Home Blog Page 1757

ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും,അധ്യാപകരും ജനുവരി 22ന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും,അധ്യാപകരും ജനുവരി 22ന് പണിമുടക്കും. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിലാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ പ്രതിഷേധം നടത്തുന്നത്. തിങ്കളാഴ്ച നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് സര്‍ക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് വി ഡി സതീശന്‍ പറഞ്ഞു. ‘അതി രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനം നേരിടുന്നത്. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണ്. ആറ് ഗഡു 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചിട്ടില്ല. അഞ്ചു വര്‍ഷമായി ലീവ് സറണ്ടര്‍ പിടിച്ചു വച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ത്തെറിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖല അനുദിനം ദുര്‍ബ്ബലപ്പെട്ടുവരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നത് ലാഘവ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ നോക്കി കാണുന്നത്. ശമ്പള കൊള്ളയിലൂടെ സംസ്ഥാനത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും 65000 കോടി രൂപയാണ് സര്‍ക്കാര്‍ അപഹരിച്ചിരിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. എം ലിജു മുഖ്യ പ്രഭാഷണം നടത്തി.

ഭരണിക്കാവിലെ ഇരുചക്ര വാഹന ഷോറൂമിലെ മെക്കാനിക്ക് മുങ്ങിമരിച്ചു

ഇരുചക്ര വാഹന ഷോറൂമിലെ മെക്കാനിക്ക് തടാകത്തില്‍ കുളിക്കാനിറങ്ങവെ മുങ്ങിമരിച്ചു. ശാസ്താംകോട്ട തടാകത്തിലെ പുലിക്കുഴി കടവില്‍ ആണ് അപകടം നടന്നത്. ഭരണിക്കാവിലെ ഇരുചക്ര വാഹന ഷോറൂമിലെ മെക്കാനിക്ക് ആയ തമിഴ്‌നാട് അംബാസമുദ്രം സ്വദേശിയായ തിരിശങ്കര്‍ (42) ആണ് മരിച്ചത്. ഞായറാഴ്ച സന്ധ്യയോടെ സുഹൃത്തിനൊപ്പം തടാകത്തില്‍ കുളിക്കാനിറങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ തടാകത്തില്‍ ചതുപ്പില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. 1976ല്‍ പത്മശ്രീയും 1991ല്‍ പത്മഭൂഷണും നേടിയിട്ടുണ്ട്. 2005ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
ബോളിവുഡ് സിനിമയ്ക്ക് പുതിയ ഭാവങ്ങള്‍ നല്‍കിയ സംവിധായകനാണ് ശ്യാം ബെനഗല്‍. അങ്കുര്‍, നിശാന്ത്, മന്ഥന്‍, ഭൂമിക, ജുനൂന്‍, മേക്കിങ് ഓഫ് മഹാത്മ തുടങ്ങിയവയാണ് പ്രമുഖ സിനിമകള്‍. 1976ല്‍ പത്മശ്രീയും 1991ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 2007ല്‍ ഫാല്‍കെ പുരസ്‌കാരം നേടി. രാജ്യസഭാംഗമായിരുന്നു.

വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന നയം എടുത്തുമാറ്റി കേന്ദ്രം

വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന നയം അഞ്ച്, എട്ട് ക്ലാസുകളില്‍ നിന്ന് എടുത്തുമാറ്റി കേന്ദ്രം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിലാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
നിലവില്‍ അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ഥികള്‍ വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതാണ് രീതി. എട്ടാം ക്ലാസ് വരെ ഈ ചട്ടമാണ് പാലിച്ചിരുന്നത്. 2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് അഞ്ച്, എട്ട് ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ പാസും നല്‍കി ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന രീതി എടുത്തുകളഞ്ഞത്. പകരം അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ഥികള്‍ തോറ്റാല്‍ തോറ്റതായി രേഖപ്പെടുത്തി വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കും. രണ്ടുമാസത്തിനകം തോറ്റ വിദ്യാര്‍ഥികള്‍ വീണ്ടും വാര്‍ഷിക പരീക്ഷ എഴുതണം. ഇതിലും തോല്‍ക്കുകയാണെങ്കില്‍ ഇവര്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ല. അവര്‍ വീണ്ടും ആ വര്‍ഷം ആ ക്ലാസില്‍ തന്നെ ഇരിക്കേണ്ടതായി വരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. എന്നിരുന്നാലും, പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു കുട്ടിയെയും ഒരു സ്‌കൂളില്‍ നിന്നും പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വാര്‍ഷിക പരീക്ഷയിലും രണ്ടാമത് നടത്തിയ പരീക്ഷയിലും തോറ്റതിനെ തുടര്‍ന്ന് ആ ക്ലാസില്‍ തന്നെ ഇരിക്കേണ്ടി വരുന്ന കുട്ടികള്‍ക്കും കുട്ടികളുടെ മാതാപിതാക്കള്‍ക്കും ക്ലാസ് ടീച്ചര്‍ മാര്‍ഗനിര്‍ദേശം നല്‍കണം. മൂല്യനിര്‍ണ്ണയത്തിന്റെ വിവിധ ഘട്ടങ്ങളിലെ പഠന വിടവുകള്‍ തിരിച്ചറിഞ്ഞ ശേഷം പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് പരാതി നല്‍കാന്‍ സംവിധാനം വേണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് പരാതി നല്‍കാന്‍ സംവിധാനം വേണമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് മൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്ന സാഹചര്യത്തിലാണ് ഇടപെടല്‍.
മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിന് നിരവധി പേര്‍ ഇരയാകുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇതു സംബന്ധിച്ച് നിയമനിര്‍മാണങ്ങളോ സംവിധാനങ്ങളോ ഇല്ലെന്നും ജസ്റ്റിസ് സിഎസ് ഡയസ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചത്.
തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് എസ് സിരിജഗന്‍ കമ്മിറ്റി നേരത്തെ നിലവില്‍ വന്നിരുന്നു.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്

കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന
നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ 2021 വര്‍ഷം മുതല്‍ യഥാസമയം പിഴ
അടക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതിയില്‍ ഉള്ളതുമായ ചെല്ലാനുകളില്‍
പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ
ചെല്ലാനുകളും പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകാന്‍ കൊല്ലം
സിറ്റി ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്‌സ്‌മെന്റ്‌റ്
വിഭാഗം) ചേര്‍ന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27, 28
തീയതികളില്‍ സംഘടിപ്പിച്ചിരിക്കുന്ന അദാലത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ കൊല്ലം സിറ്റി ജില്ലാ പോലീസ് കാര്യാലയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി ഓണ്‍ലൈനായി പിഴ ഒടുക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക്: 9495366052 (പോലീസ്), 0474-2993335.

‘സിക’ ഇൻർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു

മൈനാഗപ്പള്ളി: ‘സിക’ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ‘ഒരു സാധാരണ മരണം’ മികച്ച ചിത്രമായും,ഈ ചിത്രത്തിൻെറ സംവിധായകൻ  രാജേഷ് കർത്തിയെ മികച്ച സംവിധായകനായും ജൂറി തെരഞ്ഞെടുത്തു. മികച്ച പ്രവാസി ചിത്രം ‘ഡി പാർട്ടിങ്,’ മികച്ച ക്യാമ്പസ് ചിത്രം ‘ദി ഷോ’,മികച്ച നടൻ അഖിൽ പ്രഭാകരൻ, നടി അശ്വതി രാംദാസ്, തിരക്കഥാകൃത്ത് ആരോമൽ.ആർ.ലാൽ.

മാധ്യമപ്രവർത്തകനായ ശ്രീ പി കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വർഗീസ് തരകൻ  ഉത്ഘാടനം ചെയ്തു. സിക ചിൽഡ്രൻസ് സൊസൈറ്റിക്കും തുടക്കമായി.
തുളസി ദേവി സ്വാഗതം പറഞ്ഞു.മാധ്യമ പ്രവർത്തകൻ പി.കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം അബിൻ ബിനോ മുഖ്യ അതിഥിയായിരുന്നു . സിക സെക്രട്ടറി അനിൽ കിഴക്കടത്ത്, സനിൽ പി, വിനു കെ.വി. രാമപ്രകാശ്,ലാൽ കൃഷ്ണൻ, വിഷ്ണുരാജ്, പി എസ് ജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. വെഞ്ഞാറമൂട്ടില്‍ എംസി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. കമാന്‍ഡോ വാഹനത്തില്‍ പിന്നില്‍ ലോക്കല്‍ പൊലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.
കൊല്ലം കടയ്ക്കലിലെ പൊതുപരിപാടിക്കുശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പള്ളിക്കല്‍ പൊലീസിന്റെ ജീപ്പാണ് കമാന്‍ഡോ വാഹനത്തില്‍ ഇടിച്ചത്. പൊലീസ് ജീപ്പിന് ചെറിയ കേടുപാടുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിലുള്ള കമാന്‍ഡോ വാഹനത്തിലാണ് ജീപ്പിടിച്ചത്.
കഴിഞ്ഞ ഒക്ടോബറിലും എംസി റോഡില്‍വച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് വാമനപുരത്തായിരുന്നു അപകടം. ബൈക്ക് യാത്രക്കാരിയെ രക്ഷിക്കാനായി പൈലറ്റ് പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചു

പോയത് എൻ എസ് എസ് ക്യാംപിന്, പങ്കെടുത്തത് സി പി എം സമ്മേളനത്തിൽ

തിരുവനന്തപുരം. എൻ എസ് എസ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിനു കൊണ്ടു പോയെന്ന പരാതിയുമായി പിതാവ്

തിരുവനന്തപുരം പേരൂർക്കട PSNM സ്കൂളിൽ നിന്നുമാണ് കുട്ടിയെ പാർട്ടി പ്രവർത്തകർ ജില്ലാ സമ്മേളനത്തിൽ എത്തിച്ചത്

ഏണിക്കര സ്വദേശി ഹരികുമാറിന്റെ മകൻ സിദ്ധാർത്ഥിനെയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്

സിദ്ധാർത്ഥനെ കാണാനായി പിതാവ് സ്കൂളിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്

എൻ എസ് എസ് അധ്യാപകനെതിരെ പരാതിയുമായി പിതാവ് ഹരികുമാർ സ്കൂളിൽ പ്രതിഷേധിച്ചു

പിതാവ് ഹരികുമാർ

കുട്ടിയെ പാർട്ടി പ്രവർത്തകർ നിർബന്ധിച്ചാണ് കൊണ്ടു പോയത്

തങ്ങളുടെ അനുവാദം ഇല്ലാതെയാണ് കുട്ടിയെ കൂട്ടികൊണ്ടു പോയത്

കുട്ടി എവിടെയെന്നു ഇപ്പോഴും അറിയില്ല

താൻ സിപിഐഎം അനുഭാവിയാണ്

എന്നാൽ ഇപ്പോൾ പാർട്ടി പ്രവർത്തകർ കാണിച്ചത് അംഗീകരിക്കാൻ കഴിയില്ല

NSS ക്യാമ്പിൽ പങ്കെടുക്കാനെത്തിയ കുട്ടിയെയാണ് ഈ രീതിയിൽ സമ്മേളനത്തിനു കൊണ്ടു പോയതെന്നും പിതാവ് ഹരികുമാർ

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി
  വീണ്ടും വി.ജോയി

തിരുവനന്തപുരം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി
വി.ജോയിയെ വീണ്ടും തിരഞ്ഞെടുത്തു.46
അംഗ ജില്ലാ കമ്മിറ്റിയേയും കോവളത്ത് നടന്ന
ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.ജില്ലാ
കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട 2 അംഗങ്ങൾ
പ്രതിഷേധം പ്രകടിപ്പിച്ചു.വി.അമ്പിളി ജി.സുഗുണൻ
  എന്നിവരാണ് പാനൽ തയാറാക്കാൻ ചേർന്ന ജില്ലാ
  കമ്മിറ്റിയിൽ പ്രതിഷേധിച്ചത്.പ്രവർത്തനത്തിലെ
പോരായ്മ കൊണ്ടാണ് ഇ.പി.ജയരാജനെ LDF
കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന്
എം.വി.ഗോവിന്ദൻ സമ്മേളനത്തിൽ വെളിപ്പെടുത്തി.



CPIM തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ
അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല.നേതൃ
തലത്തിൽ നേരത്തെ ഉണ്ടാക്കിയ ധാരണ ജില്ലാ
സമ്മേളനം അതേപടി അംഗീകരിച്ചു.46അംഗ
ജില്ലാ കമ്മിറ്റിയിൽ 8 പേരെ പുതുതായി
ഉൾപെടുത്തി.നിലവിലുളള ജില്ലാ കമ്മിറ്റിയിൽ
നിന്ന് 8 പേരെ ഒഴിവാക്കിയാണ് പുതിയ ആളുകൾക്ക്
അവസരം നൽകിയത്.പുതിയ ജില്ലാ കമ്മിറ്റി
ചേർന്ന് വി.ജോയിയെ വീണ്ടും സെക്രട്ടറിയായി
തിരഞ്ഞെടുത്തു.ജില്ലാ കമ്മിറ്റിയിൽ നിന്ന്
ഒഴിവാക്കപ്പെട്ട ജി.സുഗുണനും വി.അമ്പിളിയും
പ്രതിഷേധം പ്രകടിപ്പിച്ചു.അമ്പിളിയെ ഒഴിവാക്കുന്നതിൽ
കമ്മിറ്റിയെ മറ്റ് വനിതാ അംഗങ്ങളും എതിർത്തു
32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ
സമ്മേളനം തിരഞ്ഞെടുത്തു.പൊതുചർച്ചയിലെ
വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ സംസ്ഥാന
സെക്രട്ടറി എം.വി.ഗോവിന്ദൻ ഇ.പി.ജയരാജനെ
മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത്
പ്രവർത്തനത്തിലെ പോരായ്മകൊണ്ടാണെന്ന്
വെളിപ്പെടുത്തി.കൺവീനർ എന്ന നിലയിൽ
ജയരാജൻെറ പ്രവർത്തനത്തിൽ പോരായ്മകൾ
ഉണ്ടെന്ന് നേരത്തെ വിലയിരുത്തി.എന്നാൽ തിരുത്തി
മുന്നോട്ട് പോകുമെന്ന് കരുതി ആഘട്ടത്തിൽ
മാറ്റിയില്ല.എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പ്
നടക്കുന്ന സമയത്തെ പ്രസ്താവനകളും ജാവദേക്കർ
കൂടിക്കാഴ്ചയിലെ സ്ഥിരീകരണവും വന്നതോടെയാണ്
മാറ്റിയതെന്ന് ഗോവിന്ദൻ പ്രതിനിധി സമ്മേളനത്തെ
അറിയിച്ചു.തെറ്റുതിരുത്തൽ രേഖ നടപ്പാക്കിയിരുന്നെങ്കിൽ
മധു മുല്ലശേരിമാർ ഉണ്ടാകില്ലായിരുന്നുവെന്നും
എം.വി.ഗോവിന്ദൻ  പറഞ്ഞു