23.5 C
Kollam
Saturday 20th December, 2025 | 01:12:40 AM
Home Blog Page 12

ശബരിമല സ്വർണ്ണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസില്‍ ഒരു മുൻ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാര്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ഇന്ന് രാവിലെ ഈഞ്ചയ്ക്കൽ എസ് ഐ റ്റി ഓഫീസിൽ വിളിച്ച് വരുത്തി ചോദ്യം വിശദമായി ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സിനിമ,സീരിയല്‍ നടി ചൈത്ര ആറിനെ  തട്ടിക്കൊണ്ടു പോയെന്ന് പരാതി ; ആളെ തിരിച്ചറിഞ്ഞ് ഞെട്ടി പൊലിസ്

ബംഗളുരു. കര്‍ണാടകയില്‍ സിനിമ,സീരിയല്‍ നടി ചൈത്ര ആറിനെ ഭര്‍ത്താവ് തട്ടിക്കൊണ്ടു പോയതായി പരാതി. മകളുടെ കസ്റ്റഡിയെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം.

ചൈത്രയുടെ സഹോദരി ലീല ആർ പൊലീസില്‍ പരാതി നല്‍കി.

ഭർത്താവ് ഹർഷവർധൻ, ചലച്ചിത്ര നിർമാതാവും വർധൻ എന്റർപ്രൈസസിന്റെ ഉടമയുമാണ്. 2023ലാണ് ഇവരുടെ വിവാഹം നടന്നത്. ഏകദേശം എട്ട് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. നടി ഒരു വയസ്സുള്ള മകളോടൊപ്പം മഗാഡി റോഡിലെ വാടക വീട്ടിലാണ് താമസം. ഭർത്താവ് ഹാസനിലാണ്. വിവാഹമോചനത്തിന് ശേഷവും നടി അഭിനയം തുടര്‍ന്നിരുന്നു.

ഡിസംബർ 7 ന്, താൻ മൈസൂരുവിലേക്ക് ഒരു ഷൂട്ടിങ്ങിനായി പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, ഇത് ഭർത്താവ് ഹർഷവർദ്ധൻ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നുവെന്നാണ് പരാതി. ഇതിനായി ഹർഷവർധന്‍റെ സഹായി കൗശികിന് 20,000 രൂപ അഡ്വാൻസായി നല്‍കിയതായും പരാതിയില്‍ പറയുന്നു. മറ്റൊരു ആളുടെ സഹായത്തോടെ ചൈത്രയെ മൈസൂരു റോഡ് മെട്രോ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാറില്‍ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

രാവിലെ 10.30 ഓടെ, ചൈത്ര തന്റെ സുഹൃത്തായ ഗിരീഷിനെ അറിയിക്കുകയും അയാള്‍ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച്‌ ഉടൻ തന്നെ കുടുംബത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഹർഷവർധൻ ചൈത്രയുടെ അമ്മ സിദ്ധമ്മയെ വിളിച്ച്‌ തട്ടിക്കൊണ്ടുപോയ കാര്യം സമ്മതിച്ചു. തന്റെ കുഞ്ഞിനെ പറയുന്ന സ്ഥലത്ത് എത്തിച്ചാല്‍ മാത്രമേ ചൈത്രയെ വിട്ടയക്കൂ എന്നാണ് ഹർഷവർധൻ ആവശ്യപ്പെട്ടത്.

പിന്നീട്, മറ്റൊരു ബന്ധുവിനെ വിളിച്ച്‌ കുട്ടിയെ അർസിക്കെരെയില്‍ എത്തിക്കാൻ ആവശ്യപ്പെടുകയും, ചൈത്രയെ സുരക്ഷിതമായി വിട്ടയക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. തുടർന്നാണ്, ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചത്. ചൈത്രയുടെ സഹോദരി ലീലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ദുബൈയിൽ നിന്ന് നാട്ടിലെത്തി പ്രതിശ്രുത വധുവിനെ കാണാനായി വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ രണ്ടുദിവസത്തിന് ശേഷം ചതുപ്പ് നിലത്തിൽ അവശ നിലയിൽ കണ്ടെത്തി

ആലപ്പുഴ: ദുബൈയിൽ നിന്ന് നാട്ടിലെത്തി പ്രതിശ്രുത വധുവിനെ കാണാനായി വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ രണ്ടുദിവസത്തിന് ശേഷം ചതുപ്പ് നിലത്തിൽ അവശ നിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻനായരുടെ മകൻ വിഷ്ണുവിനെയാണ് (34) എണ്ണയ്ക്കാട് പൂക്കൈതച്ചിറ ഭാഗത്ത് കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ടാണ് വിഷ്ണു നാട്ടിലെത്തിയത്. വീട്ടിലെത്തി ഉടൻ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുതവധുവിനെ കാണാനെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണുവിനെ കുറിച്ച് പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണത്തിൽ ചെട്ടികുളങ്ങരയിൽ എത്തിയില്ലെന്ന് വ്യക്തമായതോടെ വീട്ടുകാർ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രദേശത്തെ സി.സി.സി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മാവേലിക്കര കരയംവട്ടം ഭാഗത്തുനിന്ന്‌ വിഷ്ണു തന്റെ ബൈക്കിൽ തിരിയുന്നതായി വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആദ്യം ബൈക്കും തൊട്ടപ്പുറത്ത് ചതുപ്പിൽ അവശ നിലയിൽ വിഷ്ണുവിനെയും കണ്ടെത്തുന്നത്. യാത്രാമധ്യേ അപകടത്തിൽപെട്ടതാണെന്നാണ് നിഗമനം.

അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍, അതിജീവിതയുടെ പരാതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. തനിക്ക് എതിരെ മനപൂര്‍വം വിഡിയോ പ്രചരിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നടി സൈബറാക്രമണം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇന്നലെയാണ് പരാതി കൈമാറിയത്. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്.

മാര്‍ട്ടിലെ നിലവില്‍ കോടതി 20 വര്‍ഷത്തേക്ക് തടവില്‍ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി ഇയാള്‍ കോടതിയില്‍ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് എന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസില്‍ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിജീവിത ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ലിഫ് ഹൗസിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. നീതിയ്ക്കായുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. 20 മിനിറ്റോളം സമയം കൂടിക്കാഴ്ച നീണ്ടുനിന്നു.

തൃശൂർ മേയർ, ലാലി ജെയിംസ് പരിഗണനയിൽ

തൃശ്ശൂർ. കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ലാലി ജെയിംസിന്റെ പേര് സജീവ പരിഗണനയിൽ

ഡെപ്യൂട്ടി മേയറായി എ പ്രസാദിന്റെ പേരാണ് പരിഗണിക്കുന്നത്

കെപിസിസി സെക്രട്ടറി കൂടിയായ എ പ്രസാദിന് വേണ്ടി പിടിമുറുക്കി രമേശ് ചെന്നിത്തല

നാലുതവണ കൗൺസിലറായ ലാലി ജെയിംസിനെ പരിഗണിക്കണമെന്ന പൊതുവികാരമാണ് ഉയരുന്നത്

എൽഡിഎഫിന്റെ മേയർ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയിരുന്നു ലാലി ജെയിംസിന്റെ വിജയം

മുൻ ഡെപ്യൂട്ടി മേയർ സുബി ബാബുവിന്റെ പേരും പരിഗണനയിലുണ്ട്

ഈ മാസം 26നാണ് ഇരു സ്ഥാനങ്ങളിലേക്കും ഉള്ള തെരഞ്ഞെടുപ്പ്

നേർച്ചപ്പെട്ടി തകർത്ത് മോഷണം

തിരുവല്ല വെൺപാലയിൽ ക്രിസ്ത്യൻ പള്ളികളുടെ നേർച്ചപ്പെട്ടി തകർത്ത് മോഷണം

സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെയും സെൻറ് ജോർജ് ക്നാനായ പള്ളി കുരിശടിയിലും ആണ് മോഷണം നടന്നത്

കഴിഞ്ഞദിവസം പുലർച്ചയായിരുന്നു മോഷണം

പ്രദേശവാസികളാണ് മോഷണം നടന്ന കാര്യം ആദ്യം അറിഞ്ഞത്

ക്നാനായ പള്ളിയുടെ നേർച്ചപ്പെട്ടിയിൽ നിന്ന് വലിയ തുക നഷ്ടമായെന്ന് വിലയിരുത്തൽ

രണ്ടുമാസം മുമ്പും സമാനമായ രീതിയിൽ പ്രദേശത്ത് മോഷണം നടന്നിരുന്നു

മോഷ്ടാക്കൾക്കായി തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ നാലാം മല്‍സരം ഇന്ന്… സഞ്ജു ടീമിൽ ഇടം നേടുമോ…?

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ നാലാം മല്‍സരം ഇന്ന് ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി ഏകാന സ്റ്റേഡിയത്തില്‍ അരങ്ങേറും. 2-1ന് മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്ക് ഒരു വിജയം നേടിയാല്‍ പരമ്പര നേട്ടം കൈവരിക്കാം. ഇന്ന് ഇന്ത്യ ജയിച്ചാല്‍ ഒരു മത്സരം കൂടി ബാക്കി നില്‍ക്കെ പരമ്പര നേടാം. അതിനാല്‍, ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഇത് ജയിക്കേണ്ട മത്സരമാണ്. അസുഖം കാരണം അവസാന രണ്ട് ട്വന്റി-20മത്സരങ്ങളില്‍ നിന്ന് അക്സര്‍ പട്ടേലിനെ ഒഴിവാക്കിയിട്ടുണ്ട്. പകരം ഷഹബാസ് അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തി.ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. മത്സരത്തിന്റെ തല്‍സമയ സംപ്രേഷണം ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ ലഭ്യമാണ്. ലൈവ് സ്ട്രീമിങ് ജിയോഹോട്ട്സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും.


സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ആറ് മല്‍സരങ്ങളിലായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്താണ്. കഴിഞ്ഞ ഒക്ടോബര്‍ 31ന് ആണ് സഞ്ജു അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഫെബ്രുവരി ആദ്യത്തില്‍ ട്വന്റി-20 ലോകകപ്പ് നടക്കുന്നതിനാല്‍ സഞ്ജുവിന് ഉടന്‍ തിരിച്ചെത്തേണ്ടതുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ച കരിയര്‍ റെക്കോഡ് ഉണ്ടായിട്ടും സഞ്ജുവിനെ ആദ്യ മൂന്ന് ട്വന്റി-20 മാച്ചുകളില്‍ അവസരം നല്‍കിയില്ല. ട്വന്റി-20 ലോകകപ്പ് പദ്ധതികളില്‍ സഞ്ജു സാംസണ്‍ ഉണ്ടോയെന്നതിന്റെ തെളിവായിരിക്കും ഇന്നത്തെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപനം. സഞ്ജുവിനെ ഇറക്കണമെങ്കില്‍ വൈസ് ക്യാപ്റ്റനും ഓപണറുമായ ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പറും മധ്യനിര ബാറ്ററുമായ ജിതേഷ് ശര്‍മ എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും.


ലോകകപ്പിന് മുമ്പ് ഏഴ് ട്വന്റി-20 മല്‍സരങ്ങളാണ് ഇന്ത്യക്കുള്ളത്. സഞ്ജു ലോകകപ്പ് ടീമില്‍ ഉണ്ടാവണമെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇനിയുള്ള രണ്ട് മല്‍സരങ്ങളോ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മല്‍സര പരമ്പരിയിലോ കളത്തിലിറങ്ങുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വേണം. അതിന് അവസരം നല്‍കാന്‍ ഗില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, കോച്ച് ഗൗതം ഗംഭീര്‍ എന്നിവര്‍ കനിയണം.

കുറിപ്പടികൾ എഴുതുന്നത് സൂക്ഷ്മമായി നീരീക്ഷിക്കാൻ നിർദേശം

ന്യൂഡെൽഹി. സുപ്രധാന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ.

മെഡിക്കൽ കോളേജുകളോടും ആശുപത്രികളോടും കുറിപ്പടികൾ എഴുതുന്നത് സൂക്ഷ്മമായി നീരീക്ഷിക്കാൻ നിർദേശം.

വ്യക്തതയില്ലാത്തതോ വായിക്കാൻ കഴിയാത്തതോ ആയ കുറിപ്പടികൾ  രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന് NMC.

ഇതിനായി ഒരു മെഡിക്കൽ കോളേജുകളിലും ഉപസമിതി രൂപീകരിക്കണം.

കുറിപ്പടികളുടെ നിലവാരം സമിതി നീരീക്ഷിക്കണം.

വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമം

പാലക്കാട്. ക്യാനിൽ  വാങ്ങിയ പെട്രോൾ നിലത്തൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

വാണിയംകുളം ടൗണിലെ കെ എം പെട്രോൾ പമ്പിലാണ് കഴിഞ്ഞദിവസം രാത്രി  അതിക്രമം

ഓട്ടോറിക്ഷയിൽ പെട്രോൾ വാങ്ങാൻ എത്തിയതായിരുന്നു 3 പേരടങ്ങിയ സംഘംആണ് പമ്പിൽ തീ വെക്കാൻ ശ്രമിച്ചത്

പമ്പ് മാനേജർ ഷോർണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി.

ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ചഐവി സ്ഥിരീകരിച്ചു

സത്‌ന. ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ചഐവി സ്ഥിരീകരിച്ചു

മധ്യപ്രദേശിലെ സത്‌നയിലാണ് സംഭവം
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 6 കുട്ടികള്‍ക്കാണ് HIV സ്ഥിരീകരിച്ചത്

കുട്ടികള്‍ തലസീമിയ രോഗബാധിതരായിരുന്നു

എട്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് HIV പോസിറ്റീവായത്

ആശുപത്രിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കള്‍
സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു