Home Blog Page 137

ഡൽഹി സ്ഫോടനം:അന്വേഷണം ഡൽഹിയിലെ മറ്റ് ആശുപത്രികളിലേക്കും

ന്യൂഡെൽഹി.ബംഗ്ലാദേശ്,UAE, ചൈന, പാകിസ്ഥാൻ എന്നിവിടങ്ങളിൽ എംബിബിഎസ് ബിരുദം നേടിയവരിലേക്ക് അന്വേഷണം.

ഡോക്ട്ടേഴ്സിന്റെ രേഖകൾ നൽകാൻ സുരക്ഷാ ഏജൻസികൾ ഡൽഹിയിലെ സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി

വൈറ്റ് കോളർ സംഘവുമായി ബന്ധമുള്ള പ്രൊഫഷണൽ നെറ്റ്‌വർക്കുകൾ മാപ്പ് ചെയ്യുന്നതായി ഏജൻസികൾ.
വൈറ്റ് കോളർ സംഘം അൽ ഫലാഹ് കടന്ന് വ്യാപിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം.

ഉമറിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തത്  വഴിത്തിരിവ് ഉണ്ടാക്കിയതായി ഏജൻസി
ഉമറിന്റ ഫോണിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതായി വിവരം.

കോൾ വിശദാംശങ്ങൾ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പരിശോദിക്കുന്നു.
സമീപ കാലത്ത് ഉമർ ബന്ധപ്പെട്ടവരിലേക്കും അന്വേഷണം.

ചാവേർ ആക്രമണത്തിന്റെ ഗൂഢാലോചനയിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പാലക്കാട്ടെക്കെത്തി രാഹുൽ? ‘വീണ്ടും സ്വിച്ച് ഓൺ, കോൺഗ്രസ് വിലക്ക്

പാലക്കാട് . രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് മടങ്ങി എത്തിയതായി സൂചന. ജില്ല വിട്ടാൽ മുൻ‌കൂർ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ചു
മുൻ‌കൂർ ജാമ്യം ലഭിച്ചാൽ മാത്രം പുറത്തിറങ്ങാൻ തീരുമാനം

രാഹുലിന്റെ രണ്ട് വാഹനങ്ങൾ ഫ്ലാറ്റിലും ഓഫീസിലുമായി ഉണ്ട്.ഓഫീസ് തുറന്ന് പ്രവർത്തിപ്പിക്കണമെന്ന നിർദേശവും നൽകി

പാലക്കാട്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ വീണ്ടും സ്വിച്ച് ഓൺ ആയിട്ടുണ്ട് എന്നാൽ കോളുകൾ അറ്റന്റ് ചെയ്യുന്നില്ല

രാഹുലിന്റെ പക്കൽ തന്നെയാണോ ഫോൺ എന്ന് വ്യക്തതയില്ല.അതേ സമയം കോൺഗ്രസ് രാഹുലിന് വിലക്ക് ഏർപ്പെടുത്തുമെന്ന് വ്യക്തമായി

പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് പാർട്ടി വേദികളിൽ വിലക്ക് ഏർപ്പെടുത്താൻ കോൺഗ്രസ് നീങ്ങുന്നു

പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് DCC കൾക്ക് നിർദ്ദേശം നൽകും

പീഡന കേസിൽ ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും  വിലക്ക് തുടരാൻ നിർദ്ദേശം

കോൺഗ്രസ് ഹൈക്കമാൻഡാണ് നിർദ്ദേശം നൽകിയത്

പത്രം | മലയാള ദിനപത്രങ്ങളിലൂടെ|2025 | നവംബർ 29 | ശനി 1201 | വൃശ്ചികം 13 |  പൂരുരുട്ടാതി

◾  ഏഷ്യ പവര്‍ ഇന്‍ഡക്സ് – 2025 ല്‍ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്. 2025-ലെ കണക്കുകള്‍ പ്രകാരം അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാന്‍, റഷ്യ എന്നിവയാണ് മികച്ച അഞ്ച് രാജ്യങ്ങള്‍. സൈനിക ശേഷി, സാമ്പത്തിക വളര്‍ച്ച, മറ്റ് രാജ്യങ്ങളുമായുളള വ്യാപാര ബന്ധം,സാങ്കേതികവിദ്യ എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍വചിച്ചിരിക്കുന്ന അതിന്റെ ഭൗമരാഷ്ട്രീയ പ്രസക്തിയുടെ കാര്യത്തില്‍ ഇന്ത്യ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍വ്യക്തമാക്കുന്നു. ഏഷ്യ-പസഫിക്ക് രാജ്യങ്ങളുടെ ആഗോള ശക്തി വിലയിരുത്തുന്നതിനുള്ള വിശകലന സംവിധാനമാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് വര്‍ഷാവര്‍ഷം പുറത്തിറക്കുന്നഏഷ്യ പവര്‍ ഇന്‍ഡക്സ്. 2025- മെയ് മാസത്തില്‍ രാജ്യം നടപ്പാക്കിയ ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യയുടെ മികച്ച സൈനിക ശേഷിയും നയതന്ത്ര വൈദഗ്ധ്യവും തെളിയിക്കുന്നതായിരുന്നുവെന്നും ഇന്ത്യയിലേക്കുള്ള വിദേശികളുടെ സഞ്ചാരം വര്‍ധിച്ചത്, ടൂറിസം മെച്ചപ്പെടുത്താനും ഏഷ്യയിലുടനീളം രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിച്ചതായി പഠനം ചൂണ്ടിക്കാട്ടി.

◾  പ്രവചനങ്ങള്‍ തെറ്റിച്ച് രാജ്യത്ത് ജി.ഡി.പി വളര്‍ച്ച. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജി.ഡി.പി വളര്‍ന്നത് 8.2 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 5.6 ശതമാനമായിരുന്നു വളര്‍ച്ച. 6 പാദത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

◾  വഖഫ് വിവാദത്തെ തുടര്‍ന്ന് മുനമ്പത്തെ അറുന്നൂറിലേറെ കുടുംബങ്ങള്‍ നാനൂറ് ദിവസത്തിലേറെയായി നടത്തി വന്നിരുന്ന സമരം നാളെ അവസാനിപ്പിക്കും. ഇന്നലെ രാത്രി ചേര്‍ന്ന സമരസമിതി കോര്‍ കമ്മിറ്റി യോഗത്തിലാണ് സമരം ഞായറാഴ്ച അവസാനിപ്പിക്കാന്‍ അന്തിമ തീരുമാനമെടുത്തത്. മുനമ്പം തീരത്ത് താമസിക്കുന്ന ഏകദേശം 250 ഓളം വരുന്ന കുടുംബങ്ങള്‍ കുഴുപ്പിള്ളി,പള്ളിപ്പുറം വില്ലേജുകളിലായി കരമടച്ചു കഴിഞ്ഞു. ഭൂമി പോക്ക് വരവിന് ഹെല്‍പ് ലൈന്‍ തുറക്കാമെന്ന് മന്ത്രി പി രാജീവ് ഉറപ്പ് നല്‍കിയതായി സമരസമിതി അറിയിച്ചു. നിയമ മന്ത്രി പി രാജീവ്, വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവര്‍ നാളെ ഉച്ചയ്ക്കുശേഷം സമരപ്പന്തലില്‍ എത്തി സമരം ഇരിക്കുന്നവര്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കും.

◾  കേരളത്തിലെ എസ്ഐആറില്‍ കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ എണ്ണം 6.68 ലക്ഷമായി. 1.88 കോടിയിലധികം ഫോമാണ് ഡിജിറ്റൈസ് ചെയ്തത്. അതേസമയം, ബിഎല്‍ഒമാരുടെ സമ്മര്‍ദം കുറയ്ക്കാന്‍ ത്തുമിനുട്ട് വിനോദവേള അനുവദിച്ചുകൊണ്ട് എസ്ഐആര്‍ ജോയത്തോണ്‍ നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.


◾  ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിക്കുകയാണ്.  ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ  ചെയ്തിട്ടില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു

◾  പരാതിക്കാരിയായ യുവതിയുടെ ആരോപണം വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നും കേസിന് പിന്നില്‍ സിപിഎം -ബിജെപി ബന്ധമുണ്ടെന്നുമാണ് ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ പ്രധാന വാദം. പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യയാണെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ഫെയ്‌സ് ബുക്ക് വഴി പരാതിക്കാരിയാണ് താനുമായി സൗഹൃദം സ്ഥാപിച്ചത്. ഈ ബന്ധത്തിനിടയില്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഗര്‍ഭിണിയാക്കിയെന്നത് വ്യാജ ആരോപണമാണെന്നും താനുമായുള്ള എല്ലാ ചാറ്റും റെക്കോഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

◾  പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ് പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് അന്വേഷണത്തിന് നേതൃത്വം നല്‍കും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉള്‍പ്പെടുന്നതാകും സംഘം. തിരുവനന്തപുരം റൂറല്‍ മേഖലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്ഐആര്‍ കൈമാറിയിരിക്കുന്നത്.

◾  രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുലിനെതിരായ നടപടി നേതൃത്വത്തിന്റെ കൂട്ടായ തീരുമാനമാണെന്നും ബോധ്യങ്ങളില്‍ നിന്നെടുത്ത തീരുമാനമാണെന്നും വിഡി സതീശന്‍ പറഞ്ഞു. അറബിക്കടല്‍ ഇരമ്പി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ലെന്നും രാഷ്ട്രീയത്തില്‍ വികാരങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും പാര്‍ട്ടിയുടെ തീരുമാനം കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


◾  യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന് ഷാഫി പറമ്പില്‍ എംപി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായ നടപടികളുടെ ഭാഗമാണെന്നും ഈ വിഷയത്തില്‍ കഴിഞ്ഞദിവസം പ്രതികരിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.

◾  ക്രിമിനല്‍ സംഘത്തെ കോണ്‍ഗ്രസ് പോറ്റി വളര്‍ത്തുകയാണെന്നും രാഹുലിനെതിരെ നിരവധി പെണ്‍കുട്ടികള്‍ ഇനിയും പരാതിയുമായി വരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ രാഹുലും ഷാഫിയും ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് നേതാക്കള്‍ക്ക് രാഹുലിന് സംരക്ഷണം ഒരുക്കേണ്ടി വരുന്നത്. ഏതൊരു നേതാവ് എതിര് പറഞ്ഞാലും സൈബര്‍ ആക്രമണം നടത്താന്‍ ആണ് ഷാഫിയുടെ നിര്‍ദേശം. രാഹുലിനെതിരെ നിലപാട് എടുത്തവര്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയെന്നും വികെ സനോജ് ആരോപിച്ചു.

◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബലാത്സംഗ പരാതിയുടെ സമയം ശരിയായില്ല എന്ന് പറയുന്നത് ജനങ്ങള്‍ വിലയിരുത്തുമെന്ന് മന്ത്രി എം ബി രാജേഷ്. രാഹുലിനെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നുവന്നതല്ലെന്നും വലിയ കുറ്റകൃത്യങ്ങളാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെ വിമര്‍ശിച്ച കോണ്‍ഗ്രസിന്റെ വനിത നേതാക്കളെ അടക്കം സൈബര്‍ സംഘം ആക്രമിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു.

◾  രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായുള്ള പരാതിക്കാരിക്ക് ബിജെപി ബന്ധമാരോപിക്കുന്നത് മുഖ്യവിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. യുവതിയുടെ പരാതിക്ക് പിന്നില്‍ സിപിഎം- ബി.ജെ.പി ബന്ധമുണ്ടെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം വിഡ്ഢിത്തരമാണെന്നും ആരെയാണ് രാഹുലും കോണ്‍ഗ്രസ്സും വിഡ്ഢിയാക്കാന്‍ നോക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍, രാഹുലിനെ പിന്തുണച്ചും ഇരയായ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും സിപിഎം സൈബര്‍ പോരാളികളെ വിമര്‍ശിച്ചും മോഡലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പ്രില്‍ന രാജ്. കേസ് കൊടുത്തപ്പോള്‍ വിവാഹിത ആണെന്ന് ജനങ്ങള്‍ അറിഞ്ഞു തുടങ്ങി. ‘ഭര്‍ത്താവ് ഉണ്ടായിട്ടും കാമുകനോടോപ്പം അയാള്‍ വിളിച്ചിടത്തേക്ക് പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയുടെ ഗര്‍ഭ കഥയിലേക്ക് കടന്നു ചെന്ന് അവളോടൊപ്പം എന്ന് കൊട്ടിഘോഷിച്ചിട്ട് പോസ്റ്റ് ഇട്ടിരിക്കുന്നത് എന്തൊരു ദുരന്തമാണെന്നും അധഃപതിച്ചൊരു പാര്‍ട്ടിയാണ് നിങ്ങളുടേത് എന്ന് പറയാന്‍ തോനുന്നുവെന്നും പ്രില്‍ന ഫേസ്ബുക്കില്‍ കുറിച്ചു.

◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയാല്‍ തന്ത്രിയിലേയ്ക്കും എത്തുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് നേരത്തെ പറഞ്ഞതിന്റെ പേരില്‍ തന്നെ ക്രൂശിക്കാനാണ് ശ്രമിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

◾  ശബരിമലയിലെ മേല്‍ശാന്തിമാരും ഉള്‍ക്കഴകക്കാരും നടത്തുന്ന സമാന്തര നെയ് വില്‍പ്പന വിലക്കി ഹൈക്കോടതി. തന്ത്രി, മേല്‍ശാന്തിമാര്‍, സഹശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിന് നെയ് വാങ്ങുന്നതും ഹൈക്കോടതി നിരോധിച്ചു. പാക്ക് ചെയ്തുവച്ച മുഴുവന്‍ നെയ്യും ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. മേല്‍ശാന്തിമാരുടെ മുറികളില്‍ നിന്ന് നൂറ് രൂപയ്ക്ക് നെയ് വില്‍പന നടക്കുന്നതായി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഈ ഇടപെടല്‍.

◾  ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പരോക്ഷ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു ജയകുമാറിന്റെ ഒളിയമ്പ് പ്രയോഗം.സ്വര്‍ണം കണ്ട് കണ്ണ് മഞ്ഞളിക്കരുതെന്നും വേണ്ടാത്ത കാര്യങ്ങളില്‍ കണ്ണ് പതിയുന്നതാണ് പലരും ഈ കുഴപ്പങ്ങളിലെല്ലാം ചെന്ന് ചാടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

◾  ശബരിമല തീര്‍ഥാടനം തുടങ്ങിയ ശേഷം ശബരിമല, പമ്പ പരിസരത്ത് നിന്ന് ഇതുവരെ 65 പാമ്പുകളെ പിടികൂടി ഉള്‍വനത്തില്‍ വിട്ടെന്ന് വനം വകുപ്പ്. 16 ചേര, 11 അണലി, 8 കാട്ടുപാമ്പ് എന്നിവ ഉള്‍പ്പെടെയാണ് പിടികൂടിയത്. സന്നിധാന പരിസരത്തുനിന്നു മാത്രം 65 പന്നികളെ പിടികൂടി ഉള്‍വനത്തില്‍ വിട്ടെന്നും വനം വകുപ്പ് അറിയിച്ചു.

◾  56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സുവര്‍ണമയൂരം സ്വന്തമാക്കി ആഷ്ലി മെയ്‌ഫെയര്‍ സംവിധാനം ചെയ്ത വിയറ്റ്നാമീസ് ചിത്രം ‘സ്‌കിന്‍ ഓഫ് യൂത്ത്’. ‘ഗൊന്ധല്‍’ എന്ന ചിത്രത്തിലൂടെ സന്തോഷ് ദാവാഖര്‍ മികച്ച സംവിധായകനായി. എ പൊയറ്റ് ‘ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉബെയ്മര്‍ റിയോസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ലിറ്റില്‍ ട്രബിള്‍ ഗേള്‍സ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ജറ സോഫിജ ഒസ്താന്‍ മികച്ച നടിയായി.

◾  കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത. ശ്രീലങ്കന്‍ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

◾  തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നേവി ഡേ ആഘോഷങ്ങളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയാകും. നാവികസേനാ ദിനമായ ഡിസംബര്‍ 3നാണ് ആഘോഷങ്ങള്‍ നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ ഉണ്ടാകും. ഈ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ നിന്ന് ശംഖുമുഖത്തേക്ക് കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസും ഉണ്ടാകുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു

◾  ആകാംക്ഷയ്ക്ക് വിരാമമിട്ട് വടകര സബ് ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നു. ഏകദേശം ഒരുമീറ്റര്‍ നീളവും മുക്കാല്‍ മീറ്ററോളം വീതിയുമുള്ള ഇരുമ്പ് അറക്കുള്ളില്‍ ഒന്നും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റ ആസ്ഥാന കേന്ദ്രമായിരുന്നു സബ് ട്രഷറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം.

◾  ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കിയപ്പോള്‍ മുഖ്യമന്ത്രി മെറിറ്റ് അവഗണിച്ചെന്ന ആരോപണവുമായി.ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയിലാണ് ഗവര്‍ണര്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

◾  ദേശീയപാത 66 ല്‍ അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ വീണ് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ കരാര്‍ കമ്പനിക്ക് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തി ദേശീയപാത അതോറിറ്റി. അശോക് ബില്‍ഡ്കോണ്‍ ലിമിറ്റഡ് കമ്പനിക്കെതിരെയാണ് നടപടി. ഒരു മാസത്തേക്കോ സംഭവത്തില്‍ വിദഗ്ധ സമിതിയുടെ അന്വേഷണം പൂര്‍ത്തിയാകും വരെയോ കമ്പനിക്ക് എന്‍എച്ച്എഐയുടെ കരാറുകളില്‍ പങ്കെടുക്കാനാകില്ല.

◾  എറണാകുളം കളമശ്ശേരിയില്‍ ഗുഡ്സ് ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി. ഇന്നലെ ഉച്ചയ്ക്ക് 2.50നാണ് സംഭവം ഉണ്ടായത്. കളമശ്ശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷണ്‍ഡിങ് ചെയ്യുന്നതിനിടയില്‍ റെയില്‍ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് പാളം തെറ്റിയത്.

◾  കളമശ്ശേരിയില്‍ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ എഞ്ചിന്‍ ട്രാക്കില്‍ നിന്ന് മാറ്റി. ഗുഡ്സ് ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റിയതിനെതുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വൈകിയോടുകയാണ്. എഞ്ചിന്‍ പാളം തെറ്റിയതോടെ ഒരു ട്രാക്കിലൂടെയാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് രണ്ടു ട്രാക്കുകളിലൂടെയും ട്രെയിനുകള്‍ കടത്തിവിട്ടു തുടങ്ങി..

◾  മലപ്പുറം തേഞ്ഞിപ്പാലം ചേലേമ്പ്രയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനെ ഡിവൈഎഫ്ഐക്കാര്‍ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. ചേലേമ്പ്ര സ്വദേശി അബ്ദുള്‍ സലാം ആണ് തേഞ്ഞിപ്പാലം പൊലീസില്‍ പരാതി നല്‍കിയത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറി എന്നും അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്. ചേലമ്പ്ര സ്വദേശികളായ അനൂപ്, സജിത്ത് തുടങ്ങി 6 ഡിവൈഎഫ്ഐക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.

◾  ഡല്‍ഹിയിലെ വായു ഗുണനിലവാരം മോശമായി തുടരുന്നതില്‍ ആശങ്ക പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ മാസങ്ങളായി ഗുരുതര വിഭാഗത്തില്‍ തുടരുന്ന വായു ഗുണനിലവാര സൂചിക, കുട്ടികളെയാണ് ബാധിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. തലസ്ഥാനത്ത് തുടരുന്നത് ആരോഗ്യ അടിയന്തരാവസ്ഥയാണെന്നുെം ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിനരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

◾  ഇടുക്കി മൂന്നാറിന് സമീപം സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയെത്തിച്ചു. അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. മംഗലാപുരം സ്വദേശികളായ മലയാളികളാണ് കുടുങ്ങിയത്. എല്ലാവരെയും താഴെയെത്തിച്ചു. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. ഇതില്‍ രണ്ടര വയസ്സുള്ള കുട്ടിയുമുണ്ട്. ക്രെയിനിന്റെ സാങ്കേതിക തകരാര്‍ ആണ് കാരണമെന്ന് അധികൃതര്‍ പറയുന്നു.

◾  വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങുന്ന സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വരികയും ഇക്കാര്യങ്ങള്‍ ശരിവച്ച് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന സ്ത്രീ മൊഴി നല്‍കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഉമേഷിനെതിരെ കേസ് എടുത്തേക്കും. പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

◾  പുനലൂര്‍ മുക്കടവ് ആളുകേറാമലയിലെ കൊലപാതകത്തില്‍ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ട് പൊലീസ്. കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. വ്യക്തിയെ പരിചയമുള്ളവരോ തിരിച്ചറിയുന്നവരോ പൊലീസിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. രണ്ടുമാസം മുന്‍പാണ് ആളുകേറാമലയില്‍ കത്തിക്കരിഞ്ഞ മൃതദേഹം ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ആരാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

◾  നേഴ്സിംഗ് കോഴ്സിന് അഡ്മിഷന്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് കട്ടപ്പന സ്വദേശിയായ യുവതിയില്‍ 2.40 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. വടക്കഞ്ചേരി ഞാറംവാന്‍കുളമ്പ്, കണക്കന്‍തുരുത്തി പഴയചിറ ബിനു (49) എന്നയാളെയാണ് കട്ടപ്പന ഡിവൈഎസ്പി യുടെ നേതൃത്യത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

◾  കൂട്ടബലാത്സംഗ കേസില്‍ മൂന്ന് വര്‍ഷമായി ഒളിവില്‍ പ്രതിയെ തമിഴ്നാട്ടിലെത്തി സാഹസികമായി പിടികൂടി അടൂര്‍ പൊലീസ്. നൂറനാട് പാലമേല്‍ സ്വദേശി കൊച്ചുതറയില്‍ വീട്ടില്‍ മനോജാണ് (35) പിടിയിലായത്. കൂട്ടബലാത്സംഗ കേസില്‍ രണ്ടാം പ്രതിയായിരുന്നു മനോജ്. പത്തനംതിട്ട എസ്പി ആര്‍. ആനന്ദും കാരൈക്കുടി എഎസ്പി അനീഷ് പുരിയും സംയുക്തമായി നടത്തിയ ആസൂത്രണത്തിനൊടുവിലാണ് അടൂര്‍ ഡിവൈഎസ്പിയുടെ കീഴിലെ പ്രത്യേക സംഘം തമിഴ്നാട്ടിലെ കാരേക്കുടി ഭാഗത്തുനിന്നും ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം.

◾  ഉദയനിധി സ്റ്റാലിന്റെ പിറന്നാള്‍ ആഘോഷത്തിന് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന ചിയര്‍ ഗേള്‍സ് മാതൃകയിലുള്ള നൃത്തം വിവാദമായി. മന്ത്രി എസ് പെരിയകറുപ്പന്‍ നൃത്തം ചെയ്യുന്ന യുവതികളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും ആസ്വദിക്കുന്നതുമായുള്ള വീഡിയോയാണ് വൈറലായത്. സംഭവത്തില്‍ തമിഴ്‌നാട് മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയും എഐഎഡിഎംകെയും രംഗത്തെത്തി. ഇത് തമിഴ് സംസ്‌കാരത്തെയും സ്ത്രീകളുടെ അന്തസ്സിനെയും നശിപ്പിക്കുന്നതിന്’ തുല്യമാണെന്ന് ബി ജെപി. ആരോപിച്ചു.

◾  കര്‍ണാടക മുഖ്യമന്ത്രിപദത്തിന് വേണ്ടിയുള്ള സിദ്ധരാമയ്യ-ഡി.കെ. ശിവകുമാര്‍ പോരാട്ടത്തില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും. തന്നോടും ശിവകുമാറിനോടും പരസ്പരം കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം നിര്‍ദേശിച്ചതായും അതിന്‍പ്രകാരം, ശിവകുമാറിനെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇവിടേക്ക് വരുമ്പോള്‍ ഞങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഹൈക്കമാന്‍ഡ് വിളിപ്പിച്ചാല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തയ്യറാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

◾  തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കിടെ ആളുകള്‍ മരിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് ഇതേ കുറിച്ച് ഒരു അറിവുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. 17 ബിഎല്‍ഒ മാര്‍ മരിച്ചിട്ടും ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയില്ലെന്നാണ് വിമര്‍ശനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് കൃത്യമായ മറുപടി നല്‍കാനായില്ലെന്നും ടിഎംസി എംപി ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

◾  ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ പുറത്തേക്ക് തള്ളിയിട്ട യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ ഇടാവയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. ഇവരെ ട്രെയിനില്‍നിന്ന് തള്ളി വീഴ്ത്തിയ ടിടിഇ സന്തോഷ് കുമാറിനെതിരേഇടാവ ജിആര്‍പി, വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു.

◾  ഓപ്പറേഷന്‍ സിന്ദൂറിലെ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ റഷ്യന്‍ എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. എസ് 400ന്റെ അഞ്ച് യൂണിറ്റുകള്‍ കൂടി വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ലോകത്തെ അത്യാധുനികമായ വ്യോമ പ്രതിരോധ സംവിധാനമെന്നാണ് റഷ്യയുടെ എസ് 400നെ വിശേഷിപ്പിക്കാറുള്ളത്. പുതിയ കരാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

◾  പുതിയഭാരത’ത്തിന്റെ കരുത്തും നിശ്ചയദാര്‍ഢ്യവും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയസുരക്ഷയെ കുറിച്ച് സംസാരിക്കവേ ഇന്ത്യന്‍ വ്യോമസേനയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, നമ്മുടെ ‘സുദര്‍ശനചക്രം’ ശത്രുക്കളെ തകര്‍ത്തു തരിപ്പണമാക്കുമെന്ന് പറഞ്ഞു. ഇത് ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ കണ്ടതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

◾  ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ ഒരു വിവാഹ ചടങ്ങിനിടെ വേദി തകര്‍ന്ന് വീണ് നിരവധി ബിജെപി നേതാക്കള്‍ക്ക് പരിക്ക്. നവദമ്പതികളെ അനുഗ്രഹിക്കാന്‍ നേതാക്കള്‍ വേദിയില്‍ ഒരുമിച്ച് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. സ്ഥലത്തെ പ്രധാന ബിജെപി പ്രവര്‍ത്തകനായ അഭിഷേക് സിംഗ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ റിസപ്ഷന്‍ വേദിയിലാണ് അപകടമുണ്ടായത്.

◾  മധ്യപ്രദേശില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിക്ക് പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സല്‍മാന് വെടിവെയ്പ്പില്‍ കാലിന് പരിക്കേറ്റു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സല്‍മാന്‍ പൊലീസിന്റെ കയ്യില്‍ നിന്നും തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് സല്‍മാന്‍ പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. നവംബര്‍ 21നാണ് ആറു വയസ്സുകാരി ബലാത്സംഗത്തിനിരയാകുന്നത്.

◾  ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയില്‍ മരണം 100 കടന്നു. രണ്ട് ലക്ഷം പേര്‍ എങ്കിലും ദുരിതം അനുഭവിക്കുന്നതയി സര്‍ക്കാര്‍ അറിയിച്ചു. തലസ്ഥാനമായ കൊളംബോ പ്രളയ ഭീതിയിലാണ്  അതേസമയം കിഴക്കന്‍ തമിഴ്നാട്ടിലെ തീരദേശ ജിലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് ആണ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഡെല്‍റ്റ ജില്ലകളിലും ഇന്ന് സ്‌കൂള്‍ അവധി പ്രഖ്യാപിചച്ചിട്ടുണ്ട്.

◾  ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ ഗാര്‍ഹ്‌മുക്തേശ്വര്‍ ഗംഗാഘട്ടില്‍ ശവസംസ്‌കാരത്തിനെത്തിച്ച മൃതദേഹം പ്ലാസ്റ്റിക് ബൊമ്മയാണെന്ന് കണ്ടെത്തിയതോടെ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തട്ടിപ്പ് പദ്ധതി പൊളിഞ്ഞു. വ്യാജമായി ശവസംസ്‌കാരം നടത്താന്‍ ശ്രമിച്ച രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. മറ്റ് രണ്ട് പേര്‍ക്ക് ഓടി രക്ഷപ്പെട്ടു.

◾  വായു മലിനീകരണത്തിനെതിരെ ഇന്ത്യ ഗേറ്റിനു മുന്നില്‍ പ്രതിഷേധം നടത്തി അറസ്റ്റിലായവരില്‍ 9 പേര്‍ക്ക് ജാമ്യം ലഭിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത 17 പേരില്‍ ഒമ്പത് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസവും അറസ്റ്റിലായ ഇരുപതോളം പേരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതില്‍ നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്നാണ് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ആരോപണം.

◾  ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്ത. ഐക്യരാഷ്ട്രസഭ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ നഗരമായി ജക്കാര്‍ത്ത മാറി. 4.19 കോടിയാണ് നഗരത്തിലെ ജനസംഖ്യ. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയാണ് തൊട്ടുപിന്നില്‍.

◾  പ്രശസ്തമായ ഗ്രാന്‍ഡ് കനാലില്‍ പ്രതിഷേധത്തിന്റെ പേരില്‍ ഛായം ഒഴിച്ച് പച്ച നിറം നല്‍കിയതിന് സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബെര്‍ഗിനെ വെനീസില്‍ നിന്ന് രണ്ട് ദിവസത്തേക്ക് വിലക്കുകയും 131 പൗണ്ട് പിഴ ചുമത്തുകയും ചെയ്തു. ബ്രസീലില്‍ നടന്ന ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയില്‍ അംഗീകരിച്ച കരാറില്‍ ഫോസില്‍ ഇന്ധന നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഇറ്റലി നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ഗ്രേറ്റ ആന്‍ഡ് എക്സ്റ്റിങ്ഷന്‍ റിബല്യണ്‍ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിലാണ് കനാലില്‍ ഛായം കലക്കിയത്.

◾  നാഷണല്‍ ഗാര്‍ഡ് സേനാംഗങ്ങള്‍ക്ക് നേര്‍ക്ക് അഫ്ഗാന്‍ പൗരന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം ശാശ്വതമായി നിര്‍ത്തിവെക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാവിയിലെ കുടിയേറ്റം തടയുക മാത്രമല്ല ബൈഡന്‍ ഭരണകൂടം അനുവദിച്ച ദശലക്ഷക്കണക്കിന് ഇമിഗ്രേഷന്‍ അനുമതികള്‍ പുനഃപരിശോധിക്കുമെന്നും ട്രംപിന്റെ പ്രഖ്യാപനത്തില്‍ പറയുന്നു.

◾  പ്രവചനങ്ങള്‍ തെറ്റിച്ച് ജി.ഡി.പി വളര്‍ച്ച. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജി.ഡി.പി വളര്‍ന്നത് 8.2 ശതമാനം. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 5.6 ശതമാനമായിരുന്നു വളര്‍ച്ച. 6 പാദത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രണ്ടാം പാദത്തിലെ ജി.ഡി.പി മൂല്യം 48.63 ലക്ഷം കോടി രൂപയാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 44.94 ലക്ഷം കോടിയായിരുന്നു. നോമിനല്‍ ജി.ഡി.പി 8.7 ശതമാനം വളര്‍ന്ന് 82.25 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷം ഇത് 78.40 ലക്ഷം കോടി രൂപയായി. ഉത്പാദന മേഖല  9.1 ശതമാനവും നിര്‍മാണ മേഖല 7.2 ശതമാനവും വളര്‍ന്നു. ഫിനാന്‍ഷ്യല്‍, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സര്‍വീസ് മേഖല 10.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം സേവന മേഖല 9.2 ശതമാനം വളര്‍ന്നതായും കണക്കുകള്‍ പറയുന്നു. അതേസമയം, കാര്‍ഷിക, അനുബന്ധ മേഖല 3.5 ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇലക്ട്രിസിറ്റി, ഗ്യാസ്, വാട്ടല്‍ സപ്ലൈ മേഖല 4.4 ശതമാനവും നേട്ടമുണ്ടാക്കി.

◾  ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രം ‘ഐ ആം ഗെയി’മിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സ്റ്റൈലിഷ് ലുക്കില്‍ മാസായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്ററിലുള്ളത്. തോക്കേന്തിയ കയ്യില്‍ രക്തക്കറയും കാണാം. ഒരു സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലറാകും സിനിമയെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ 40-ാം ചിത്രമായ ഐ ആം ഗെയിം സംവിധാനം ചെയ്യുന്നത് നഹാസ് ഹിദായത്ത് ആണ്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കതിര്‍, പാര്‍ത്ഥ് തിവാരി എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

◾  റിലീസ് ചെയ്ത് ആദ്യദിനം മുതല്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ‘എക്കോ’യ്ക്ക് മികച്ച ബുക്കിംഗ്. ബുക്ക് മൈ ഷോയില്‍ ട്രെന്റിങ്ങായി തുടരുകയാണ് ചിത്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,040 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റഴിഞ്ഞിരിക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം ഇന്ന് മുതല്‍ ജര്‍മനിയിലും റിലീസ് ചെയ്തിരുന്നു. കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവക്ക് ശേഷം ബാഹുല്‍ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി എത്തിയത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാമിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. ‘പടക്കളം’ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന ഘടകമാണ്.

◾  മൂന്നാം തലമുറ ഹോണ്ട അമേസിന് ഭാരത് എന്‍സിഎപിയില്‍ നിന്ന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. റോഡ് സുരക്ഷാ ഓര്‍ഗനൈസേഷന്‍ പരീക്ഷിച്ച രണ്ടാമത്തെ സെഡാനാണ് ഇത്. ഭാരത് എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ അമേസ് മുതിര്‍ന്നവരുടെ ഒക്യുപന്‍സി പ്രൊട്ടക്ഷനില്‍ അഞ്ച് സ്റ്റാറുകളും കുട്ടികളുടെ ഒക്യുപന്‍സി പ്രൊട്ടക്ഷനില്‍ നാല് സ്റ്റാറുകളും നേടി. മുന്‍ രണ്ടാം തലമുറ അമേസിനൊപ്പം വില്‍പ്പനയ്ക്ക് ലഭ്യമായ മൂന്നാം തലമുറ മോഡലിന്റെ ആറ് വകഭേദങ്ങള്‍ക്കും ഈ റേറ്റിംഗ് ബാധകമാണ്. ഹോണ്ട അമേസിന്റെ 5-സ്റ്റാര്‍ എഓപി റേറ്റിംഗിന് 32 പോയിന്റുകളില്‍ 28.33 പോയിന്റുകളാണ് ലഭിച്ചത്. ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍, ജാപ്പനീസ് കോംപാക്റ്റ് സെഡാന്‍ 14.33/16 പോയിന്റുകള്‍ നേടി, ഡ്രൈവര്‍ക്ക് ന്യായമായതും മികച്ചതുമായ സംരക്ഷണവും മുന്‍ യാത്രക്കാരന് നല്ല സംരക്ഷണവും വാഗ്ദാനം ചെയ്തു. കുട്ടികളുടെ സംരക്ഷണത്തില്‍ ഇത് 40.81/49 പോയിന്റുകള്‍ നേടി, ഇത് 23.81/24 എന്ന മികച്ച ഡൈനാമിക് സ്‌കോര്‍ നല്‍കി, 18 മാസം പ്രായമുള്ള കുട്ടികളുടെ ഡമ്മിക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ചതിനാല്‍ 0.19 പോയിന്റുകള്‍ മാത്രം കുറച്ചു.

◾  ലോകമെങ്ങും വ്യാപിച്ച ഒരു പ്രത്യേക ജനസമൂഹമാണ് ജിപ്സികള്‍. അവരുടെ ഇന്ത്യന്‍വേരുകള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പല ഭാഗങ്ങളിലും ജിപ്സികളെക്കാണാവുന്നതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത ഈ ജനസമൂഹം ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പേരുകളിലാണ് അറിയപ്പെട്ടത്. ജിപ്സികളെക്കുറിച്ചുള്ള ചരിത്രപുസ്തകങ്ങള്‍, പഠനങ്ങള്‍, സാഹിത്യകൃതികള്‍, ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവ അവലംബമാക്കി തയ്യാറാക്കിയ ഈ കൃതി ജിപ്സിസമൂഹത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ‘ജിപ്സികള്‍- ഒരു ചരിത്രപരമായ അന്വേഷണം’. എസ്.ജോസഫ്. ഡിസി ബുക്സ്. വില 209 രൂപ.

◾  വെള്ളത്തിലോ പാലിലോ ഉണക്കമുന്തിരി ദിവസവും കുതിര്‍ത്തു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഉണക്കമുന്തിരിക്ക് കഴിയും. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ക്കുന്നതോടെ ഇതിലെ ഫൈബര്‍ വെള്ളത്തില്‍ ഇറങ്ങുകയും ശരീരത്തില്‍ പെട്ടെന്ന് വലിച്ചെടുക്കാനും കഴിയും. സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതോടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ഗ്യാസ് സംബന്ധ രോഗങ്ങളുടെ സാധ്യത കുറയുകയും ചെയ്യും. ആന്റിഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ ഉണക്കമുന്തിരി ചര്‍മത്തിലെ തകരാറുകള്‍ പരിഹരിക്കും. ചര്‍മം തിളങ്ങുന്നതിനു ആവശ്യമായ വൈറ്റമിന്‍ എ, ഇ എന്നിവ ഇതിലുണ്ട്. ചര്‍മത്തിന്റെ പ്രായം കുറഞ്ഞിരിക്കാന്‍ ഈ വെള്ളം വളരെ ഉപകാരപ്പെടും. വിശപ്പ് തോന്നാതിരിക്കാനും കൂടുതല്‍ കാലറി കഴിക്കാതിരിക്കാനും ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സോഡിയം ബാലന്‍സ് ചെയ്യാനും സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി ഉണക്കമുന്തിരിയിലുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഡയറ്ററി ഫൈബറും പോളിഫെനോളുകളും ഇതിലുണ്ട്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് രക്താതിമര്‍ദ്ദം, ഹൃദയാഘാതം എന്നിവയുള്‍പ്പെടെയുള്ള ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കും. ചുവന്ന രക്തകോശങ്ങള്‍ക്ക് ആവശ്യമായ അയണ്‍ ഉണക്കമുന്തിരിയില്‍ ധാരാളമായി ഉണ്ട്. ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം ഉപയോഗിക്കുന്നതിലൂടെ അയണ്‍ പെട്ടെന്ന് ശരീരത്തിലെത്തും. അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ഊര്‍ജം കൂടാന്‍ സഹായിക്കുകയും ചെയ്യും. ഉണക്കമുന്തിരിയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കരളിലെ വിഷാംശം നീക്കം ചെയ്യാനും ഊര്‍ജസംരക്ഷണത്തിനും ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം സഹായിക്കും.

കായംകുളത്ത് കാറിന് തീപിടിച്ചു

കായംകുളത്ത് കാറിന് തീപിടിച്ചു

പെരുവ സ്വദേശി അൻസാറിന്റെ സ്വിഫ്റ്റ് കാറിനാണ് തീ പിടിച്ചത്

വണ്ടി റോഡരികിൽ പാർക്ക് ചെയ്ത് കടയിലേക്ക് പോയപ്പോഴായിരുന്നു അപകടം 

കാറിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

കായംകുളം ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്

കാറിന്റെ മുൻഭാഗം പൂർണ്ണമായും  കത്തി നശിച്ചു

അരൂർ – തുറവൂർ റോഡിലെ അപകടം,കരാർ കമ്പനിയായ അശോക ബിൽഡ്കോണിനെതിരെ നടപടിയെടുത്ത് NHAI

തിരുവനന്തപുരം. കരാർ കമ്പനിയായ അശോക ബിൽഡ്കോണിനെതിരെ നടപടിയെടുത്ത് NHAI.കരാറിൽ ഏർപ്പെടുന്നതിൽ താൽക്കാലിക വിലക്കേർപ്പെടുത്തി.കമ്പനിക്കെതിരായ വിദഗ്ധ സമിതി അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് വിലക്ക്.


NH-66 ലെ അരൂർ മുതൽ തുറവൂർ വരെയുള്ള ആറ് വരി എലിവേറ്റഡ് കോറിഡോറിന്റെ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് കരാർ കമ്പനിക്കെതിരെ ദേശീയപാത അതോറിറ്റിയുടെ നടപടി. നിലവിലെ ഭാവിയിലോ ഏർപ്പെടാൻ ഒരുങ്ങുന്ന കരാറിൽ നിന്നാണ് അശോക ബിൽഡ്കോണിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കരാർ കമ്പനിക്കെതിരായ വിദഗ്ധസമിതിയുടെ അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് നിലവിലെ വിലക്ക്. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ തുടർനടപടികൾ ഉണ്ടാകുമെന്നും NHAI സൂചന നൽകി.NHAI നടപടിക്ക് പിന്നാലെ ഓഹരി വിപണികളിലും കരാർ കമ്പനിക്ക് കാര്യമായ ഇടിവുണ്ടായി.അരൂർ തുറവൂർ റോഡ് നിർമാണ ഘട്ടത്തിൽ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാൻ ഡ്രൈവർ മരിച്ചിരുന്നു. നിർമ്മാണ സമയത്ത് റോഡ് ഗതാഗതം നിയന്ത്രിച്ചിരുന്നുവെന്നും അത് മറികടന്നെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത് എന്നതും ആയിരുന്നു കരാർ കമ്പനിയുടെ വിശദീകരണം.സംഭവത്തെത്തുടർന്ന് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കൃത്യമായ സുരക്ഷ ഒരുക്കിയില്ലെന്നും  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അരൂർ പോലീസ് കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്

ഡിവൈഎസ്പി ഓടിച്ചിട്ട് പീഡിപ്പിക്കുന്ന വില്ലൻ, ജീവനൊടുക്കിയ സിഐ യുടെ കുറിപ്പ് സത്യമെന്ന് യുവതിയുടെ മൊഴി

പാലക്കാട്. ചെർപ്പുളശേരിയിൽ DySP എ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ച് CI ജീവനൊടുക്കിയ സംഭവത്തിൽ, യുവതിയുടെ മൊഴി എടുത്തു.ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചത് പോലെ ഡിവൈഎസ്പി എ.s ഉമേഷ് യുവതിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് മൊഴി .ആരോപണങ്ങൾ നിഷേധിച് ഇന്നലെ ഉമേഷ്‌ രംഗത്ത് എത്തിയിരുന്നു

അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം DySP പീഡിപ്പിച്ചെന്നാണ് ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് ചെർപ്പുളശേരി CI ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.  ഇത് ശെരിവെക്കുമെന്നതാണ്  യുവതിയുടെ മൊഴി. വിഷയത്തിൽ പാലക്കാട്‌ SP അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ  റിപ്പോർട്ടിലാണ് മൊഴി വിവരങ്ങൾ ഉള്ളത്.
2014 ൽ പാലക്കാട് സർവീസിൽ ഇരിക്കേ അനാശാസ്യ പ്രവർത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ്‌ പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നൽകിയെന്നും കുറിപ്പിലുണ്ട്.ഇത് യുവതി സമ്മതിച്ചതയാണ് വിവരം. നിലവിൽ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ dysp a ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന്  ഉണ്ടെന്നാണ് സൂചന.

പുനലൂര്‍ മുക്കടവ് ആളുകേറാമല കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് പുറത്തുവിട്ടു

പുനലൂര്‍: മുക്കടവ് ആളുകേറാമല കൊലപാതകം പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഒക്ടോബര്‍ 23നാണ് റബ്ബര്‍ മരത്തില്‍ ചങ്ങല കൊണ്ട് ചുറ്റി താഴിട്ട് പൂട്ടിയ നിലയിലായില്‍ മൃതശരീരം റബ്ബര്‍ തോട്ടത്തില്‍ കണ്ടത്. നാടിനെ നടുക്കിയ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് പോലീസിന് ആശാവഹമായ നിലയില്‍ തുമ്പ് കണ്ടെത്താനായത്. കൊലപാതകം നടന്ന മുക്കടവ് ആളുകേറാമലയുടെ അടുത്തുള്ള പമ്പില്‍ നിന്നും കന്നാസില്‍ പെട്രോള്‍ വാങ്ങിയതെന്ന് സംശയിക്കുന്ന ആളുടെ ചിത്രമാണ് പോലീസ് ഇപ്പോള്‍ പുറത്തുവിട്ടത്.
കൊല്ലപ്പെട്ട ആളെ കണ്ടെത്തുവാനായി പോലീസ് സംഘം മറ്റുസംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് അന്വേഷണ സംഘത്തിന് ആശാവഹമായ തുമ്പ് ലഭിക്കുന്നത്. വലത് കൈയിലും കാലുകളിലും ചങ്ങല ചുറ്റി മരത്തിലൂടെ താഴിട്ട് പൂട്ടിയ നിലയിലായിരുന്നു മൃതശരീരം. വസ്ത്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തീകത്തിച്ച് മുഖം വികൃതമാക്കിയിരുന്നു. മൃതശരീരത്തിന് അടുത്തുനിന്ന് കീറിയ നിലയില്‍ ഒരു ബാഗും അതില്‍ ഒരു മിഠായിയും കുറച്ച് നാണയത്തുട്ടുകള്‍ ഒഴിഞ്ഞ കന്നാസ് കുപ്പി കത്രിക എന്നിവ കണ്ടെടുത്തിരുന്നു.
സ്ത്രീയോ പുരുഷനോ എന്ന് അറിയാത്ത നിലയിലായിരുന്നു ആദ്യം മൃതദേഹം കാണപ്പെട്ടത്. പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ 40 നും 50 നും വയസ്സിന് ഇടയ്ക്ക് പ്രായമുള്ള മൃതശരീരം ആണെന്നും ഇടതുകാലിന് സ്വാധീനം ഇല്ലാത്ത ആളാണെന്നും മൃതശരീരത്തിന് ഏകദേശം ഒന്നരയാഴ്ചയോളം പഴക്കമുണ്ടെന്നും പോലീസ് കണ്ടെത്തി. കൊട്ടാരക്കര റൂറല്‍ എസ്പി സ്ഥലം സന്ദര്‍ശിക്കുകയും പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് അന്വേഷണം തുടര്‍ന്നു വരികയുമാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 അംഗ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന സി ഐ, എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം വഴിമുട്ടും എന്ന ഘട്ടത്തില്‍ നിന്നാണ് പോലീസിന് നിര്‍ണായക തെളിവ് ലഭിച്ചിരിക്കുന്നത്.

ശൂരനാട്: പോക്സോ കേസിൽ അറസ്റ്റിലായ ‘നട്‌സ് കുട്ടന്’ വീണ്ടും കുരുക്ക്

ദൃശ്യങ്ങൾ ഫേസ്ബുക്കിൽ കാണാൻ👇

https://www.facebook.com/share/r/1ZWm4HBtxX/

ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ കാണാൻ👇

https://www.instagram.com/reel/DRm4IVRE-Wa/?igsh=MTF2Z2QxazQybTY5Nw==


ശൂരനാട് : നിലവിൽ ജയിലിൽ കഴിയുകയായിരുന്ന കുട്ടന് എതിരെ മറ്റൊരു പരാതി കൂടി ഉയർന്നതിനെ തുടർന്ന് ശൂരനാട് പോലീസ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ശൂരനാട്ട് എത്തിച്ച കുട്ടനെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ശൂരനാട് സ്‌കൂൾ വിദ്യാർത്ഥികളെ മിഠായി നൽകി വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കച്ചവടക്കാരനെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശൂരനാട് തെക്ക് പതാരം സെലസ്റ്റിയ (സോപാനം)യോട് ചേർന്ന് ‘നട്‌സ് വേൾഡ്’ (Nuts World) എന്ന സ്ഥാപനം നടത്തിവരുന്ന, ‘നട്‌സ് കുട്ടൻ’ എന്നറിയപ്പെടുന്ന രഞ്ജിത്തിനെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് പിടികൂടിയത്.
പതാരത്തിലെ സ്കൂളിലെ നാല്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ മിഠായിയും ചോക്ലേറ്റും നൽകാം എന്ന് പറഞ്ഞ് ഇയാൾ നട്‌സ് വേൾഡിനുള്ളിലേക്ക് വിളിച്ചു വരുത്തുകയും മോശമായി പെരുമാറുകയുമായിരുന്നു എന്നാണ് പരാതി.
രഞ്ജിത്തിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കുട്ടികൾ വിവരം സ്‌കൂളിലെ അധ്യാപകരെ അറിയിച്ചിരുന്നു.

ഈ വിവരം പുറത്തറിഞ്ഞതോടെ രഞ്ജിത്ത് കുട്ടികളെ പിന്തുടർന്ന് ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ഭയന്ന ഒരു കുട്ടി ഓടി തൊട്ടടുത്തുള്ള ഡെന്റൽ ക്ലിനിക്കിൽ അഭയം പ്രാപിച്ചു. കുട്ടിയിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ ശൂരനാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തു. പതാരം ജംഗ്‌ഷനിൽ പകൽ മാന്യനായി നടന്നിരുന്ന ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.
#sooranadupolice
#pathram
#kunnathoor
#kollampradeshikam
#kollamvartha
#kollamnews

കെ സുധാകരനെ വിമർശിച്ച രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷപ്രതികരണവുമായി; ജയന്ത് ദിനേശ്

മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷപ്രതികരണവുമായി സുധാകരന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന ജയന്ത് ദിനേശ്. ഉണ്ണിത്താൻ തലമറന്ന് എണ്ണതേക്കരുത്. തേച്ചാൽ എന്തുസംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചുതരും എന്നാണ് ജയന്ത് ദിനേശ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. സദാചാരപ്രശ്നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെതന്നെ.

പിജെ കുര്യൻ സാറിനെയും ശശി തരൂരിനെയും ഇതുപോലെ വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തതും കെ സുധാകരൻ തന്നെയാണ്. ഇപ്പോൾ ആ കേസുകളൊക്കെ എന്തായി. ഈ പറയുന്നവരൊക്കെ തനിക്ക് പിന്തുണ നൽകിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല അദ്ദേഹം സംരക്ഷിക്കുന്നത്. ഉണ്ണിത്താന് മനസിലാവുന്നുണ്ടോ എന്നും ജയന്ത് ദിനേശ് ചോദിക്കുന്നുണ്ട്.

സുധാകരൻ വാക്കുമാറ്റിപ്പറയുന്ന ആളാണെന്നും അതിനാലാണ് കെപിസിസി അദ്ധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരെ കോൺഗ്രസായി കാണാൻ തനിക്ക് കഴിയില്ലെന്നുമാണ് ഉണ്ണിത്താൻ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അന്നും ഇന്നും എന്നും ഈ പാർട്ടിയിലെ ഏതൊരു നേതാവിനും ഏതൊരു പ്രവർത്തകനും സിപിഎമ്മിന്റെയോ ബിജെപിയുടെയോ ആക്രമണം നേരിട്ടാൽ അവർക്ക് കവചമായി കെ സുധാകരൻ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൂടെയുണ്ടാവും. സദാചാര പ്രശ്നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെ തന്നെ.രാഹുലിനെ ആക്രമിക്കുമ്പോഴും അങ്ങനെതന്നെ .

പി ജെ കുര്യൻ സാറിനെയും, ശശി തരൂരിനെയും ഇത് പോലെ വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തത് ഈ കെ സുധാകരൻ തന്നെയാണ്. ഇപ്പൊൾ ആ കേസ

കൊല്ലം -തിരുമംഗലം ദേശീയപാത, ചിന്നക്കട മുതല്‍ പുനലൂർ ഇടമണ്‍ വരെ വരുന്നത് വൻ വികസനം

കൊല്ലം: ചിന്നക്കടയില്‍ നിന്ന് ആരംഭിക്കുന്ന കൊല്ലം -തിരുമംഗലം ദേശീയപാതയുടെ ചിന്നക്കട മുതല്‍ പുനലൂർ ഇടമണ്‍ വരെയുള്ള ഭാഗം പത്ത് മീറ്ററായി വികസിപ്പിക്കാൻ 81 കോടിയുടെ എസ്റ്റിമേറ്റ്.

പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം സമർപ്പിച്ച എസ്റ്റിമേറ്റിന് എൻ.എച്ച്‌.എ.ഐയുടെ അനുമതി ലഭിച്ചാല്‍ വികസനം യാഥാർത്ഥ്യമാകും.

54 കിലോമീറ്റർ നീളത്തിലാണ് വികസനം. ഒരു കിലോമീറ്ററിന് ഏകദേശം 1.5 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാല്‍, പി.എ.മുഹമ്മദ് റിയാസ് എന്നിവർ എൻ.എച്ച്‌.എ.ഐ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നേരത്തെ ധാരണയായത്. പൊതുമരാമത്ത് ദേശീയപാത, എൻ.എച്ച്‌.എ.ഐ ഉദ്യോഗസ്ഥ സംഘം ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എൻ.എച്ച്‌.എ.ഐ പണം അനുവദിച്ച്‌ നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന് നല്‍കാനാണ് സാദ്ധ്യത.

ദേശീയപാതയില്‍ നിലവില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും 7 മുതല്‍ 8 മീറ്റർ വരെ മാത്രമാണ് റോഡിന്റെ വീതി. അതുകൊണ്ട് പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അപകടങ്ങളും പതിവാണ്. ജംഗ്ഷനുകളടക്കം പത്ത് മീറ്ററാകുന്നതോടെ ഗതാതക്കുരുക്ക് വലിയളവില്‍ കുറയുമെന്നാണ് പ്രതീക്ഷ. നേരത്തെ കൊല്ലം- തിരുമംഗലം ദേശീയപാത സംസ്ഥാനത്തിന്റെ അതിർത്തി വരെ നാലുവരിപ്പാതയാക്കാൻ ആലോചനയുണ്ടായിരുന്നു. കടമ്ബാട്ടുകോണം ചെങ്കോട്ട ഗ്രീൻഫീല്‍ഡ് ഹൈവേ വികസന പദ്ധതിയിലില്‍ കൊല്ലം- തിരുമംഗലം ദേശീയപാതയുടെ ഇടമണ്‍ മുതല്‍ ചെങ്കോട്ട വരെയുള്ള ഭാഗം ഉള്‍പ്പെട്ടതോടെ ചിന്നക്കടയില്‍ നിന്നുള്ള വികസനം ഉപേക്ഷിക്കുകയായിരുന്നു.

മൊത്തത്തില്‍ റീ ടാറിംഗ്

 ജംഗ്ഷനുകളിലും 10 മീറ്റർ
 പണം എൻ.എച്ച്‌.എ.ഐ നല്‍കും
 നിർമ്മാണം പൊതുമരാമത്ത് വകുപ്പ്

നീളം 54 മീറ്റർ
നിലവില്‍ വീതി 7-8 മീറ്റർ

കൊല്ലം- തിരുമംഗലം ദേശീയപാതയുടെ ചിന്നക്കട മുതല്‍ ഇടമണ്‍ വരെയുള്ള ഭാഗം 10 മീറ്ററില്‍ വികസിപ്പിക്കാനുള്ള എസ്റ്റിമേറ്റ് എൻ.എച്ച്‌.എ.ഐക്ക് കൈമാറി. എൻ.എച്ച്‌.എ.ഐ ഫണ്ട് അനുവദിച്ചാല്‍ തുടർ നടപടികളിലേക്ക് കടക്കും.