരുന്ന് വിറ്റു കിട്ടുന്ന പണം കൊണ്ടാണ് പ്രതികള്‍
ആര്‍ഭാട ജീവിതം നയിച്ച് വന്നിരുന്നത്. കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, എസ്‌ഐമാരായ ഷബ്‌ന സവിരാജ് എഎസ്‌ഐ സതീഷ് കുമാര്‍ സിപിഓമാരായ സുനേഷ്, ദീപക്, ലിനേഷ്, ഡാന്‍സാഫ് ടീമിലെ എസ്‌ഐ രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വേലിയേറ്റ ഭീഷണിയിൽ മൺട്രോതുരുത്ത്
ശാസ്താംകോട്ട:കല്ലടയാറിൻ്റെയും അഷ്ടമുടി കായലിൻ്റെയും തീരപ്രദേശമായ മൺറോതുരുത്ത് പഞ്ചായത്ത് വേലിയേറ്റം മൂലം വലയുന്നു.
ഒരാഴ്ച്ചക്കാലമായി പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും രൂക്ഷമായ വേലിയേറ്റ ഭീഷണിയിലാണ്.ഇതിനൊപ്പം
തെന്മല ഡാമിൽ നിന്നും വെള്ളം തുറന്നു വിട്ടതു മൂലം താഴ്ന്ന പ്രദേശങ്ങളായ കിടപ്രം തെക്ക്, വടക്ക്, പെരുങ്ങാലം,കൺട്രംകാണി,പട്ടംതുരുത്ത് തുടങ്ങിയ വാർഡുകൾ പൂർണമായി വെള്ളത്തിനടിയിലാണ്.വഴികളിലെല്ലാം ഉപ്പുവെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ പ്രദേശവാസികൾക്ക് എവിടേക്കും പോകാനും കഴിയുന്നില്ല.കിണറുകളിൽ നിന്നും ഉപ്പുരസം കലർന്ന വെള്ളമാണ് ലഭിക്കുന്നത്.വീടുകൾക്കുള്ളിലും ഉപ്പുവെള്ളം കെട്ടിക്കിടക്കുകയാണ്.മിക്ക വീടുകളും തകരുന്നതിനും ഇത് കാരണമാകുന്നു.തൊഴിൽ മേഖലകളെല്ലാം നിശ്ചലമായത് സാധാരണക്കാർക്ക് ഇരുട്ടടിയായി.രൂക്ഷമായ വേലിയേറ്റം മൂലം കയർ,മത്സ്യ,കർഷക തൊഴിലാളികൾ പട്ടിണിയിലാണ്.
ദിവസവും വൈകിട്ട് 4 മണിക്ക് തുടങ്ങുന്ന പ്രതിഭാസം പിറ്റേ ദിവസം 11 വരെ തുടരുന്നതാണ് രീതിയെന്ന് നാട്ടുകാർ പറയുന്നു.നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മൺറോതുരുത്തിന് തലവേദനയായി വീണ്ടും വേലിയേറ്റം മാറിയിരിക്കുന്നത്.കടലിലെ വെള്ളം ഉൾവലിയാത്തതുമൂലമാണ് മൺറോതുരുത്തിൽ വേലിയേറ്റം സൃഷ്ടിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. അതിനിടെ മൺറോതുരുത്തിൽ വേലിയേറ്റം മൂലം ജനജീവിതം ദുസ്സഹമായിട്ടും ജില്ലാ ഭരണകൂടമടക്കം ഇവിടേക്ക് ശ്രദ്ധ പതിപ്പിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
വേലിയേറ്റം മൂലം വെള്ളത്തിനടിയിലായ മൺട്രോത്തുരുത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിയ്ക്കണമെന്നതാണ് പ്രധാന ആവശ്യം.ജനങ്ങളുടെ സംരക്ഷണത്തിനായി ഭുരിതാശ്യാസ ക്യാമ്പുകൾ ആരംഭിയ്ക്കുവാനുളള അടിയന്തിര നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.പ്രസിഡൻ്റ് എസ്.സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.സേതുനാഥ്,അനീഷ് കുമാർ,ജേക്കബ്ബ് സാമുവൽ,സുധീർ, അനിൽകുമാർ,ശ്രീജ വിനോദ്,ശ്രീജ അജി,അഖിൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
‘സിക’ ഫിലിം സൊസൈറ്റിയുടെയും അന്താരാഷ്ട്ര ഹൃസ്വ ചലച്ചിത്രമേളയുടെയും ഉത്ഘാടനം 22ന്
മൈനാഗപ്പള്ളി: സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ‘സിക’ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനവും അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളയും ഡിസംബർ 22,23 തീയതികളിൽ മൈനാഗപ്പള്ളി എസ്. സി.വി.യുപി സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് 5 ന് ചലച്ചിത്ര സംവിധായകൻ ഷാജി. എൻ.കരുൺ ഉത്ഘാടനം നിർവ്വഹിക്കും.കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോ. പി. കെ.ഗോപൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരക്കഥാകൃത്ത് പി. അനന്തപത്മനാഭൻ മുഖ്യാതിഥിയാകും.സിക സെക്രട്ടറി അനിൽ കിഴക്കടത്ത് സ്വാഗതവും ലാൽ കൃഷ്ണൻ നന്ദിയും പറയും.രവി മൈനാഗപ്പള്ളി, ജയലക്ഷ്മി എന്നിവർ ആശംസാ പ്രസംഗം നടത്തും.തുടർന്ന് സിക അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര പുരസ്കാരം നേടിയ ഷോർട്ട് ഫിലിമുകളുടെ പ്രദർശനം അരങ്ങേറും. 22 ന് രാവിലെ 9ന് ഗാന്ധി സ്മൃതി ചിത്ര പ്രദർശനത്തോടുകൂടിയാണ് പരിപാടികൾ ആരംഭിക്കുക.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ ഉത്ഘാടനം ചെയ്യും.10ന് ഗ്രാമകലാകാരന്മാരുടെ സംഗമം ‘ജീവിത ചമയങ്ങൾ’നടക്കും. ഗോപൻ കൽകാരം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജെ.പി ജയലാൽ മോഡറേറ്റർ ആകും.

ഡിസംബർ 23ന് രാവിലെ 8 ന് കുട്ടികൾക്കായി കഥാരചന,ഹൃസ്വചിത്ര നിരൂപണം,ചിത്രരചന, ആക്ടിംഗ് കോമ്പറ്റീഷൻ എന്നിവയും1ന് ചലച്ചിത്ര സംവിധായകൻ ആദർശ്.എൻ കൃഷ്ണയുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഫിലിം വർക്ക്ഷോപ്പും,2ന് ‘സിനിമ ഇന്നലെ ഇന്ന് നാളെ’എന്ന വിഷയത്തിൽ ഓപ്പൺ ഫോറവും നടക്കും. മാധ്യമ പ്രവർത്തകൻ പി.കെ.അനിൽകുമാർ മോഡറേറ്റർ ആകും.4 ന് സാംസ്കാരിക സമ്മേളനവും അവാർഡ് വിതരണവും കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വർഗീസ് തരകൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ‘രോമാഞ്ചം ഒതളങ്ങ തുരുത്ത്’ ഫെയിം അബിൻ ബിനോ മുഖ്യാതിഥിയായി പങ്കെടുക്കും.
വൈകിട്ട് 7 ന് മത്തായി സുനിലും,ബൈജു മലനടയും അവതരിപ്പിക്കുന്ന നാടൻ പാട്ടുകളോടെ ഹ്രസ്വ ചലച്ചിത്രോത്സവത്തിന് യവനിക വീഴുമെന്ന് സംഘാടകസമിതി ഭാരവാഹികൾ ആയ അനിൽ കിഴക്കടത്ത് വിനു കെ വി വിഷ്ണുരാജ് രാമു പ്രകാശ് തുളസി ദേവി കാവ്യശ്രീ ലാൽ കൃഷ്ണൻ ഷീബ എം ജോൺ എന്നിവർ പറഞ്ഞു .
ചോദ്യപേപ്പർ ചോർച്ച, പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ
ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ. തിരുവനന്തപുരത്തും കോഴിക്കോടും നടന്ന പ്രതിഷേധ മാർച്ചുകളിൽ സംഘർഷം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയിൽ അധ്യാപകർക്ക് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ആരോപണ വിധേയരായ എംഎസ് സൊലൂഷൻസിന്റെ ക്ലാസുകളുമായി സഹകരിച്ചിരുന്ന അധ്യാപകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എംഎസ് സൊല്യൂഷൻസിനെ കൂടാതെ ഏതാനും ട്യൂഷൻ സ്ഥാപനങ്ങളുമായി ചില സർക്കാർ, എയ്ഡഡ് അധ്യാപകർ സഹകരിക്കിന്നുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ സിപിഎം ബന്ധമുള്ള വന്‍ സ്രാവുകളാണെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് KSU പ്രവർത്തകർ തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഒഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.MSF പ്രവർത്തകർ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ പ്രകടനത്തിലും സംഘർഷമുണ്ടായി.പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു
ക്രിസ്‌മസിന് ഒരു ഗഡു ക്ഷേമ പെൻഷൻ
തിരുവനന്തപുരം.ക്രിസ്‌മസിന് ഒരു ഗഡു ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ ലഭിക്കും.. തിങ്കളാഴ്‌ച ക്ഷേമ പെൻഷൻ കിട്ടിതുടങ്ങുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു..
62 ലക്ഷം പേർക്ക് 1600 രൂപവീതം ലഭിക്കും.. 27 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് പെൻഷൻ തുക എത്തുന്നത്.. ബാക്കിയുള്ളവർക്ക് നേരിട്ട് തുക എത്തിക്കും. കഴിഞ്ഞ ഓണത്തിന് ഒരു മാസത്തെ കുടിശ്ശിക അടക്കം രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ച് വിതരണം ചെയ്തിരുന്നു.. ഇനി 4 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്..
ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലേക്ക് പത്തനംതിട്ടയിൽ നിന്നും ട്രാൻ.സർവ്വീസിന് അനുമതി
ശാസ്താംകോട്ട:യാത്രാക്ലേശം രൂക്ഷമായ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലേക്ക് പത്തനംതിട്ടയിൽ നിന്നും ട്രാൻ.സർവ്വീസിന് അനുമതി. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നിവേദനത്തെ തുടർന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറാണ് സർവ്വീസ് ആരംഭിക്കാൻ നിർദ്ദേശം നൽകിയത്. രാവിലെയും വൈകിട്ടുമാണ് ബസ് സർവ്വീസ് നടത്തുന്നത്.വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സാധാരണക്കാർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രാവിലെ 6 ന് ആരംഭിച്ച് 6.45 ന് അടൂർ,7.20ന് ഭരണിക്കാവ്,7.40 ന് ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേരും.തിരികെ 8.15ന് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് 10ന് പത്തനംതിട്ടയിൽ എത്തും.വൈകിട്ട് 5ന് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട് അടൂർ,ഭരണിക്കാവ് വഴി 6.45 ന് ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേരും.തിരികെ രാത്രി 7.30 ന് പുറപ്പെട്ട് 8.30 ന് അടൂരിൽ സർവ്വീസ് അവസാനിക്കും
വയനാട് ദുരന്തമുഖത്തെ ആദ്യ വീടിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു ബ്രൂക്ക് ഇൻ്റർനാഷണൽ
വയനാട് : ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതർക്കായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം മലങ്കര കത്തോലിക്കാ സഭാ തലവനും പിതാവുമായ മാർ. ബസേലിയാസ് കർദിനാൾ ക്ലീമിസ് നിർവ്വഹിച്ചു.

ബ്രൂക്കിലെ രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹായത്തോടെ സ്വരൂപിച്ച തുക കൊണ്ട് രണ്ടു ബെഡ് റൂമും ഒരു ഹാളും ഒരു അടുക്കളയുമടങ്ങിയ വീട് വയനാട് ദുരന്തമുഖത്ത് അകപ്പെട്ട എൽസ്റ്റോൺ എസ്റ്റേറ്റിലെ ബേബിയ്ക്കാണ് നൽകിയത്. വീടിൻ്റെ സമർപ്പണ ചടങ്ങുകൾക്ക് ബ്രൂക്ക് ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ നേത്യത്വം നൽകി. പി. ടി. എ. പ്രസിഡന്റ് ആർ. ഗിരികുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അദാലത്ത്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്‌കെ നികത് അദാലത്ത് ഡിസംബര്‍ 27 -ന് രാവിലെ ഒമ്പത് മുതല്‍ ഒന്ന് വരെ കൊല്ലം ഡീസന്റ് ജംഗ്ഷന്‍, വെറ്റിലത്താഴം പബ്ലിക് ലൈബ്രറിയില്‍ നടത്തും. പരാതി പരിഹരിക്കല്‍, പി.എഫ് -ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ.പി.എഫ്.ഒ -യുടെ പുതിയ പദ്ധതികള്‍ എന്നിവ വ്യക്തമാക്കും. തൊഴിലുടമകള്‍, പി.എഫ് അംഗങ്ങള്‍, പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0474 2767645, 2751872.






































