മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ 3ന് വൈകിട്ട് 5 വരെ സമയം നീട്ടിയതായി പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു. നവംബര്‍ 30 വരെ ആയിരുന്നു മുന്‍പ് സമയം അനുവദിച്ചിരുന്നത്.
വിവിധ സ്‌കൂളുകളില്‍ നിന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍ സമര്‍പ്പിക്കാനാകാതെ ബാക്കിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ഈ ഇളവ് അനുവദിച്ചത്.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികളും സ്‌കൂളുകളും നിര്‍ദ്ദിഷ്ട സമയത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു.
2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. അപേക്ഷാ പ്രക്രിയയില്‍ കൂടുതല്‍ വീഴ്ചകള്‍ വരുത്താതിരിക്കാന്‍ സ്‌കൂളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എസ്എസ്എല്‍സി പരീക്ഷ; രജിസ്‌ട്രേഷന്‍ തീയതി നീട്ടി പരീക്ഷാ ഭവന്‍
ലെഫ്.കേണൽ.ജോസ് പി മാത്യു ശ്രീലങ്കയിലെ സാൽവേഷൻ ആർമി ട്രെയിനിംഗ് പ്രിൻസിപ്പൾ
തിരുവനന്തപുരം: സാൽവേഷൻ ആർമി സംസ്ഥാന പേഴ്സണൽ സെക്രട്ടറി ലെഫ്. കേണൽ. ജോസ് പി മാത്യു ശ്രീലങ്കയിലെ സാൽവേഷൻ ആർമി ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ , ബിസിനസ് ഓഫീസർ ഓഫ് സാൾട്ട് (സൗത്ത് ഏഷ്യാ )എന്നീ തസ്തികകളിൽ നിയമമിതനായി. സംസ്ഥാന ഭവന സംഘ സെക്രട്ടറി ലെഫ്. കേണൽ ആലീസ് ജോസ് സ്പിരിച്വൽ ലൈഫ് ഡെവലപ്മെൻ്റ് സെക്രട്ടറിയാകും. കവടിയാർ സംസ്ഥാന മുഖ്യസ്ഥാനത്ത് സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ നിയമന വിവരം പ്രഖ്യാപിച്ചു.2026 ജനുവരി 15ന് ഇരുവരും ചുമതലയേൽക്കും.2002 ൽ ക്രോസ് ബിയറേഴ്സ് സെഷനിൽ കവടിയാർ സാൽവേഷൻ ആർമി ഓഫീസേഴ്സ് ട്രെയിനിംഗ് കോളജിൽ പഠനം പൂർത്തീകരിച്ച ശേഷം മദ്രാസ് ഗുരുകുൽ തിയോളജിക്കൽ കോളജിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടിയ ജോസ് പി മാത്യു ടെറിട്ടോറിയൽ യൂത്ത് സെക്രട്ടറി,
എജുക്കേഷൻ ഓഫീസർ, അസി. ട്രയിനിംഗ് പ്രിൻസിപ്പൽ
എഡിറ്റർ ,സീനിയർ ട്രെയിനിംഗ് ഓഫീസർ,
സാൽവേഷൻ ആർമി ഓഫീസേഴ്സ് ട്രെയിനിംഗ് കോളജിൻ്റെ പ്രിൻസിപ്പൽ, കൊട്ടാരക്കര ഡിവിഷണൽ കമാൻഡർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
എഡ്യൂക്കേഷൻ ഓഫീസർ, വിമൻസ് ഡെവലപ്പ്മെൻ്റ് ഓഫീസർ, ഡിവിഷണൽ ഡയറക്ടർ ഓഫ് വിമൻസ് മിനിസ്ട്രി എന്നീ ചുമതലകളിൽ കേണൽ ആലീസ് ജോസ് പ്രവർത്തിച്ചിട്ടുണ്ട്.
അടൂർ സ്വദേശികളാണ് ഇരുവരും. അഡ്വ.സെഫി ഗ്രെയ്സ് ജോസ് മകളാണ്.
മുല്ലപ്പൂവില കിലോ 5000 കടന്നു
മഴയും മഞ്ഞും വെല്ലുവിളിയായതോടെ മുല്ലപ്പൂവിന് വില അയ്യായിരം കടന്നു. തെക്കന്‍ ജില്ലകളില്‍ ഇന്നലെ കിലോയ്ക്ക് 5600 രൂപയ്ക്കാണ് മുല്ലപ്പൂവ് എത്തിയത്. കല്യാണ മൂഹൂര്‍ത്തം ഉള്ളതിനാല്‍ ആവശ്യക്കാര്‍ ഇരട്ടിയാണ്. പൂവിന് ദൗര്‍ലഭ്യവുമുണ്ട്. ഓഡറിന്റെ നാലിലൊന്ന് പൂവ് മാത്രമാണ് ഇന്നലെ എത്തിയത്. രണ്ടാഴ്ച മുമ്പുവരെ ഒരു കിലോ മുല്ലപ്പൂവിന് കേരളത്തിലെ വില 600 ആയിരുന്നു. ഇന്നലെ വില പത്തിരട്ടിയായി. വിരിയാന്‍ ഒരാഴ്ച കൂടിയുള്ള കരിമൊട്ടാണ് ഇന്നലെ വില്‍പനയ്ക്കെത്തിയത്. അടുത്ത ആഴ്ചയിലെ അവധി, ആഘോഷ, മുഹൂര്‍ത്ത ദിവസങ്ങളാകുമ്പോള്‍ വില 6000 7000 ആകും. മകരത്തില്‍ വിവാഹ മുഹൂര്‍ത്തം ആകുന്നതോടെ വില പിന്നെയും കൂടും. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വില 6,000 ആയിരുന്നു. തണുപ്പുകാലത്തു മുല്ലപ്പൂ ഉല്‍പാദനം കുറയും. പൂവും ചെറുതാകും.
ഡിണ്ടിഗല്‍, മധുര, മൈസൂരു, നെലക്കോട്ട, ശങ്കരന്‍കോവില്‍, തെങ്കാശി കമ്പം, തേനി, കോയമ്പത്തൂര്‍, മധുര, സത്യമംഗലം ഭാഗങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂ എത്തുന്നത്. മൊട്ട് വിളവെടുക്കുന്ന പൂക്കളെയാണ് കാലാവസ്ഥ ബാധിക്കുന്നത്. ഇതോടെ അരളി, മൈസൂര്‍മുല്ല, പിച്ചി, കനകാമ്പരം എന്നിവയ്ക്ക് വന്‍ ഡിമാന്റായി. അരളി് 400 രൂപയ്ക്കാണ് കേരളത്തിലെ മൊത്തവ്യാപാരികള്‍ക്ക് ലഭിച്ചത്. തമിഴ്നാട്ടിലെ കനത്തമഴയില്‍ ചെണ്ടുമല്ലിപ്പാടങ്ങളും വെള്ളത്തില്‍ മുങ്ങി. ഇതോടെ ചെണ്ടുമല്ലി 110 രൂപയായി. മലയാളി മുറ്റങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന തുളസിയും തമിഴ്നാട്ടില്‍ നിന്നാണ് ഇപ്പോഴെത്തുന്നത്. തുളസി കിലോയ്ക്ക് നാല്‍പതില്‍ നിന്ന് എണ്‍പതായി. വാടാമല്ലി, ലില്ലിപ്പൂ, റോസ്, താമര എന്നിവയുടെയും വില ഉയര്‍ന്നു.
താമരയുടെ വിലയാണ് കല്യാണ പാര്‍ട്ടികള്‍ക്ക് ഏറെ പ്രഹരമാകുന്നത്. മുന്‍കൂര്‍ വിലപറഞ്ഞ് ഓഡര്‍ എടുത്ത വ്യാപാരികള്‍ക്ക് വിലയുടെ ഇരട്ടിയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച 3500 രൂപയ്ക്കാണ് കല്യാണത്താമര മാലകള്‍ വിറ്റത്. എന്നാല്‍ ഇന്നലെ കല്യാണത്താമരയ്ക്ക് 60 രൂപയായി. ഒരു കല്യാണമാലയ്ക്ക് 130 മുതല്‍ 150 പൂവു വേണം. ഫലത്തില്‍ 3000 രൂപ നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം നടന്നത്. പൂജയ്ക്കുള്ള സാധാരണ താമരയ്ക്കും വില 50 വരെ എത്തി.
മണ്ഡല-മകരവിളക്ക്; ആദ്യത്തെ 15 ദിവസം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചത് 92 കോടി
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ആദ്യത്തെ 15 ദിവസം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 % കൂടുതലാണിത്. നവംബര്‍ 30 വരെയുള്ള കണക്കാണിത്. അരവണ വില്‍പ്പനയില്‍ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും.
അപ്പം വില്‍പ്പനയില്‍ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയില്‍ നിന്നുള്ള വരുമാനം 2024 ല്‍ ഈ സമയത്ത് 22 കോടി ആയിരുന്നപ്പോള്‍ ഈ സീസണില്‍ അത് 26 കോടിയായി. 18.18 ശതമാനം വര്‍ധന. ഈ സീസണില്‍ 13 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് നവംബര്‍ 30 വരെ ശബരിമലയില്‍ എത്തിയത്.
എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു
ഏറ്റുമാനൂർ. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന്
ചികിത്സയിലായിരുന്നു.
ഏറ്റുമാനൂരിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.വിഖ്യാത എഴുത്തുകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ മകളാണ്.
ഛായാഗ്രാഹകൻ വേണുവിന്റെയും രാമചന്ദ്രൻ ഐപിഎസിന്റെയും
അമ്മയാണ്
ഹൈസ്കൂൾ അധ്യാപികയായിരുന്നു.
ഓർമ്മകൾ, ചന്ദനഗന്ധം പോലെ,
കരിഞ്ഞ പൂക്കൾ ,വാസന്തിക്കൊരു രക്ഷാമാർഗ്ഗം,
ക്യൂറിയും കൂട്ടരും,
അടുക്കളപ്പുസ്തകം എന്നിവ കൃതികളാണ്.
ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ മോഷണം ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ
കരുനാഗപ്പള്ളി: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ മോഷണം ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ.. ക്ലാപ്പന വരവിള കോമളത്ത് ജയൻ മകൻ മനു 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 2025 നവംബർ രണ്ടാം തീയതി പുലർച്ചെ കുലശേഖരപുരം അമ്പീലേത്ത് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളും പിത്തള വിളക്കുകളും മോഷണം പോയിരുന്നു. മോഷണത്തിൽ ഉൾപ്പെട്ടിരുന്ന ബ്ലേഡ് അയ്യപ്പൻ, മണികണ്ഠൻ, ശ്യാം, വിപിൻ ,സേതു എന്നിവർ നേരത്തെ പിടിയിലായിരുന്നു. പോലീസ് അന്വേഷിക്കുന്നത് മനസ്സിലാക്കിയ മനു ഒളിവിൽ പോവുകയായിരുന്നു. കരുനാഗപ്പള്ളി പോലീസിന്റെ അന്വേഷണത്തിൽ പത്തനംതിട്ട റാന്നിയിൽ ഒളിവിൽ കഴിഞ്ഞ സ്ഥലം കണ്ടെത്തി പിടികൂടുകയായിരുന്നു. ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാറിന്റെ നിർദേശത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച്ഓഅനൂപ്, എസ് ഐ മാരായ ഷമീർ, ആഷിക്
എസ് സി പി ഓ ഹാഷിം, സി പിഓ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ
കരുനാഗപ്പള്ളി:സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട മെഴുവേലി തുമ്പമൺ രാമൻചിറ പടിഞ്ഞാറ്റക്കരയിൽ സുരേഷ് ബാബു മകൻ സായൂജ് 24 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .2025 സെപ്റ്റംബർ 28ആം തീയതി രാത്രിയിൽ തഴവയിലെ തൊടിയൂർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ സെക്യൂരിറ്റി ജോലിയിൽ ഉണ്ടായിരുന്ന മുരളീധരൻ പിള്ളയെ തള്ളി നിലത്തിട്ട് കയ്യിലിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് സിസിടിവി യും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പോലീസിനെ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത് പിടിയിലായ പ്രതിക്ക് മോഷണം, മയക്കുമരുന്ന് കേസുകൾ അടക്കം പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ്എച്ച് ഓ, അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഭാര്യക്ക് ബന്ധുവുമായി അടുപ്പം, വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് ഭര്‍ത്താവ്
കോയമ്പത്തൂര്‍: ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് ഭര്‍ത്താവ്. ഞായറാഴ്ച രാവിലെ കോയമ്പത്തൂര്‍ ഗാന്ധിപുരത്തിന് സമീപമാണ് സംഭവം. രാജാ നായിഡു സ്ട്രീറ്റിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലാണ് കൊലപാതകം നടന്നത്. തിരുനെല്‍വേലി സ്വദേശിയായ ബാലമുരുഗ(32)നാണ് ഭാര്യ ശ്രീപ്രിയയെ (30) കൊലപ്പെടുത്തിയത്. അകന്ന ബന്ധുവുമായി ശ്രീപ്രിയയ്ക്ക് അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നും കൃത്യത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
കൊലപ്പെടുത്തിയതിന് ശേഷം പ്രതി മൃതദേഹത്തിനൊപ്പം ചിത്രമെടുത്ത് വാട്സ് ആപ്പില്‍ സ്റ്റാറ്റസ് വെച്ചിരുന്നു. ‘വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം’ എന്നായിരുന്നു ചിത്രത്തോടൊപ്പം ബാലമുരുഗന്‍ കുറിച്ചത്. കുടുംബ പ്രശ്നങ്ങള്‍ കാരണം ബാലമുരുഗനും ശ്രീപ്രിയയും മാസങ്ങളായി അകന്നാണ് കഴിയുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. ഇവര്‍ ബാലമുരുഗനൊപ്പമാണ്. നഗരത്തിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ശ്രീപ്രിയ ഹോസ്റ്റലില്‍ ആയിരുന്നു താമസം.
ബാലമുരുഗന്റെ അകന്ന ബന്ധുവുമായി ശ്രീപ്രിയക്ക് ബന്ധമുണ്ടെന്നും ഇയാള്‍ക്ക് മൂന്ന് കുട്ടികളുമുണ്ടെന്നാണ് വിവരം. ഇക്കാരണം പറഞ്ഞ് ശ്രീപ്രിയക്കും ബാലമുരുഗനും ഇടയില്‍ വഴക്കും സ്ഥിരമായിരുന്നു. ശനിയാഴ്ച കോയമ്പത്തൂരിലെത്തിയ ബാലമുരുഗന്‍ ശ്രീപ്രിയയെ നേരില്‍ കണ്ട് സംസാരിച്ചു. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും തനിക്കൊപ്പം വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീപ്രിയ ഭര്‍ത്താവിനൊപ്പം പോകാന്‍ വിസമ്മതിച്ചു. ബാലമുരുഗന്‍ ശ്രീപ്രിയയെ കാണാനെത്തിയെന്ന് യുവാവ് അറിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ചിത്രം ബാലമുരുഗന് ഇയാള്‍ അയച്ചുകൊടുത്തു.
ഞായറാഴ്ച വീണ്ടും ഹോസ്റ്റലിലെത്തിയ ബാലമുരുഗന്‍ യുവാവ് അയച്ച ചിത്രത്തെ കുറിച്ച് ഭാര്യയോട് ചോദിച്ചു. ഇരുവരും തമ്മില്‍ വാക്കേറ്റമായതോടെ ബാലമുരുഗന്‍ അരിവാള്‍ ഉപയോഗിച്ച് ശ്രീപ്രിയയെ വെട്ടി. രക്തം വാര്‍ന്ന ശ്രീപ്രിയ സംഭവ സ്ഥലത്ത്തന്നെ മരിച്ചു. രക്തത്തില്‍ മരിച്ചുകിടന്നിരുന്ന ശ്രീപ്രിയയുടെ മൃതദേഹത്തിന് അരികെ നിന്ന് ബാലമുരുഗന്‍ സെല്‍ഫി എടുക്കുകയും ചെയ്തു. ഇതാണ് വാട്സ് ആപ്പില്‍ പങ്കുവെച്ചത്. പൊലീസ് എത്തിയപ്പോഴും ഇയാള്‍ മൃതദേഹത്തിനരികെ തുടരുകയായിരുന്നു.
ആശങ്ക! സംസ്ഥാനത്ത് 15-24 പ്രായക്കാർക്കിടയിൽ HIV കേസുകൾ വർധിക്കുന്നു:
സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ എച്ച്ഐവി (HIV) അണുബാധ വർധിക്കുന്നത് ആരോഗ്യമേഖലയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. 2024-ൽ മാത്രം സംസ്ഥാനത്ത് 1213 പുതിയ HIV കേസുകൾ റിപ്പോർട്ട് ചെയ്തു.
വർധനവിന്റെ കണക്കുകൾ
- പുതിയ കേസുകൾ (2024): 1213
പ്രായപരിധിയിലെ വർധന: 2022-23 കാലയളവിൽ ഈ പ്രായപരിധിയിലുള്ളവരുടെ നിരക്ക് 9% ആയിരുന്നത്, ഈ വർഷം (ഏപ്രിൽ മുതൽ ഒക്ടോബർ വരെ) 15.4% ആയി വർധിച്ചു.
കഴിഞ്ഞ മൂന്ന് വർഷം: ആകെ 4,477 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അണുബാധയുടെ പ്രധാന കാരണം
- പുതിയ രോഗികളിൽ 62% പേർക്ക് രോഗം ബാധിച്ചത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (Kerala State AIDS Control Society – KSACS) പോലുള്ള ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ
- സംസ്ഥാനത്ത് 15-24 പ്രായപരിധിയിൽ HIV കേസുകൾ വർധിക്കുന്നു എന്നത് ഒരു ആശങ്കാജനകമായ പ്രവണതയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
- പ്രതിവർഷം ഏകദേശം 1200-ൽ അധികം ആളുകൾക്ക് HIV സ്ഥിരീകരിക്കുന്നുണ്ട്, അതിൽ 15% വരെ യുവജനങ്ങളാണ്.
- സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമാണ് പ്രധാന രോഗവ്യാപന മാർഗ്ഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
- പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, യുവജനങ്ങൾക്കിടയിലെ HIV അണുബാധയുടെ വർധനവ് തടയാനായി നാഷണൽ സർവീസ് സ്കീം (NSS) പോലുള്ളവയുമായി സഹകരിച്ച് ബോധവൽക്കരണ പരിപാടികൾ സംസ്ഥാനത്ത് ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചതായും വാർത്തകളുണ്ട്.
കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇ ഡി നോട്ടീസ്
തിരുവനന്തപുരം. കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കല്‍ നോട്ടീസ്.
മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.
മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനവും കണ്ടെത്തി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്ബാകെ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിർണായക നീക്കം. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവർക്ക് പ്രതിനിധി വഴിയോ അഭിഭാഷകൻ മുഖാന്തിരമോ വിശദീകരണം നല്‍കാവുന്നതാണ്.
2019ല്‍ 9.72ശതമാനം പലിശയില്‍ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അതേസമയം ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി തിരിച്ചടച്ചിരുന്നു. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി.
വിഷയത്തില്‍ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു. വിദേശ നിക്ഷേപകരില്‍നിന്നും പ്രാദേശിക കറൻസിയില്‍ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാലബോണ്ട്.






































