ഇതിഹാസ താരം ധർമേന്ദ്രയ്ക്ക് വിട നൽകി ബോളിവുഡ്. ബോളിവുഡിന്റെ എക്കാലത്തെയും മികച്ച നടനെ യാത്രയാക്കാൻ ഹിന്ദി സിനിമാ ലോകം പവൻ ഹാൻസിലേക്കെത്തി. പൊതുദർശനം ഉൾപ്പെടെയുള്ള ചടങ്ങുകൾ കുടുംബത്തിന്റെ ആവശ്യപ്രകാരം ഒഴിവാക്കുകയായിരുന്നു. സിനിമ താരങ്ങളോടും കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പവൻ ഹാൻസിലെത്താൻ അറിയിച്ചു.
അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ,അനിൽ കപൂർ, റൺവീർ സിങ്, ദീപിക പദുക്കോൺ, കരൺ ജോഹർ, കജോൾ, കരീന കപൂർ, മനീഷ് മൽഹോത്ര ഉൾപ്പെടെയുള്ളവർ പവൻ ഹാൻസിൽ എത്തി അന്തിമോപചാരമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, നടൻ അക്ഷയ് കുമാർ തെലുങ്ക് താരം ജൂനിയർ എൻടിആർ എന്നിവർ സോഷ്യൽ മീഡിയയിൽ അനുശോചനം അറിയിച്ചു.
തിങ്കൾ പകൽ മുംബൈയിലെ വസതിയിലായിരുന്നു ധർമേന്ദ്രയുടെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നവംബർ ഒന്നിനാണ് നടനെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നവംബർ 12ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്യുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ജുഹുവിലെ വസതിയിലായിരുന്നു അന്ത്യം.
ധർമേന്ദ്രയ്ക്ക് വിട നൽകി ബോളിവുഡ്
നാട്ടുകാർക്ക് പ്രിയങ്കരിയായ കവിത ഇനി ഓർമ മാത്രം: അവിശ്വസനീയമായ ദുരന്തത്തിൽ ഞെട്ടി കരിക്കോട്
കൊല്ലം: കരിക്കോട് അപ്പോളോ നഗർ: നാട്ടുകാർക്ക് ഏറെ പ്രിയങ്കരിയായിരുന്ന കവിതയുടെ (46) ദാരുണമായ മരണം ഈ പ്രദേശത്തെയാകെ അവിശ്വാസത്തിന്റെയും ദുഃഖത്തിന്റെയും ആഴങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭർത്താവ് മധുസൂദനൻ പിള്ള (54) ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കവിതയുടെ ഓർമ്മകളിൽ കണ്ണീരടക്കാനാവാതെ നിൽക്കുകയാണ് അയൽവാസികൾ.
പ്രദേശത്തെ ഏവരുമായും നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കവിത. ആരെയും സഹായിക്കാൻ മനസ്സുള്ള, എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി സമീപിക്കുന്ന ‘കവിത ചേച്ചി’യെ ഓർക്കുമ്പോൾ നാട്ടുകാരുടെ വാക്കുകൾ മുറിയുകയാണ്.
“ഒരു പരാതി പറയാനില്ലാത്ത കുട്ടിയായിരുന്നു അവൾ. എല്ലാവരുമായി നല്ല സ്നേഹത്തിലായിരുന്നു. സ്വന്തം കാര്യം നോക്കി വീട്ടിലിരിക്കുന്ന, ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത ഒരാൾക്ക് ഇങ്ങനെയൊരു ദുരന്തം വന്നത് വിശ്വസിക്കാൻ കഴിയുന്നില്ല,” ഒരു അയൽവാസി വിതുമ്പലോടെ പറഞ്ഞു.
കുടുംബപ്രശ്നങ്ങൾ മറച്ചുപിടിച്ച പുഞ്ചിരി
കഴിഞ്ഞ കുറേ നാളുകളായി ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്ന പീഡനങ്ങളെക്കുറിച്ചും കുടുംബപ്രശ്നങ്ങളെക്കുറിച്ചും പുറത്ത് അധികമാരോടും അവർ പങ്കുവെച്ചിരുന്നില്ല. എല്ലാ ദുരിതങ്ങളും സ്വന്തം മനസ്സിലൊതുക്കി, പുറമെ സന്തോഷത്തോടെ ഇടപെഴകാൻ അവർ ശ്രമിച്ചിരുന്നതായി അടുത്ത ബന്ധുക്കൾ പറയുന്നു.
കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന കവിതയുടെ അകാല വിയോഗം മകൾക്കും ബന്ധുക്കൾക്കും കനത്ത ആഘാതമായി. ഭർത്താവിന്റെ അമിതമായ മദ്യപാനവും വിഷാദരോഗവുമായി ബന്ധപ്പെട്ട് ദീർഘനാളായി വീട്ടിൽ വഴക്കുകളുണ്ടായിരുന്നതായും, ഇതിന്റെയെല്ലാം ഒടുവിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നതെന്നും പോലീസ് പറയുന്നു.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എങ്കിലും, കവിതയുടെ ആകസ്മികമായ വിയോഗം സൃഷ്ടിച്ച ശൂന്യതയിൽ കരിക്കോട് അപ്പോളോ നഗർ കോളനി
#KollamMurder
#KeralaCrime
#GasCylinderMurder
#DomesticViolence
#CrimeAgainstWomen
#WifeMurder
#Kollam
#Kerala
#kollampradeshikam
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക ആരോപണ വിവാദം, ഗര്‍ഭിണിയാക്കിയതായി ആരോപിക്കുന്ന വാട്സ് ആപ് ചാറ്റ് പുറത്ത്
പാലക്കാട്.രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക ആരോപണ വിവാദം.രാഹുലിന്റെ ചാറ്റും കൂടുതൽ ശബ്ദ രേഖയും പുറത്തു.പെൺകുട്ടി ഗർഭിണിയാകണമെന്ന് ചാറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ.നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്സ് ആപ്പ് ചാറ്റിൽ രാഹുൽ
വാട്ട്സ് ആപ്പ് ചാറ്റ് പുറത്ത്.ശബ്ദ രേഖയിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ. പെൺകുട്ടി : അമ്മയ്ക്ക് അറിയാവുന്ന ഡോക്ടറാണ്. അത് കൊണ്ടാണ് പേടി. രാഹുൽ : എവിടെയാണ് പോകുന്നത്?
പെൺകുട്ടി : എനിക്ക് വയ്യാതെ ഇരിക്കുകയാണ്.
ഛർദി ഉൾപ്പടെ പ്രശ്നങ്ങൾ ഉണ്ട്
രാഹുൽ : പൊന്നു യാഥാർഥ്യ ബോധത്തിൽ സംസാരിക്കു.ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമല്ല.പെൺകുട്ടി : എന്ത് ഡ്രാമയാണ്.എനിക്ക് വയ്യാതെ ഇരിക്കുകയാണ്. വീട്ടിൽ പോകാൻ കഴിയുന്നില്ല
ഇതിനു മറുപടി രാഹുലിന്റെ തെറി
ഗർഭനിരോധന ഗുളിക കഴിക്കരുതെന്ന് നിർദ്ദേശിച്ചു. കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി അപേക്ഷിച്ചു.കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് രാഹുൽ നിരന്തരം നിർബന്ധിച്ചു. ഗർഭധാരണത്തിനു ശേഷം യുവതി അകപ്പെട്ടത് ഗുരുതരാരോഗ്യ പ്രശ്നങ്ങളിൽ. ഗർഭനിരോധന മാർഗങ്ങൾ ഇല്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചത് രാഹുൽ എന്നും ചാറ്റില്‍ വ്യക്തം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ വേണുവിൻ്റെ മരണം : കുടുംബത്തിൻ്റെ മൊഴിയെടുക്കുന്നു
ചവറ.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ച കൊല്ലം സ്വദേശി വേണുവിൻ്റെ കുടുംബത്തിന്റെ മൊഴിയെടുക്കാൻ മെഡിക്കൽ എജുക്കേഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എത്തി.ചവറ കെ.എം.എം.എൽ.ഗൗസ്റ്റ് ഹൗസിൽ വെച്ചാണ് മൊഴിയെടുക്കുന്നത്.വേണു മരിച്ചത് ചികിത്സ കിട്ടാതെന്നായിരുന്നു കുടുംബത്തിൻ്റെ പരാതി.നേരത്തെ രണ്ട് തവണ മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചെങ്കിലും മാറ്റി വെക്കുകയായിരുന്നു.
ഇൻറലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് ഗസ്റ്റ് ഹൗസിൽ വച്ച് നടത്തുന്നത്
ഇതിഹാസത്തിന് വിട… നടൻ ധർമേന്ദ്ര അന്തരിച്ചു
ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര( 89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു വിയോഗം. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ‘ഹീ മാന്‍’. മുന്നൂറോളം സിനിമകള്‍, ഹിറ്റുകളുടെ പരമ്പര. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി.
വടകരയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട് .വടകരയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.പഴങ്കാവ് സ്വദേശി വി കെ സുധീന്ദ്രൻ ആണ് മരിച്ചത്.വടകരയിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കൃഷ്ണ ബസ്സാണ് ഇടിച്ചത്. പഴങ്കാവ് ഫയർ സ്റ്റേഷൻ റോഡിൽനിന്ന് ബൈക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ ആയിരുന്നു അപകടം
അപകടത്തിന്റെ ദൃശ്യങ്ങൾ ബസ്സിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്
സീനിയർ സിവിൽ പോലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപെടുത്തി,പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ
പത്തനംതിട്ട.സീനിയർ സിവിൽ പോലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപെടുത്തിയതിനാണ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രനെ സസ്പെൻഡ് ചെയ്തത്
പോലീസ് അസോസിയേഷൻ തയ്യാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയതിനാണ് തിരുവല്ല സ്റ്റേഷനിലെ പോലീസുകാരൻ പുഷ്പ ദാസിനെ നിഷാന്ത് ഭീഷണിപ്പെടുത്തിയത്.ഇതിൻറെ ശബ്ദരേഖ പുറത്തുവന്നിരുന്നു
വിയ്യൂർ സെൻട്രൽ ജയിലിൽ NIA കേസ് പ്രതിക്ക് മർദനം
വിയ്യൂർ സെൻട്രൽ ജയിലിൽ NIA കേസ് പ്രതിക്ക് മർദനം.പ്രതിയായ മനോജിനെ തവനൂർ ജയിലിലേക്ക് മാറ്റാൻ NIA കോടതി നിർദേശം.ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തണം.മർദനത്തിൽ രൂക്ഷവിമർശവുമായി NIA കോടതി.മർദനമേറ്റ പ്രതിക്ക് കൃത്യ സമയത്ത് ചികിത്സ നൽകിയില്ല
പരുക്കുള്ളപ്പോൾ അനുവാദമില്ലാതെ ജയിൽ മാറ്റി.ഇത് അംഗീകരിക്കാനാവില്ല എന്ന് കോടതി.മർദനം നടക്കുമ്പോൾ ജയിലിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് കോടതി. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കോടതി തേടി
ഉത്തർപ്രദേശിൽ എസ് ഐ ആർ നടപടികൾ പൂർത്തിയാക്കാത്ത BLO മാർക്ക് എതിരെ കൂടുതൽ നടപടി
ഉത്തർപ്രദേശിൽ എസ് ഐ ആർ നടപടികൾ പൂർത്തിയാക്കാത്ത BLO മാർക്ക് എതിരെ കൂടുതൽ നടപടി. ബഹ്‌റൈച്ചിൽ 5 BLO മാർക്ക് എതിരെ പോലീസ് കേസെടുത്തു.42 BLO മാരുടെ വേതനം തടഞ്ഞു. ബഹ്‌റൈച്ച് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ്
SIR പ്രവർത്തനങ്ങൾ വൈകിപ്പിച്ച
ബി എൽ ഒ മാർക്കെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം നോയിഡയിൽ 60 BLO മാർക്കെതിരെ കേസെടുത്തിരുന്നു.
ബി എൽ ഒ മാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. എസ്ഐ ആർ ഉപയോഗിച്ച് ജനാധിപത്യത്തെ കൊല ചെയ്യുന്നു എന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാൽ എസ് ആർ നടപടിക്രമങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.








































