Home Blog Page 1766

സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് കാമുകിയെ ഭീഷണിപ്പെടുത്തി; യുവാവും സുഹൃത്തും പിടിയിൽ

ബംഗളുരു: സ്ത്രീകളെ കെണിയിൽ വീഴ്ത്തിയ ശേഷം അവരുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക് മെയിൽ ചെയ്ത കുറ്റത്തിന് രണ്ട് യുവാക്കളെ ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരീഷ്, ഹേമന്ദ് എന്നിവരെയാണ് പിടികൂടിയത്. ബിരുദധാരികളായ ഇരുവരും രണ്ട് സ്വകാര്യ കമ്പനികളിലാണ് ജോലി ചെയ്യുന്നത്.

32കാരിയായ ഒരു സ്ത്രീ പരാതിയുമായി ക്രൈം ബ്രാഞ്ചിന് മുന്നിലെത്തിയപ്പോഴാണ് സംഭവം സംബന്ധിച്ച വിവരം ലഭിച്ചത്. ഏതാനും വർഷം മുമ്പ് പരിചയപ്പട്ട ഹരീഷുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിരുന്നു. ഒരുമിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഈ സമയങ്ങളിൽ ഹരീഷ് താൻ അറിയാതെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാൾ തന്റെ സുഹൃത്തായ ഹേമന്ദ് എന്നയാളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന് പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമത്രെ.

പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദുമെന്ന് പൊലീസ് പറയുന്നു. ഹേമന്ദിന്റെ കാമുകിയെ ഇരുവരും നേരത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുമുണ്ട്. ഇതിന് പുറമെ മറ്റ് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ പറഞ്ഞും ഇയാൾ നിർബന്ധികകുമായിരുന്നത്രെ. പരാതി ലഭിച്ചതനുസരിച്ച് ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് വേറെയും സ്ത്രീകളുടെ സ്വകാര്യ വീഡിയോകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കേസിന്റെ വിശദ വിവരം ലഭ്യമാക്കുമെന്നും ബംഗളുരു പൊലീസ് അറിയിച്ചു.

വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊട്ടിയം: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഹിറ്റാച്ചി കയറ്റി വച്ചിരുന്ന ടിപ്പര്‍ ലോറിക്ക് പുറകിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. കൂട്ടിക്കട ചക്കാലയില്‍ വീട്ടില്‍ നിന്നും അയത്തില്‍ തറാക്കുടി കാഷ്യു ഫാക്ടറിക്ക് സമീപം താമസിക്കുന്ന ഷാജഹാന്റെയും ലൂസിയയുടെയും മകന്‍ ഫൈസല്‍ (17) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സെയ്ദലി(16)യ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് നാലരയോടെ മൈലാപ്പൂര് ലയാ മില്‍ക്കിന് സമീപത്തായിരുന്നു അപകടം. മൈലാപ്പൂര് എകെഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍. സ്‌കൂളില്‍ പോയ ശേഷം സ്‌കൂട്ടറില്‍ വരവെയായിരുന്നു നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിക്ക് പിന്നിലിടിച്ചത്. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫൈസലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കൊട്ടിയം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഫൈസലിന്റെ സഹോദരി: ഫാത്തിമ.

സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

King Cobra on brown sand.

സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റു. നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് പാമ്പുകടിയേറ്റത്. ചെങ്കല്‍, ജയന്‍ നിവാസില്‍ ഷിബുവിന്റേയും ബീനയുടേയും മകള്‍ നേഹ (12)യ്ക്കാണ് പാമ്പുകടിയേറ്റത്.
ഇന്ന് ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ വലതു കാല്‍ പാദത്തിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. പിന്നാലെ പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ അടിച്ചു കൊന്നു.
നേഹയെ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടി നിരീക്ഷണത്തിലാണ്.

പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ബംഗാളി യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

കൊല്ലം: പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ബംഗാളി യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ബംഗാള്‍ സ്വദേശി സബൂജ് കുമാര്‍ ബിശ്വാസ്ി (34)നെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. 2015 ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി പശ്ചിമ ബംഗാളില്‍ ഭര്‍ത്താവുമൊത്ത് താമസിച്ചു വരവേ പ്രതിയുമായി സ്നേഹത്തിലാവുകയും, ഒളിച്ചോടി കൊല്ലം ചാത്തന്നൂരില്‍ താമസിച്ച് വരികയുമായിരുന്നു. ഇതിനിടെ യുവതി മറ്റൊരു ബംഗാളി സ്വദേശിയായ യുവാവുമായി സ്നേഹത്തിലായി. ഇത് പ്രതി അറിയുകയും യുവതിയെ താമസസ്ഥലത്ത് വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം പശ്ചിമ ബംഗാളിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചാത്തന്നൂര്‍ പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. ബംഗാളി സ്വദേശികളായ നാല് പേരും കോടതിയില്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ കമലാസനന്‍ ഹാജരായി.

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്… വ്യാഴാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത് 96,007പേര്‍

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. വ്യാഴാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത് 96,007പേര്‍. ഈ സീസണിലെ വലിയ തിരക്കാണിത്. പകല്‍ 12 വരെ 46,000 പേരാണ് പമ്പ വഴി എത്തിയത്. പുല്‍മേട് വഴി 3016 പേരും എരുമേലി കാനനപാത വഴി 504 പേരും എത്തി. ഇതില്‍ 70,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴിയും 22,121 പേര്‍ സ്‌പോട്ട് ബുക്കിങ് വഴിയുമാണ് എത്തിയത്.

വെള്ളിയും തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പകല്‍ 12 വരെ 54,099 പേര്‍ ദര്‍ശനം നടത്തിയപ്പോള്‍ വൈകിട്ട് അഞ്ചുവരെ വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് വഴി 70,964 പേര്‍ ശബരിമലയിലെത്തി. പകല്‍ 12വരെ പമ്പ വഴി 51,818 പേരും പുല്‍മേടുവഴി 2281 പേരുമാണ് എത്തിയത്. ഇതില്‍ സ്‌പോട്ട് ബുക്കിങ് മാത്രം 11,657 പേര്‍.

സീസണിലെ ഏറ്റവും വലിയ തിരക്കുണ്ടായിട്ടും ദര്‍ശനം സുഗമമാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സാധിച്ചെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ബി കൃഷ്ണകുമാര്‍ പറഞ്ഞു. മണ്ഡലപൂജയോടനുബന്ധിച്ച് വരുംദിവസങ്ങളില്‍ ഒരുലക്ഷത്തിലേറെപേര്‍ എത്തുമെന്ന് കണക്കാക്കി കൃത്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വഴി ദര്‍ശത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വെള്ളി മുതലാണ് സ്‌പോട്ട് ബുക്കിങ്ങില്‍ വലിയ വര്‍ധനയുണ്ടായത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 19 വരെ ആകെ 4,46,130 പേരാണ് സ്‌പോട്ട് ബുക്കിങ് ചെയ്തത്.

ക്രിസ്മസ് സന്ദേശവുമായി സായാഹ്നത്തിലെത്തി തേവലക്കര ഗേൾസ് സ്കൂൾ

തേവലക്കര : പങ്കുവെക്കലിന്റെയും സഹജീവസ്നേഹത്തിന്റെയും ക്രിസ്മസ് സന്ദേശവുമായി തേവലക്കര ഗേൾസ് ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വേങ്ങയിലെ അമ്മമാരുടെ ഭവനം സായാഹ്നം സന്ദർശിച്ചു. പാട്ടുപാടിയും സമ്മാനങ്ങൾ നൽകിയും സന്തോഷം പങ്കിട്ടു. ഹെഡ്മാസ്റ്റർ അഹമ്മദ്‌ നിസാറുദീൻ ക്രിസ്മസ് സന്ദേശം നൽകി. പി റ്റി എ പ്രസിഡന്റ്‌ എ സാബു, സ്റ്റാഫ്‌ സെക്രട്ടറി ഇ അനീസ്, പി റ്റി എ അംഗം ഷമീറ ഹുസൈൻ, അധ്യാപകരായ ശാന്തിദേവി, റസീല, മാധുരി, രമ്യ കെ നായർ, പ്രിയ, ശ്രീലക്ഷ്മി, ഹസീന ബീവി , ശാലിനി, അജി, സീനത്ത് എന്നിവർ സംസാരിച്ചു. സായാഹ്നം ഡയറക്ടർ സിസ്റ്റർ റോസി നന്ദി അറിയിച്ചു.

കുന്നത്തൂർ മേടമുക്കിനു സമീപം വൈദ്യുതി വിഛേദിച്ച ശേഷം വീട്ടിൽ മോഷണശ്രമം

കുന്നത്തൂർ:ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി വിതരണം വിഛേദിച്ച ശേഷം വീടിൻ്റെ പൂട്ട് തകർത്ത് മോഷണം നടത്താനുള്ള ശ്രമം വിഫലമായി.കുന്നത്തൂർ കിഴക്ക് മേലേതുണ്ടിൽ സജീവിൻ്റെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെ 2 ഓടെയാണ് മുൻഭാഗത്തെ കതകിൻ്റെ പൂട്ട് പൊളിക്കാനുള്ള ശ്രമം നടന്നത്.ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ഫോണിലൂടെ അയൽവാസികളെ വിവരം അറിയിച്ചു.അയൽവാസികൾ പുറത്തിറങ്ങിയപ്പോൾ മോഷ്ടാവ് മതിൽ ചാടി കടന്ന് റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

കേന്ദ്ര ബജറ്റിൽ കേരളത്തിന്‌ 24,000 കോടി രുപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടു

ജയ്സാല്മ‍ര്‍. കേന്ദ്ര ബജറ്റിൽ കേരളത്തിന്‌ 24,000 കോടി രുപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടു.. വയനാട്‌ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്‌ 2000 കോടി രുപയുടെ പ്രത്യേക സഹായവും പ്രഖ്യാപിക്കണമെന്ന്‌ സംസ്ഥാനം ആവശ്യപ്പെട്ടു.. ജയ്‌സാൽമറിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വിളിച്ച യോഗത്തിലാണ്‌ കേരളത്തിന്റെ നിർദേശങ്ങൾ മുന്നോട്ട് വച്ചത്.. വിഴിഞ്ഞം തുറമുഖ വികസനത്തിന്‌ 5000 കോടിയും, തീരശോഷണം തടയാൻ 2329 കോടി രുപയും, മനുഷ്യ-മൃഗ സംഘർഷം തടയാൻ 1000 കോടി രൂപയും വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.. കേരളത്തിന്റെ കടമെടുപ്പ്‌ പരിധി 3.5 ശതമാനമാക്കണമെന്നും,
അധിക കടമെടുപ്പിന്‌ ഉപാധികൾ വയ്‌ക്കരുതെന്നും കേരളം നിർദ്ദേശിച്ചു.

രാസ അപകടങ്ങള്‍ നേരിടുന്നതിന് ഓഫ് സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ പുതുക്കുന്നു

കൊല്ലം: ജില്ലയില്‍ രാസ അപകടങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. ഇത്തരം അപകടം കൈകാര്യം ചെയ്യുന്ന ജില്ലാ ക്രൈസിസ് ഗ്രൂപ്പ് യോഗം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നിലവിലെ ഓഫ് സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ പുതുക്കി അപകടങ്ങളെ നേരിടുന്നതിനും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. വ്യവസായ ശാലകളില്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍, ജില്ലയിലൂടെ റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും കടന്നുപോകുന്ന രാസവസ്തുക്കള്‍ എന്നിവയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിലവിലുള്ള ഓഫ് സൈറ്റ് പ്ലാന്‍ പുതുക്കുക.
ഇതിനായി അഗ്നിരക്ഷാസേന, പോലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, കൃഷി, മൃഗസംരക്ഷണം, ആര്‍ടിഒ, വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, റെയില്‍വേ, ബിഎസ്എന്‍എല്‍, ചവറ കെഎംഎംഎല്‍, പാരിപ്പള്ളിയിലെ ഇന്ത്യന്‍ ഓയില്‍ ഇന്‍ഡേന്‍ ബോട്ടിലിങ് പ്ലാന്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോട് ജനുവരി 10നകം പ്ലാന്‍ പുതുക്കുന്നതിനുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു.
അടിയന്തര സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍, വാതക ചോര്‍ച്ച ഉണ്ടായാല്‍ ഒഴിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍, അപകടം നടക്കുന്ന സൈറ്റിനെ കുറിച്ചുള്ള വിശദാംശങ്ങള്‍, അപകടത്തിന്റെ തോത്, സ്വഭാവം, അത്യാഹിതങ്ങള്‍ നേരിടാനുള്ള കഴിവ്, ചികിത്സാ പ്രോട്ടോക്കോള്‍, അവശ്യമരുന്നുകളുടെ ലഭ്യത, അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കുന്നതില്‍ പുറത്തുള്ള സംഘടനകള്‍, വാഹനങ്ങളുടെ ലഭ്യത, പ്രത്യേക പരിശീലനം ലഭിച്ചവരുടെ വിവരങ്ങള്‍, മോക്ക് ഡ്രില്‍ നടത്തിപ്പ്, ദുരന്താവസ്ഥ വേഗത്തിലും കാര്യക്ഷമമായും നേരിടുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് പ്ലാനില്‍ വിശദീകരിക്കുക.

പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ

ശാസ്താംകോട്ട:പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിന് ഞായറാഴ്ച തുടക്കമാകും.രാവിലെ 6.30ന് പ്രഭാത നമസ്കാരം,മൂന്നിന്മേൽ കുർബാന.കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് കാർമ്മികത്വം വഹിക്കും.തുടർന്ന് പിതൃസ്മരണ,പെരുന്നാൾ കൊടിയേറ്റ്.11ന് മെഡിക്കൽ ക്യാമ്പ്.പെരുന്നാളിനോട് അനുബന്ധിച്ച് ചക്കുവള്ളി കുരിശ്ശടിയിൽ
പാഥേയം (വിശപ്പിന് ആഹാരം) എന്ന പദ്ധതി ഡോ.ജോസഫ്  മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്യും.23 മുതൽ 31 വരെ എല്ലാദിവസവും  രാവിലെ 6.30ന്  പ്രഭാത  നമസ്കാരത്തെ തുടർന്ന് കുർബ്ബാന.24ന് വൈകിട്ട് 6.00ന്
സന്ധ്യാനമസ്ക്കാരം,തുടർന്ന് യെൽദോ ശുശ്രൂഷ.25ന് രാവിലെ 3ന്  ജനനപ്പെരുന്നാൾ ശുശ്രൂഷ,തുടർന്ന് കുർബ്ബാന.27ന് രാവിലെ 9 30ന് പ്രാർത്ഥനാ യോഗം,തേവലക്കര ഗ്രൂപ്പ് സമ്മേളനം ഡോ.ടോണി വർഗീസ് ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6ന് സന്ധ്യാനമസ്കാരം,തുടർന്ന് നടക്കുന്ന കൺവൻഷൻ ഫാ.ലുക്ക് ബാബു ഉദ്ഘാടനം ചെയ്യും.28ന്  രാവിലെ 9.30ന് നടക്കുന്ന മെഡിക്കൽ ക്യാമ്പ് അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ് എബ്രഹാം ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6ന് സന്ധ്യാനമസ്ക്കാരം തുടർന്ന് വചന ശുശ്രൂഷ.29ന് രാവിലെ 6.30ന് പ്രഭാത നമസ്കാരം,തുടന്ന് മൂന്നിന്മേൽ കുർബ്ബാന.അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളിക്കാർപ്പോസ്  കാർമികത്വം വഹിക്കും.9.15ന് പ്രാർത്ഥനാ യോഗ സംഗമം,വൈകിട്ട് 6ന് സന്ധ്യാനമസ്കാരം തുടർന്ന് വചന ശുശ്രൂഷ.30 ന് വൈകിട്ട് 6ന്
സന്ധ്യാനമസ്ക്കാരം,തുടർന്ന് വചന ശുശ്രൂഷ.31ന് രാവിലെ 6.30ന് പ്രഭാതനമസ്കാരം,തുടർന്ന് കുർബ്ബാന
വൈകിട് 5.45 ന്
സന്ധ്യാനമസ്ക്കാരം.കോട്ടയം ഭദ്രാസനാധിപൻ
ഡോ.യൂഹാനോൻ മാർ ദീയസ്കോറോസിന്റെ കാർമികത്വം വഹിക്കും.തുടർന്ന് റാസ പള്ളിയിൽ നിന്നും ആരംഭിച്ച് ചക്കുവള്ളി കുരിശ്ശടി,പടിഞ്ഞാറെ കുരിശ്ശടി വഴി
തിരികെ പള്ളിയിൽ എത്തിച്ചേരും തുടർന്ന് ശ്ലൈഹീക വാഴ്വ്വ്,വച്ചൂട്ട്.ജനുവരി 1ന് രാവിലെ 6.30ന് പ്രഭാത നമസ്കാരം,തുടർന്ന് മൂന്നിന്മേൽ കുർബ്ബാന.കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് കാർമ്മികത്വം വഹിക്കും.മെറിറ്റ് അവാർഡ്,ചാരിറ്റി വിതരണം,പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്വ്,ആശീർവാദം, കൊടിയിറക്ക്,സ്നേഹ വിരുന്ന് എന്നിവയോടെ പെരുന്നാൾ സമാപിക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും വികാരി ഫാ.സോളു കോശി രാജു,ഇടവക ട്രസ്റ്റി തോമസ് കെ.ഡാനിയൽ,ഇടവക സെക്രട്ടറി ജോൺസൻ ടി പാപ്പച്ചൻ,പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ രാജൻ ശാമുവേൽ,റോയി പാപ്പച്ചൻ,ബിജു ശാമുവേൽ എന്നിവർ അറിയിച്ചു.