Home Blog Page 1758

ലൈംഗികാതിക്രമം, മുകേഷ് എംഎൽഎയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ ‘ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്

നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്

പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത്

വടക്കാഞ്ചേരി കോടതിയിലാണ് സമർപ്പിച്ചത്

2011ൽ സിനിമ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗിക അതിക്രമം കാട്ടി എന്നായിരുന്നു പരാതി

എംഎൽഎയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്

നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്

പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത് 

വടക്കാഞ്ചേരി കോടതിയിലാണ് സമർപ്പിച്ചത് 

2011ൽ സിനിമ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച്  ലൈംഗിക അതിക്രമം കാട്ടി എന്നായിരുന്നു പരാതി

യുവാവിനെ കൊലപ്പെടുത്താൽ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

ഓച്ചിറ.ജ്യേഷ്ഠ സഹോദരനെ ലഹരി മുൾപ്പെടെയുള്ള ദുർനടപടിക്ക് പ്രേരിപ്പിക്കുന്നത് ചോദ്യം ചെയ്ത യുവാവി നെ കൊലപ്പെടുത്താൽ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി തരുണി നെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. ഈ മാസം ആറാം തീയതി ഓച്ചിറ ജംഗ് ഷന് , സമീപത്തുവെച്ച് അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് . കൃഷ്ണപുരം സ്വദേശി ഷൈജുവിനാണ് കത്തി കുത്തിൽ പരിക്കേറ്റത്. ഷൈജുവിന്റെ ജ്യേഷ്ഠൻബൈജുവിനെ കൂടെ കൂട്ടി നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം നടന്നത്. അസഭ്യം പറഞ്ഞു കൊണ്ട് കുപ്പി പൊട്ടിച്ച് കുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അരയിൽ കരുതിയിരുന്ന കത്തി ഉപയൊഗിച്ച് നെഞ്ചിൽ കുത്തിയത് തടഞ്ഞപ്പോൾ കൈയിൽ പരിക്കേൽക്കുകയായിരുന്നു. സാരമായ പരിക്കേറ്റ ഷൈജു ചികിത്സയിലായിരുന്നു. Sho സുജാതൻ പി ള്ളയുടെ നിർദ്ദേശാനുസരണം എസ് ഐ മാരായ നിയാസ്, സുനിൽ, എസ് സി പി ഓ മാരായ അനു,അനി, എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.

വാഹന നിര്‍മ്മാതാക്കളായ ലോഹിയ ഓട്ടോ പുതിയ ഇവി ബ്രാന്‍ഡ് പുറത്തിറക്കുന്നു

ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വാഹന നിര്‍മ്മാതാക്കളായ ലോഹിയ ഓട്ടോ പുതിയ ഇവി ബ്രാന്‍ഡ് പുറത്തിറക്കുന്നു. ‘യൗധ’ എന്ന പേരിലാണ് പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡ് പുറത്തിറക്കിയത്. 2027-ഓടെ മൂന്ന് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുകയെന്ന 20 കോടി രൂപയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ ബ്രാന്റ് പുറത്തിറക്കിയത്.
പാസഞ്ചര്‍, കാര്‍ഗോ വിഭാഗങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് ത്രീ വീലറുകള്‍ ഉള്‍പ്പെടുന്നതായി കമ്പനി അറിയിച്ചു. വ്യത്യസ്തമായ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഇവി ബ്രാന്‍ഡിന് രൂപം നല്‍കിയതെന്നും കമ്പനി വ്യക്തമാക്കി

‘യൗധ’ പോര്‍ട്ട്‌ഫോളിയോയില്‍ പാസഞ്ചര്‍, കാര്‍ഗോ വിഭാഗങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് ത്രീ വീലറുകള്‍ ഉള്‍പ്പെടുന്നതായി കമ്പനി അറിയിച്ചു. വ്യത്യസ്തമായ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഇവി ബ്രാന്‍ഡ്.

E5 പാസഞ്ചര്‍ മോഡല്‍ നഗര, അര്‍ദ്ധ-നഗര യാത്രകള്‍ക്കായാണ് രൂപകല്‍പ്പന ചെയ്തത്. E5 കാര്‍ഗോ മോഡല്‍ ലോജിസ്റ്റിക് സേവനങ്ങള്‍ ഉറപ്പാക്കുന്നു. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു. 10-kW ബാറ്ററി ഘടിപ്പിച്ച പാസഞ്ചര്‍ ഇ-ത്രീ വീലറിന്റെ പ്രാരംഭ വില 3.80 ലക്ഷം രൂപയാണ്.

ഹോണ്ടയും നിസാനും ഒന്നിക്കുന്നു…കൊ ബ്രാന്‍ഡഡ് വാഹനങ്ങള്‍ പുറത്തിറക്കാന്‍ ആലോചന

പ്രമുഖ വാഹന നിര്‍മ്മാണ കമ്പനികളായ ഹോണ്ടയും നിസാനും ഒന്നിക്കുന്നു. ജപ്പാനിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട ആഗോള വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിനാണ് നിസാനുമായി കൈകോര്‍ക്കുന്നത്.
ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു കമ്പനികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇരു കമ്പനികളും കൊ ബ്രാന്‍ഡഡ് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ആലോചിക്കുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ നിസാന്‍ നീങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. ഇരു കമ്പനികളും ലയിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിര്‍മ്മാതാക്കളായി ഹോണ്ട മാറും. വൈദ്യുതി വാഹനങ്ങളുടെ നിര്‍മ്മാണത്തിനായി നേരത്തെ ഹോണ്ടയും നിസാനും ധാരണയിലെത്തിയിരുന്നു. നിസാന്റെ യൂറോപ്പിലെ ഫാക്ടറികള്‍ ഉപയോഗിക്കാന്‍ ഇതോടെ ഹോണ്ടയ്ക്ക് അവസരം ലഭിക്കും.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നികുതി നയങ്ങളാണ് രണ്ട് ജാപ്പനീസ് കമ്പനികളെയും ലയനത്തിന് പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് 1.25 കോടി രൂപയോളം തട്ടിയെടുത്ത യുവതി പിടിയില്‍

വിവാഹത്തട്ടിപ്പ് നടത്തുന്ന യുവതി പിടിയില്‍. ഉത്തരാഖണ്ഡ് സ്വദേശിനിയായ സീമ എന്ന നിക്കി ആണ് പിടിയിലായത്. പത്തുവര്‍ഷത്തിലേറെയായി നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് 1.25 കോടി രൂപയോളം തട്ടിയെടുത്തു.
2013 ല്‍ ആഗ്രയില്‍ നിന്നുള്ള ഒരു ബിസിനസുകാരനെയാണ് സീമ ആദ്യമായി വിവാഹം ചെയ്തത്. കുറച്ചു കാലത്തിനുശേഷം സീമ ആ ബിസിനസുകാരന്റെ കുടുംബത്തിനെതിരെ കേസ് കൊടുക്കുകയും ഒത്തുതീര്‍പ്പായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. 2017ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറെയാണ് സീമ പിന്നീട് വിവാഹം ചെയ്തത്. ആ യുവാവുമായി വേര്‍പിരിഞ്ഞ ശേഷം സെറ്റില്‍മെന്റിന്റെ പേരില്‍ 10 ലക്ഷം രൂപ കൈപ്പറ്റി.

മൂന്നാമതായി 2023 ല്‍ ജയ്പൂര്‍ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെയാണ് വിവാഹം കഴിച്ചത്. താമസിയാതെ 36 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി വീട്ടില്‍ നിന്ന് സീമ ഒളിച്ചോടി. കുടുംബം കേസ് കൊടുത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

തുടര്‍ന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് മുന്‍കാല തട്ടിപ്പുകള്‍ കൂടി പുറത്തുവന്നത്. സീമ തന്റെ ഇരകളെ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് കണ്ടെത്തിയിരുന്നത് എന്ന് തിരിച്ചറിഞ്ഞു. സാധാരണയായി വിവാഹമോചിതരായ അല്ലെങ്കില്‍ ഭാര്യ നഷ്ടപ്പെട്ട പുരുഷന്മാരെയാണ് അവര്‍ ലക്ഷ്യമിട്ടിരുന്നത്. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിലൂടെ 1.25 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

സ്‌നേഹത്തിന്റെ സന്ദേശം നൽകി ആക്ട്‌സ്- ശാന്തിഗിരി പീസ് കാർണിവലിന് സമാപനം

പോത്തൻകോട് : ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം അതിർവരമ്പുകളില്ലാത്ത സ്‌നേഹത്തിന്റെ സന്ദേശം  നൽകി പീസ് കാർണിവലിന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സമാപനമായി. ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്‌സും ശാന്തിഗിരിയും സംയുക്തമായാണ് ഇത്തവണ തലസ്ഥാനത്ത് പീസ് കാർണിവൽ സംഘടിപ്പിച്ചത്. ഡിസംബർ 20 ന് ആരംഭിച്ച കാർണിവലിന്റെ സമാപനദിനത്തിൽ റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ നടന്ന സൗഹൃദസമ്മേളനവും വ്യത്യസ്തമായി.  ബിലീവേഴ്‌സ് ചർച്ച് സെമിനാരിയിൽ  പഠിക്കുന്ന ആസാം, സിക്കിം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുളള വൈദിക വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച കരോൾ ഗാനത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം.

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻചാണ്ടിയും മുൻആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷണന്റെ പത്നി വിനോദിനി ബാലകൃഷ്ണനും ചേർന്ന് കേക്ക് മുറിച്ച്  ക്രിസ്തുമസ്- പുതുവത്സര  ആഘോഷം ഉദ്ഘാടനം ചെയ്തു.  ആക്ട്‌സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മൻ ജോർജ് ക്രിസ്തുമസ് സന്ദേശവും പാളയം ഇമാം ഡോ.വി.പി.ഷുഹൈബ് മൌലവി പുതുവത്സരസന്ദേശവും നൽകി.

ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ബിലീവേഴ്‌സ്  ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ ബിഷപ്പ്  ഡോ. മാത്യൂസ് മാർ സിൽവാനിയോസ്, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺവില്യം പോളിമെറ്റ്ല, ഡോ.വർക്കി എബ്രഹാം കാച്ചാണത്ത്, ഫാദ. വർക്കി എബ്രഹാം ആറ്റുപുറത്ത്, സബീർ തിരുമല, സാജൻ വേളൂർ, ഷേർലി സ്റ്റുവർട്ട്, പ്രമീള, ഷെവലിയാർ കോശി എം ജോർജ്, ഡോ. കെ.കെ . മനോജൻ, ഡോ. ഷീജ ജി മനോജ്, ഡെന്നീസ് ജേക്കബ്, പൂലന്തറ കെ.കിരൺ ദാസ്, ആർ. സഹീറത്ത് ബീവി, ജയപ്രകാശ്. എ എന്നിവർ ചടങ്ങിൽ സംസാരിച്ചു.  പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ മാന്ത്രികസംഗീതവിരുന്നോടെയാണ് ഇക്കൊല്ലത്തെ  പീസ് കാർണിവലിന് സമാപനമായത്.

യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി

തിരുവനന്തപുരം; യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി. എംഎല്‍എമാരായ വി കെ പ്രശാന്തും ജി സ്റ്റീഫനും ഒ എസ് അംബികയും മേയര്‍ ആര്യാ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്‌ഐയുടെ ജില്ലാ പ്രസിഡന്റ് അനൂപും ജില്ലാ കമ്മിറ്റിയിലുണ്ട്. എട്ട് പുതുമുഖങ്ങളെയാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ

തിരുവനന്തപുരം.മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ

പാലക്കാട് ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ

തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ ആവേശമുണ്ടാക്കിയില്ല

ലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായി

ഇത് മുസ്ലിം വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിക്കാൻ കാരണമായി

ട്രോളി ബാഗ് വിവാദവും പത്ര പരസ്യവും വിനയായി എന്നും സിപിഐ റിപ്പോർട്ട്

വിവാദം യുഡിഎഫിൽ ഐക്യമുണ്ടാക്കി

ഇ പി ജയരാജന്റെ ആത്മകഥ എന്ന രീതിയിൽ പ്രചരിച്ച കാര്യങ്ങളിൽ സ്ഥാനാർത്ഥി സരിനെ മോശമായി ചിത്രീകരിച്ചത് വോട്ടർമാരെ സ്വാധീനിച്ചു

ഘടകകക്ഷികളെ സിപിഎം നിരന്തരം തഴഞ്ഞു എന്നും സിപിഐ

തെരഞ്ഞെടുപ്പ് കൺവെൻഷനു ശേഷം ഒരുതവണ മാത്രമാണ് എൽഡിഎഫ് യോഗം ചേർന്നത്

തെരഞ്ഞെടുപ്പ് നീക്കങ്ങളും ചർച്ചകളും ഘടകകക്ഷികളെ അറിയിക്കാതെയാണ് സിപിഎം മുന്നോട്ടുപോയത്

നെൽ കർഷകർക്ക് സർക്കാറിനോടുള്ള വിരോധം കർഷക വോട്ടുകൾ ലഭിക്കാത്തതിന് കാരണമായി എന്നും സിപിഐ റിപ്പോർട്ട്

റിപ്പോർട്ട് ജില്ലാ എക്സിക്യൂട്ടീവും ജില്ലാ കൗൺസിലും അംഗീകരിച്ചു

മലയാളി യുവാവിനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നയാഗ്ര ഫോള്‍സ്: മലയാളി യുവാവിനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുട്ടുചിറ സ്വദേശി അരുണ്‍ ഡാനിയേലിനെ(29)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നയാഗ്രയ്ക്ക് അടുത്തുള്ള സെന്‍റ് കാതറൈൻസിലെ താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.

മുൻ സിഐബിസി ബാങ്ക് ഉദ്യോഗസ്ഥനാണ്. രാജ്യാന്തര വിദ്യാർഥിയായി 2017ലാണ് അരുണ്‍ കാനഡയിലെത്തിയത്. സാർണിയ ലാംടണ്‍ കോളജിലാണ് പഠിച്ചിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ശൂരനാട് വടക്ക് വയ്യാങ്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ആൾക്കൂട്ടം ആക്രമിച്ചതായി പരാതി

ശൂരനാട്:ശൂരനാട് വടക്ക് വയ്യാങ്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ആൾക്കൂട്ടം ആക്രമിച്ചതായി പരാതി.ഇന്ന് രാവിലെയാണ് സംഭവം.അടൂർ പഴകുളം ജസീം മൻസിലിൽ ജസ്നാദിനാണ് ക്രൂരമായ മർദ്ദനമേറ്റത്.വയ്യാങ്കര കാലി ചന്തയിൽ മറ്റൊരാൾക്കൊപ്പം സഹായിയായി എത്തിയതായിരുന്നു ജസ്നാദ്.ഈ സമയം ഇവരുടെ ഒരു പശു ചാടിപ്പോയി.ഇതിനെ പിടികൂടാൻ പിന്നാലെ എത്തിയ ജസ്നാദിനെ ഒരു സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ആക്രമണത്തിൽ ബോധരഹിതനായ ഇദ്ദേഹത്തെ ശൂരനാട് പോലീസ് സ്ഥലലത്തെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മൂന്ന് പേരാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്ന് പറയപ്പെടുന്നു.