ഇടുക്കി. കട്ടപ്പനയിൽ നിക്ഷേപതുക തിരിച്ചു കിട്ടാത്തതിൽ മനംതൊന്ത് വ്യാപാരി ആത്മഹത്യ ചെയ്തു. മുളങ്ങാശ്ശേരി സാബുവിനെയാണ് കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോപ്പറേറ്റീവ് ബാങ്കിന് മുൻപിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ ചികിത്സയ്ക്കായി ആവശ്യപ്പെട്ട രണ്ട് ലക്ഷം രൂപ ബാങ്ക് നൽകാത്തതിനെ തുടർന്നാണ് ആത്മഹത്യ. ഇന്നലെ ബാങ്കിൽ എത്തിയപ്പോൾ ജീവനക്കാർ അസഭ്യം പറഞ്ഞതായും പിടിച്ചു തള്ളിയതായും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. സാബുവിന്റെ മൃതദേഹം ഇപ്പോഴും ബാങ്കിന് മുൻപിൽ കിടക്കുകയാണ്. ആർ ഉൾപ്പെടെ എത്താതെ മൃതദേഹം കൊണ്ടുപോകാൻ ആകില്ലെന്ന നിലപാടിലാണ് ബിജെപിയും, കോൺഗ്രസും, വ്യാപാരി വ്യവസായി ഏകോപന സമിതി. ബാങ്കിനു മുമ്പിൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയില്‍
കരുനാഗപ്പള്ളി: ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിലായി. കരുനാഗപ്പള്ളി
അയണിവേല്‍ക്കുളങ്ങരയില്‍ അരണശ്ശേരി പടിഞ്ഞാറ്റതില്‍ സനല്‍കുമാര്‍(34) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30യോടെ കരുനാഗപ്പള്ളി വിജയ ഹോട്ടലിന് സമീപത്ത് നിന്ന് കൊല്ലക സ്വദേശിയുടെ ബൈക്കാണ് മോഷണം നടത്തിയത്. വാഹന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാ
വിനെ തിരിച്ചറിഞ്ഞത്.
സനല്‍കുമാറിനെ മോഷണത്തിന് സഹായിച്ചയാളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, ഇയാളെ ഉടന്‍ പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. സനല്‍കുമാര്‍ സൈക്കിള്‍ മോഷണത്തിന് മുമ്പ് പോലീസ് പിടിയിലായി റിമാന്റില്‍ കഴിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി
പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷെമീര്‍,
കണ്ണന്‍, ഷാജിമോന്‍, ജോയി എസ്‌സിപിഒ ഹാഷിം സിപിഒ നൗഫല്‍ജാന്‍ എന്നിവര്‍
ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
‘ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്’
കൊല്ലം: ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പനയം ഗ്രാമപഞ്ചായത്തിലെ ചെമ്മക്കാട് വെള്ളിമണ്‍ കടത്തുകടവിന് പടിഞ്ഞാറുഭാഗത്ത് അപകടകരമായ നിലയിലുള്ള കുന്ന് സംരക്ഷിക്കുന്നതിനും വീടുകള്‍ക്കും റോഡിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് കമ്മീഷന്‍ പനയം പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
സംരക്ഷണഭിത്തി നിര്‍മിക്കാന്‍ 10 ലക്ഷത്തോളം രൂപ ചെലവാകുമെന്നതിനാല്‍ പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചത്. കുന്നിന്റെ അടിവാരത്ത് നിന്നും ഊറ്റ് ഉത്ഭവിക്കുന്നതിനാല്‍ അടിഭാഗം തുറന്ന് മണ്ണ് കായലിലേക്ക് ഒഴുകി തുരങ്കം രൂപപ്പെട്ട നിലയിലാണെന്നും ഇതുവഴി കാല്‍നടയായി പോകുന്നത് പോലും അപകടമാണെന്നും പരാതിക്കാര്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി വാദിച്ചു.
സ്വകാര്യവസ്തുവിന്റെ സംരക്ഷണത്തിനായി സംരക്ഷണഭിത്തി നിര്‍മിക്കാന്‍ കഴിയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയും കമ്മീഷനെ അറിയിച്ചു. എന്നാല്‍ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. പ്രദേശവാസികളായ എം.കെ ജോര്‍ജും വിമല കാസ്മിറും സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെയെന്ന് ഡിഎന്‍എ ഫലം

പത്തനംതിട്ട: പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെയെന്ന് ഡിഎന്‍എ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ. അഖിലിനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ ചോദ്യംചെയ്യലില്‍ സഹപാഠി മൊഴിനല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും 18-കാരന്‍ വെളിപ്പെടുത്തി.
18 വയസും ആറുമാസവുമാണ് ഇയാളുടെ പ്രായം. പ്രതിക്ക് പ്രായപൂര്‍ത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് വൈകിട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
നവംബറിലാണ് പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചത്. ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22നാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതിനിടെ, അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയുംചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷ
പ്രതികളായ അച്ഛനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷ. അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിന്റെ പിതാവ് ഷെരീഫിന് ഏഴുവര്‍ഷം തടവും രണ്ടാനമ്മ അനീഷയ്ക്ക് പത്തുവര്‍ഷം തടവും ശിക്ഷ വിധിച്ചു. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. അച്ഛന് 50,000 രൂപ പിഴയും ചുമത്തി. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവം. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 150 ലേറെ മുറിവുകളാണ് കുട്ടിയുടെ ശരീരത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നത്.
ഭര്‍ത്താവുമായുള്ള അവിഹിതം പിടിച്ചതിന് വനിത എസ്ഐ മർദിച്ചതായി എസ്ഐയുടെ ഭാര്യയുടെ പരാതി
കൊല്ലം. യുവതിയുടെ പരാതിയിൽ ഭർത്താവും തിരുവനന്തപുരം ജില്ലയിലെ എസ് ഐ യുമായ യുവാവ് , സ്പെഷ്യൽ ബ്രാഞ്ച് വനിതാഎസ് ഐ എന്നിവര്‍ അടക്കം 4 പേർക്ക് എതിരെ കേസ്.ഭർത്താവുമായുള്ള തമ്മിലുള്ള അതിരുകടന്ന സൗഹൃദo വിലക്കിയതിന് ഭർത്താവിൻ്റെ സാന്നിധ്യത്തിൽ വനിതാ എസ്ഐ മർദിച്ചുവെന്നും, വീട്ടിൽ തുടരാൻ ഭർത്താവായ എസ് ഐ സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി.എന്നാൽ പരാതിയിൽ യാതൊരു അടിസ്ഥാനമില്ലെന്ന് ആരോപണ വിധേയരായവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
പൂതക്കുളം സ്വദേശിയായ യുവതി കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് ഭർത്താവിനും സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയ്ക്കും എതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. പ്രശ്നം രൂക്ഷമായതോടെ ഭർത്താവിനെ വിലക്കി ഇതോടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഭര്‍ത്താവിനെയും വനിതാ എസ്ഐയേയും കാണരുതാത്തരീതിയില്‍ കണ്ടതോടെയാണ് യുവതി പ്രതികരിച്ചത്,.
ഇവരെ വനിതാ എസ് എതടഞ്ഞു നിർത്തി മർദ്ദിച്ചു. ഡിപ്പാർട്ട്‌മെന്റിലെ സ്വാധീനം ഉപയോഗിച്ച് അച്ഛനെയും അനുജത്തിയെയും കേസിൽപെടുത്തി ജയിലിനുള്ളിലാക്കുമെന്ന് വനിത എസ്ഐ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു
സ്ത്രീധനമായി 100 പവനും കാറും നൽകി. വീണ്ടും 50 ലക്ഷം രൂപ ഭർത്താവും, ഭർതൃവീട്ടുകാരും ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ ആദ്യം കേസെടുക്കാൻ പോലീസ് വിമുഖത കാട്ടിയെന്നും ആരോപണം ഉണ്ട്. യുവതി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിന് പരാതി നൽകിയതോടെയാണ് പരവൂർ പോലീസ് കേസെടുത്തത്.
അതേസമയം പരാതിയിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്നും , കേസിനെ നിയമപരമായി നേരിടുമെന്നും ആരോപണ വിധേയരായ എസ് ഐ ന്മാർ പറഞ്ഞു
നര്‍ക്കോട്ടിക് ഡ്രൈവ്;വില്പനക്കാരും ഉപഭോക്താക്കളുമായ 102 പേര്‍ പിടിയില്‍
കൊല്ലം: മയക്ക് മരുന്ന് സംഘങ്ങളെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിധിയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ വില്പനക്കാരും ഉപഭോക്താക്കളുമായ 102 പേര്‍ പിടിയിലായി. വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 98 കേസുകളില്‍ 102 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം, ചാത്തന്നൂര്‍ എസിപിയുടെയും കരുനാഗപ്പള്ളി എഎസ്പിയുടെയും നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ലോഡ്ജുകള്‍, റെയില്‍വേ സ്റ്റേഷന്‍, ബീച്ച് തുടങ്ങിയ സ്ഥലങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്.
പരിശോധനയുടെ ഫലമായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 6.39 ഗ്രാം എംഡിഎംഎയും വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 5.4 കിലോ ഗ്രാം ഓളം കഞ്ചാവും പിടികൂടി. കൂടാതെ കഞ്ചാവ് ബീഡി ഉപയോഗിച്ചതിന് വിവിധ സ്റ്റേഷനുകളിലായി 77 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഞ്ചാവ്, എംഡിഎംഎ കൈവശം വച്ചതിന് 20 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മാരക ലഹരി മരുന്നുകള്‍ സംസ്ഥാനത്തേക്ക് കടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിനും ലഹരി ഉപയോഗവും വ്യാപാരവും തടയുന്നതിനായി പരിശോധനകള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ചവറയിൽ പൈപ്പ് ലൈന്‍ തകര്‍ന്നത് നാളെ വൈകിട്ടോടെ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍
ചവറ: ഞായറാഴ്ച രാവിലെ ദേശീയപാതക്ക് സമാന്തരമായി ചവറ പാലത്തിനു സമീപമുള്ള കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ തകര്‍ന്ന് കൊല്ലം കോര്‍പ്പറേഷനിലെയും നീണ്ടകര കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും എത്തിച്ച എച്ച്ഡിപി പൈപ്പ് കായലിനടിയിലൂടെ സ്ഥാപിച്ച് കൊല്ലം കോര്‍പ്പറേഷനിലെ ജലവിതരണം താല്‍കാലികമായി പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ ധ്രുതഗതിയില്‍ നടക്കുന്നുണ്ട്. ശനിയാഴ്ച വൈകിട്ടോടെ കൊല്ലം കോര്‍പ്പറേഷനിലെ കുടിവെള്ള പ്രശ്‌നത്തിന് പൂര്‍ണപരിഹാരമാകുമെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.
നീണ്ടകരയിലേക്കുള്ള ശുദ്ധജല വിതരണം കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നും വിദഗ്ധ തൊഴിലാളികള്‍ എത്തി ജോലികള്‍ ആരംഭിച്ചു.
രാത്രിയോടെ ദേശീയപാതയില്‍ പൈപ്പ് സ്ഥാപിക്കുന്നതിനായി ട്രഡ്ജിങ് ആരംഭിച്ചു. ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്.
ക്ഷേമ പെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ ശിപാർശ
തിരുവനന്തപുരം.ക്ഷേമ പെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ ശിപാർശ.. പൊതുഭരണ വകുപ്പിലെ ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചുവിടാനാണ് ശിപാർശ ചെയ്തത്.
അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആറ് പേർക്കെതിരെയാണ് കർശന നടപടിയ്ക്ക് ശിപാർശ.. പാർട്ട് ടൈം സ്വീപ്പർമാരായ ആറ് പേരെ പിരിച്ചുവിടാൻ പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ശിപാർശ ചെയ്തു.. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.. ആറ് പേരും ക്ഷേമ പെൻഷൻ ബോധ പൂർവ്വം തട്ടിയെടുത്തു എന്നാണ് കണ്ടെത്തൽ.. ക്ഷേമ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്ന ഇവർ ജോലി ലഭിച്ച ശേഷവും, ഇക്കാര്യം മറച്ച് വച്ച് ക്ഷേമ പെൻഷൻ വാങ്ങി പോന്നിരുന്നു.. ഇതാണ് കർശന നടപടിയ്ക്ക് ശിപാർശ ചെയ്യുന്നതിലേക്ക് എത്തിയത്..
പിരിച്ചു വിടൽ ശിപാർശ സർക്കാർ അംഗീകരിച്ചാൽ മറ്റ് വകുപ്പുകളിലും ഇതേ നടപടി പിന്തുടരേണ്ടി വരും.. കൃഷി വകുപ്പിലെ 6 പേരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.. പൊതു വിദ്യാഭ്യാസ വകുപ്പിലും, ആരോഗ്യ വകുപ്പിലുമാണ് ക്ഷേമ പെൻഷൻ തട്ടിയെടുത്തവരിൽ കൂടുതൽ പേർ..





































