24.4 C
Kollam
Thursday 25th December, 2025 | 11:51:24 PM
Home Blog Page 1171

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

പല കാരണങ്ങള്‍ കൊണ്ടും ഇന്ന് വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. വെളുത്തുള്ളി

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. കോളിഫ്ലവര്‍

നാരുകള്‍, വിറ്റാമിന്‍ സി, ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയതും പൊട്ടാസ്യം കുറഞ്ഞതുമായ കോളിഫ്ലവറും കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

  1. റെഡ് ബെല്‍ പെപ്പര്‍

ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവും വിറ്റാമിന്‍ എ, സി, ബി6 എന്നിവ അടങ്ങിയതുമാണ്. അതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് ഇവ മികച്ചതാണ്.

  1. ആപ്പിള്‍

ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

  1. മഞ്ഞള്‍

മഞ്ഞളിലെ കുര്‍കുമിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റിഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

  1. കാബേജ്

നാരുകളും വിറ്റാമിന്‍ കെ, സി തുടങ്ങിയവ അടങ്ങിയ കാബേജും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.

  1. നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

  1. ബ്ലൂബെറി

പൊട്ടാസ്യം വളരെ കുറവും ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതുമായ ബ്ലൂബെറിയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

കള്ളക്കടൽ പ്രതിഭാസം: നാളെയും കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത, ഈ മാസം 26 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം ഈ മാസം ഇരുപത്തിയാറാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ആദ്യം അനുശോചന കുറിപ്പ് പോസ്റ്റ് ചെയ്തു, പിന്നാലെ പിൻവലിച്ച് ഇസ്രയേൽ

ജറുസലേം: ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ഇസ്രയേൽ പിന്നാലെ അതു പിൻവലിച്ചു. ‘ശാന്തമായി വിശ്രമിക്കൂ ഫ്രാൻസിസ് മാർപ്പാപ്പ. അദ്ദേഹത്തിന്റെ ഓർമ അനുഗ്രഹമായിത്തീരട്ടെ’ എന്നായിരുന്നു ഇസ്രയേൽ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചത്. ജറുസലിലെ പശ്ചിമ മതിൽ സന്ദർശിച്ച മാർപാപ്പയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. എന്നാൽ പിന്നാലെ ഈ പോസ്റ്റ് പിൻവലിക്കുകായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്തിനാണ് അനുശോചന പോസ്റ്റ് പിൻവലിച്ചത് എന്ന കാരണം ഇസ്രയേൽ വ്യക്തമാക്കിയില്ല. ഇസ്രയേലിനെതിരെ ഫ്രാൻസിസ് മാർപ്പാപ്പ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും പിഴവ് മൂലമാണ് അനുശോചനം സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തതെന്നുമാണ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജറുസലം പോസ്റ്റ് റിപ്പോർട്ടു ചെയ്തത്. എന്നാൽ ഔദ്യോഗികമായി ഇതേ കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ തയാറായിട്ടില്ല. ഇസ്രയാൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇതുവരെ അനുശോചനം രേഖപ്പെടുത്തിയിട്ടില്ല.

ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമങ്ങളെ അപലപിച്ച് ഫ്രാൻസിസ്​ മാർപാപ്പ പലതവണ രംഗത്ത് വന്നിട്ടുണ്ട്. ഇസ്രയേൽ ഗസ്സയിൽ നടത്തുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും മാർപാപ്പ വിമർശിച്ചിട്ടുണ്ട്. കുട്ടികളെയടക്കം കൊല്ലുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും തന്‍റെ വാർഷിക ക്രിസ്‌മസ്‌ പ്രസംഗത്തിൽ മാർപാപ്പ തുറന്ന് വിമർശിച്ചിരുന്നു. ഗസ്സയിൽ ഇസ്രയേൽ വംശഹത്യയാണോ നടത്തുന്നതെന്ന്​ അന്വേഷിക്ക​ണമെന്ന്​ ആവശ്യപ്പെട്ട് ​ മാർപാപ്പ നേരത്തെയും രംഗത്തെത്തിയിരുന്നു. 2014ൽ മാര്‍പാപ്പ ജൂതമതത്തിലെ ഏറ്റവും പവിത്രമായ പ്രാര്‍ഥനാ സ്ഥലമായ വെസ്റ്റേണ്‍ വാള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ജെറുസലേമിനേയും ബെത്‌ലഹേമിനേയും വിഭജിക്കുന്ന മതിലാണ് ഇത്.

കശ്മീർ പാകിസ്ഥാന്റെ ‘കഴുത്തിലെ സിര’യാണെന്ന് പാക് കരസേനാ മേധാവിയുടെ പ്രകോപന പ്രസം​ഗം, പിന്നാലെ ഭീകരാക്രമണം

ന്യൂഡല്‌‍ഹി: കശ്മീർ പാകിസ്ഥാന്റെ കഴുത്തിലെ സിരയാണെന്ന പാക് കരസേനാ മേധാവി ജനറൽ അസിം മുനീർ അടുത്തിടെ നടത്തിയ പ്രസ്താവന പഹൽ​ഗാം ആക്രമണത്തിന് കാരണമായെന്ന വിലയിരുത്തലിൽ അന്വേഷണ, ഇന്റലിജന്റ്സ് ഏജൻസികളുടെ വിലയിരുത്തൽ. ഈയടുത്താണ് പാക് സൈനിക മേധാവി കശ്മീരിനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. പിന്നാലെ ഇന്ത്യ രം​ഗത്തെത്തിയിരുന്നു.

പാക് സൈനിക മേധാവിയുടെ പരാമർശം ആക്രമികൾക്ക് ഊർജമായെന്ന വിലയിരുത്തലിലാണ് ഇന്ത്യൻ അന്വേഷണ ഏജൻസികളെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സന്ദർശനവേള ഭീകരർ ആക്രമണത്തിന് തെരഞ്ഞെടുത്തെന്നും പറയുന്നു.

മുസ്ലീങ്ങളോടും ഹിന്ദുക്കളോടും വ്യത്യസ്തമായി പെരുമാറുന്നതുൾപ്പെടെയായിരുന്നു മുനീറിന്റെ പ്രസം​ഗം. മുനീറിന്റെ പ്രകോപനപരമായ പ്രസംഗം ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) ആക്രമണം ആസൂത്രണം ചെയ്യാൻ ധൈര്യപ്പെടുത്തിയിരിക്കാമെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്റലിജൻസ് വിലയിരുത്തൽ പ്രകാരം, എൽ.ഇ.ടിയുടെ ഉന്നത കമാൻഡർ സൈഫുള്ള കസൂരി(ഖാലിദ്)യാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്നു.

റാവൽക്കോട്ട് ആസ്ഥാനമായുള്ള അബു മൂസ ഉൾപ്പെടെ രണ്ട് ലഷ്‌കർ കമാൻഡർമാരുടെ പങ്കും അന്വേഷിക്കുന്നു. ഏപ്രിൽ 18 ന് മൂസ റാവൽകോട്ടിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ കശ്മീരിൽ ജിഹാദ് തുടരുമെന്നും തോക്കുകൾ പൊട്ടുമെന്നും ശിരഛേദം തുടരുമെന്നും അബു മൂസ പറഞ്ഞുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. പഹൽഗാമിലെ ഇരകളിൽ പലരോടും പേര് ചോദിച്ചാണ് ആക്രമണം നടത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.

ക്ഷേത്രത്തിൽ ​ഗാനമേളക്കിടെ കവാടവും ആനച്ചമയങ്ങളും നശിപ്പിച്ചു, വെഞ്ചാമരം മോഷ്ടിച്ചു; മൂന്ന് പേർ പിടിയിൽ

തൃശൂർ: വടക്കേക്കാട് ഞമനേങ്ങാട് ഭഗവതിക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘ ഗ്രാമം ചക്കിത്തറ പൂരാഘോഷ കമ്മറ്റി ഒരുക്കിയ കവാടവും ആനച്ചമയങ്ങളും നശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേരെ ഗുരുവായൂർ എസിപി സുനോജ്, വടക്കേക്കാട് എസ്എച്ച്ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. അഞ്ഞൂർകുന്ന് സ്വദേശികളായ അഭിലാഷ്, അഭിജിത്ത്, ദേവജിത്ത് എന്നിവരെയാണ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 10 മണിയേടെയാണ് സംഭവം. ഉടൻ തന്നെ ഗുരുവായൂർ എസിപി സുനോജ്, വടക്കേക്കാട് എസ്എച്ച്ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ടീം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി അക്രമികളെ പിടികൂടുകയായിരുന്നു.

ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് ഞമനേങ്ങാട് മൃഗാശുപത്രിക്ക് സമീപം ഒരുക്കിയ കവാടം നശിപ്പിക്കുകയും തുടർന്ന് ചക്കിത്തറ റോഡിൽ പ്രദർശിപ്പിച്ച പാമ്പാടി രാജൻ, ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ എന്നീ ആനകളുടെ ചമയങ്ങൾ തകർക്കുകയും വെഞ്ചാമരം മോക്ഷണം പോവുകയും ചെയ്തത്. എഴുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വാർത്താനോട്ടം

2025 ഏപ്രിൽ 23 ബുധൻ

BREAKING NEWS

?ജമ്മുവിലെ പഹൽഗാ മിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 34 ആയി.

? ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

? ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി.

?ഡെൽഹിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തിര യോഗം ചേർന്നു.

?ഭീകരാക്രമണത്തിന് പിന്നിൽ ഏഴ് അംഗ സംഘം, മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് ഭീകരർക്കായി പരിശോധന.

?പഹൽഗ്രാം ഭീകരാക്രമണം നടന്ന സ്ഥലത്തിനടുത്ത് നിന്ന് നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് കണ്ടെത്തി

?ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും

?ജമ്മു ഭീകരാക്രമണം: എൻഐ എ സംഘം അന്വേഷിക്കും. എൻഐഎ ശ്രീനഗറിലെത്തി

? പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

? മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

? ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ ഇന്ന് സന്ദര്‍ശിക്കും.

കോട്ടയം തിരുവാതുക്കലെ ഇരട്ട കൊലപാതകം പ്രതിയെ തൃശൂർ മാളയിലെ മേലടൂരിൽ നിന്ന് പിടിയിലായി.

? കേരളീയം ?

? ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയും. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകന്‍ 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്.

? ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

? ജമ്മു കശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.

? പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്ക റൂട്സിന് നിര്‍ദേശം നല്‍കി. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

? അട്ടപ്പാടി ആദിവാസി ഉന്നതികളിലെ അനര്‍ട്ട് അഴിമതിയില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് ഉത്തരവിട്ട് ഊര്‍ജ വകുപ്പ്. ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ ആണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

? സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഏഴാഞ്ചിറ പരൂര്‍ക്കുന്നില്‍ നിര്‍മിച്ച 110 കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ദാനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

? ഷൈന്‍ ടോം ചാക്കോ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍.

? ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളി അണ്ണന്‍ സിജിത്തിന്റെ പരോള്‍ കാലാവധി നീട്ടി. 30 ദിവസത്തേക്ക് ജയില്‍ ഡിജിപി അടിയന്തിര പരോള്‍ നല്‍കിയിരുന്നു. ബന്ധുവിന്റെ മരണത്തെ തുടര്‍ന്നാണ് അന്ന് പരോള്‍ നല്‍കിയത്.

? കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി സന്ദേശം. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.

? സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവ അടുത്തിടെ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

? നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശം എളുപ്പമാകില്ലെന്ന് സൂചന. തനിച്ചുവരികയോ പ്രദേശിക പാര്‍ട്ടി രൂപവത്കരികരിച്ച് വരികയോ വേണമെന്ന ഫോര്‍മുല അന്‍വറിന് കോണ്‍ഗ്രസ് നേതൃത്വം മുന്നില്‍ വെച്ചേക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.

? ജാതി അധിക്ഷേപ പരാതി ഉന്നയിച്ച സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യയെ ചുമതലകളില്‍ നിന്ന് നീക്കി. സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ചുമതലയില്‍ നിന്നാണ് നീക്കിയത്.

? കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിന്റെ വീട്ടില്‍ ജിഎസ്ടി റെയ്ഡ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജിന്റെ വീട്ടിലാണ് പരിശോധന. സംസ്ഥാന ജി എസ് ടി വിഭാഗമാണ് പരിശോധന നടത്തുന്നത്.

? കൊല്ലത്ത് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുകാരിയെ കണ്ടെത്തി. പന്തളത്തുവച്ചാണ് നാടോടി സ്ത്രീയെയും തട്ടിക്കൊണ്ടുപോയ നാലു വയസുകാരിയും കണ്ടെത്തിയത്. നിലവില്‍ നാടോടി സ്ത്രീയും കുട്ടിയും പന്തളം പൊലീസ് സ്റ്റേഷനിലാണ്.

? കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിലെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിജയകുമാറിന്റെയും മീരയുടെയും മരണത്തിന് കാരണം തലക്കേറ്റ ക്ഷതമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

? തിരുവാതുക്കലില്‍ ഇരട്ടക്കൊല നടന്ന വീട്ടിലെ കിണര്‍ പരിശോധിക്കും. കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താനാണ് തീരുമാനം. സിസിടിവി ഡിവിആര്‍ അടക്കം കണ്ടെത്താനുള്ള തിരച്ചിലിന്റെ ഭാ?ഗമായാണ് പരിശോധന.

? അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തില്‍ വെട്ടേറ്റ് കണ്ണൂരില്‍ ഒന്നര വയസ്സുകാരന്‍ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാല്‍ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്.

?? ദേശീയം ??

? ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വന്‍ഭീകരാക്രമണം. ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ടവരില്‍ 2 വിദേശികളുണ്ടെന്നാണ് സൂചന. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് ആക്രമണം നടന്നത്.

? ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്).ലഷ്‌ക്കറെ തൊയ്ബ അനുകൂല സംഘടനയാണ് ടിആര്‍എഫ്. 2023 ജനുവരിയില്‍ ആഭ്യന്തരമന്ത്രാലയം ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

? ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന കശ്മീര്‍ താഴ്വരയിലാണ് പഹല്‍ഗാം. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഭീകരാക്രമണം നടന്ന ഈ മേഖല. തലസ്ഥാന നഗരമായ ശ്രീനഗറില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് പഹല്‍ഗാം.

? സിവില്‍ സര്‍വീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അന്‍പത് റാങ്കുകളില്‍ 4 മലയാളികളുള്ളതായാണ് വിവരം.

? കോളേജ് വിദ്യാര്‍ത്ഥിനി അധ്യാപികയെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെയാണ് വിദ്യാര്‍ത്ഥിനി പ്രകോപിതയായത്.

? വാഹനത്തില്‍ ഇന്ധനം അടിസ്ഥാനമാക്കിയുള്ള കളര്‍-കോഡ് ചെയ്ത സ്റ്റിക്കര്‍ ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ദില്ലി സര്‍ക്കാര്‍. പുതിയതും പഴയതുമായ വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമാണ്.

? ജനാധിപത്യ രാജ്യങ്ങളിലെ ഏറ്റവും ജനകീയനായ നേതാവാണ് നരേന്ദ്ര മോദിയെന്നും മോദിയുടെ സ്വീകാര്യതയില്‍ അസൂയയുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞതായും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു.

?? അന്തർദേശീയം ??

?പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കള്‍. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യക്ക് ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്തകളാണെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് വ്യക്തമാക്കി.

?ഭീകരാക്രമണത്തെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ശക്തമായി അപലപിച്ചു. ഈ ക്രൂരകൃത്യത്തിന് ആര്‍ക്കും ഒരു ന്യായീകരണവും നല്‍കാനാകില്ലെന്നും ഈ ആക്രമണത്തിന്റെ സൂത്രധാരന്മാരേയും ഇത് നടത്തിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

? ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതികള്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയും തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് ഈ തീരുമാനത്തിന് കാരണമെന്നും ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

? കായികം ?

? ഐപിഎല്ലില്‍ ലക്നൌ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് 52 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമും 45 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും മികച്ച തുടക്കം നല്‍കിയെങ്കിലും നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

?മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 17.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. 51 റണ്‍സ് നേടിയ അഭിഷേക് പോറെലും 57 റണ്‍സുമായി പുറത്താകാതെ നിന്ന കെ.എല്‍ രാഹുലുമാണ് ഡല്‍ഹിയുടെ വിജയശില്‍പ്പികള്‍.

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അമിത് തൃശൂരിൽനിന്നു പിടിയിൽ

കോട്ടയം: തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് പിടിയിൽ. തൃശൂർ മാളയിൽ നിന്നാണ് പ്രതി പിടിയിലായത്. മൂന്നു വർഷമായി ഇയാൾ വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചതിനും അതുപയോഗിച്ചു പണം തട്ടിയെടുത്തതിനും ഇയാൾ പിടിയിലായിരുന്നു.

ഈ കേസിൽ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്നും പറയുന്നു. ഇക്കാരണങ്ങളാലുള്ള വൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്നുമാണ് പൊലീസ് നിഗമനം

വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തൽ. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.

അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ വിജയകുമാറിന്റെയും മീരയുടെയും മൃതദേഹം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും സംസ്കാരം.

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്കർ ഇ തൊയ്ബയെന്ന് സൂചന, പാകിസ്ഥാനിൽ നിന്ന് നിയന്ത്രിച്ചത് സൈഫുള്ള കസൂരി

ന്യൂഡൽഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കർ എ തയ്ബയെന്ന് സൂചന. പാകിസ്ഥാനിൽ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് തദ്ദേശീയർ ഉൾപ്പെടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. കശ്മീരിൽ നിന്നുള്ള രണ്ട് തദ്ദേശീയർ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നു.

2017 ൽ പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേര്‍ന്നുവെന്നാണ് വിലയിരുത്തല്‍. ഭീകരർക്ക് ബൈക്കുകൾ കിട്ടിയതെവിടെയെന്നും അന്വേഷിക്കുന്നുണ്ട്. എൻ ഐ എ സംഘം പഹൽഗാമിലേക്ക് പോയിട്ടുണ്ട്. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കറാണ് തീവ്രവാദ സംഘത്തിലുള്ളതായി വിവരമുള്ളത്.

ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്ന് മുതൽ; ഉച്ചയ്ക്ക് ഒന്നരയോടെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്ന് മുതൽ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും. കാസാ സാന്താ മാർത്തയിൽ നിന്ന് പന്ത്രണ്ടരയ്ക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിക്കുക. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ ശനിയാഴ്ച വരെ പൊതുദർശനം തുടരും. ലോകനേതാക്കളെയും രാഷ്ട്രത്തലവൻമാരെയും കൂടാതെ ലോകമെമ്പടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി നേരിൽ കാണാൻ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തും. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങുക.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്.

1958 ലാണ് സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

കശ്മീർ ഭീകരാക്രമണം: നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി, ബന്ധപ്പെടാനുള്ള നമ്പറുകൾ

തിരുവനന്തപുരം: കശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

കശ്മീരിൽ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കും.

ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവർ ജമ്മു കശ്മീരിൽ യാത്രക്കായി പോയിട്ടുള്ളതാണ്. നിലവിൽ ജസ്റ്റിസുമാർ ശ്രീനഗറിലുള്ള ഹോട്ടലിൽ സുരക്ഷിതരാണെന്ന് അറിയുന്നു. ഇന്ന് നാട്ടിലേക്കു തിരിക്കും എന്നാണറിഞ്ഞത്. എംഎൽഎമാരായ എം. മുകേഷ്, കെ പി എ മജീദ്, ടി. സിദ്ദീഖ്, കെ.ആൻസലൻ എന്നിവർ ശ്രീനഗറിൽ ഉണ്ട്. ഇവരും സുരക്ഷിതരാണ്. ജമ്മു കാശ്മീരിൽ വിനോദയാത്രയ്ക്കായി എത്തിയിട്ടുള്ള എല്ലാ മലയാളികൾക്കും വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നോർക്ക റൂട്സിന് നിർദ്ദേശം നൽകി.