Home Blog Page 1768

വാർത്താനോട്ടം

2024 ഡിസംബർ 20 വെളളി

BREAKING NEWS

?തിരുവനന്തപുരം ആർ സി സിയിലെ മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവം വിവാദത്തിൽ

?മാലിന്യം തള്ളിയ സംഭവത്തിൽ തമിഴ്നാട്ടുകാരായ രണ്ട് പേരെ സുത്ത മല്ലി പോലീസ് അറസ്റ്റ് ചെയ്തു.

?മാലിന്യം തള്ളിയ സംഭവത്തിൽ ആർ സി സിക്ക് പങ്കില്ലെന്ന് അധികൃതർ

? അനധികൃതമായി ക്ഷേമ പെൻഷൻ പൊതുഭരണ വകുപ്പിൽ ആറ് പാർട്ട് ടൈം സ്വിപ്പർ മാരെ പിരിച്ചുവിടും

? അമിത് ഷായുടെ അംബേദ്ക്കർ പരാമർശ വിവാദം: പാർലമെൻറ് ഇന്നും പ്രക്ഷുബ്ധമാകും.

?പത്താം ക്ലാസ് ചോദ്യപേപ്പർ ചോർത്തൽ സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസ്സെടുത്തു

?ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: കെ.രാധാകൃഷ്ണൻ എംപിയെ ജെ പി സി യിൽ ഉൾപ്പെടുത്തി.

?എൻ സി പി യിലെ മന്ത്രി മാറ്റ തർക്കം :സമാന്തര യോഗം വിളിച്ച് മന്ത്രി എ കെ.ശശീന്ദ്രൻ

? കേരളീയം ?

? സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. ക്രിസ്തുമസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

? കണ്ണൂര്‍ സര്‍വകലാശാലയുടെ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഫലം ചോര്‍ന്നുവെന്ന് ആരോപണം. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റേതാണ് ആരോപണം.

? മന്ത്രിമാറ്റ നീക്കത്തിന്റെ സാധ്യത വീണ്ടും മങ്ങിയതോടെ സംസ്ഥാന എന്‍സിപി നേതൃത്വം കടുത്ത അമര്‍ഷത്തില്‍. അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി സി ചാക്കോ നേതാക്കളെ അറിയിച്ചു.

? ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും കോടതിയെ അറയിച്ചു.

?മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും ആയതിനാല്‍ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഫാറൂഖ് കോളേജ്.

? ഏഴു ദിനരാത്രങ്ങള്‍ നീണ്ടുനിന്ന 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

?കൊച്ചി മെട്രോയുടെ കാക്കനാട് ഭാഗത്തെ നിര്‍മ്മാണത്തിനിടെ നടന്ന അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്.

?അങ്കമാലി അര്‍ബന്‍ സഹകരണ സംഘം തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ മൂന്ന് പേര്‍ അറസ്റ്റില്‍. രാജപ്പന്‍ നായര്‍, പി വി. പൗലോസ്, മേരി ആന്റണി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

? വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനോട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പത്തുദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

?ശബരിമല നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ പുന്നപാക്കം ചെങ്കല്‍ സ്വദേശി ഗോപിനാഥ് (25) ആണ് മരിച്ചത്.

?എറണാകുളം വെണ്ണലയില്‍ മകന്‍ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്.

? എറണാകുളം കോതമംഗലത്ത് ആറുവയസ്സുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയാണെന്നും പോലീസ് അറിയിച്ചു.

?? ദേശീയം ??

?ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ആര്‍.അംബേദ്ക്കറെ അപമാനിച്ചെന്നാരോപിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് ദില്ലി പോലിസ്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

?പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍. അംബേദ്കര്‍ വിവാദത്തില്‍ അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ ഓം ബിര്‍ളയുടെ കടുത്ത നടപടി.

?അദാനി, അംബേദ്കര്‍ വിഷയങ്ങളില്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും. അതേ സമയം അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും ഇന്നും പ്രതിഷേധം ശക്തമാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ തീരുമാനം.

?അംബേദ്കറെക്കു റിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍.

? തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചതായാണ് വിവരം. പളനിചാമി, വെങ്കിടേശന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.

? മഹാ കുംഭമേളയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ മൊബൈല്‍ ആപ്പ് സജ്ജമാകുന്നു. വിശദമായ റൂട്ടുകള്‍, പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍, പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പര്‍ പോലെയുള്ള വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെ സമഗ്രമായ വിവരങ്ങള്‍ ഈ ആപ്പില്‍ ഉണ്ടാകും.

?രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശാണ് അവിശ്വാസപ്രമേയം തള്ളിയത്. ജഗ്ദീപ് ധന്‍കറിന്റെ പേര് സ്‌പെല്ലിങ് തെറ്റിച്ചെഴുതി എന്നീ കാരണം ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം തള്ളിയത്.

? ആണവായുധ ശേഷിയുള്ള ദീര്‍ഘദൂര ബാലിസിറ്റിക് മിസൈല്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. പാക് സര്‍ക്കാരിന്റെ കീഴിലുള്ള ആയുധ വികസന ഏജന്‍സിക്കുള്‍പ്പെടെയാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.

?സിറിയ ഒരിക്കലും ലോക സമാധാനത്തിന് ഭീഷണി ആകില്ലെന്ന് വിമത നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനി. എച്ച്ടിഎസിനെ തീവ്രവാദ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും സിറിയയെ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ പോലെ ആക്കില്ലെന്നും ജൂലാനി പറഞ്ഞു.

? രാജ്യം വിടും മുമ്പ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് സിറിയയുടെ മുഴുവന്‍ സൈനിക രഹസ്യങ്ങളും ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. പകരം സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ അസദിനെ സഹായിച്ചുവെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

? കായികം ?

? രവിചന്ദ്ര അശ്വിന്റെ വിരമിക്കല്‍ തീരുമാനം തങ്ങളുടെ കുടുംബത്തിലെ പലരെയും അത്ഭുതപ്പെടുത്തിയെന്ന് പിതാവ് രവിചന്ദ്രന്‍. എന്നാല്‍ പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നിരന്തരമായി മകന്‍ അപമാനിക്കപ്പെട്ടതുകൊണ്ടാവാമെന്നും രവിചന്ദ്രന്‍ പറഞ്ഞു.

? വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. മൂന്നാമത്തേയും അവസാനത്തേയും ടി20യില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 47 പന്തില്‍ 77 റണ്‍സ് നേടിയ സ്മൃതി മന്ദാന കരുത്തില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 217 റണ്‍സാണ് നേടി.

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം, 21 കാരിയായ പൈലറ്റ് ട്രെയിനി മടങ്ങുന്നത് ആറ് പേർക്ക് പുതുജീവൻ നൽകിയ ശേഷം

പൂനെ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 21 കാരിയായ പൈലറ്റ് ട്രെയിനി മടങ്ങുന്നത് ആറ് പേർക്ക് പുതുജീവൻ നൽകിയ ശേഷം. ഇതോടെ ഡിസംബർ ഒൻപതിനുണ്ടായ വാഹന അപകടത്തിൽ മരിച്ച പൈലറ്റ് ട്രെയിനികളുടെ എണ്ണം മൂന്നായി. പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചേഷ്ട ബിഷ്ണോയി ആണ് ചൊവ്വാഴ്ച വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്. ചേഷ്ട ബിഷ്ണോയിയുടെ കണ്ണുകൾ, കരൾ, ഹൃദയം, വൃക്കകൾ അടക്കമുള്ള അവയവങ്ങളാണ് രക്ഷിതാക്കൾ ദാനം ചെയ്തത്.

ബരാമതി ബിഗ്വാൻ പാതയിലുണ്ടായ അപകടത്തിലാണ് ബരാമതിയിലെ റെഡ് ബേഡ് ഫ്ലൈറ്റ് ട്രെയിനിംഗ് അക്കാദമിയിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ടത്. കൊടും വളവിൽ നിയന്ത്രണം നഷ്ടമായ ഇവരുടെ കാർ മരത്തിൽ ഇടിക്കുകയും വലിയ മരം ഇവരുടെ കാറിന് മേലേയ്ക്ക് പതിച്ചുമാണ് വിദ്യാർത്ഥികൾ മരണപ്പെട്ടത്. ജയ്പൂർ സ്വദേശിനിയാണ് ചേഷ്ട ബിഷ്ണോയി. ഡിസംബർ എട്ടിന് ഒരു പാർട്ടി കഴിഞ്ഞ ശേഷം ഡ്രൈവിന് പോയ വിദ്യാർത്ഥികൾ അക്കാദമിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ അമിത വേഗതയിലായിരുന്നു.

ബരാമതി എംഐഡിസ്ക്ക് സമീപത്തെ പൈപ്പ് ലൈനിന് സമീപത്ത് വച്ച് തലകീഴായി മറിഞ്ഞ കാർ മുൻപിലുണ്ടായിരുന്ന മരത്തിലേക്ക് ഇടിച്ചു മരം കാറിന് മുകളിലലേക്ക് വീഴുകയായിരുന്നു. കൃഷ്ണ മംഗൾസിംഗ് എന്ന 21കാരനായിരുന്നു കാർ ഓടിച്ചിരുന്നത്. ദാഷു ശർമ്മ, ആദിത്യ കാൻസേ എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്. കൃഷ്ണ ചികിത്സയിൽ തുടരുകയാണ്. ചേഷ്ട ബിഷ്ണോയിയുടെ തലയ്ക്കായിരുന്നു അപകടത്തിൽ പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ നാല് പേരും മദ്യപിച്ചിരുന്നുവെന്ന് പുനെ പൊലീസ് നേരത്തെ വിശദമാക്കിയത്.

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയതെന്ത്, ഒടുവില്‍ സൈന്യം വെളിപ്പെടുത്തുന്നു

ന്യൂഡെല്‍ഹി. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയത് മാനുഷിക പിഴവ് എന്ന് റിപ്പോർട്ട്. ഹെലികോപ്റ്ററിന്റെ പൈലറ്റിന് സംഭവിച്ച പിഴവാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോർട്ട്.പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മാനുഷിക പിഴവാണ് അപകടത്തിനു കാരണമെന്ന് സൈന്യം ആദ്യമായാണ് പുറത്ത് വിടുന്നത്. 2021 ഡിസംബർ 8 നുണ്ടായ അപകടത്തിൽ ജനറിൽ ബിപിൻ റാവത്തും ഭാര്യ യുമടക്കം 14പേരാണ് മരിച്ചത്. 2017 നും 2022 നും ഇടയിൽ 34 വ്യോമ അപകടങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടിൽ.

വനിതാമന്ത്രിയെ അപമാനിച്ചു; ബിജെപി നേതാവ് സി.ടി.രവി അറസ്റ്റിൽ

ബെംഗളൂരു: കർണാടക നിയമനിർമാണ കൗൺസിൽ ചർച്ചയ്ക്കിടെ മോശം പരാമർശം നടത്തിയെന്ന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ പരാതിയിൽ ബിജെപി എംഎൽസിയും പാർട്ടി മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സി.ടി.രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ് രവിക്കു മേൽ ചുമത്തിയിട്ടുള്ളത്. അംബേദ്കർക്കെതിരായ കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന വാക്ക്പോരിനിടെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലഹരിമരുന്നിന് അടിമയാണെന്നു രവി ആരോപിച്ചിരുന്നു.

അതോടെ, ലക്ഷ്മി ഹെബ്ബാൾക്കർ രവിയെ കൊലയാളിയെന്നു വിളിച്ചു. രവിയുടെ കാർ ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തെ സൂചിപ്പിച്ചായിരുന്നു ഇത്. പ്രകോപിതനായ രവി, ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ ആവർത്തിച്ച് മോശം പരാമർശം നടത്തുകയായിരുന്നു. സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിതാ അംഗമാണ് അവർ. അതിനിടെ, ലക്ഷ്മി ഹെബ്ബാൾക്കറുടെ അനുയായികൾ നിയമസഭാ മന്ദിരത്തിലേക്കു കടന്നുകയറി സി.ടി.രവിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന്, സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. വിധാൻ സൗധയ്ക്കു പുറത്തു പാർക്ക് ചെയ്തിരുന്ന രവിയുടെ കാറും പ്രതിഷേധക്കാർ അടിച്ചുതകർത്തു. ഇരുസംഭവങ്ങളിലുമായി ഇരുപത്തഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

“അയോധ്യ തർക്കത്തിന് സമാനമായ സംഭവങ്ങൾ ആവർത്തിക്കരുത്”മോഹൻ ഭഗവത്

നാഗ്പൂര്‍.നിലപാട് ആവർത്തിച്ച് മോഹൻ ഭഗവത്. “അയോധ്യ തർക്കത്തിന് സമാനമായ സംഭവങ്ങൾ ആവർത്തിക്കരുത്”. കൂടുതൽ ഇടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തർക്കം അംഗീകരിക്കാൻ ആവില്ല. മതവിഭാഗങ്ങൾ ഐക്യത്തോടെ കഴിയുന്നതിൽ ലോകത്തിലെ മാതൃകയാവണം ഇന്ത്യ. ഇവിടെ ന്യൂനപക്ഷവും ഭൂരിപക്ഷവും ഇല്ല. എല്ലാവരും ഒന്നാണെന്നും ആർഎസ്എസ് മേധാവി വ്യക്തമാക്കി

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും

തിരുവനന്തപുരം. 29 ആമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തിൽ സ്പിരിറ്റ് ഓഫ് ദി സിനിമ അവാർഡ് സംവിധായിക പായൽ കപാഡിയക്ക് സമ്മാനിക്കും. വലിയ വിവാദങ്ങൾ ഒന്നും ഉണ്ടാകാതെയാണ് ഇത്തവണ ചലച്ചിത്രമേള പൂർത്തിയായതെന്നും പ്രത്യേകതയാണ്.

തലസ്ഥാനനഗരിയിൽ കഴിഞ്ഞ 8 ദിവസം നീണ്ടുനിന്ന സിനിമയുടെ ഉത്സവത്തിന് ഇന്ന് സമാപനം. മുൻവർഷങ്ങളെ അപേക്ഷിച്ച് പരാതികൾ കുറവായിരുന്ന ചലച്ചിത്ര മേള എന്നതാണ് ഇത്തവണത്തെ പ്രത്യേകത. വിഖ്യാത സംവിധായിക ആൻ ഹുയി, ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം ഷബാനാ ആസ്മി തുടങ്ങിയവരെ മേളയുടെ ഭാഗമാക്കാനായതും നേട്ടം. ഇന്ന് വൈകുന്നേരം ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സുവർണ്ണചകോരം, രജതചകോരം, കെ ആർ മോഹനൻ എൻഡോമെന്റ്, ഫിപ്രസി, നെറ്റ് പാക്ക് പുരസ്കാരങ്ങൾ എന്നിവയും വിതരണം ചെയ്യും.

അർമേനിയൻ ചലച്ചിത്ര ലോകത്തിന് ആദരവർപ്പിച്ച ഇത്തവണത്തെ മേളയിൽ അർമേനിയൻ ചലച്ചിത്ര സംവിധായകനായ സെർജി അവേദികൻ, നോറ അർമാനി എന്നിവരെ ആദരിക്കും. പോളിങ്ങിലൂടെ തിരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്കാരവും സമ്മാനിക്കും. മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരത്തിന് അർഹമാകുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപയും, രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിൻ്റെ സംവിധായകന് 4 ലക്ഷം രൂപയും ലഭിക്കും. സമാപന ചടങ്ങിനെ തുടർന്ന് സുവർണ്ണ ചകോരം നേടിയ ചിത്രം നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

വനിത മന്ത്രിയെ അവഹേളിച്ച കേസില്‍ എംഎല്‍സി സി ടി രവിയെ അറസ്റ്റ് ചെയ്തതിൽ ഇന്ന് കർണാടകയിൽ ബിജെപിയുടെ വ്യാപക പ്രതിഷേധം

ബംഗളുരു. വനിത മന്ത്രിയെ നിയമസഭയിൽ അവഹേളിച്ച കേസിൽ എംഎൽസി സി ടി രവിയെ അറസ്റ്റ് ചെയ്തതിൽ ഇന്ന് കർണാടകയിൽ ബിജെപിയുടെ വ്യാപക പ്രതിഷേധം. ചിക്കമഗളൂരിൽ ബിജെപി ബന്ദിന് ആഹ്വാനം ചെയ്തു. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. നിയമസഭാ മന്ദിരത്തിൽ വച്ച് കോൺഗ്രസ് പ്രവർത്തകർ സിടി രവിയെ ആക്രമിക്കാൻ ശ്രമിച്ചതിൽ ബിജെപി പരാതി നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അംബേദ്കർ പരാമർശത്തിൽ ബിജെപി കോൺഗ്രസ് വാക്ക്പോര് നടക്കുന്നതിനിടയിൽ ആയിരുന്നു മന്ത്രി ലക്ഷ്മി ഹെബ്ബല്‍ക്കറെപ്പറ്റി സിടി രവിയുടെ മോശം പരാമർശം.

രാഷ്ട്രീയപാർട്ടികളുടെ ബോർഡുകൾക്ക് 40.84 ലക്ഷം രൂപ പിഴ, പിരിച്ചെടുത്തത് 7000 രൂപ

കൊച്ചി.പാതയോരങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകൾ. പിഴ അടയ്ക്കാതെ നിയമലംഘകർ.സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും സ്ഥാപിച്ച അനധികൃത ബോർഡുകൾക്ക് 1.94 ലക്ഷം രൂപ പിഴ ചുമത്തി.സ്വകാര്യ സ്ഥാപനങ്ങളുടെ അനധികൃത ബോർഡുകൾക്ക് 58.55 ലക്ഷം രൂപ പിഴ ചുമത്തി. 7.19 ലക്ഷം രൂപ പിരിഞ്ഞുകിട്ടി.

40.84 ലക്ഷം രൂപ പിഴ രാഷ്ട്രീയപാർട്ടികളുടെ ബോർഡുകൾക്ക്. പിരിച്ചെടുത്തത് 7000 രൂപ. വിവിധ സംഘടനകളുടെ ബോർഡുകൾക്ക് 27.71 ലക്ഷം രൂപ പിഴ. പിരിച്ചത് 32,400 രൂപ. ആകെ പിഴയായി തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുക 1.29 കോടി രൂപ. സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങള്‍

സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളനം ഇന്ന് മുതല്‍ കോവളത്ത്

തിരുവനന്തപുരം. സി.പി..എം തിരുവനന്തപുരം ജില്ലാസമ്മേളനം ഇന്ന് കോവളത്ത് തുടങ്ങും.ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച്
കൊണ്ട് ഇന്ന് പൊതുസമ്മേളന നഗരിയിൽ. പതാക ഉയർത്തും.നാളെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ
അംഗം എം.എ.ബേബി ഉൽഘാടനം ചെയ്യും ജില്ലാ സെക്രട്ടറിയായി വി.ജോയി MLA തുടരുമെന്ന് ഉറപ്പാണ്.പ്രായപരിധി മാനദണ്ഡത്തിൽ ഒഴിവാകുന്ന നേതാക്കൾക്ക് പകരമായി യുവനേതാക്കൾ ജില്ലാ കമ്മിറ്റിയിൽ എത്തും.

ചെന്നിത്തലക്ക് ചങ്ങനാശേരിയിലേക്കും സതീശന് മാരാമണ്ണിലേക്കും ടിക്കറ്റ്, പുളകിതരായി കോണ്‍ഗ്രസ്

തിരുവനന്തപുരം. സിപിഎമ്മിലെപ്പോലെ സമുദായങ്ങളെ വിരട്ടി കൂടെ നിര്‍ത്തുകയല്ല അവര്‍ക്കൊഒപ്പമുണ്ടെന്ന തോന്നലുണ്ടാക്കി കൂടെ നിര്‍ത്തുന്നതായി രുന്നു കോണ്‍ഗ്രസ് ശൈലി. എന്നാല്‍ അത് ദുസ്വാതന്ത്ര്യമായി രാഷ്ട്രതന്ത്രത്തില്‍ കൂടി സമുദായ നേതാക്കള്‍ കൈവച്ചുപോന്നത് ചിലര്‍ സഹിച്ചു, പക്ഷേ ചിലരത് ചെറുത്തതോടെ സമുദായത്തിന് മുറിവേറ്റെന്നായി. എന്തായാലും കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ പോയവര്‍ക്കെല്ലാം വേണ്ടത് കിട്ടിയത് തൃപ്തിയായെന്നു തോന്നുന്നു. മാന്യന്മാരായ രാഷ്ട്രീയ നേതാക്കളെന്ന തൊപ്പി കോണ്‍ഗ്രസിന് നല്‍കാന്‍ ഓരോരുത്തരും തയ്യാറെടുക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മാരാമൺ കൺവനിൽ പ്രസംഗിക്കാൻ ക്ഷണം.11 വർഷത്തെ ഇടവേളക്ക് ശേഷം
രമേശ് ചെന്നിത്തലക്ക് NSS ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി ആഘോഷപരിപാടിയിലേക്കും ക്ഷണം ലഭിച്ചു.
കോൺഗ്രസ് നഷ്ടപ്പെട്ട സാമുദായിക പിന്തുണ തിരിച്ച് പിടിക്കുന്നതിൻെറ സൂചനയായാണ് രണ്ട് ക്ഷണങ്ങളും
വിലയിരുത്തപ്പെടുന്നത്

കോൺഗ്രസിൽ നിന്ന് ‍ശശി തരൂർ മാത്രമാണ് പ്രസിദ്ധമായ മാരാമൺ കൺവൻഷനിൽ പ്രസംഗിച്ചിട്ടുളളത്.
രാഷ്ട്രീയ നേതാക്കളിൽ സി.അച്യുതമേനോനും പമ്പാ മണപ്പുറത്ത് നടക്കുന്ന മാരാമൺ കൺവൻഷനിൽ സംസാരിക്കാൻ
അവസരം ലഭിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമൺ കൺവൻഷനിൽ
പ്രസംഗിക്കാൻ ക്ഷണം ലഭിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ലഭിച്ച വലിയ അംഗീകാരമാണ്.രാഷ്ട്രീയത്തിന് അപ്പുറമുളള
വേദികളിലേക്ക് ക്ഷണിക്കപ്പെടാനും അവിടെ സംസാരിക്കാനും ശേഷിയുളള നേതാക്കൾ ഉണ്ടാവുക എന്നത് കോൺഗ്രസിനും
അഭിമാനകരമാണ്.

എന്‍എസ്എസ് ആസ്ഥാനത്തേ പരിപാടിയിലേക്ക് രമേശ് ചെന്നിത്തലക്ക് ക്ഷണം ലഭിച്ചതും ഇതേ സമയത്ത് തന്നെ
ആണെന്നത് ശ്രദ്ധേയമാണ്.താക്കോൽ സ്ഥാനം സംബന്ധിച്ച ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയെ
അനുകൂലിക്കാത്തതിൻെറ പേരിൽ കഴിഞ്ഞ 11 വ‍ർഷമായി ചെന്നിത്തലക്ക് പെരുന്നയിലെ പരിപാടികളിലേക്ക് ക്ഷണമില്ല.എന്നാൽ
പഴയ പരിഭവം മാറ്റിവെച്ച് സമുദായ നേതൃത്വം ചെന്നിത്തലയെ മന്നം ജയന്തിയിലേക്ക് ക്ഷണിക്കുമ്പോൾ ചെന്നിത്തല കോൺഗ്രസ്
രാഷ്ട്രീയത്തിൽ വീണ്ടും ശക്തനാകുന്നതിൻെറ സൂചനയുണ്ട് ചെന്നിത്തലയെ ജാതി നേതാവായി കൊണ്ടുപോയി കുഴിയിലിറക്കുമോ എന്നേ ഇനി നോക്കാനുള്ളൂ. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കേ സാമുദായിക പിന്തുണ പ്രകടമാക്കുന്ന ഈ നീക്കങ്ങൾ കോൺഗ്രസിൻെറ ആഭ്യന്തര രാഷ്ട്രീയത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് ആകാംക്ഷ.