Home Blog Page 116

മുഖ്യമന്ത്രിക്ക് പുതിയ വാഹനം വാങ്ങാന്‍ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി

മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാന്‍ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവില്‍ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങള്‍ക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാര്‍ വാങ്ങാന്‍ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് മാസമായി ട്രഷറി നിയന്ത്രണം തുടരുന്നുണ്ട്. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ പാസാക്കാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. അതിനിടെയാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കി മുഖ്യമന്ത്രിയ്ക്ക് പുത്തന്‍ വാഹനം വാങ്ങാന്‍ തുക ലഭ്യമാക്കാന്‍ ധനവകുപ്പ് തീരുമാനിച്ചത്.

സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ
ആഴ്ചയിൽ അഞ്ചായി കുറയ്ക്കാൻ യോഗം

തിരുവനന്തപുരം. സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ
ആഴ്ചയിൽ അഞ്ചായി കുറയ്ക്കണമെന്ന നിർദേശം
ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി
യോഗം വിളിച്ചു.വെളളിയാഴ്ച വൈകുന്നേരം
5 മണിക്കാണ് സർവീസ് സംഘടനകളുടെ യോഗം
വിളിച്ചത്.ഓൺലൈനായി നടക്കുന്ന യോഗത്തിൽ
പ്രവൃത്തി ദിവസം അഞ്ചായി കുറക്കുന്നതിൽ
സർവീസ് സംഘടനകളുടെ അഭിപ്രായം തേടും
ഓഫീസുകളുടെ പ്രവൃത്തി സമയം ദീർഘിപ്പിച്ച്
കൊണ്ട് ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങൾ
അഞ്ചായി കുറയ്ക്കണമെന്ന നിർദ്ദേശമാണ്
സർക്കാരിൻെറ പരിഗണനയിലുളളത്.സർവീസ്
സംഘടനകളുടെ അഭിപ്രായം അറിഞ്ഞശേഷം
സർക്കാർ തീരുമാനമെടുക്കും

അര്‍ച്ചനയുടെ മരണം; ഭര്‍ത്താവ് ഷാരോണിന്റെ അമ്മയും അറസ്റ്റില്‍

വരന്തരപ്പള്ളിയിലെ അര്‍ച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷാരോണിന്റെ അമ്മയും അറസ്റ്റില്‍. ഷാരോണിന്റെ അമ്മ മാക്കോത്ത് വീട്ടില്‍ രജനി (48)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അര്‍ച്ചനയുടെ അച്ഛന്റെ പരാതിയില്‍ ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് അമ്മയും പിടിയിലായത്ഇ.

സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഭര്‍തൃ പീഡനത്തില്‍ മനം നൊന്താണ് അര്‍ച്ചന ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
അര്‍ച്ചനയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണം കൊലപാതകമെന്നു കരുതാനുള്ള തെളിവുകള്‍ പോസ്റ്റുമോര്‍ട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തല്ലില്‍ ഇല്ല. മരണ സമയത്ത് വീട്ടില്‍ ഭര്‍ത്താവ് ഷാരോണ്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തില്‍. അങ്കണവാടിയില്‍ പോയ സഹോദരിയുടെ കുട്ടിയെ വിളിക്കാന്‍ അമ്മ പോയ സമയത്താണ് അര്‍ച്ചന തീ കൊളുത്തിയത്. ആത്മഹത്യ ഭര്‍തൃ വീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഷാരോണ്‍ അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസിന്റേയും ജിഷയുടേയും മകളാണ് മരിച്ച അര്‍ച്ചന (20). ഇക്കഴിഞ്ഞ 26നു വൈകീട്ട് നാല് മണിയോടെ വീടിനു പിന്നിലെ കോണ്‍ക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃത?ദേഹം കണ്ടെത്തിയത്.

കേരള സർക്കാരിനെ വെട്ടിലാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി. കേരളത്തിലെ SIR നെതിരായ ഹർജികളിൽ കേരള സർക്കാരിനെ വെട്ടിലാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.SIR പ്രക്രിയ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സം സൃഷ്ടിക്കുന്നില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ.തിരഞ്ഞെടുപ്പിന്റെ പ്രധാന നടപടികൾ പൂർത്തിയായി എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ. BLO മാരുടെ ആത്മഹത്യ ജോലിഭാരം കൊണ്ടല്ലെന്നും വാദം.ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന കേന്ദ്രം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.


തദ്ദേശ തെരഞ്ഞെടുപ്പിന് ഇടയിലുള്ള SIR നടപടികൾ പ്രായോഗിക പ്രശ്നം സൃഷ്ടിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ വാദം തള്ളിയാണ്  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് SIR നടപടികൾ തടസ്സം സൃഷ്ടിക്കുന്നില്ല. തിരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുന്ന ഉദ്യോഗസ്ഥരെ SIR നടപടികളുടെ ഭാഗമാക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണം.തെരഞ്ഞെടുപ്പ് സുഗമമായി നടക്കാൻ സംസ്ഥാന സർക്കാർ ഭരണപരമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി മുഖേനെ  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട് എന്നും മറുപടിയിൽ പറയുന്നു.സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പും എസ് ഐ ആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന നിലപാടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റേത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രധാന നടപടികൾ പൂർത്തിയായി.SIR നടപടികൾ മാറ്റിവയ്ക്കാൻ ആകില്ല. സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളണമെന്ന ആവശ്യവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു.കേന്ദ്ര -സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ മറുപടിയിലൂടെ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള ഹർജിക്കർ ഉന്നയിച്ച ആശങ്കയും അടിയന്തര ആവശ്യവും മറികടക്കാൻ കഴിയും.കഴിഞ്ഞദിവസം എസ്ഐആർ നടപടികളുടെ സമയപരിധി നീട്ടിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനവും ഹർജിക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്

ശബരിമല അന്നദാനത്തിന് കേരളീയ സദ്യ നൽകുന്നത് വൈകും

ശബരിമല. അന്നദാനത്തിന് കേരളീയ സദ്യ നൽകുന്നത് വൈകും. ഡിസംബർ അഞ്ചിന് നടക്കുന്ന ബോർഡ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. നേരത്തെ ഡിസംബർ രണ്ട് മുതൽ ഉച്ചയ്ക്ക് സദ്യ നൽകി തുടങ്ങാനായിരുന്നു തീരുമാനം. നിലവിൽ ഉച്ചയ്ക്ക് പുലാവാണ് നൽകുന്നത്.

ഇത് സീസൺ മുഴുവൻ നൽകാനാണ് കരാരുകാരന് കരാർ നൽകിയിരിക്കുന്നത്. പുലാവ് മാറ്റി സദ്യ നൽകിയാലുള്ള നിയമപ്രശ്നവും സദ്യ വിളമ്പാൻ വേണ്ടി വരുന്ന അധികം സൗകര്യങ്ങളെക്കുറിച്ചും പഠിച്ചു റിപ്പോർട്ട്‌ നൽകാൻ ദേവസ്വം കമ്മീഷണറുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ട്‌ ലഭിച്ചശേഷം ബോർഡ് യോഗം ചേർന്നാണ് സദ്യ കാര്യത്തിൽ തീരുമാനമെടുക്കുക. സദ്യ നൽകി തുടങ്ങുന്ന തീയ്യതി താൽക്കാലികമായി നീട്ടിവെച്ചത് മാത്രമാണെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അതേസമയം സന്നിധാനത്ത് തീർത്ഥാടക തിരക്ക് തുടരുകയാണ്

കലൂർ സ്റ്റേഡിയം നവീകരണത്തിന് സ്പോൺസർക്ക് സമയം നീട്ടി നൽകി

കൊച്ചി. കലൂർ സ്റ്റേഡിയം നവീകരണത്തിന് സ്പോൺസർക്ക് സമയം നീട്ടി നൽകി GCDA.ഈ മാസം  20 തീയതിവരെയാണ് സമയം നീട്ടി നൽകിയത്.ഏറ്റെടുത്ത നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണ് സ്പോൺസർ സ്റ്റേഡിയം GCDA ക്ക് തിരികെ നൽകിയത്.


അര്ജന്റീന ടീമിന്റെ കേരള സന്ദർശനത്തിനായി സെപ്റ്റംബർ 26 നൽകിയ സ്റ്റേഡിയം ഇന്നലെയാണ് സ്പോൺസർ GCDA ക്ക് തിരികെ നൽകിയത്.സ്റ്റേഡിയത്തിൽ 70 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ്  സ്പോൺസർ പ്രഖ്യാപിച്ചത്.എന്നാൽ നിശ്ചയിച്ച സമയത്ത് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല. ഇതോടെയാണ് സ്പോൺസർക്ക് കൂടുതൽ സമയം അനുവദിച്ചത്.സ്റ്റേഡിയം ചുറ്റുമത്തിൽ,പ്രവേശനക്കവാടം,
വിവിഐപി സീറ്റിംഗ് ഏരിയ,ലൈറ്റ് സംവിധാനം എന്നി പ്രധാനപെട്ട ജോലികൾ ഇനിയും ബാക്കിയാണ്.ഈ ജോലികൾ ഈ മാസം 20നുള്ളിൽ സ്പോൺസർ പൂർത്തിയാക്കും എന്നാണ് GCDA യുടെ വിശദീകരണം.സ്പോൺസർ പ്രഖ്യാപിച്ച നവീകരണത്തിൽ ടർഫ് ജോലികൾ മാത്രമാണ് പൂർത്തിയായത്.
നിലവിലെ സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ കഴിയില്ല.സ്റ്റേഡിയം നവീകരണം പൂർത്തിയാക്കിയാൽ മാത്രമാണ് തുടർന്നുള്ള മത്സരങ്ങൾ നടത്താൻ കഴിയുക.


രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ ഇരയെ തിരിച്ചറിയുന്ന തരത്തില്‍ പോസ്റ്റിട്ട രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം ജില്ലാ കോടതിയാണ് രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വിഡിയോ കോടതി പരിശോധിച്ച ശേഷമമാണ് ജാമ്യം നിഷേധിച്ചത്.

അതിജീവിതയുടെ വിവരങ്ങളും തൊഴിൽ സ്ഥാപനവും വെളിപ്പെടുത്തുന്ന രീതിയില്‍ വിഡിയോ ചെയ്ത് പ്രചരിപ്പിച്ചു എന്നതാണ് രാഹുലിനെതിരായ കേസ്. ഇതിന്റെ കൃത്യമായ തെളിവുകൾ രാഹുലിന്റെ ലാപ്ടോപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ട്. രാഹുലിന്‍റെ വിഡിയോ ജഡ്ജി കണ്ടതിന് ശേഷം ഇതിനെ തെളിവായി എടുത്തുകൊണ്ടാണ് ജാമ്യം നിഷേധിച്ചത്.

പൂജപ്പുര ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ ഈശ്വര്‍ കള്ളക്കേസിനെ നിയപരമായി നേരിടുമെന്നും ജയിലില്‍ നിരാഹാരമിരിക്കുമെന്നും പറഞ്ഞു. ഇന്നലെ രാത്രിയാണ് രാഹുലിനെ പൗഡിക്കോണത്തെ വീട്ടിലെത്തി കസ്റ്റഡിലെടുത്തത്.

എസ്എസ്എല്‍സി പരീക്ഷ; രജിസ്‌ട്രേഷന്‍ തീയതി നീട്ടി പരീക്ഷാ ഭവന്‍

മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ 3ന് വൈകിട്ട് 5 വരെ സമയം നീട്ടിയതായി പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു. നവംബര്‍ 30 വരെ ആയിരുന്നു മുന്‍പ് സമയം അനുവദിച്ചിരുന്നത്.
വിവിധ സ്‌കൂളുകളില്‍ നിന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍ സമര്‍പ്പിക്കാനാകാതെ ബാക്കിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ഈ ഇളവ് അനുവദിച്ചത്.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികളും സ്‌കൂളുകളും നിര്‍ദ്ദിഷ്ട സമയത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു.
2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. അപേക്ഷാ പ്രക്രിയയില്‍ കൂടുതല്‍ വീഴ്ചകള്‍ വരുത്താതിരിക്കാന്‍ സ്‌കൂളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ലെഫ്.കേണൽ.ജോസ് പി മാത്യു ശ്രീലങ്കയിലെ സാൽവേഷൻ ആർമി ട്രെയിനിംഗ് പ്രിൻസിപ്പൾ

തിരുവനന്തപുരം: സാൽവേഷൻ ആർമി സംസ്ഥാന പേഴ്സണൽ സെക്രട്ടറി ലെഫ്. കേണൽ. ജോസ് പി മാത്യു ശ്രീലങ്കയിലെ സാൽവേഷൻ ആർമി ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ , ബിസിനസ് ഓഫീസർ ഓഫ് സാൾട്ട് (സൗത്ത് ഏഷ്യാ )എന്നീ തസ്തികകളിൽ നിയമമിതനായി. സംസ്ഥാന ഭവന സംഘ സെക്രട്ടറി ലെഫ്. കേണൽ ആലീസ് ജോസ് സ്പിരിച്വൽ ലൈഫ് ഡെവലപ്മെൻ്റ് സെക്രട്ടറിയാകും. കവടിയാർ സംസ്ഥാന മുഖ്യസ്ഥാനത്ത് സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ നിയമന വിവരം പ്രഖ്യാപിച്ചു.2026 ജനുവരി 15ന് ഇരുവരും ചുമതലയേൽക്കും.2002 ൽ ക്രോസ് ബിയറേഴ്സ് സെഷനിൽ കവടിയാർ സാൽവേഷൻ ആർമി ഓഫീസേഴ്സ് ട്രെയിനിംഗ് കോളജിൽ പഠനം പൂർത്തീകരിച്ച ശേഷം മദ്രാസ് ഗുരുകുൽ തിയോളജിക്കൽ കോളജിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടിയ ജോസ് പി മാത്യു ടെറിട്ടോറിയൽ യൂത്ത് സെക്രട്ടറി,
എജുക്കേഷൻ ഓഫീസർ, അസി. ട്രയിനിംഗ് പ്രിൻസിപ്പൽ
എഡിറ്റർ ,സീനിയർ ട്രെയിനിംഗ് ഓഫീസർ,
സാൽവേഷൻ ആർമി ഓഫീസേഴ്സ് ട്രെയിനിംഗ് കോളജിൻ്റെ പ്രിൻസിപ്പൽ, കൊട്ടാരക്കര ഡിവിഷണൽ കമാൻഡർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
എഡ്യൂക്കേഷൻ ഓഫീസർ, വിമൻസ് ഡെവലപ്പ്മെൻ്റ് ഓഫീസർ, ഡിവിഷണൽ ഡയറക്ടർ ഓഫ് വിമൻസ് മിനിസ്ട്രി എന്നീ ചുമതലകളിൽ കേണൽ ആലീസ് ജോസ് പ്രവർത്തിച്ചിട്ടുണ്ട്.
അടൂർ സ്വദേശികളാണ് ഇരുവരും. അഡ്വ.സെഫി ഗ്രെയ്സ് ജോസ് മകളാണ്.

മുല്ലപ്പൂവില കിലോ 5000 കടന്നു

മഴയും മഞ്ഞും വെല്ലുവിളിയായതോടെ മുല്ലപ്പൂവിന് വില അയ്യായിരം കടന്നു. തെക്കന്‍ ജില്ലകളില്‍ ഇന്നലെ കിലോയ്ക്ക് 5600 രൂപയ്ക്കാണ് മുല്ലപ്പൂവ് എത്തിയത്. കല്യാണ മൂഹൂര്‍ത്തം ഉള്ളതിനാല്‍ ആവശ്യക്കാര്‍ ഇരട്ടിയാണ്. പൂവിന് ദൗര്‍ലഭ്യവുമുണ്ട്. ഓഡറിന്റെ നാലിലൊന്ന് പൂവ് മാത്രമാണ് ഇന്നലെ എത്തിയത്. രണ്ടാഴ്ച മുമ്പുവരെ ഒരു കിലോ മുല്ലപ്പൂവിന് കേരളത്തിലെ വില 600 ആയിരുന്നു. ഇന്നലെ വില പത്തിരട്ടിയായി. വിരിയാന്‍ ഒരാഴ്ച കൂടിയുള്ള കരിമൊട്ടാണ് ഇന്നലെ വില്‍പനയ്ക്കെത്തിയത്. അടുത്ത ആഴ്ചയിലെ അവധി, ആഘോഷ, മുഹൂര്‍ത്ത ദിവസങ്ങളാകുമ്പോള്‍ വില 6000 7000 ആകും. മകരത്തില്‍ വിവാഹ മുഹൂര്‍ത്തം ആകുന്നതോടെ വില പിന്നെയും കൂടും. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വില 6,000 ആയിരുന്നു. തണുപ്പുകാലത്തു മുല്ലപ്പൂ ഉല്‍പാദനം കുറയും. പൂവും ചെറുതാകും.

ഡിണ്ടിഗല്‍, മധുര, മൈസൂരു, നെലക്കോട്ട, ശങ്കരന്‍കോവില്‍, തെങ്കാശി കമ്പം, തേനി, കോയമ്പത്തൂര്‍, മധുര, സത്യമംഗലം ഭാഗങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂ എത്തുന്നത്. മൊട്ട് വിളവെടുക്കുന്ന പൂക്കളെയാണ് കാലാവസ്ഥ ബാധിക്കുന്നത്. ഇതോടെ അരളി, മൈസൂര്‍മുല്ല, പിച്ചി, കനകാമ്പരം എന്നിവയ്ക്ക് വന്‍ ഡിമാന്റായി. അരളി് 400 രൂപയ്ക്കാണ് കേരളത്തിലെ മൊത്തവ്യാപാരികള്‍ക്ക് ലഭിച്ചത്. തമിഴ്നാട്ടിലെ കനത്തമഴയില്‍ ചെണ്ടുമല്ലിപ്പാടങ്ങളും വെള്ളത്തില്‍ മുങ്ങി. ഇതോടെ ചെണ്ടുമല്ലി 110 രൂപയായി. മലയാളി മുറ്റങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന തുളസിയും തമിഴ്നാട്ടില്‍ നിന്നാണ് ഇപ്പോഴെത്തുന്നത്. തുളസി കിലോയ്ക്ക് നാല്‍പതില്‍ നിന്ന് എണ്‍പതായി. വാടാമല്ലി, ലില്ലിപ്പൂ, റോസ്, താമര എന്നിവയുടെയും വില ഉയര്‍ന്നു.

താമരയുടെ വിലയാണ് കല്യാണ പാര്‍ട്ടികള്‍ക്ക് ഏറെ പ്രഹരമാകുന്നത്. മുന്‍കൂര്‍ വിലപറഞ്ഞ് ഓഡര്‍ എടുത്ത വ്യാപാരികള്‍ക്ക് വിലയുടെ ഇരട്ടിയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച 3500 രൂപയ്ക്കാണ് കല്യാണത്താമര മാലകള്‍ വിറ്റത്. എന്നാല്‍ ഇന്നലെ കല്യാണത്താമരയ്ക്ക് 60 രൂപയായി. ഒരു കല്യാണമാലയ്ക്ക് 130 മുതല്‍ 150 പൂവു വേണം. ഫലത്തില്‍ 3000 രൂപ നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം നടന്നത്. പൂജയ്ക്കുള്ള സാധാരണ താമരയ്ക്കും വില 50 വരെ എത്തി.