തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശക്ഷേത്രത്തിൽ ഉത്സവത്തിന് ബൗൺസർമാരെ എത്തിച്ച സംഭവത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി.സ്വകാര്യവ്യക്തി നൽകിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്. ഉത്സവ തിരക്ക് നിയന്ത്രിക്കാൻ സ്വകാര്യ ഏജൻസികളെ ഏല്പിച്ചത് ചട്ടവിരുദ്ധമെന്ന് ചൂണ്ടികാണിച്ചാണ് ഹർജി നൽകിയത്. ബൗൺസർമാർ തിരക്ക് നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ കോടതി പരിശോധിച്ചിരുന്നു.
കോഴിക്കോട് ബേബി മേമ്മോറിയൽ ആശുപത്രിയിൽ തീപ്പിടിത്തം
കോഴിക്കോട് .ബേബി മേമ്മോറിയൽ ആശുപത്രിയിൽ തീപ്പിടിത്തം.ടെറസിലെ എസി പ്ലാൻ്റിലാണ് തീപ്പിടിത്തം ഉണ്ടായത്.
ആളപായമില്ല. രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. AC ചില്ലർ പ്ലാൻ്റിൻ്റെ വെൽഡിങ്ങിനിടെ തീപ്പൊരി വീണതാണ് തീപ്പിടുത്തത്തിന് കാരണം
രാവിലെ 9.30 ഓടെയാണ് ബേബി മേമ്മേറിയൽ ആശുപത്രിയുടെ 9 നിലയിലെ ടെറസിൽ തീപ്പിടിത്തം ഉണ്ടായത്.പുതിയ AC ചില്ലർ പ്ലാൻ്റ് സ്ഥാപിക്കുന്നതിനിടയിലാണ് സംഭവം. വെൽഡിങ്ങ് ജോലിക്കിടെ തീപ്പൊരി തെർമോക്കോളിൽ വീണതോടെ തീആളിക്കത്തുകയായിരുന്നു.ആദ്യഘട്ടത്തിൽ ആശുപത്രിയുടെ അഗ്നിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു
സുരക്ഷ മുൻ കരുതലിൻ്റെ ഭാഗമായി 7 , 8 , നിലകളിൽ ഉള്ളവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി
5 യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തിയാണ്
രണ്ട് മണിക്കൂർ നിണ്ട പരിശ്രമത്തിന് ഒടുവിൽ പുക നിയന്ത്രണ വിധേമാക്കിയത്.ആശുപത്രി സാധാരണഗതിയിൽ പ്രവർത്തനം ആരംഭിച്ചു
പഞ്ചാബ് നാഷണല്‍ ബാങ്ക് റിക്രൂട്ട്മെന്റ് 2025; 750 ഒഴിവുകള്‍, അപേക്ഷാ തീയതി നീട്ടി
പഞ്ചാബ് നാഷണല്‍ ബാങ്കുകളിലെ 750 ലോക്കല്‍ ബാങ്ക് ഓഫീസര്‍ (എല്‍ബിഒ) തസ്തികകളിലേക്കുള്ള അപേക്ഷാ തിയതി നീട്ടി.
2025 നവംബര്‍ 3-ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍, തീയതി നീട്ടിയതിനെത്തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് അവസാനിക്കും.
ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 2025/ജനുവരി 2026-ലുമായാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുക.
അപേക്ഷാ ഫീസ്
ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ്: 1180 രൂപ
എസ്സി/എസ്ടി/പിഎച്ച്: 59 രൂപ
ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
ഒഴിവുകളുടെ വിശദാംശങ്ങള്‍
ആകെ 750 ഒഴിവുകളാണ് പിഎന്‍ബി പ്രഖ്യാപിച്ചിട്ടുള്ളത്.
ജനറല്‍: 336
ഒബിസി: 194
ഇഡബ്ല്യുഎസ്: 67
എസ്സി: 104
എസ്ടി: 49
17 സംസ്ഥാനങ്ങളിലായി ഒഴിവുകള്‍ തിരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് മഹാരാഷ്ട്ര (135), ഗുജറാത്ത് (95), തെലങ്കാന (88), അസം (86), കര്‍ണാടക (85), തമിഴ്‌നാട് (85) എന്നിവിടങ്ങളിലാണ്.
ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ളവരായിരിക്കണം.
യോഗ്യതാ മാനദണ്ഡങ്ങള്‍
അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം അല്ലെങ്കില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരിച്ചുള്ള ദേശീയതാ വ്യവസ്ഥകള്‍ പാലിക്കണം.
പ്രായപരിധി
2025 ജൂലൈ 1-ന് 20-30 വയസ്സ് (പ്രായപരിധിയില്‍ ഇളവുകള്‍ ബാധകം).
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതിക്കകം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദത്തിന്റെ സാധുവായ രേഖ ഉണ്ടായിരിക്കണം.
പ്രാദേശിക ഭാഷ
സംസ്ഥാനത്തെ വിജ്ഞാപനം ചെയ്ത ഭാഷയില്‍ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം നിര്‍ബന്ധമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
റിക്രൂട്ട്‌മെന്റ് നാല് ഘട്ടങ്ങളിലായാണ് നടത്തുന്നത്
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ
റീസണിങ് & കമ്പ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ്, ഡാറ്റാ അനാലിസിസ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ അവയര്‍നസ് എന്നിവ ഉള്‍ക്കൊള്ളുന്നു. പരീക്ഷയ്ക്ക് 150 മാര്‍ക്കാണ് ഉള്ളത്, കൂടാതെ ഓരോ വിഭാഗത്തിനും പ്രത്യേക സമയവും നെഗറ്റീവ് മാര്‍ക്കും ഉണ്ടായിരിക്കും.
അപേക്ഷകളുടെയും രേഖകളുടെയും പരിശോധന
ഉദ്യോഗാര്‍ഥികളുടെ യോഗ്യത ഉറപ്പുവരുത്തുന്നതിനായി അപേക്ഷകളുടെയും രേഖകളുടെയും സൂക്ഷ്മപരിശോധന നടത്തും.
പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ (Local Language Proficiency Test)
10ാം ക്ലാസിലോ 12-ാം ക്ലാസിലോ പ്രാദേശിക ഭാഷ പഠിക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് നിര്‍ബന്ധമാണ്.
അഭിമുഖം
50 മാര്‍ക്കിനാണ് അഭിമുഖം. യോഗ്യത നേടാന്‍ ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 25 മാര്‍ക്ക് (എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 22.5) നേടണം.
എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. എല്‍എല്‍പിടി ഒരു യോഗ്യതാ പരീക്ഷ മാത്രമാണ്, മറ്റ് ഘട്ടങ്ങളിലെ സ്‌കോര്‍ പരിഗണിക്കാതെ, ഇതില്‍ പരാജയപ്പെട്ടാല്‍ അയോഗ്യരാക്കപ്പെടും.
ശമ്പള സ്‌കെയിലും ആനുകൂല്യങ്ങളും
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ JMGS-1(Junior Management Grade Scale-I) സ്‌കെയിലില്‍ നിയമിക്കും.
48480-2000/7-62480-2340/2-67160-2680/7-85920, കൂടാതെ ഡിഎ, HRA/ലീസ്ഡ് അക്കോമഡേഷന്‍, സിസിഎ, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, എല്‍എഫ്സി, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, ബാങ്ക് നിയമങ്ങള്‍ക്കനുസരിച്ചുള്ള മറ്റ് അലവന്‍സുകള്‍ എന്നിവയും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിക്കുക.
വ്യക്തിപരവും അക്കാദമികവുമായ എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക.
ആവശ്യമായ രേഖകള്‍ നിശ്ചിത വലുപ്പത്തിലും ഫോര്‍മാറ്റിലും അപ്ലോഡ് ചെയ്യുക.
സമര്‍പ്പിക്കുന്നതിന് മുമ്പ് ഫോം വിശദമായി പരിശോധിക്കുക.
അന്തിമമായി സമര്‍പ്പിച്ച ഫോം പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സേവ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യുക.
അപേക്ഷകര്‍ക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ എന്നും, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ ഒമ്പത് വര്‍ഷം വരെ അല്ലെങ്കില്‍ സ്‌കെയില്‍ IV-ലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ ആ സംസ്ഥാനത്തിനുള്ളില്‍ നിയമിക്കുമെന്നും പിഎന്‍ബി വ്യക്തമാക്കിയിട്ടുണ്ട്. ഒഴിവുകളുടെ എണ്ണം താത്ക്കാലികവും മാറ്റങ്ങള്‍ക്ക് വിധേയവുമാണ്.
പല്ലുകളെ അണുവിമുക്തമാക്കാൻ നിർബന്ധമായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ ഇതാണ്
ഇഷ്ടമുള്ള ഭക്ഷണങ്ങൾ എല്ലാം നമ്മൾ കഴിക്കാറുണ്ട്. മധുരവും എരിവും പുളിയുമൊക്കെയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പല്ലിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ടോ. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ ആരോഗ്യമുള്ള ഭക്ഷണ ക്രമീകരണം നിങ്ങൾക്കുണ്ടാവണം. അതിനാൽ തന്നെ നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അണുവിമുക്തമാക്കാനും ഇവ കഴിക്കൂ.
ചീസ്
ചീസിന്റെ രുചി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. നിരവധി ഗുണങ്ങൾ അടങ്ങിയ ചീസിന് പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. ഇത് വായിലെ ഉമിനീർ വർധിപ്പിക്കാനും സഹായിക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ആവശ്യമായ കാൽസ്യം, പ്രോട്ടീൻ മറ്റു പോഷകങ്ങൾ എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇലക്കറികൾ
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് ഇലക്കറികൾ. വിറ്റാമിനുകളും, മിനറലുകളും ധാരാളമുള്ള ഇലക്കറികളിൽ കലോറി വളരെ കുറവാണ്. ചീര പോലുള്ള ഇലക്കറികൾ പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമൽ വർധിപ്പിക്കാൻ സഹായിക്കുന്നു.
ആപ്പിൾ
ആപ്പിൾ പോലുള്ള പഴങ്ങൾ മധുരമാണെങ്കിലും ഇതിൽ ധാരാളം ജലാംശവും ഫൈബറും അടങ്ങിയിട്ടുണ്ട്. ആപ്പിൾ കഴിക്കുന്നതിലൂടെ ഉമിനീർ വർധിക്കുന്നു. ഇത് വായിലെ അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
തൈര്
ചീസ്, തൈര് എന്നിവയിൽ ധാരാളം കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദിവസവും തൈര് കഴിക്കുന്നത് വായിലെ അണുക്കളെ ഇല്ലാതാക്കാൻ നല്ലതാണ്.
ക്യാരറ്റ്
ക്യാരറ്റിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിന് അനുസരിച്ച് ഉമിനീര് വർധിക്കുന്നു. കൂടാതെ ക്യാരറ്റിൽ ധാരാളം വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്.
സുരക്ഷ മുഖ്യം! എയർബസ് മുന്നറിയിപ്പിൽ ഗ്രൗണ്ട് ചെയ്യാൻ ഇന്ത്യയിൽ 250 വിമാനങ്ങൾ, ഇൻഡിഗോ, എയർ ഇന്ത്യ സർവീസുകൾ താളം തെറ്റും
ന്യൂഡൽഹി: എ-320 വിമാനങ്ങളിൽ സാങ്കേതിക തകരാറുണ്ടാകാൻ സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയിൽ 200-ൽ അധികം വിമാനങ്ങളിൽ അടിയന്തര പരിശോധന നടക്കുമെന്ന് വിമാന കമ്പനികൾ. ഈ പശ്ചാത്തലത്തിൽ വിവിധ സര്‍വീസുകളെ ഇത് സാരമായി ബാധിച്ചേക്കുമെന്ന മുന്നറിയിപ്പും കമ്പനികൾ നൽകുന്നു.
തീവ്രമായ സൗരവികിരണം കാരണം എയർബസ് എ-320 ശ്രേണിയിലുള്ള വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിൻ്റെ ഡാറ്റയിൽ തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. തുടർന്ന് ഇന്ത്യയിൽ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസുകൾ തടസ്സപ്പെടുമെന്നാണ് അറിയിപ്പ്. ഇന്ത്യയിലെ പ്രമുഖ എയർലൈനുകൾ എല്ലാം തന്നെ എ-320 ശ്രേണിയിലുള്ള വിമാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
200-ൽ അധികം വിമാനങ്ങളിൽ അടിയന്തര പരിശോധന
ഇന്ത്യൻ വിമാനക്കമ്പനികളുടെ കൈവശമുള്ള ഏകദേശം 200 നും 250 നും ഇടയിൽ എയർക്രാഫ്റ്റുകൾക്ക് അടിയന്തര സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളോ ഹാർഡ്‌വെയർ മാറ്റങ്ങളോ ആവശ്യമാണെന്ന് പിടിഐ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് റിപ്പോർട്ടുകളിൽ പറയുന്നു. ഈ തകരാറുകൾ പരിഹരിക്കുന്നതിനായി വിമാനങ്ങൾ നിലത്തിറക്കി എഞ്ചിനീയർമാർ അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരും. അടുത്തിടെ വിദേശത്ത് ഒരു എ-320 വിമാനത്തിന് സംഭവിച്ച അപകടത്തെ തുടർന്ന് എയർബസ് നടത്തിയ പരിശോധനയിലാണ് പുതിയ മുന്നറിയിപ്പ് നൽകിയത്. എലിവേറ്റർ എയ്ലറോൺ കമ്പ്യൂട്ടർ സംവിധാനത്തിലെ തകരാറാണ് വിമാനം പെട്ടെന്ന് താഴേക്ക് കുത്തനെ പോകാൻ കാരണമായതെന്നാണ് സംശയം.
യൂറോപ്യൻ ഏവിയേഷൻ ഏജൻസി: യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) അടിയന്തര എയർവർത്ത്നെസ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തകരാർ സംഭവിച്ച വിമാനങ്ങൾ അടുത്ത പറക്കലിന് മുമ്പ് പ്രവർത്തനക്ഷമമായ ഇഎൽഎസി യൂണിറ്റുകൾ സ്ഥാപിച്ചിരിക്കണം എന്നാണ് നിർദ്ദേശം. വിമാനങ്ങളുടെ പ്രധാന ഫ്ലൈറ്റ്-കൺട്രോൾ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഈ ഇഎൽഎസി സംവിധാനമാണ്. ഇന്ത്യയിൽ ഏകദേശം 560 എ-320 ശ്രേണി വിമാനങ്ങളാണുള്ളത്. ഇതിൽ പകുതിയോളം വിമാനങ്ങൾക്ക് അറ്റകുറ്റപ്പണി വേണ്ടിവരും. ഈ ഗ്രൗണ്ടിംഗ് കാരണം ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലാകും.
വിമാനക്കമ്പനികളുടെ പ്രതികരണം
പ്രധാനപ്പെട്ട വിമാനക്കമ്പനികൾ എല്ലാം തന്നെ സര്‍വീസ് മുടക്കങ്ങളെ കുറിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എ-320 വിമാനങ്ങൾ സംബന്ധിച്ച് എയർബസ് നൽകിയ സാങ്കേതിക മുന്നറിയിപ്പ് ഇൻഡിഗോ സ്ഥിരീകരിച്ചു. “സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർബന്ധിത അപ്‌ഡേറ്റുകൾ ഞങ്ങളുടെ വിമാനങ്ങളിൽ മുൻകൂട്ടി നടപ്പിലാക്കുകയാണ്. ഈ മുൻകരുതൽ അപ്‌ഡേറ്റുകൾ കാരണം ചില വിമാന സർവീസുകളുടെ സമയത്തിൽ നേരിയ മാറ്റങ്ങൾ കണ്ടേക്കാം,” എന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, എ-320 വിമാനങ്ങളുടെ ഒരു ഭാഗത്ത് സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ പുനഃക്രമീകരണം നടത്തുന്നതിനാൽ വിമാനം യാത്രക്ക് സജ്ജമാക്കുന്നതിനുള്ള ടേൺറൗണ്ട് സമയം വർദ്ധിപ്പിക്കുമെന്നും ഇത് ഷെഡ്യൂളുകളിൽ കാലതാമസത്തിന് കാരണമാകുമെന്നും എയർ ഇന്ത്യ അറിയിച്ചു. എയർബസ് എ-320 ശ്രേണിയിലുള്ള വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ പരിഹാരം ആവശ്യപ്പെടുന്ന മുന്നറിയിപ്പിനോട് പ്രതികരിച്ച് അടിയന്തര മുൻകരുതൽ നടപടികൾ ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. “ഞങ്ങളുടെ ഭൂരിഭാഗം വിമാനങ്ങളെയും ഇത് ബാധിക്കുന്നില്ലെങ്കിലും, ഈ നിർദ്ദേശം ലോകമെമ്പാടുമുള്ള ഓപ്പറേറ്റർമാർക്ക് ബാധകമാണ്. ഇത് വിമാന പ്രവർത്തനങ്ങളിൽ മാറ്റങ്ങളോ, കാലതാമസമോ, റദ്ദാക്കലോ ഉണ്ടാക്കിയേക്കാം,” എന്നും എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 31 വിമാനങ്ങളെ ഈ തകരാർ ബാധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
എയർബസ് നിലപാട്
ഈ പരിഹാര നടപടികൾ വിമാന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെങ്കിലും മുൻകരുതലുകൾ ആവശ്യമാണെന്ന് എയർബസ് സമ്മതിച്ചു. അടിയന്തര മുൻകരുതൽ നടപടികൾ ആവശ്യപ്പെട്ട് ഏവിയേഷൻ റെഗുലേറ്റർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും എയർബസ് അറിയിച്ചു. തകരാർ പരിഹരിച്ചില്ലെങ്കിൽ വിമാനത്തിൻ്റെ ഘടനാപരമായ പരിധി കവിയുന്ന തരത്തിൽ എലിവേറ്റർ ചലനങ്ങൾ ട്രിഗർ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് EASA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചെങ്കോട്ട സ്ഫോടനം: ഡോ ഷഹീൻ്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തി, വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്താൻ ശ്രമം
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പ്രതിയായ ഡോ ഷഹീൻ്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തി. തെളിവെടുപ്പിനിടെയാണ് എൻഐഎ സംഘം പണം കണ്ടെത്തിയത്. ഷഹീന്റെയും മുസമ്മിലിൻ്റെയും വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്താനും എൻഐഎ നടപടി തുടങ്ങി. 12 പേരാണ് ചടങ്ങിന് എത്തിയത്.
അതേസമയം, അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡോ ആദിലിനെയും ഇന്ന് ഫരീദാബാദിൽ എത്തിക്കും. അതിനിടെ, അൽ ഫലാഹ് സർവകലാശാല ചെയർമാൻ ഭൂമി തട്ടിപ്പ് നടത്തിയെന്നും ഇഡി കണ്ടെത്തി. മരിച്ചവരുടെ പേരിലടക്കം വ്യാജ രേഖയുണ്ടാക്കിയാണ് ഭൂമി കുംഭകോണം നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അതേസമയം, ചെങ്കോട്ട സ്ഫോടനത്തിൽ അന്വേഷണം വ്യാപിപ്പിക്കുകയാണ് എൻഐഎ. ചാവേറായ ഉമറിന് മറ്റ് ആശുപത്രികളിലെ ചിലരുമായും ബന്ധമുണ്ടായിരുന്നു. അന്വേഷണ ഏജൻസികൾ ഡൽഹിയിലെ ആശുപത്രികളിൽ നിന്നും വിവരങ്ങൾ തേടി. അൽ ഫലാഹ് സർവ്വകലാശാലയിലെ 50ലധികം ജീവനക്കാരെ ഇതിനകം ചോദ്യം ചെയ്തതായാണ് വിവരം.
മുഖ്യമന്ത്രി നാളെ ദുബായിലെത്തും, മൂന്നു ദിവസത്തെ സന്ദര്‍ശനം, തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതെന്നും ബഹിഷ്കരിക്കുമെന്നും ദുബായ് കെഎംസിസി
ദുബായ്: ഗൾഫ് സന്ദർശനത്തിന്‍റെ അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബായിലെത്തും. സന്ദർശനം തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതാണെന്നും ബഹിഷ്കരിക്കുമെന്നും ദുബായ് കെഎംസിസി അറിയിച്ചു. മുൻകൂട്ടി തീരുമാനിച്ച സന്ദർശന പരിപാടി ബഹിഷ്കരിക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് സംഘാടക സമിതി പ്രതികരിച്ചു.
അഞ്ച് ഗൾഫ് രാജ്യങ്ങളിലെസന്ദർശനം ദുബായിൽ അവസാനിക്കുകയാണ്. നേരത്തെ നവംബർ ഒന്നിനായിരുന്നു നിശ്ചയിച്ചിരുന്നത്. അന്ന് അതിദാരിദ്ര്യമുക്ത കേരളത്തിന്റെ പ്രഖ്യാപനത്തിനായി മടങ്ങിയതിനാൽ മാറ്റി. ഞായർ രാവിലെ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ദുബായിലെ ഭരണകർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിൽ ഓർമ്മ കേരളോത്സവത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും.
തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ് സന്ദർശനമെന്ന് കാട്ടിയാണ് കെ.എം.സി.സിയുടെ ബഹിഷ്കരണം.ഡിസംബർ രണ്ടിനാണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുക.
രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി, ‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തിൽ വെച്ചാണ്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. നാല് ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കൊടുത്ത മൊഴിയിൽ പറയുന്നു.രാഹുലിന്‍റെ ജാമ്യ ഹർജ്ജിയിലെ വാദങ്ങളെ പൊളിക്കുന്നതാണ് യുവതിയുടെ നിർണായക മൊഴി.
രാഹുലുമായി പരിചയപ്പെടുന്നത് വിവാഹബന്ധം ഒഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. വിവാഹിതക്ക് എങ്ങിനെ വിവാഹ വാഗ്ദാനം നൽകും എന്ന രാഹുലിന്റെ വാദത്തിന് എതിരെ ആണ് ഈ മൊഴി. ഭർത്താവിരിക്കെയാണ് യുവതി രാഹുലുമായി ബന്ധപ്പെട്ടത് എന്ന ആരോപണം ഉയർന്നിരുന്നു. ഈ വാദത്തെ പൊളിക്കുന്നതാണ് യുവതിയുടെ മൊഴിയിലെ വിവരങ്ങൾ. അതേസമയം, യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുമുണ്ട്. ഭർത്താവിൻ്റെ ഉപദ്രവങ്ങൾ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്നും ആ ബന്ധമാണ് വളർന്നതും പിന്നീട് ലൈംഗികബന്ധത്തിൽ എത്തിയത് എന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ അന്വേഷണ സംഘം ഇന്ന് യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുക്കും. ഡോക്ടറുടെ മൊഴി കേസിൽ നിർണ്ണായകമാകും. അതേസമയം നേരത്തെ സംസ്ഥാനം വിട്ടെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ. പാലക്കാട് ജില്ല വിട്ടാൽ അത് മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന. എംഎൽഎയുടെ ഓദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിലുണ്ട്. മറ്റൊരു വാഹനത്തിലാണ് രാഹുൽ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയത്. രാഹുലിന്‍റെ ഡ്രൈവറും പേഴ്സണൽ അസി. ഫസലും പാലക്കാടുണ്ട്. ഫസലിന്‍റെ ഫോൺ വ്യാഴാഴ്ച വൈകിട്ട് മുതൽ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ രാവിലെ മുതൽ ഫസലും ഡ്രൈവറും എംഎൽഎ ഓഫീസിലുണ്ട്.
മൂന്നാം ലോകത്തു നിന്നുള്ള കുടിയേറ്റം നിർത്തും ,ബൈഡന്റെ ഉത്തരവുകൾ റദ്ദാക്കി ട്രംപ്, കാരണം ഇത്
വാഷിംങ്ടൺ. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച 92 ശതമാനം എക്‌സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വായിച്ചുനോക്കാതെ, ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ്.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്.
പ്രസിഡന്റിന്റെ അനുമതിയോടെയല്ലാതെ ഓട്ടോപെൻ സംവിധാനം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഓട്ടോപെൻ പ്രക്രിയയിൽ ബൈഡന് അറിവുണ്ടായിരുന്നില്ലെന്നും ട്രംപ്.
തന്റെ അറിവോടെയായിരുന്നു ഒപ്പിട്ടതെന്ന ബൈഡൻ അവകാശപ്പെട്ടാൽ അദ്ദേഹത്തിനെതിരെ കള്ളസാക്ഷ്യത്തിന് കേസ്സെടുക്കുമെന്നും ട്രംപ്.
അമേരിക്കൻ ദേശീയ ഗാർഡുകൾക്കെതിരെ നടന്ന വെടിവയ്പിൽ 2021ൽ അമേരിക്കയിലേക്ക് കൊണ്ടുവന്ന അഫ്ഗാൻ പൗരൻ അറസ്റ്റിലായതിനെ തുടർന്നാണ് ട്രംപിന്റെ പ്രതികരണം.
ബൈഡൻ ഒപ്പിട്ട എല്ലാ കുടിയേറ്റ പദ്ധതികളും റദ്ദാക്കുമെന്നും ട്രംപ്
മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം എക്കാലത്തുമായി നിർത്തുമെന്നും ട്രംപ്.
കുറ്റിക്കാട്ടിൽ കണ്ട അപേക്ഷകളിൽ ധനസഹായം അനുവദിച്ചു
പാലക്കാട്. യാക്കര പുഴപ്പാലത്തിൽ സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ ധനസഹായം അനുവദിച്ചു
പട്ടികവർഗ്ഗ വകുപ്പാണ് വിദ്യാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ചത്
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 15 അപേക്ഷകരിൽ 11 പേർക്കായി 45,000 രൂപ അനുവദിച്ചു
തുക അടുത്ത ദിവസം തന്നെ വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് പട്ടികവർഗ്ഗ വകുപ്പ് .








































