Home Blog Page 1755

സൈബര്‍ തട്ടിപ്പിലൂടെ കൊച്ചിക്കാരിയില്‍ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്ത പ്രതിയെകൊല്‍ക്കത്തയിലെത്തി പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: സൈബര്‍ തട്ടിപ്പിലൂടെ കൊച്ചിക്കാരിയില്‍ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ രംഗന്‍ ബിഷ്‌ണോയിയെ ആണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്.
കൊച്ചിയിലെ സൈബര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരാണ് തട്ടിപ്പിന് വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രംഗന്‍ ബിഷ്‌ണോയിയെ പൊലീസ് കൊല്‍ക്കത്തയിലെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊല്‍ക്കത്തയിലിരുന്നുകൊണ്ടാണ് രംഗന്‍ ബിഷ്‌ണോയി കൊച്ചിയിലെ സൈബര്‍ തട്ടിപ്പിന് മേല്‍നോട്ടം വഹിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈബര്‍ തട്ടിപ്പിലൂടെ നാലരക്കോടി രൂപയാണ് കൊച്ചി സ്വദേശിനിയില്‍ നിന്ന് സംഘം തട്ടിയെടുത്തത്. ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കിയായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് നല്‍കിയിട്ടുണ്ട്.
മാനസിക പ്രശ്‌നങ്ങള്‍, വ്യാകുലത, ഭയം എന്നിവ അമീറുള്‍ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള ആലോചനയില്ല. ഒറ്റക്ക് ജീവിക്കാനാണ് ഇഷ്ടം തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആരൊക്കെയോ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന സംശയം അമീറുള്‍ പരിശോധനയ്ക്കിടെ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ മനഃശാസ്ത്രജ്ഞര്‍, മനോരോഗ വിദഗ്ധര്‍, ന്യൂറോളജിസ്റ്റ് എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് അമീറുള്‍ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജയിലിലെ കുറ്റങ്ങള്‍ക്ക് ഇത് വരെയും അമീറുല്‍ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2017 മുതല്‍ തൃശ്ശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം. ജോലിയില്‍ കൃത്യമാണെന്നും ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.

ബറോസിന് ആശംസയുമായി മമ്മൂട്ടി

മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായമണിയുന്ന ബറോസ് ക്രിസ്മസ് ദിനമായ നാളെ തീയേറ്ററുകളില്‍ എത്തുകയാണ്. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ബറോസിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മമ്മൂട്ടി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ ആശംസ. ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹന്‍ലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ്’. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് തനിക്കുറപ്പുണ്ട് എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹന്‍ലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ്’. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേരുന്നു പ്രാര്‍ത്ഥനകളോടെ സസ്‌നേഹം
സ്വന്തം മമ്മൂട്ടി.
ബറോസിന്റെ റിലീസിന് മൂന്നോടിയായി ചിത്രത്തിന്റെ പ്രിവ്യൂ ഇന്നലെ ചെന്നൈയില്‍ നടന്നിരുന്നു. സംവിധായകന്‍ മണിരത്നം, നടി രോഹിണി, നടന്‍ വിജയ് സേതുപതി തുടങ്ങിയവര്‍ ഷോയില്‍ പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.

കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ട:ആനയടി കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തിങ്കളാഴ്ച തുടക്കമായി.സപ്താഹത്തിനു മുന്നോടിയായി വിളംബര ഘോഷയാത്ര,സാംസ്കാരിക സമ്മേളനം, ഭദ്രദീപ പ്രതിഷ്ഠ എന്നിവ നടന്നു.സാംസ്കാരിക സമ്മേളനം മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിച്ചു.യജ്ഞാചാര്യൻ ശ്രീകണ്ഠ ശങ്കരദാസ് ഭദ്രദീപ പ്രതിഷ്ഠ നടത്തി.താലൂക്ക് യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.രവീന്ദ്രകുറുപ്പ്,ക്ഷേത്ര കമ്മിറ്റി ചെയർമാൻ തോട്ടുവാ മുരളി,രക്ഷാധികാരി പ്രസന്നൻ വില്ലാടൻ,കൺവീനർ വി.ശാന്തകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജകൾ, ഭാഗവത പാരായണം,ആചാര്യ പ്രഭാഷണം,നരസിംഹാവതാരം, വാമനാവതാരം,ശ്രീകൃഷ്ണ അവതാരം,ഉണ്ണിയൂട്ട്,ഗോവിന്ദ പട്ടാഭിഷേകം, എന്നിവ നടക്കും.29ന് വൈകിട്ട് 3.30ന് അവഭൃഥസ്താന  ഘോഷയാത്രയുടെ സപ്താഹം സമാപിക്കും.

എളളു കൃഷി വ്യാപന പദ്ധതിയുടെ വിത്ത് വിത

ശൂരനാട് .കർഷക കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാട്ടുകര വികസന ഏജൻസിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ നെടിയ പാടം ഏലായിൽ നടപ്പിലാക്കുന്ന എളളു കൃഷി വ്യാപന പദ്ധതിയുടെ വിത്ത് വിത ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.സുഭാഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നളിനാക്ഷൻപിള്ള ദേശീയ ശാസ്ത്ര വേദി ജില്ലാ ചെയർമാൻ സചീന്ദ്രൻ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം ചെയർമാനും നെടിയ പാടം ഏലാ സമിതി പ്രസിഡൻറുമായ മഠത്തിൽ രഘു എന്നിവർ സമീപം

സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്

തിരുവനന്തപുരം. സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി.
പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് ഇന്ന് രാവിലെ പത്തേകാലോടെ പാമ്പിനെ
കണ്ടത്.പരിഭ്രാന്തരായ ജീവനക്കാർ
ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്യത്തിൽ പാമ്പിനെ അടിച്ചു കൊന്നു.പൈതൃക സംരക്ഷണ കെട്ടിടമായ പഴയനിയമസഭാ മന്ദിരത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.ഇതേ കെട്ടിടത്തിൽ
തന്നെയുള്ള ജലവിഭവ വകുപ്പ് ഓഫീസിന്റെ
ഇടനാഴിയിൽ രണ്ടു ദിവസം മുൻപ്
പാമ്പിനെ കണ്ടിരുന്നു.എന്നാൽ പാമ്പിനെ
പിന്നീട് പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

പൊലീസ് പിടികൂടിയ എം ഡി എം എ സിനിമ നടിമാർക്ക് നൽകാൻ കൊണ്ടുവന്നതെന്ന് മൊഴി

മലപ്പുറം. വാഴക്കാട് പൊലീസ് പിടികൂടിയ എം ഡി എം എ സിനിമ നടിമാർക്ക് നൽകാൻ കൊണ്ടുവന്നതെന്നു പ്രതിയുടെ മൊഴി. കോഴിക്കോട് ബൈപാസിനോട് ചേർന്ന ആഡംബര റിസോർട്ടിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് 510 ഗ്രാം എം ഡി എം എ പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പോലീസ് അറസ്റ്റ് ചെയ്തു.



പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്  ഇന്നലെ വൈകിട്ട് ജില്ലയിലെ  പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് അരക്കിലോയിൽ അധികം സിന്തറ്റിക്ക്  ലഹരിമരുന്ന് പിടികൂടിയത്. വീര്യം കൂടിയ എംഡി എം എ . കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാൻസാഫും വാഴക്കാട് പോലീസും ചേർന്ന് പിടികൂടി. ലഹരി എത്തിച്ച കാറും  കസ്റ്റഡിയിലെടുത്തു. ഒമാനിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ്  രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിർ ആണ്  ഷബീബിന്റെ നിർദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്. ഒമാനിൽ നിന്ന് പാൽപ്പൊടി പാക്കറ്റുകളിലാക്കി  ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്ന് കരിപ്പൂർ വിമാനത്താവളം വഴി കടത്തി. തുടർന്ന് ഹബീബിന് കൈമാറി. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്തു. ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ എം ഡി എം എ കൈപ്പറ്റാൻ രണ്ട് സിനിമ നടിമാർ എറണാകുളത്തുനിന്ന് എത്തുമെന്നും അതവർക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. എന്നാൽ ആരാണ് വരുന്നതെന്നോ നടിമാർ ആരൊക്കെ എന്നോ ഷബീബിന് അറിവുണ്ടായിരുന്നില്ല എന്നാണ് പോലീസ് നിഗമനം.
ലഹരി മരുന്ന് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ന്യൂയർ പാർട്ടി ലക്ഷ്യം വെച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വിൽപ്പന നടത്തുന്നതിനായാണ് സംഘം ലഹരിമരുന്ന് എത്തിക്കുന്നത്.  മൊഴിയുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം പോലീസ് ആരംഭിച്ചുകഴിഞ്ഞു.


കാരവാനിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ്


കോഴിക്കോട് .വടകരയിൽ കാരവാനിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ്. എസി ഓൺ ചെയ്ത് ഉറങ്ങവേ വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മലപ്പുറം, കാസർകോട് സ്വദേശികളുടെ പോസ്റ്റ്മോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും.


ഇന്നലെ രാത്രിയാണ് വടകര കരിമ്പനപാലത്ത് കാരവാനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം വണ്ടൂർ സ്വദേശിയായ ഡ്രൈവർ മനോജ് കുമാറും, കാസർഗോഡ്  പറമ്പ സ്വദേശി ജോയലുമാണ് മരിച്ചത്.  ഡ്രൈവർ കാബിനിലെ സ്റ്റെപ്പിൽ വീണുകിടക്കുന്ന നിലയിലായിരുന്നു മനോജിന്റെ മൃതദേഹം. പിൻഭാഗത്തെ ക്യാബിനിന്റെ രണ്ടാമത്തെ ബർത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ജോയൽ. ജോയലിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തിൽ ദുരൂഹതയില്ലെന്ന് വടകര ഇൻസ്പെക്ടർ എൻ സുനിൽകുമാർ.


മനോജിന്റെയും  ജോയലിന്റെയും ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇൻക്വസ്റ്റ് നടപടികൾ


വാഹനത്തിന്റെ തകരാറാണോ മരണത്തിനിടയാക്കിയത് എന്ന് കണ്ടെത്താൻ ഭാരത് ബെൻസ് സാങ്കേതിക വിദഗ്ധരുടെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും. മലപ്പുറം എരമംഗലം സ്വദേശി നാസറിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണ് ഈ വാഹനം.

എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ, 14 കുട്ടികൾ ചികിത്സയിൽ തുടരുന്നു

കൊച്ചി. തൃക്കാക്കര കെ എൻ എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ 14 കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്യാമ്പിൽ ഇന്നലെ വിതരണം ചെയ്ത മോരിൽ നിന്നാകാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത് എന്നാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ.കുട്ടികൾക്ക് കൂട്ടത്തോടെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും NCC  വിവരം മറച്ചു വെച്ചത് സംഘർഷാവസ്ഥ ഉണ്ടാക്കിയെന്ന് രഹസ്യ അന്വേഷണ വിഭാഗവും റിപ്പോർട്ടു നൽകി.ക്യാമ്പിൽ അതിക്രമിച്ചു കടന്ന് സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ കണ്ടാലറിയാവുന്ന എസ്എഫ്ഐ നേതാക്കൾ അടക്കം10പേർക്കെതിരെ പോലീസ് കേസെടുത്തു


75 അധികം കുട്ടികൾക്കാണ് ഇന്നലെ രാത്രി എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷ ബാധ ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 14 പേർ ഒഴികെ എല്ലാവരെയും ഡിസ്ചാർജ് ചെയ്തു. ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.അതേസമയം ഇന്നലെ ക്യാമ്പിൽ വിതരണം ചെയ്ത മോരിൽ നിന്ന് ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ സംശയം.പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം പുറത്തു വന്നാലേ യഥാർത്ഥ കാരണം വ്യക്തമാകു.ക്യാമ്പ് നിർത്തിവയ്ക്കാൻ പോലീസ് നിർദ്ദേശിച്ചതിന് പിന്നാലെ കുട്ടികളെ രക്ഷിതാക്കളെത്തി വീടുകളിലേക്ക് കൊണ്ടുപോയി.


കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോഴും വിവരങ്ങൾ മൂടിവയ്ക്കാൻ എൻസിസി അധികൃതർ ശ്രമിച്ചത് പ്രശ്നം രൂക്ഷമാക്കി എന്നാണ് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്.ഇതോടെയാണ് രക്ഷിതാക്കൾ സംഘടിച്ചെത്തുകയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്തത് എന്നും റിപ്പോർട്ടിൽ പറയുന്നു.കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ തിരക്കി ക്യാമ്പിൽ എത്തിയ എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ചു കടക്കുകയും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന പരാതിയിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മി,കളമശ്ശേരി നഗരസഭയിലെ ബിജെപി അംഗം പ്രമോദ് എന്നിവരടക്കം 10 പേരെ പ്രതിയാക്കി തൃക്കാക്കര പോലീസ് കേസും രജിസ്റ്റർ ചെയ്തു. ക്യാമ്പിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസറും നിർദ്ദേശം നൽകിയിട്ടുണ്ട്

ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ

തിരുവനന്തപൂരം’ വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ

ആരോഗ്യ വകുപ്പ് സമയ ബന്ധിതമായി വിതരണം ചെയ്യാതെ കോടികളുടെ മരുന്നുകൾ നശിപ്പിച്ചു

ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്നത് 73 കോടി രൂപയുടെ കാലാവധി കഴിഞ്ഞ മരുന്നുകൾ

ഈ വ‍ർഷം നവംബ‍ർ 30 വരെയുള്ള കണക്കുകളാണ്  പുറത്ത് വിട്ടിരിക്കുന്നത്

മരുന്നുകൾ എവി‌ടെ എങ്ങനെ സൂക്ഷിച്ചിരിക്കുന്നു എന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് വ്യക്തത വരുത്തിയിട്ടില്ല

വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതായുള്ള സിഎജി റിപ്പോര്‍ട്ടും നേരത്തെ പുറത്ത് വന്നിരുന്നു