Home Blog Page 1754

കൊല്ലത്ത് ബോട്ടുകളില്‍ പരിശോധന; പത്ത് ബോട്ടുകള്‍ക്കെതിരെ നടപടി

കൊല്ലം: ജില്ലയില്‍ നിയമം പാലിക്കാതെ സര്‍വിസ് നടത്തിയ പത്ത് ബോട്ടുകള്‍ക്കതിരേ നടപടി. ഇന്‍ലാന്റ് വെസല്‍ നിയമപ്രകാരം മതിയായ രേഖകളില്ലാത്ത ബോട്ടുകള്‍ക്കെതിരേയാണ് നടപടിയെടുത്തത്. ഇവരില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ പിഴയീടാക്കായി. ഹൗസ് ബോട്ട്, ശിക്കാരി ബോട്ട്, സ്പീഡ് ബോട്ട് എന്നിങ്ങനെ 29 ബോട്ടുകളിലാണ് പരിശോധന നടത്തിയത്. കൊല്ലം പോര്‍ട്ട് കണ്‍സര്‍വറ്റര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മാരിടൈം ബോര്‍ഡ് ജീവനക്കാര്‍ പൊലിസ് എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ലഹരി ഉപയോഗിച്ചതിന് യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ഗൃഹനാഥനെ വെട്ടിക്കൊന്നു

ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വര്‍ക്കല താഴെവെട്ടൂര്‍ ചരുവിളവീട്ടില്‍ ഷാജഹാനാണ് (60) വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെവെട്ടൂര്‍ സ്വദേശി ഷാക്കിറിനെ വര്‍ക്കല പൊലീസ് പിടികൂടി.
താഴെവെട്ടുര്‍ പള്ളിക്ക് സമീപം ക്രിസ്മസ് രാത്രിയാണ് സംഭവം. ലഹരി ഉപയോഗിച്ചതിന് യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത് എന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ വയോധികനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മറ്റ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

ശബരിമലയില്‍ കുറച്ചുസമയം നട അടച്ചിടുമെന്നുമുള്ള പ്രചാരണത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല: മണ്ഡല പൂജാദിവസമായ നാളെ സൂര്യഗ്രഹണമാണെന്നും അന്ന് ശബരിമലയില്‍ കുറച്ചുസമയം നട അടച്ചിടുമെന്നുമുള്ള പ്രചാരണത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പ്രചാരണം തെറ്റാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും അംഗം എ അജിത്കുമാറും അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലാണ് വ്യാജപ്രചാരണം നടന്നത്. ഭക്തര്‍ ഇത് ഏറ്റെടുക്കരുതെന്നും ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.
ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തി വിടുന്നതില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെയാണ് മണ്ഡലപൂജ.

അര്‍ലേക്കര്‍ ആരിഫിന് പകരക്കാരന്‍,ശരിക്കും പകരക്കാരന്‍

തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ്‌ ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എന്ന മറ്റൊരു തികഞ്ഞ രാഷ്ട്രീയക്കാരനാണ്. ബല്യകാലം മുതൽ ആർ എസ്സ് എസ്സി ന്റെ ഭാഗമായിയുന്നയാളാണ് രാജേന്ദ്ര അർലേക്കർ. കോണ്ഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും, എൻ ഡി എ ഭരണമുള്ള ബീഹാറിലെയും ഗവർണറായ അനുഭവ ബലത്തോടെയാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.

മലയാളിയായ പി എസ് ശ്രീധരൻ പിള്ള ഗോവയിൽ ഗവർണറായി ഇരിക്കുമ്പോഴാണ് ഗോവ സ്വദേശിയായ
രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരള ഗവർണർ ആയി എത്തുന്നത്.അടിമുടി രാഷ്ട്രീയക്കാരനാണ് രാജേന്ദ്ര അർലേക്കർ,
1954 ഏപ്രിൽ 23 ന് പനാജിയിലാണ് ജനനം,പിതാവ് വിശ്വനാഥ് അർ ലേക്കർ ജനസംഘം നേതാവായിരുന്നു.
ബാല്യം മുതൽ ആർ എസ് എസ് ന്റ ഭാഗമായി വളർന്ന അർലേക്കർ

1989 ൽ ശ്രീപദ് നായികിനൊപ്പം ആർ എസ് എസ് ൽ നിന്നും ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ടു. 2000 മുതൽ 2006 വരെ സംസ്ഥാന ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചു. ഗോവയിൽ ബിജെപിക്ക് അടിത്തറപാകുന്നതിൽ, മനോഹർ പരി ക്കറി നൊപ്പം നിർണ്ണായക പങ്കു വഹിച്ച അർലേ ക്കർ രണ്ടു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, സ്പീക്കർ പദവിയും, വനം പരിസ്ഥിതി മന്ത്രി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

മനോഹർ പരിക്കർ പ്രതിരോധ മന്ത്രിയായപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ട പേരാണ് അർലേക്കറുടേത്. 2021 ജൂലൈ യിൽ ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പിന്റ ആറുമാസം മുമ്പാണ് സംസ്ഥാനത്തെ ഗവർണറായി നിയോഗിച്ചത്.

2023 ഫെബ്രുവരിയിൽ ബിഹാർ ഗവർണർ സ്ഥാനത്തെത്തിയ,രാജേന്ദ്ര അർ ലേക്കറാണ് എൻ ഡി എ യിൽ തിരിച്ചെത്തിയ നിതീഷ് കുമാറിന് സത്യ വാചകം ചൊല്ലി നൽകിയത്. ക്രിസ്ത്യൻ വിഭാഗവുമായി ബിജെപി കൂടുതൽ അടുക്കാൻ ശ്രമിക്കുന്നതിനിടെ ഗോവയിലെ ക്രൈസ്തവ വിഭാഗവുമായി ഏറെ അടുപ്പമുള്ള രാജേന്ദ്ര വിശ്വനാഥ് അർലേക്കർറിനെ കേരളത്തിലേക്ക് അയക്കുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

വർക്കലയില്‍ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി

വർക്കല. 67 കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാനാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണി യോടെയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്ന അഞ്ച് അംഗസംഘവുമായി വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. പ്രതികൾ കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് ഷാജഹാന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ

കോന്നിയില്‍ കാര്‍ അപകടം

കോന്നി. നെടുമൺകാവ് ചന്ദനപ്പള്ളി റോഡിൽ കല്ലേലി പാലത്തിനു സമീപം പുലർച്ചെ 12.36ന് കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ഒരാളെ സമീപത്താണ് പരുക്കുകളോടെ കണ്ടത്

കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരുക്ക്,ഒരാളുടെ നില ഗുരുതരം. പത്തനംതിട്ട ഗവർമെന്റ് ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഹനത്തിൽ മദ്യക്കുപ്പികൾ കണ്ടെത്തി.

എന്‍ഡിഎ നേതൃയോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡെല്‍ഹി. എന്‍ഡിഎ നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ വസതിയിൽ ആണ് യോഗം ചേരുക. മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അമിത് ഷായുടെ അംബേദ്കർ പരാമർശം, എൻ ഡി എ ഏകോപനം എന്നിവയാണ് അജണ്ട. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല്, വഖഫ് ബില്ല് എന്നിവ ചർച്ച ചെയ്തേക്കും.

മികച്ച ഏകോപനത്തിനായി എല്ലാ മാസവും എൻഡിഎ സഖ്യകക്ഷികൾ യോഗം ചേരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേഗിച്ചിരുന്നു

ഡൽഹിയിൽ ശൈത്യതരംഗം തുടരുന്നു

ഡൽഹിയിൽ ശൈത്യതരംഗം തുടരുന്നു. പലയിടങ്ങളിലും മൂടൽമഞ്ഞ്. ദൃശ്യപരിധി 100 മീറ്റർ ആയി കുറഞ്ഞു. ഹിമാചൽപ്രദേശിൽ യെല്ലോ അലർട്ട് തുടരുന്നു. കാശ്മീർ ഉത്തരാഖണ്ഡ് ഹിമാചൽ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച. ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസ്

ഡി.എം.ഒമാരുടെ കസേരകളിക്ക് താത്കാലിക വിരാമം

കോഴിക്കോട്. ഡി.എം.ഒമാരുടെ കസേരകളിക്ക് താത്കാലിക വിരാമം. സ്ഥലംമാറ്റ ഉത്തരവിലൂടെ എത്തിയ  ഡോ. ആശാദേവിക്ക് ഡി എം ഒ ആയി തുടരാമെന്ന്  ആരോഗ്യവകുപ്പ്.  ഡോ. രാജേന്ദ്രനോട് തിരുവനന്തപുരത്ത് ചുമതയേൽക്കാനും ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശിച്ചു. സ്ഥലമാറ്റ ഉത്തരവിന് മുമ്പ് ഉദ്യോഗസ്ഥരെ കേൾക്കാത്ത ആരോഗ്യവകുപ്പ് നടപടിയെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രൂക്ഷമായി വിമർശിച്ചിരുന്നു.  പരാതികൾ പരിഹരിച്ച് പുതിയ ഉത്തരവ് ഇറക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


കോഴിക്കോട് ഡിഎംഒ ഓഫീസിൽ നടന്ന നാടകീയ രംഗങ്ങളാണ് ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റം സംബന്ധിച്ച വിവാദങ്ങൾ പുറത്തെത്തിച്ചത്. ഇന്നലെ ഒരേസമയം രണ്ട് ഡിഎംഒമാർ ഓഫീസിലെത്തി. സ്ഥലം മാറ്റ ഉത്തരവുമായെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍  നിലവിലെ ഡിഎംഒ ഡോ.എൻ രാജേന്ദ്രൻ തയ്യാറായില്ല. അഡ്മിനിസ്ട്രേറ്റീവ്  ട്രിബ്യൂണലിൽ നിന്ന് അനുകൂല ഉത്തരവുണ്ടെന്നായിരുന്നു Dr. രാജേന്ദ്രൻ്റെ വാദം. മുൻ ഉത്തരവ് നിലനിർത്തണമെന്നായിരുന്നു ഈ മാസം 20 നുള്ള  ട്രിബ്യൂണൽ വിധി. അത് പ്രകാരമാണ് 9 ന് ഇറക്കിയ സ്ഥലമാറ്റ ഉത്തരവ് വീണ്ടും സർക്കാർ നടപ്പാക്കുന്നത്. ഉത്തരവിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് Dr N രാജേന്ദ്രൻ പറഞ്ഞു

Dr ആശ ദേവി കോഴിക്കോട് DMO ആയി ചുമതലയേറ്റു. സ്ഥലമാറ്റവുമായി ബന്ധപ്പെട്ട ട്രിബ്യുണൽ വിധിയിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനമാണുള്ളത്. ട്രാന്‍സ്ഫറുകള്‍ നടത്തിയത് വേണ്ടത്ര ആലോചിക്കാതെയും ആളുകളെ കേൾക്കാതെയുമാണ്.
ഡോ. ആശക്ക് സ്ഥലം മാറ്റത്തില്‍ പ്രത്യേക ആനുകൂല്യം ലഭിച്ചെന്നും വിധിയിലുണ്ട്. അതേസമയം ആരോഗ്യവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാൻ വീഴ്ച വരുത്തുന്നവർക്ക് എതിരെ  കർശന നടപടി ഉണ്ടാവുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഒരു മാസത്തിനുള്ളിൽ തലമാറ്റ ഉത്തരവിൽ പരാതിയുള്ളവരെ കേട്ട് പുതിയ നിയമന ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരിഫ് മുഹമ്മദ് ഖാനെ മാറ്റി

ന്യൂഡെൽഹി. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി
ബിഹാ‍‍ർ ഗവർണറായാണ് മാറ്റം. കേരള ഗവ‍ർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
നിയമിതനായി
ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവ‍ർണറായി
5 വർഷം കഴിഞ്ഞിരുന്നു
2024 സെപ്റ്റംബർ 5നാണ് ആരിഫ് മുഹമ്മദ് ഖാൻ
കേരള രാജ് ഭവനിൽ 5 കൊല്ലം പൂ‍ർത്തിയാക്കിയത്
സംഭവ ബഹുലമായ 5 വർഷത്തിന് ശേഷമാണ്
ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുന്നത്