Home Blog Page 160

പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

വയനാട് .തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനൊന്ന് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ മദ്രസ അധ്യാപകനെ  അറസ്റ്റു ചെയ്തു‌.

കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശിയും കുണ്ടാലയിൽ താമസിച്ചു വരുന്നതുമായ മേലേപ്പാട് തൊടിയിൽ മുഹമ്മദ് ഷഫീഖ് (32)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

ഇയാൾക്കെതിരെ മുമ്പും സമാന രീതിയിലുള്ള പരാതി ഉയർന്നിരുന്നതായി ആരോപണം

കേന്ദ്ര ലേബർ കോഡുകൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ച സമരം തുടങ്ങി

കേന്ദ്ര ലേബർ കോഡുകൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ച സമരം തുടങ്ങി. 10 തൊഴിലാളി യൂണിയനുകൾ ചേർന്ന് ലേബർ കോഡിൻ്റെ കോപ്പികൾ കത്തിച്ചാണ് പ്രതിഷേധിക്കുക. ജില്ലാ കേന്ദ്രങ്ങളി ലും പ്രാദേശികമായും തൊഴിലിടങ്ങളിലും കറുത്ത ബാഡ്‌ജ്‌ ധരിച്ച് തൊഴിലാളികൾ പ്രതിഷേധി ക്കും. സർവീസ് സംഘടനകളും പ്രതിഷേധത്തിൽ അണിചേരും.തൊഴിലാളി സംഘടനകളുടെ എതിർപ്പുകൾ അവഗണിച്ചാണ് നവംബർ 21 മുതൽ ലേബർ കോഡ് നടപ്പിലാക്കിയത്.
തൊഴിലാളികളെ പിരിച്ചുവിടാനും സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും തൊഴിലുടമകൾക്ക് അനുവാദം നൽകുന്നതുൾപ്പെടെ തൊഴിലാളിവിരുദ്ധ നിയമങ്ങളാണ് നാല് ലേബർ കോഡുകളിലായുള്ളതെന്നാണ് ആരോപണം. ദേശീയ തലത്തിൽ ബിഎംഎസ് ഒഴികെ യുള്ള ട്രേഡ് യൂണിയനുകൾ സമരത്തിലുണ്ട്. കർഷകമോർച്ചയും ഒപ്പം ചേരും.
സിഐടിയു, എഐടിയുസി, എച്ച്എംഎസ്, സേവാ, ടിയു സിഐ, എൻടിയുഐ, എൻഎ ൽസി, എച്ച്എംപികെ, കെടിയു സി എം എന്നീ സംഘടനകളാ ണ് യോജിച്ച പ്രക്ഷോഭത്തിലു ള്ളത്. മാധ്യമ മേഖലയിലെ വേജ് ബോർഡ് എടുത്തുകളഞ്ഞതിനെതിരെ കേരള പത്രപ്രവർത്തക യൂണിയനും ലേബർ കോ ഡിനെതിരെ പ്രതിഷേധരംഗത്തുണ്ട്.

രാജ്യം ഇന്ന്  ഭരണഘടനാദിനം ആചരിക്കും

ന്യൂഡെൽഹി.രാജ്യം ഇന്ന്  ഭരണഘടനാദിനം ആചരിക്കുന്നു. ദിനത്തോട് അനുബന്ധിച്ച്  രാവിലെ 11 മണിക്ക് സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ  പ്രത്യേക ആഘോഷ ചടങ്ങുകൾ നടക്കും.രാഷ്ട്രപതി ദ്രൗപതി മുർമു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  ഉപരാഷ്ട്രപതി. സി പി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി  ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, ഇരുസഭകളിലെയും പാർലമെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.രാഷ്ട്രപതിയും സ്പീക്കറും ഉപരാഷ്ട്രപതിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആഘോഷത്തിന്റെ ഭാഗമായി, മലയാളമടക്കം ,ഒമ്പത് ഭാഷകളിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രകാശനം നടക്കും. സാംസ്കാരിക മന്ത്രാലയം തയ്യാറാക്കിയ  സ്മരണിക ലഘുലേഖയും പുറത്തിറക്കും. വിവിധ  മന്ത്രാലയങ്ങളുടെ നേതൃത്വത്തിലും ഘടന ദിന ആചരണ പരിപാടികൾ ഇന്ന് നടക്കും.

3 വിദ്യാർത്ഥികൾ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു, കോളജിൽ അക്രമം

മധ്യപ്രദേശിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ  സംഘർഷം.ക്യാമ്പസിൽ  100 ലേറെ വിദ്യാർത്ഥി കൾക്ക് മഞ്ഞപ്പിത്ത ബാധ.
3 വിദ്യാർത്ഥികൾ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

പ്രതിഷേധിച്ച വിദ്യാർത്ഥികളെ സുരക്ഷ  ഗർഡുകൾ മർദ്ധിച്ചു.
പ്രതിഷേധം അക്രമാസക്തമായി.
ഹോസ്റ്റൽ ഓഫീസുകൾക്കു തീയിട്ടു

ക്യാമ്പസിന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് അധികൃതർ.

ഡൽഹി സ്ഫോടനം :ഒമർ നബി സഞ്ചരിക്കുന്ന ബോംബ് ലബോറട്ടറി

ന്യൂഡെൽഹി. ചാവേർ ഉമർ നബി ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നതായി മൊഴി.

ഐ 20 കാറിൽ പാതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് സൂക്ഷിച്ചിരുന്നു.

ബോംബ് നിർമ്മാണത്തിനായി നെയിൽ പോളിഷ് റിമൂവർ,പൊടിച്ച പഞ്ചസാര  എന്നിവ ഉപയോഗിച്ചതായി സൂചന.

കാശ്മീരിൽ വൻ ആക്രമണപദ്ധതി സംഘം തയ്യാറാക്കിയിരുന്നു.

സ്ഫോടക വസ്തുക്കൾ ശേഖരിച്ചു കാശ്മീരിലേക്ക് കടത്താനായിരുന്നു പദ്ധതി.

ഭീകരൻ ബുർഹാൻ വാനി യുടെ വധത്തിനു പ്രതികാരം ചെയ്യാനായിരുന്നു ഗൂഡപദ്ധതി.
വൈറ്റ് കോളർ സംഘ ത്തിന്റെ  അമീർ” എന്നാണ് ഉമർ ഉൻ നബി സ്വയം വിശേഷിപ്പിച്ചതെന്നും മൊഴി.

എട്ടാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം.വെള്ളറട ഗിരീഷ്, ബിന്ദു ദമ്പതികളുടെ മകൻ അനന്ദു (13) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കാരക്കോണം പി പി എം എച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അനന്ദു
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം

കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

വെള്ളറട പോലീസ് കേസെടുത്തു

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട

എറണാകുളം. സൗത്ത് റെയിൽവേ സ്റ്റേഷനിൽ 56 കിലോ കഞ്ചാവ് പിടികൂടി.രണ്ടു മലയാളികളും ഒരു താൽക്കാലിക റെയിൽവേ ജീവനക്കാരനും അറസ്റ്റിൽ
.ടാറ്റാ നഗർ എക്സ്പ്രസിൽ നിന്ന് കഞ്ചാവ് പിടികൂടിയത് ഇന്ന് പുലർച്ചെ

കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാല്‍ ആണ് കഞ്ചാവ് കടത്തിയത് എന്ന് റെയിൽവേ പോലീസ്

കഞ്ചാവ് വാങ്ങാൻ എത്തിയ സനൂപ്, ദീപക്ക് എന്നീ മലയാളികളും അറസ്റ്റിൽ

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ  ജില്ലകളിൽ യെല്ലോ അലർട്ടാണ്.കന്യാകുമാരി കടലിന് സമീപത്തെ  ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ചവരെ  മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.കനത്ത ഇടിമിന്നലിന്  സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

സ്വവർഗാനുരാഗത്തിൻ്റ പേരിലും തട്ടിപ്പ് , മൂന്നു പേർ പിടിയിൽ

കൊച്ചി.സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പ് വഴി തട്ടിപ്പ്.

പറവൂർ സ്വദേശിയിൽ നിന്ന്  ഇരുപതിനായിരം രൂപ തട്ടിയെടുത്തു. 

കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് പേരേ പോലിസ് അറസ്റ്റ് ചെയ്തു. 

അജ്മൽ, ഗോകുൽ, സിബിൻ എന്നിവരെയാണ് വടക്കൻ പറവൂർ പോലിസ് അറസ്റ്റ് ചെയ്തത്.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട്, യുവാവിൻ്റെ വീട്ടിലെത്തുകയും, മുറിയിലിട്ട് പൂട്ടി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി  മർദ്ദിക്കുകയുമായിരുന്നു.

ക്യു ആർ കോഡ് സ്കാൻ ചെയ്താണ് പണം തട്ടിയത്.

കാട്ടാന ആക്രമണം ഭയന്ന് രണ്ടര ഏക്കറിലെ വാഴകൃഷി കർഷകൻ വെട്ടിമാറ്റി

തൃശ്ശൂർ. പരിയാരത്ത് കാട്ടാന ആക്രമണം രൂക്ഷം

കൃഷി നടത്താൻ കഴിയാതെ മനംനൊന്ത് സ്വന്തം തോട്ടത്തിൽ വാഴകൾ വെട്ടി മാറ്റി കർഷകൻ

കഴിഞ്ഞദിവസം 500 ഓളം വാഴകൾ കാട്ടാനകൾ നശിപ്പിച്ചിരുന്നു

കോട്ടമലയിൽ സാബു ആണ് രണ്ടര ഏക്കറിലെ വാഴകൾ വെട്ടിയത്


തോട്ടത്തിലേക്ക് സ്ഥിരമായി കാട്ടാനകൾ എത്തി വാഴകൾ നശിപ്പിക്കുകയാണ്

ഒരു വർഷത്തിനിടെ പത്തിലേറെ തവണ കാട്ടാനകൾ എത്തി നാശനഷ്ടം ഉണ്ടാക്കി

ഇതോടെയാണ് കർഷകൻ മനംനൊന്ത് സ്വന്തം വാഴകൾ വെട്ടിയത്.