Home Blog Page 171

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വേണുവിൻ്റെ മരണം : കുടുംബത്തിൻ്റെ മൊഴിയെടുക്കുന്നു

ചവറ.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ച കൊല്ലം സ്വദേശി വേണുവിൻ്റെ കുടുംബത്തിന്റെ മൊഴിയെടുക്കാൻ മെഡിക്കൽ എജുക്കേഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എത്തി.ചവറ കെ.എം.എം.എൽ.ഗൗസ്റ്റ് ഹൗസിൽ വെച്ചാണ് മൊഴിയെടുക്കുന്നത്.വേണു മരിച്ചത് ചികിത്സ കിട്ടാതെന്നായിരുന്നു കുടുംബത്തിൻ്റെ പരാതി.നേരത്തെ രണ്ട് തവണ മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചെങ്കിലും മാറ്റി വെക്കുകയായിരുന്നു.

ഇൻറലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് ഗസ്റ്റ് ഹൗസിൽ വച്ച് നടത്തുന്നത്

ഇതിഹാസത്തിന് വിട… നടൻ ധർമേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര( 89) അന്തരിച്ചു.  മുംബൈയിലെ വസതിയിലായിരുന്നു വിയോഗം. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ‘ഹീ മാന്‍’. മുന്നൂറോളം സിനിമകള്‍,  ഹിറ്റുകളുടെ പരമ്പര. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി.

വടകരയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട് .വടകരയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.പഴങ്കാവ് സ്വദേശി വി കെ സുധീന്ദ്രൻ ആണ് മരിച്ചത്.വടകരയിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കൃഷ്ണ ബസ്സാണ് ഇടിച്ചത്. പഴങ്കാവ് ഫയർ സ്റ്റേഷൻ റോഡിൽനിന്ന് ബൈക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ ആയിരുന്നു അപകടം

അപകടത്തിന്റെ ദൃശ്യങ്ങൾ ബസ്സിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്

സീനിയർ സിവിൽ പോലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപെടുത്തി,പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

പത്തനംതിട്ട.സീനിയർ സിവിൽ പോലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപെടുത്തിയതിനാണ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രനെ സസ്പെൻഡ് ചെയ്തത്

പോലീസ് അസോസിയേഷൻ തയ്യാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയതിനാണ് തിരുവല്ല സ്റ്റേഷനിലെ പോലീസുകാരൻ പുഷ്പ ദാസിനെ നിഷാന്ത് ഭീഷണിപ്പെടുത്തിയത്.ഇതിൻറെ ശബ്ദരേഖ പുറത്തുവന്നിരുന്നു

വിയ്യൂർ സെൻട്രൽ ജയിലിൽ NIA കേസ് പ്രതിക്ക് മർദനം

വിയ്യൂർ സെൻട്രൽ ജയിലിൽ NIA കേസ് പ്രതിക്ക് മർദനം.പ്രതിയായ മനോജിനെ തവനൂർ ജയിലിലേക്ക് മാറ്റാൻ NIA കോടതി നിർദേശം.ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തണം.മർദനത്തിൽ രൂക്ഷവിമർശവുമായി NIA കോടതി.മർദനമേറ്റ പ്രതിക്ക് കൃത്യ സമയത്ത് ചികിത്സ നൽകിയില്ല

പരുക്കുള്ളപ്പോൾ അനുവാദമില്ലാതെ ജയിൽ മാറ്റി.ഇത് അംഗീകരിക്കാനാവില്ല എന്ന് കോടതി.മർദനം നടക്കുമ്പോൾ ജയിലിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് കോടതി. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കോടതി തേടി

ഉത്തർപ്രദേശിൽ എസ് ഐ ആർ നടപടികൾ പൂർത്തിയാക്കാത്ത BLO മാർക്ക് എതിരെ കൂടുതൽ നടപടി

ഉത്തർപ്രദേശിൽ എസ് ഐ ആർ നടപടികൾ പൂർത്തിയാക്കാത്ത BLO മാർക്ക് എതിരെ കൂടുതൽ നടപടി. ബഹ്‌റൈച്ചിൽ 5 BLO മാർക്ക് എതിരെ പോലീസ് കേസെടുത്തു.42 BLO മാരുടെ വേതനം തടഞ്ഞു. ബഹ്‌റൈച്ച് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ്
SIR പ്രവർത്തനങ്ങൾ വൈകിപ്പിച്ച
ബി എൽ ഒ മാർക്കെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം നോയിഡയിൽ 60 BLO മാർക്കെതിരെ കേസെടുത്തിരുന്നു.
ബി എൽ ഒ മാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. എസ്ഐ ആർ ഉപയോഗിച്ച് ജനാധിപത്യത്തെ കൊല ചെയ്യുന്നു എന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാൽ എസ് ആർ നടപടിക്രമങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

ശബരിമല സ്വര്‍ണ്ണകൊള്ള, പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും

തിരുവനന്തപുരം.ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ പത്മകുമാറിന്റെ മൊഴിയാണ് ഇനി അതിനിര്‍ണായകം. പത്മകുമാറിനൊപ്പം ചോദ്യം ചെയ്യാന്‍ മുന്‍ ബോര്‍ഡ് അംഗങ്ങളായ കെപി.ശങ്കര്‍ ദാസിനെയും എന്‍.വിജയകുമാറിനെയും വിളിച്ചുവരുത്തും.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നല്‍കിയതെന്നാണ് പത്മകുമാറിന്റെ മൊഴി നല്‍കിയതായാണ് വിവരം. ഇതില്‍ പത്മകുമാര്‍ എന്തെങ്കിലും തെളിവ് നല്‍കുമോ എന്നതും കേസില്‍ നിര്‍ണായകമാകും…

പദ്മകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ അന്വേഷണം സുപ്രധാനമായ വഴിത്തിരിവിലേക്കെത്തുമെന്നാണ് എസ്‌ഐടിയുടെ കണക്കുകൂട്ടല്‍, പദ്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. ഇതോടെ പദ്മകുമാറിന്റെയും എന്‍ വാസുവിന്റെയും വിദേശ ഇടപാടുകളേക്കുറിച്ച് അന്വേഷിക്കുകയാണ് എസ്‌ഐടി. ഇതിനായി. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാറും എന്‍ വാസുവും വിദേശയാത്ര നടത്തിയോ എന്നും എസ്‌ഐടി സംശയിക്കുന്നുണ്ട്. ഇരുവരുടേയും പാസ്‌പോര്‍ട്ട് എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട. താന്‍ പ്രസിഡന്റ് ആകുന്നതിനു മുന്‍പ് തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനം ഉണ്ടെന്നാണ് പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നല്‍കിയതെന്നും പത്മകുമാര്‍ മൊഴി നല്‍കിയെതായാണ് വിവരം. ഇതില്‍ പത്മകുമാര്‍ എന്തെങ്കിലും തെളിവ് നല്‍കുമോ എന്നതാണ് നിര്‍ണായകം.

2019ലെ ബോര്‍ഡ് അംഗങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്ത്ി കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് എസ്‌ഐടി ആലോചിക്കുന്നത്. ഇവരെ മാപ്പു സാക്ഷിയാക്കിയാല്‍ കേസില്‍ പദ്മകുമാറിനെതിരായ തെളിവ് ശക്തമാക്കാന്‍ കഴിയും. അതേസമയം റിമാന്‍ഡിലുള്ള എന്‍.വാസുവിന്റെയും സുധീഷ് കുമാറിന്റെയും ജാമ്യ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഉ്ണ്ണ്ികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പിനിരയായ നടന്‍ ജയറാമിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്താനാണ് എസ്‌ഐടിയുടെ തീരുമാനം. പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പത്മകുമാറിനെതിരെ പാർട്ടിയും വൈകാതെ കടുത്ത നടപടി എടുത്തേക്കും

തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: ആറ് പേർക്ക് ദാരുണാന്ത്യം… നിരവധി പേർക്ക് പരിക്ക്

തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ച് പേരും സ്ത്രീകളാണ്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു. പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴിയനുസരിച്ച് പൊലീസ് പറയുന്നത്. അമിതവേഗത്തിലെത്തിയ ബസ് മറുവശത്ത് നിന്നുമെത്തിയ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 28 യാത്രക്കാരും സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. 

പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രേയസ് അയ്യര്‍ ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രേയസ് അയ്യര്‍ ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി. മുംബൈയിലെ ഒരു ഹോട്ടലില്‍ എത്തിയപ്പോഴാണ് ശ്രേയസ് അയ്യരെ കാമറക്കണ്ണുകള്‍ പകര്‍ത്തിയത്. ഐപിഎലില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍, സഹതാരമായ ശശാങ്ക് സിങ്ങിന്റെ ജന്മദിനാഘോഷ പാര്‍ട്ടിക്കാണ് എത്തിയത്. പഞ്ചാബ് കിങ്‌സ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയും ഒപ്പമുണ്ടായിരുന്നു.

ശ്രേയസും പ്രീതിയും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹോട്ടലിലെത്തിയ ശ്രേയസ് അയ്യരെ സെല്‍ഫിക്കായി ആരാധകര്‍ വളഞ്ഞപ്പോള്‍ താരം സുരക്ഷാ ജീവനക്കാരനോട് കയര്‍ക്കുന്നതിന്റെ വിഡിയോയും പുറത്തവന്നു. ആരാധകര്‍ ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടുന്നതിനിടെ ഒരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശ്രേയസ് പ്രകോപിതനായത്. ‘സഹോദരാ, ആള്‍ക്കൂട്ടത്തെ ഒഴിവാക്കുക എന്നതാണ് നിങ്ങളുടെ ജോലി’ എന്ന് ശ്രേയസ് രോഷത്തോടെ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഈ സമയം ശശാങ്ക് സിങ്ങും ശ്രേയസിനൊപ്പമുണ്ട്.

ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ മുതുത്തോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനാണ് വധശിക്ഷ ലഭിച്ചിരിക്കുന്നത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെയാണ് കാമുകനും വനിതാ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. 2021 ജൂലായ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി പ്രബീഷും രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനിയും കുറ്റക്കാരാണെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ക്രൂര കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.