Home Blog Page 127

പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി ക്രമക്കേട്,എസ് സുരേഷിന്റെ വാദം പൊളിയുന്നു.

തിരുവനന്തപുരം. പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി ക്രമക്കേടിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെ വാദം പൊളിയുന്നു. എസ് സുരേഷിന് ബാങ്കിൽ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു. വായ്പാ അപേക്ഷ നൽകാതെ എസ് സുരേഷ് പണം കൈപ്പറ്റിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.


പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലെ ക്രമക്കേടിനെ തുടർന്നുണ്ടായ നഷ്ടം 4.16 കോടിയെന്ന്
സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. സൊസൈറ്റിയുടെ മുൻ വൈസ് പ്രസിഡൻ്റും, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപയും പലിശയും പിഴ അടക്കണം എന്നായിരുന്നു സഹകരണ വകുപ്പിൻ്റെ ഉത്തരവ്.എന്നാൽ പിഴ നിർണയിച്ചത് കൂട്ടുത്തരവാദത്തിന്റെ ഭാഗം എന്നും, സംഘത്തിൽ നിന്ന് താൻ വായ്പ എടുത്തിട്ടില്ലെന്നും വായ്പയ്ക്കായി ആരെയും ശുപാർശ
ചെയ്തിട്ടില്ലെന്നുമായിരുന്നു എസ് സുരേഷിന്റെ വിശദീകരണം. ഈ വാദമാണ് പൊളിയുന്നത്. 2013ലും 2014ലും എസ് സുരേഷ് സൊസൈറ്റിയിൽ നിന്ന് വായ്പ എടുത്തിട്ടുണ്ട്. സഹകരണ സംഘം വൈസ് പ്രസിഡൻറ് ആയിരുന്നിട്ടും എസ്
സുരേഷ് കുടിശ്ശിക വരുത്തി. വായ്പയ്ക്ക് അപേക്ഷ നൽകാതെയാണ് പണം കൈപ്പറ്റിയത്. വായ്പകൾ പലിശ സഹിതം സുരേഷ് തിരിച്ചടയ്ക്കാൻ ഉണ്ട്.
വായ്പ കുടിശ്ശികയുടെ രേഖകൾ 24ന് ലഭിച്ചു.

സുരേഷിന്  സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ബന്ധമില്ലെന്ന് വാദവും തെറ്റ്.എസ് സുരേഷ് ബോർഡ് യോഗങ്ങളിൽ തുടർച്ചയായി പങ്കെടുത്തു. മൂന്ന് വാർഷിക പൊതുയോഗങ്ങളിലും പങ്കെടുത്തു.സഹകരണ ജോയിൻ്റ് രജിസ്റ്റാറുടെ സർ ചാർജ് ഉത്തരവും 24 ന് ലഭിച്ചു.ക്രമക്കേടിൽ സംഘം പ്രസിഡൻറ് ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക പ്രമുഖ്
ജി പത്മകുമാർ
തിരിച്ചടയ്ക്കേണ്ടത് 46 ലക്ഷം രൂപ. ഭരണസമിതിയിൽ 16 പേരുണ്ടായിരുന്നതിൽ
ഏഴു പേർ 46 ലക്ഷം വീതവും
9 പേർ 16 ലക്ഷം വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് സഹകരണ വകുപ്പിന്റെ ഉത്തരവ്.

സാഹസിക വിനോദങ്ങളുടെ പട്ടികയിൽ സ്കൈ  ഡൈനിംഗ് ഉൾപ്പെടില്ല,


ഇടുക്കി. ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ. ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു എന്ന് കണ്ടെത്തിയതിനാൽ ആനച്ചാലിലെ സ്കൈ ഡൈനിങ്ങിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

സ്കൈ ഡൈനിങ് എന്നത് പുതിയ സാഹസിക വിനോദ ഉപാധിയാണ്. നിലവിൽ ഇത് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടില്ല. പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിക്കേണ്ടത് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി. നിലവിൽ മാനദണ്ഡങ്ങളില്ലാത്തതിനാൽ അനുമതി നൽകുകയും സാധ്യമല്ല.  സാഹസിക വിനോദങ്ങളുടെ പട്ടികയിൽ സ്കൈ  ഡൈനിംഗ് ഉൾപ്പെട്ടിട്ടുമില്ല. ഇത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സതേൺ സ്കൈസ് ഏറോ ഡൈനാമിക്സ് എന്ന സ്ഥാപനം സ്കൈ ഡൈനിങ് നടത്തിയിരുന്നത് അനധികൃതമായിട്ടായിരുന്നു എന്നത് വ്യക്തം. നിലവിൽ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി തയ്യാറാക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ലൈസൻസ് കരസ്ഥമാക്കിയതിനുശേഷം മാത്രമേ ആനച്ചാലിലെ സ്കൈ ഡൈനിങ് തുറന്നു പ്രവർത്തിക്കാൻ കഴിയൂ. മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്ന നടപടികൾ ടൂറിസം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഡിറ്റ് വാ ചുഴലികാറ്റിൽ തമിഴ്നാട്ടിൽ ഒരു മരണം

ഡിറ്റ് വാ തീവ്രന്യൂനമർദ്ദമാകും

ഇന്ന് വൈകിട്ടോടെ തീവ്രന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

നാളെ രാവിലെയോടെ ശക്തി കുറഞ്ഞ ന്യൂനമർദ്ദമാകും

കാറ്റിൻ്റെ വേഗം നിലവിൽ മണിക്കൂറിൽ ഏഴ് കിലോമീറ്റർ

ഡിറ്റ് വാ ചുഴലികാറ്റിൽ തമിഴ്നാട്ടിൽ ഒരു മരണം

തഞ്ചാവൂരിൽ വീട് ഇടിഞ്ഞുവീണ് യുവതി മരിച്ചു .ആലമൻകുറിച്ചി സ്വദേശി രേണുക ദേവി (20) ആണ് മരിച്ചത്‌

DYSP ഉമേഷിന് എതിരെDGP ക്ക് പരാതി നൽകി കോഴിക്കോട് DCC

കോഴിക്കോട്.ചെർപ്പുളശേരി സി ഐ യുടെ ആത്മഹത്യ
DGP ക്ക് പരാതി നൽകി കോഴിക്കോട് DCC
DYSP ഉമേഷിന് എതിരെയാണ് പരാതി നൽകിയത്

ആത്മഹത്യ കുറിപ്പിലെ പരാമർശം വിശദമായ അന്വേഷണം നടത്തണം
ഉമേഷിനെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യണം

ട്രാക്ക് റെക്കോഡ് മോശം ഉദ്യോഗസ്ഥൻ

സ്വഭാവ ദൂഷ്യത്തിന് പേര് കേട്ട ഉദ്യോഗസ്ഥന് എന്നും പരാതിയിൽ

അറബിക് പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം

കൊല്ലം ജില്ലാ കലോത്സവത്തിൽ HS ( പെൺ ) അറബിക് പദ്യം ചൊല്ലൽ – അറബിക് കലോത്സവം ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ തേവലക്കര ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി ഫർഹാന ഫാത്തിമ. തേവലക്കര പറങ്കാമൂട്ടിൽ അൻസറുദ്ദീ ന്റെയും ഷാലിമായുടെയും  മകളാണ്. മാപ്പിളപ്പാട്ടിൽ A ഗ്രേഡും കരസ്ഥമാക്കി

🗓️  ദിനവിശേഷം| 2025 നവംബർ 30 ഞായർ |     (1201 വൃശ്ചികം 14)


🗓️ സുപ്രധാന ദിനങ്ങൾ

  • ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം (Computer Security Day): സൈബർ സുരക്ഷയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ദിനം.
  • ലോക മൗസ് ദിനം (World Mouse Day): കമ്പ്യൂട്ടർ മൗസിന്റെ പ്രാധാന്യം അനുസ്മരിക്കുന്ന ദിനം.

📜 ചരിത്രത്തിൽ ഇന്ന്

  • 1872: ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരം ഇംഗ്ലണ്ടും സ്കോട്ട്ലൻഡും തമ്മിൽ നടന്നു.
  • 1966: കരീബിയൻ ദ്വീപായ ബാർബഡോസ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
  • 1987: അഫ്ഗാനിസ്ഥാൻ ഭരണഘടന അംഗീകരിച്ചു.

🇮🇳 ഇന്ത്യയിലും കേരളത്തിലും ഇന്ന്

  • സർവകക്ഷിയോഗം: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ സർവകക്ഷിയോഗം നടക്കും.
  • മൻ കീ ബാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടി രാവിലെ 11 മണിക്ക്.
  • കേരളത്തിൽ: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
  • മുനമ്പം സമരം: ഒരു വർഷത്തിൽ ഏറെയായി നടന്നുവരുന്ന മുനമ്പം ഭൂസമരം ഇന്ന് നിർത്തിവെയ്ക്കും.
  • കായിക സമാപനം: ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഹരിയാനയിൽ സമാപനം.

🙏 പ്രധാന ആരാധനാലയ വിശേഷങ്ങൾ

  • തൃശ്ശൂർ: ബസലിക്ക വലിയ തിരുനാൾ.
  • ചക്കുളത്തുകാവ്: നിലവറ ദീപം തെളിക്കൽ.
  • ഗുരുവായൂർ: ദശമി നെയ് വിളക്കാഘോഷം.

🎂 ജന്മദിനം  പ്രമുഖർ

  • വാണി ജയറാം (1945): പത്മഭൂഷൺ നേടിയ പ്രശസ്ത പിന്നണി ഗായിക.
  • ജാനകി രാമചന്ദ്രൻ (1923): മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത (തമിഴ്നാട്).
  • മാർക്ക് ട്വയിൻ (1835): വിഖ്യാത അമേരിക്കൻ സാഹിത്യകാരൻ (ഹക്കിൾബറി ഫിൻ, ടോം സയർ കഥകളുടെ സ്രഷ്ടാവ്).
  • വിൻസ്റ്റൺ ചർച്ചിൽ (1874): സാഹിത്യ നോബേൽ ലഭിച്ച ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി.
  • സ്മിത്ത്സൺ ടെന്നന്റ് (1761): ഓസ്മിയം, ഇറിഡിയം മൂലകങ്ങൾ കണ്ടെത്തിയ ബ്രിട്ടീഷ് രസതന്ത്രജ്ഞൻ.
  • സി.എസ്. സുബ്രഹ്മണ്യൻ പോറ്റി (1875): കവിയും അധ്യാപകനും ആയിരുന്ന ഇദ്ദേഹത്തിന്റെ 150-ാം ജന്മദിനം.
  • രാഹുൽ ശർമ്മ (1986): ഇന്ത്യൻ ക്രിക്കറ്റർ.
  • മൻമോഹൻ അധികാരി (1920): നേപ്പാളിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി.
  • എബ്രഹാം ഇട്ടിച്ചെറിയ ചക്കാലയിൽ (1938): ഗ്രന്ഥശാലാ പ്രവർത്തകൻ.

🥀 ഓർമ്മദിനം

  • പഴശ്ശിരാജ (1805): ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ചു.
  • ഐ.കെ. ഗുജ്റാൾ (2012): മുൻ പ്രധാനമന്ത്രി.
  • ലക്ഷ്മി.എൻ. മേനോൻ (1994): പത്മഭൂഷൺ ലഭിച്ച, കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത.
  • ജിമ്മി ജോർജ്ജ് (1987): മലയാളി വോളിബോൾ താരം (കാർ അപകടത്തിൽ അന്തരിച്ചു).

🏏 ഇന്നത്തെ പ്രധാന കായിക മത്സരങ്ങൾ

  • ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ്: ആദ്യ മത്സരം ഉച്ചയ്ക്ക് 1.30-ന്.
  • സൂപ്പർ ലീഗ് കേരള ഫുട്ബോൾ: മലപ്പുറം – തിരുവനന്തപുരം മത്സരം വൈകിട്ട് 7.30-ന്.
  • സയ്യിദ് മുഷ്താഖ് അലി T20 ക്രിക്കറ്റ്: കേരളം – ഛത്തീസ്ഗഢ് മത്സരം രാവിലെ 11 മണിക്ക്.

വിവരങ്ങൾക്ക് കടപ്പാട്:

ഉദയ് ശബരീശം 9446871972

ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ച… രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ തെളിവുകൾ നിരത്തി യുവതി

ബലാംത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറി യുവതി. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിന്റേയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റേയും രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.

ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത് എന്ന് രേഖകളില്‍ പറയുന്നു. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച് നല്‍കിയത്. ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന മരുന്നുകളാണിവ. ട്യൂബല്‍ പ്രഗ്‌നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി മൊഴി നല്‍കി. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.

ഭ്രൂണഹത്യയ്ക്ക് ശേഷം താന്‍ മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിച്ചതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും യുവതിക്കുണ്ടായി. ഇതിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.
“വിവാഹബന്ധം ഒഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെന്ന തരത്തിലാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത് എന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുവെന്നും സൗഹൃദം പ്രണയമായപ്പോള്‍ കൂടുതല്‍ അടുപ്പമുണ്ടായെന്നും യുവതി പൊലീസിന് മൊഴി നല്‍കി. അടുപ്പവും വിശ്വാസവും മുതലെടുത്ത് നഗ്‌നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയെന്നും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കി ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്.

മൾട്ടി-ടാസ്‌ക്കിങ് സ്റ്റാഫ്, ഹവിൽദാർ നിയമനം; ഒഴിവുകൾ പ്രഖ്യാപിച്ച് എസ്എസ്‌സി

മൾട്ടി-ടാസ്‌ക്കിങ് സ്റ്റാഫ് (എംടിഎസ്), ഹവിൽദാർ (സിബിഐസി & സിബിഎൻ) നിയമനത്തിനായുള്ള താത്ക്കാലിക ഒഴിവുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി).

വിവിധ പ്രദേശങ്ങൾ, സംസ്ഥാനങ്ങൾ, സംവരണ വിഭാഗങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒഴിവുകളുടെ വിശദമായ വിവരങ്ങൾ പട്ടികയിലുണ്ട്.

ഈ വർഷം ആകെ 7,948 ഒഴിവുകളാണ് പ്രഖ്യാപിച്ചത്. ഇതിൽ 18-25 വയസ്സ് വരെ പ്രായമുള്ളവർക്കായി, എംടിഎസ് വിഭാഗത്തിൽ 6,078 തസ്തികകളും, 18-27 വയസ്സ് പ്രായമുള്ള എംടിഎസ് ഉദ്യോഗാർഥികൾക്കായി 732 തസ്തികകളും ആണ് ഉള്ളത്.

സിബിഐസി, സിബിഎൻ സ്ഥാപനങ്ങളിലെ ഹവിൽദാർ തസ്തികകളിലേക്ക് 1,138 ഒഴിവുകളും ഉണ്ട്‌.

ആകെ ഒഴിവുകളിൽ 3,679 എണ്ണം സംവരണം ചെയ്യാത്തവയാണ്. ഒബിസി-1,973, എസ്സി-859, എസ്ടി-621, ഇഡബ്ല്യുഎസ് -816 എന്നിങ്ങനെയാണ് അവസരങ്ങൾ.

ഭിന്നശേഷിക്കാർക്കായി (പിഡബ്ല്യുഡി) 310 തസ്തികകളും വിമുക്തഭടൻമാർക്കായി 731 സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

നോർത്തേൺ റീജിയണിലാണ് ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത്. ഡൽഹിയിൽ മാത്രം 1,961 എംടിഎസ് ഒഴിവുകളുണ്ട്. വെസ്റ്റേൺ റീജിയണിൽ മഹാരാഷ്ട്രയിൽ 732 തസ്തികകളും, ഈസ്റ്റേൺ റീജിയണിൽ പശ്ചിമ ബംഗാളിൽ 542 ഒഴിവുകളുമുണ്ട്.

ഹവിൽദാർ തസ്തികകളിലേക്കുള്ള 1,138 ഒഴിവുകൾ സിബിഐസി, സിബിഎൻ എന്നിവയുടെ കീഴിലുള്ള വിവിധ കമ്മീഷണറേറ്റുകളിലായാണ് വിഭജിച്ചിരിക്കുന്നത്. ഇതിൽ മുംബൈ, ചെന്നൈ, കൊൽക്കത്ത, ലഖ്നൗ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്നു.

ഈ തസ്തികകളുടെ കമ്മീഷണറേറ്റ് തിരിച്ചുള്ളതും വിഭാഗം തിരിച്ചുള്ളതുമായ വിശദാംശങ്ങൾ ഔദ്യോഗിക പിഡിഎഫിൽ നൽകിയിട്ടുണ്ട്.

ഈ കണക്കുകൾ താൽക്കാലികമാണെന്നും വകുപ്പുകൾ ഒഴിവുകളുടെ എണ്ണം പുതുക്കുന്നതിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാമെന്നും എസ്എസ്‌സി വ്യക്തമാക്കിയിട്ടുണ്ട്.

വിളര്‍ച്ച തടയാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. വിളര്‍ച്ച തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. ചീര

ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ചീര. ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പതിവാക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

  1. റെഡ് മീറ്റ്, മത്സ്യം

റെഡ് മീറ്റ്, മത്സ്യം തുടങ്ങിയവ കഴിക്കുന്നതും ഇരുമ്പിന്‍റെ കുറവിനെ പരിഹരിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

  1. ബീറ്റ്റൂട്ട്

ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

  1. ഈന്തപ്പഴം

ഇരുമ്പ് അടങ്ങിയ ഈന്തപ്പഴവും വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും.

  1. മുരങ്ങയില

ഇരുമ്പ് ധാരാളമടങ്ങിയ മുരങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

  1. മാതളം

ഇരുമ്പ്, കാത്സ്യം, നാരുകള്‍ എന്നിവ മാതളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിക്കാനും സഹായിക്കും.

  1. പയറുവര്‍ഗങ്ങള്‍

പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും വിളര്‍ച്ചയെ അകറ്റാന്‍ സഹായിക്കും.

  1. മുട്ട, പാല്‍

മുട്ട, പാല്‍, മറ്റ് പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിറ്റാമിന്‍ ബി12 അടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിളര്‍ച്ചയെ അകറ്റാന്‍ സഹായിക്കും.

ഒഴിവാക്കേണ്ടവ: കോഫി, കോള, മദ്യം തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

കാനത്തിൽ ജമീലയ്ക്ക് വിട, സംസ്കാരം ചൊവ്വാഴ്ച അത്തോളിയിൽ ഔദ്യോഗിക ബഹുമതികളോടെ

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്കാരം മറ്റന്നാൾ നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമമസ്ജിദിലാണ് സംസ്കാരം. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

അർബുദബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാനത്തിൽ ജമീലയുടെ മരണം ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ് , എം.കെ.രാഘവൻ എംപി, കെ.കെ.രമ എംഎൽഎ തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഗ്രാമപഞ്ചായത്തംഗമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കാനത്തിൽ ജമീല 2021 ൽ കൊയിലാണ്ടിയിൽ നിന്നാണ് നിയമസഭയിലേക്കെത്തിയത്.

അനുസ്മരിച്ച് നേതാക്കള്‍

മലബാറിലെ ആദ്യ മുസ്ലിം വനിത എംഎൽഎയാണ്. സിപിഎമ്മിന് മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. രോഗത്തോട് പോരാടി ജീവിതത്തിലേക്ക് മടങ്ങി വരുമ്പോഴാണ് ഈ മരണം. പരിപാടികളിൽ പങ്കെടുത്തു തുടങ്ങിയിരുന്നു. നല്ല പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ആളാണ് കാനത്തിൽ ജമീല. പഞ്ചായത്ത് മെമ്പറായി തുടങ്ങി എംഎൽഎ വരെ ആയി മികച്ച പ്രവർത്തനം നടത്തി. നിയമസഭയിലും മികവാർന്ന പ്രകടനം. കേരളത്തിന് അകത്തും പുറത്തും ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കിയ നേതാവാണ് കാനത്തിൽ ജമീലയെന്നും പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും എം വി ​ഗോവിന്ദൻ അനുസ്മരിച്ചു.

സൗമ്യതയോടെ ഇടപെടുന്ന രീതിയായിരുന്നു കാനത്തിൽ ജമീലക്ക് എന്ന് മന്ത്രി മുഹമ്മദ് റിയാസ് അനുസ്മരിച്ചു. അസുഖബാധിത ആയിരുന്നിട്ടും നിയമസഭയിൽ എത്തിയിട്ടുണ്ടെന്നും ചികിത്സയിൽ ആയിരുന്ന സമയത്തും കൊയിലാണ്ടിയിലെ കാര്യങ്ങൾ ഫോണിൽ വിളിച്ച് പറയാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി രണ്ട് ചേരിയിൽ ആണെങ്കിലും സ്നേഹബന്ധം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും തന്‍റെ വ്യക്തിപരമായ വേദനയിലും ഒപ്പം നിന്നിരുന്നയാളാണെന്നും കെ.കെ രമയും പ്രതികരിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും താഴെ തട്ടിൽ പാർട്ടി പ്രവർത്തനം നടത്തിവന്ന നേതാവാണ് കാനത്തിൽ ജമീലയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് അനുസ്മരിച്ചു. പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും എല്ലാ ബഹുമതികളോടും കൂടി ഖബറടക്കുമെന്നും മെഹബൂബ് പറഞ്ഞു.

അനുശോചിച്ച് മുഖ്യമന്ത്രി

കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണെന്നും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മര കുറിപ്പിൽ പറഞ്ഞു. ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്ന ജമീല തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.