അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണിലേക്കുള്ള കളിക്കാരെ കണ്ടെത്താനുള്ള താരലേലത്തില്‍ കോടികള്‍ വാരിയെറിഞ്ഞ് കൊല്‍ക്കത്ത. 25.20 കോടി രൂപയ്ക്കാണ് കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍ രണ്ടു കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍ ചേരും. ഇത്തിഹാദ് അരീനയില്‍ പകല്‍ 2.30 മുതലാണ് ലേലം തുടങ്ങിയത്. 77 സ്ഥാനങ്ങളിലേക്കാണ് ലേലം. അതില്‍ 46 ഇന്ത്യക്കാര്‍ക്കും 31 വിദേശ താരങ്ങള്‍ക്കും അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്ത 1390 കളിക്കാരില്‍നിന്നാണ് ചുരുക്കപട്ടിക തയ്യാറാക്കിയത്.
ഐപിഎല്‍ താരലേലത്തിനുള്ള പത്ത് ടീമുകളില്‍ കൂടുതല്‍ പണം ബാക്കിയുള്ളത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. കളിക്കാരെ നിലനിര്‍ത്താനും കൈമാറാനും പണം ചെലവഴിച്ചശേഷം ബാക്കിയുള്ള 64.3 കോടി ഉപയോഗിച്ച് 13 കളിക്കാരെ തെരഞ്ഞെടുക്കാം. അതില്‍ ആറ് പേര്‍ വിദേശികളാകണം. മുംബൈ ഇന്ത്യന്‍സിന് വാങ്ങാവുന്ന അഞ്ച് കളിക്കാര്‍ക്കായി 2.75 കോടിയാണുള്ളത്. ഒരു ടീമിന് 25 കളിക്കാര്‍ക്കായി 120 കോടി രൂപ ചെലവഴിക്കാം. ചെന്നൈ സൂപ്പര്‍ കിങ്‌സിന് 43.40 കോടി കൈയിലുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് ഒമ്പത് കളിക്കാര്‍ക്കായി 16.05 കോടി ചെലവഴിക്കാം. ഡല്‍ഹി ക്യാപിറ്റല്‍സിന് 21.80 കോടിയുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിന്റെ കൈവശം 12.90 കോടിയുണ്ട്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ചെലവാക്കാനുള്ളത് 22.95 കോടി. പഞ്ചാബ് കിങ്‌സിന് 11.50 കോടി മുടക്കാനുണ്ട്. ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 16.40 കോടിയുണ്ട്. സണ്‍റൈസേഴ്സ് ഹൈരദാബാദിന് 25.50 കോടിയുള്ളതില്‍ 10 കളിക്കാരെ എടുക്കണം.
താരലേലത്തില്‍ കോടികള്‍ വാരിയെറിഞ്ഞ് കൊല്‍ക്കത്ത… 25.20 കോടി രൂപയ്ക്ക് കാമറൂണ്‍ ഗ്രീന്‍ ടീമില്‍
സുകുമാരകുറുപ്പ് മോഡൽ;ഒരു കോടി രൂപയുടെ ഇൻഷുറൻസ് തട്ടാൻ കൊലപാതകം നടത്തിയ ആൾ മഹാരാഷ്ട്രയിൽ പിടിയിൽ
മുംബൈ. ഒരു കോടി രൂപയുടെ ഇൻഷുറൻസ് തട്ടാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം നടത്തിയ ആൾ മഹാരാഷ്ട്രയിൽ പിടിയിൽ.താൻ മരിച്ചതെന്ന് എല്ലാവരെയും വിശ്വസിപ്പിക്കാൻ മറ്റൊരാളെ കാറിലിട്ട് കത്തിച്ച് കൊല്ലുകയായിരുന്നു. എന്നാൽ മറ്റൊരു നമ്പറിൽ നിന്ന് കാമുകിയെ ഇയാൾ ബന്ധപ്പെട്ടതോടെയാണ് നാടകം പൊളിഞ്ഞത്.
ലാത്തൂർ സ്വദേശിയായ ഗണേഷ് ചവാനാണ് സുകുമാരക്കുറിപ്പ് മോഡൽ കൊലപാതകം നടത്തി ഇൻഷുറൻസ് തുക തട്ടാൻ നോക്കിയത്. പക്ഷെ 24 മണിക്കൂറിനുള്ളിൽ പദ്ധതിയെല്ലാം പൊലീസ് പൊളിച്ചു. ഞായറാഴ്ച പുലർച്ചെയാണ് ഒരു കാർ കത്തിയമർന്നെന്നും അതിനുള്ളിൽ മൃതദേഹം ഉണ്ടെന്നും പൊലീസിന് വിവരം ലഭിക്കുന്നത്. കാറുടമയെ കണ്ടെത്തി. കാർ തൻറെ ഭാര്യാ സഹോദരൻ ഗണേഷ് ചവാന് നൽകിയതാണെന്ന് മൊഴി നൽകി. മൃതദേഹത്തിൽ കണ്ട കൈവള ഗണേഷിൻറെ എന്ന് ബന്ധുക്കളും തിരിച്ചറിഞ്ഞു. പൊലീസിൻറെ തുടരന്വേഷണത്തിൽ ഗണേശിന് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ഈ സ്ത്രീയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗണേഷ് മരിച്ചിട്ടില്ലെന്നും മറ്റൊരു നമ്പറിൽ കാമുകിയുമായി സംസാരിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞു. സിന്ധുദുർഗിൽ നിന്ന് പ്രതി പിടിയിലുമായി. സംഭവ ദിവസം രാത്രി ലിഫ്റ്റ് ചോദിച്ചെത്തിയ മദ്യപനെയാണ് കൊന്നതെന്ന് പ്രതി മൊഴി നൽകി. അർധ ബോധാവസ്ഥയിലായ ഗോവിന്ദ് യാദവ് എന്നയാളെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തിയ ശേഷമാണ് തീകൊളുത്തിയത്. താനാണെന്ന് വരുത്തി തീർക്കാനാണ് കൈവള കാറിലിട്ടത്. ഭവന വായ്പ അടക്കം ബാധ്യതകൾ പ്രതിക്കുണ്ട്.. സാമ്പത്തിക പ്രശ്നം മറികടക്കാനാണ് ഇൻഷുറൻസ് തട്ടാനായി പദ്ധതിയിട്ടത്.
കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹി ആഗ്ര എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, മരണം പതിമൂന്നായി
ന്യൂഡൽഹി.ഉത്തരേന്ത്യയിലെ കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹി ആഗ്ര എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരണം പതിമൂന്നായി.ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്, വായു ഗുണനിലവാര നിരക്ക് ഇന്നും ഗുരുതര വിഭാഗത്തിൽ .
കനത്ത പുകമഞ്ഞിൽ ദൃശ്യപരിധി കുറഞ്ഞതാണ് ഉത്തർപ്രദേശ് മധുര ജില്ലയിലെ യമുന ഹൈവേ എക്സ്പ്രസ്സിലുണ്ടായ അപകടത്തിന് കാരണം. ഏഴ് ബസ്സുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചു. കൂട്ടിയിടിയിൽ വാഹനങ്ങൾക്ക് തീ പിടിക്കുകയും ചെയ്തു . ഉടൻ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.തൽക്ഷണം നാല് പേർക്കാണ് ജീവൻ നഷ്ടമായത്. പരുക്കേറ്റ 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നുമാണ് റിപ്പോർട്ട് . കഴിഞ്ഞദിവസം മൂടൽമഞ്ഞിനിടെ പഞ്ചാബിലും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്. 457 ആണ് നിലവിൽ ഡൽഹിയിലെ വായു ഗുണനിലവാര നിരക്ക് . വായു ഗുണനിലവാരം മോശമാകുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ അഞ്ചാം ക്ലാസ് വരെ ക്ലാസുകൾ ഓൺലൈനാക്കി ഡൽഹി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
ടിക്കറ്റ് വരുമാനം, കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ്
തിരുവനന്തപുരം. ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ്
ഇന്നലത്തെ ടിക്കറ്റ് കളക്ഷൻ 10.77 കോടി രൂപ
ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ
ആകെ വരുമാനം 11.53 കോടി രൂപ
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാന നേട്ടമാണ് ഇത്
കഴിഞ്ഞവർഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം
തെരഞ്ഞെടുപ്പിൽ തോറ്റതിൽ ആത്മഹത്യ
തിരുവനന്തപുരം. തെരഞ്ഞെടുപ്പിൽ തോറ്റതിൽ ആത്മഹത്യ
അരുവിക്കര ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആത്മഹത്യ ചെയ്തു
ചെറിയകൊണി സ്വദേശി വിജയകുമാരൻ നായർ (59) ആണ് മരിച്ചത്
അരുവിക്കര പഞ്ചായത്തിലെ മണമ്പൂര് വാർഡിലെ UDF സ്ഥാനാർഥിയായിരുന്നു
ശനിയാഴ്ച റിസൾട്ട് വന്നപ്പോൾ മൂന്നാം സ്ഥാനത്തായി
പിന്നാലെ വീടിന്റെ പുറകുവശത്ത് മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു
ചിക്തസയിലിരിക്കെഇന്ന് പുലർച്ചെ മരിച്ചു
കാശ്മീർ ഉധംപൂരിലെ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു
ജമ്മു .കാശ്മീർ ഉധംപൂരിലെ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു.ഇന്നലെ വൈകിട്ടോടെയാണ് സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടയാണ് ഭീകരാൽ വെടിയുതിർത്തത്.മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നു. മൂന്ന് ഭീകരരെ സേന വളഞ്ഞതായാണ് വിവരം.അതിനിടെ കുപ്വാരയിൽ കുഴി ബോംബ് സ്ഫോടനത്തിൽ സൈനികൻ വീര മൃത്യു വരിച്ചു.ഹവിൽദാർ സുബൈർ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.കുഴി ബോംബ് സ്ഫോടനത്തിൽ സാരമായി പരിക്കേറ്റിരുന്നു.കുപ്വാരയിലും സേനയുടെ തിരച്ചിൽ തുടരുകയാണ്.
മുതിർന്ന കോൺഗ്രസ് നേതാവ് കെ സോമയാജി നിര്യാതനായി
കൊല്ലം . മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി മുൻ വൈസ് പ്രസിഡൻ്റുമായ മുളങ്കാടകം കൈതവാരം പുത്തേത്ത് കെ സോമയാജി (87) നിര്യാതനായി. സംസ്കാരംനാളെ ഉച്ചയ്ക്ക് രണ്ടിന് മുളങ്കാടകം ശ്മശാനത്തിൽ
കൊല്ലം അർബൻ ബാങ്ക് വൈസ് പ്രസിഡൻ്റ്, ജവഹർ ബാലഭവൻ ഡയറക്ടർ,ക്യു എസി ഭാരവാഹി , ഐ എൻടിയുസി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ ടി.ഡി. കുസുമം
മക്കൾ നിഷസോമൻ ( കൃഷി വകുപ്പ് ), നിന സോമൻ (വെറ്റിനറി സർജൻ ) മരുമക്കൾ കെ എസ് സുരേഷ് കുവൈറ്റ് മന്ത്രാലയം), കെ എസ് ബിനോദ് (റെയിൽവേ സ്റ്റേഷൻ മാസ്റ്റർ )
മികച്ച ഫുട്ബോൾ താരത്തെ കണ്ടെത്തുന്ന ഫിഫ ദ ബെസ്റ്റ് ലോക ഫുട്ബോള്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്
മികച്ച ഫുട്ബോൾ താരത്തെ കണ്ടെത്തുന്ന ഫിഫ ദ ബെസ്റ്റ് ലോക ഫുട്ബോള്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്. ദോഹയിലെ ആസ്പയര്‍ അക്കാദമിയിൽ ഇന്ത്യന്‍ സമയം രാത്രി 10.30ന് ആണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക.
ബാലൺ ദ ഓർ പുരസ്കാരം നേടിയ ഫ്രാൻസിന്റെ പിഎസ്ജി സ്ട്രൈക്കർ ഉസ്മാൻ ഡെംബലെ, ബാഴ്സലോണ താരം ലാമിന്‍ യമാല്‍ എന്നിവരാണ് മികച്ച പുരുഷതാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മുൻനിരയിലുള്ളത്. കൂടാതെ റയല്‍ മാഡ്രിഡ് താരം കിലിയന്‍ എംബാപ്പെ, ലിവര്‍പൂളിന്‍റെ മുഹമ്മദ് സലാ, വിനിഷ്യസ് ജൂനിയര്‍, ഹാരി കെയ്ന്‍, ഫെഡറികോ വാല്‍വര്‍ഡെ, ഡാനി കാര്‍വഹാല്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവരും ചുരുക്കപ്പട്ടികയിലുണ്ട്.
മികച്ച വനിതാ താരത്തിനുള്ള പട്ടികയിൽ 16 പേരുണ്ട്. ബാഴ്സലോണയുടെ സ്പാനിഷ് വനിത താരം ഐറ്റാന ബോൺമാറ്റിയാണ് സാധ്യതകളിൽ മുമ്പിൽ. കഴിഞ്ഞ വർഷം റയലിന്റെ വിനീഷ്യസ് ജൂനിയറും ബാഴ്സയുടെ ബോൺമാറ്റിയുമാണ് ഈ പുരസ്കാരങ്ങൾ നേടിയത്.
ആരോഗ്യ, ജലസേചന വകുപ്പിൽ ഒഴിവുകൾ…. പി എസ് സി വിജ്ഞാപനമിറങ്ങി
കേരളാ പബ്ലിക് സർവീസ് കമ്മീഷൻ (PSC) ആരോഗ്യ, ജലസേചന വകുപ്പുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍,അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍) എന്നി തസ്തികകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 14.01.2026.
സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍
1. വകുപ്പ് : ആരോഗ്യ വകുപ്പ്
2. ഉദ്യോഗപേര് : സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍
3. ശമ്പളം : ₹ 59,300 – 1,20,900/-
4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)
5. നിയമന രീതി : നേരിട്ടുള്ള നിയമനം
6. പ്രായപരിധി : 01.01.2025 – ല്‍ 44 (നാല്പത്തിനാല്) വയസ്സ് തികയാന്‍ പാടില്ല.
7. യോഗ്യതകള്‍ : 1. കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ എന്നി ശാഖകളിൽ എഞ്ചിനീയറിങ്ങോ അല്ലെങ്കിൽ ഡിപ്ലോമയോ പാസായിരിക്കണം. 2. ഒരു ട്രാന്‍സ്പോര്‍ട്ട് സ്ഥാപനത്തിലെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ നിന്നും ബോഡി നിര്‍മാണത്തിലുള്ള പരിചയം ഉള്‍പ്പെടെ (a) ബിരുദധാരികള്‍ക്ക് 5 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം (b) ഡിപ്ലോമക്കാര്‍ക്ക് 8 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം.
വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2025-12/noti-536-25.പ്ദഫ്
*അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍)*
1. വകുപ്പ് : ജലസേചന വകുപ്പ്
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍)
3. ശമ്പളം : ₹ 55,200 – 1,15,300/-
4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകള്‍
5. നിയമന രീതി : നേരിട്ടുള്ള നിയമനം
6. പ്രായപരിധി : 18-36 ഉദ്യോഗാര്‍ത്ഥികള്‍ 02-01-1989 -നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം.
7. യോഗ്യതകള്‍ : (I) കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നും നേടിയിട്ടുള്ള സിവില്‍ എഞ്ചിനീയറിങിലുള്ള ബിരുദം. അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും യോഗ്യത . അല്ലെങ്കില്‍ (ii) ഇൻഡ്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സിന്റെ സിവില്‍ എഞ്ചിനീയറിങിലുള്ള അസോസിയേറ്റ് മെമ്പര്‍ഷിപ്പ്.
വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക
https://www.keralapsc.gov.in/sites/default/files/2025-12/noti-537-25.pdf
ബോണ്ടി ബീച്ച് ഭീകരാക്രമണം,
ഭീകരൻ സജീദ് അക്രം ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഫിലിപ്പെയ്ൻസ് സന്ദർശിച്ചു
സിഡ്നി. ബോണ്ടി ബീച്ച് ഭീകരാക്രമണം
ഭീകരൻ സജീദ് അക്രം ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഫിലിപ്പെയ്ൻസ് സന്ദർശിച്ചതായി ഫിലിപ്പെയ്ൻസ് അധികൃതർ
മകൻ നവീദ് അക്രം ഓസ്‌ട്രേലിയൻ പാസ്‌പോർട്ടിലും ഫിലിപ്പെയ്ൻസിലെത്തി
സൈനികശൈലിയിലുള്ള പരിശീലനം നേടുന്നതിനാണ് ഫിലിപ്പെയ്ൻസിലെത്തിയതെന്ന് വിവരം
നവംബർ 1-28 വരെ ഇരുവരും ഫിലിപ്പെയ്ൻസിൽ തങ്ങിയതായി വിവരം
പാക് വംശജനാണ് സജീദ് അക്രം എന്നാണ് റിപ്പോർട്ടുകൾ






































