തിരുവനന്തപുരം.തദ്ദേശ തെരഞ്ഞെടുപ്പ്,വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി
സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണം
വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം
പുനലൂർ വെട്ടിത്തിട്ടയിൽ കെഎസ്ആർടിസി ബസും മിനി ഫ്രീസർ വാനും കൂട്ടിയിടിച്ച് അപകടം
പുനലൂർ. വെട്ടിത്തിട്ടയിൽ കെഎസ്ആർടിസി ബസും മിനി ഫ്രീസർ വാനും കൂട്ടിയിടിച്ച് അപകടം
12 ഓളം പേർക്ക് പരുക്കേറ്റു
രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബാക്കിയുള്ളവർക്ക് നിസാര പരുക്കുകൾ
വെട്ടിത്തിട്ട പമ്പിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്
ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. 77 അടിയോളം ഉയരം വരുന്ന ശ്രീരാമ പ്രതിക വെങ്കലത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ദക്ഷിണ ഗോവയിലെ ചരിത്രപ്രസിദ്ധമായ ശ്രീ സംസ്ഥാന്‍ ഗോകര്‍ണ്‍ ജീവോത്തം മഠത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പിന്നിലെ മുതിര്‍ന്ന ശില്‍പിയായ രാം സുതറാണ് ശ്രീരാമ പ്രതിമയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ധ്വജാരോഹണച്ചടങ്ങും പതാകയുയര്‍ത്തലും നടന്ന് ദിവസങ്ങള്‍ക്കുളളില്‍ത്തന്നെ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഗോവ ഗവര്‍ണര്‍ അശോക് ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപാദ് നായിക്, മുഴുവന്‍ സംസ്ഥാന മന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
550 വര്‍ഷത്തെ പാരമ്പര്യമുളള ജീവോത്തം മഠത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നിരവധി ചുഴലിക്കാറ്റുകളെയും വെല്ലുവിളികളെയും ഈ സ്ഥാപനം അതിജീവിച്ചിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും വ്യക്തമാക്കി. ശ്രീരാമ പ്രതിമാ അനാച്ഛാദനത്തിനായി പ്രധാനമന്ത്രിക്ക് വന്നിറങ്ങുന്നതിനായി ഒരു പ്രത്യേക ഹെലിപാഡും മഠത്തിന്റെ പരിസരത്ത് നിര്‍മിച്ചിരുന്നു. ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ആഘോഷവേളകളില്‍ പ്രതിദിനം 7,000 മുതല്‍ 10,000 വരെ സന്ദര്‍ശകര്‍ എത്തുമെന്ന് പ്രതീക്ഷയെന്നും സംഘാടകരും പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപം
ഇൻസ്റ്റഗ്രാം അഡ്മിനെതിരെ കേസ്
തൃശൂർ. മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപം
ഇൻസ്റ്റഗ്രാം അഡ്മിനെതിരെ കേസെടുത്ത് തൃശൂർ വെസ്റ്റ് പൊലീസ്
തൃശൂർ സ്വദേശിയായ അഭിഭാഷകൻ ഋഷിചന്ദിന്റെ പരാതിയിലാണ് നടപടി
കഴിഞ്ഞ സെപ്റ്റംബറിലാണ് ” കുടുംബാധിപത്യം ” എന്ന പേജിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്
രണ്ട് മാസം മുൻപ് നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസ് കാലതാമസം കാട്ടിയെന്നും അഭിഭാഷകൻ ഋഷിചന്ദ് .ടി പറഞ്ഞു.
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി
കൊച്ചി. കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി
കുറുപ്പുംപടി വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ജിബി മാത്യുവാണ് പിടിയിലായത്
ഭൂമി പോകുവരവ് ചെയുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിന്നതിനിടെയാണ് ഇയാളെ പിടികൂടിയത്
വിജിലൻസ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ടി എം വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
ലൈംഗിക പീഡന ആരോപണം; സിറ്റിംഗ് എംഎൽഎമാർ നാലുപേർ, സിപിഎം, കോൺഗ്രസ് നേതാക്കൾക്കെതിരെ കുറ്റപത്രം
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ സമാന ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന സിറ്റിംഗ് എംഎല്‍എമാര്‍ നാലുപേരായി. സിപിഎമ്മിന്റെ എം മുകേഷിനെതിരെ രണ്ട് കേസുകളില്‍ കുറ്റപത്രം ഉള്ളപ്പോള്‍, കോണ്‍ഗ്രസ് എംഎല്‍എമാരായ എം വിന്‍സെന്റും എല്‍ദോസ് കുന്നപ്പള്ളിയും ബലാല്‍സംഗ കേസുകളില്‍ വിചാരണ നേരിടുകയാണ്.
കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം വിന്‍സെന്റിനെതിരെ ബലാല്‍സംഗ കേസില്‍ കുറ്റപത്രം കോടതിയിലുണ്ട്. അയല്‍വാസിയായ 51 കാരി വിന്‍സെന്റിനെതിരെ ബലാല്‍സംഗ കേസ് നല്‍കുന്നത് 2017 ജൂലൈയിലാണ്. അറസ്റ്റിലായ വിന്‍സെന്റ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. കേസില്‍ ആ വര്‍ഷം അവസാനം തന്നെ നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കൊല്ലം എംഎല്‍എയും സിപിഎം നേതാവും ചലച്ചിത്ര താരവുമായ എം മുകേഷിനെതിരെ രണ്ട് ലൈംഗിക പീഡന കേസുകളില്‍ കുറ്റപത്രം കോടതികളിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത പീഡന കേസുകളില്‍ ഈ വര്‍ഷമാണ് കുറ്റപത്രം നല്‍കിയത്. മുകേഷ് ചലച്ചിത്ര താരമായിരിക്കുമ്പോള്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്തെന്നായിരുന്നു ആരോപണം. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെയും ബലാല്‍സംഗ കേസില്‍ കുറ്റപത്രം നിലവിലുണ്ട്. 2022 ല്‍ എല്‍ദോസ് പല തവണ പീഡിപ്പിച്ചെന്നും വധിക്കാന്‍ ശ്രമിച്ചെന്നും കാട്ടി തിരുവനന്തപുരം സ്വദേശിയായ അദ്ധ്യാപിക നല്‍കിയ കേസിലാണ് കുറ്റപത്രം.
ആകാശ ഭക്ഷണം വിനയായി, മാനത്ത് കുരുങ്ങിയത് പിഞ്ചു കുട്ടികൾ ഉൾപ്പെട്ട കുടുംബം രക്ഷകരായി ഫയർഫോഴ്സ്
ഇടുക്കി. മൂന്നാർ ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങി. രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് നാലരമണിക്കൂറോളം അന്തരീക്ഷത്തിൽ കുടുങ്ങിക്കിടന്നത്. അഗ്നിരക്ഷാസേനയുടെ സാഹസികമായ ഇടപെടലിൽ അഞ്ചു പേരെയും സുരക്ഷിതരായി താഴെയിറക്കി. സ്കൈ ഡൈനിങ് നടത്തിപ്പുകാർക്ക് അനാസ്ഥ ഉണ്ടായി എന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഉച്ചയ്ക്ക് ഒരു മണിക്കാണ് മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന രണ്ടും നാലും വയസ്സുള്ള കുട്ടികൾ എന്നിവർ സ്കൈ ഡൈനിങ്ങിൽ കയറിയത്. തറയിൽ ഉറപ്പിച്ച ഹൈഡ്രോളിക് ക്രെയിൻ ഉയർത്തി അന്തരീക്ഷത്തിൽ നിർത്തുന്നതാണ് സ്കൈ ഡൈനിങ്. പതിവിലും കൂടുതൽ ക്രെയിൻ ഉയർത്തിയതോടെ റോപ്പുകൾ കുരുങ്ങി. നിശ്ചലമായ ക്രെയിൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജീവനക്കാരി ഉൾപ്പെടെ കുടുങ്ങിക്കിടന്ന അഞ്ചു പേരെ രക്ഷപ്പെടുത്താൻ താഴെ ഉണ്ടായിരുന്നവർ ശ്രമിച്ചു. പിന്നീട് ഒന്നരമണിക്കൂറിനു ശേഷം ദേവികുളം സബ് കളക്ടറുടെ ഓഫീസിൽ നിന്നാണ് ഫയർഫോഴ്സിനെ വിവരം അറിയിക്കുന്നത്.
മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നും ഉള്ള ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനത്തിന് എത്തി. ഒന്നരമണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് കുടുങ്ങിക്കിടന്നവരെ സുരക്ഷിതരായി താഴെ ഇറക്കിയത്. മതിയായ സുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസും ഇല്ലാതെയാണ് സതേൺ സ്കൈസ് എയറോ ഡൈനാമിക്സ് എന്ന സംരംഭം പ്രവർത്തിച്ചിരുന്നത്. ഇത് സംബന്ധിച്ച സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിലവിലുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ദേവികുളം തഹസിൽദാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓച്ചിറയിൽ 12 വിളക്കിന് പ്രതീകാത്മക ദീപജ്വാല തെളിയിച്ചു
ഓച്ചിറ: പില്ലർ എലവേറ്റഡ് ഹൈവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പരബ്രഹ്മ ക്ഷേത്ര ഗോപുരമുന്നിൽ ദേശീയപാതയിൽ നടത്തിയ പ്രതീകാത്മക ദീപജ്വാല സാമൂഹ്യപ്രവർത്തകൻ അബ്ബാ മോഹൻ ഉൽഘാടനം ചെയ്തു.
മെഹർഖാൻ ചേന്നല്ലൂർ അധ്യക്ഷനായി.
പി പ്രവീൺ, സുഭാഷ് ഗുരുനാഥൻ , തറയിൽ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബിനു, ഈസക്കുട്ടി, സത്താർ ബാബു, ഷെറി വല്യത്ത്, ഇർഷാദ്, സൈറിസ്, സത്താർ ചേന്നല്ലൂർ, മുബാഷ്, തുടങ്ങിയവർ സംസാരിച്ചു
ശാസ്താംകോട്ട ഭരണിക്കാവ് :ഇൻസ്റ്റഗ്രാം വഴിയുള്ള വെല്ലുവിളി ഭരണിക്കാവ് ബസ് സ്റ്റാൻഡിൽ പ്ലസ് വൺ വിദ്യാർഥികളുടെ കൂട്ടത്തല്ല്; കത്തിയുമായി എത്തി
ഭരണിക്കാവ്: ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയുള്ള ചീത്തവിളിയെ തുടർന്നുണ്ടായ വെല്ലുവിളി ഏറ്റുമുട്ടലിൽ കലാശിച്ചു. ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇന്ന് വൈകുന്നേരം പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സംയോജിത ഇടപെടലാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
പുന്നമുട് സ്കൂളിലെ ഒരു പ്ലസ് വൺ വിദ്യാർഥി ഇൻസ്റ്റഗ്രാം ഗ്രൂപ്പിലൂടെ പതാരം പ്ലസ് വൺ വിദ്യാർഥിയെ ചീത്ത വിളിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. . ഇതിന് പിന്നാലെ ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് തർക്കം ‘തീർക്കാമെന്ന്’ തിരിച്ച് വെല്ലുവിളിക്കുകയും ചെയ്തു. പതാരത്തുനിന്നും മുതിർന്നവരടക്കം ഉൾപ്പെടുന്ന ഒരു കൂട്ടം വിദ്യാർഥികൾ കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഭരണിക്കാവ് ബസ് സ്റ്റാൻഡിൽ എത്തിയത്.
പരസ്പരം ഏറ്റുമുട്ടിയ വിദ്യാർഥികൾ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഓടയിൽ വീണും വാരിവലിച്ച് തല്ലുകൂടുന്ന ഭീകരമായ കാഴ്ചയാണ് യാത്രക്കാർക്ക് കാണേണ്ടി വന്നത്. സംഘർഷത്തിനിടെ വിദ്യാർഥികളുടെ കയ്യിലുണ്ടായിരുന്ന കത്തി ബസ് ജീവനക്കാർ ഇടപെട്ട് കൈക്കലാക്കുകയായിരുന്നു.
സ്ഥിരം സംഘർഷവേദിയായി ഭരണിക്കാവ് ബസ് സ്റ്റാൻഡ്
ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ സംഘർഷം പതിവാകുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിന്റെ ജനൽച്ചില്ലുകൾ തകർത്തിരുന്നു.
പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ രാവിലെയും വൈകുന്നേരവും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും പോലീസ് സാന്നിധ്യമില്ലാത്തത് വലിയ സുരക്ഷാ വീഴ്ചയായി മാറുന്നുണ്ടെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ഇക്കാര്യത്തിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും, ബസ് സ്റ്റാൻഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ തീരെ മോശമാണെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും. 41 കാരനായ വൈശാഖിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചത്. വൈശാഖ് നാലേമുക്കാല്‍ ലക്ഷം രൂപ പിഴയടയ്ക്കണം എന്നും പിഴ അടച്ചില്ലെങ്കില്‍ നാലര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.
2023ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഏഴാം ക്‌ളാസില്‍ പഠിക്കുന്ന സമയത്താണ് കുട്ടി പീഡനത്തിന് ഇരയായത്. നേരത്തെ വിവാഹിതയായിരുന്ന കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലായത്തിലായ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത് . വിവാഹശേഷം കുറച്ച് നാള്‍ കഴിഞ്ഞാണ് പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടാനച്ഛനായ പ്രതിയുടെ ഈ പ്രവര്‍ത്തി ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതിനാല്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വൈശാഖ് മോശമായി പെരുമാറുന്നത് പെണ്‍കുട്ടിയുടെ അനുജന്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. അനിയന്‍ അമ്മയോട് വിവരം പറയുകയും ഇക്കാര്യം വൈശാഖിനോട് ചോദിച്ചപ്പോള്‍ അമ്മയെ ഉള്‍പ്പെടെ പ്രതി ആക്രമിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അമ്മ പോലീസില്‍ പരാതി നല്‍കിയത്.








































