Home Blog Page 112

ട്രെയിൻ യാത്രക്കിടെ കെറ്റിൽ ഉപയോഗിച്ച് നൂഡിൽസ് പാകം ചെയ്ത് വൈറൽ ആയ സ്ത്രീയെ ഒരാഴ്ചത്തെ തിരച്ചിലിന് ശേഷം റെയിൽവേ കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ കെറ്റിൽ ഉപയോഗിച്ച് നൂഡിൽസ് പാകം ചെയ്ത് വൈറൽ ആയ സ്ത്രീയെ ഒരാഴ്ചത്തെ തിരച്ചിലിന് ശേഷം റെയിൽവേ കണ്ടെത്തി. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിന് പിന്നാലെയാണ് റെയിൽവേ യാത്രക്കാരിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്. പൂനെയിലെ ചിഞ്ച്‌വാഡിൽ നിന്നുള്ള സരിതാ ലിംഗായത്ത് സ്ത്രീയാണ് ട്രെയിനിൽ സുരക്ഷാ മാനദണ്ഡം ലംഘിച്ച് പെരുമാറിയത്. റെയിൽവേ നിയമത്തിലെ സെക്ഷൻ 154 പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
റെയിൽവേ കണ്ടെത്തിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലൂടെ അവർ ക്ഷമാപണ വീഡിയോ പങ്കുവെച്ചു . ഹരിദ്വാറിൽ നിന്ന് പൂനെയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. കമ്പാർട്ടുമെന്റിലെ കുട്ടികൾ കെറ്റിലിൽ മാഗി പാകം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ പരീക്ഷിച്ചുനോക്കാൻ ശ്രമിച്ചതാണ്. സുരക്ഷാ പ്രശ്നങ്ങൾ തനിക്ക് മനസ്സിലായില്ല, അവർ പറഞ്ഞു.
തന്റെ തെറ്റ് മറ്റുള്ളവർ ആവർത്തിക്കരുതെന്ന് ക്ഷമാപണ വീ‍ഡിയോയിലൂടെ അവർ അഭ്യർത്ഥിച്ചു. ട്രെയിനുകളിൽ ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കരുത്. ഇത് കുറ്റകൃത്യവും ട്രെയിനിൽ ജീവന് അപകടകരവുമാണ്. എന്റെ തെറ്റ് എന്നെ ബോധ്യപ്പെടുത്തിയതിന് ആർ‌പി‌എഫ് മുംബൈയ്ക്ക് നന്ദി, അത്തരമൊരു തെറ്റ് ചെയ്യരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. സുരക്ഷിതമായ യാത്രയ്ക്ക് ഇന്ത്യൻ റെയിൽവേയ്ക്ക് നന്ദി, എന്റെ തെറ്റ് ഞാൻ ആവർത്തിക്കില്ല- അവർ പോസ്റ്റിൽ പറഞ്ഞു.

ഭീകരാക്രമണത്തിന് പാക് ഭീകരർ തയ്യാറെടുക്കുന്നുവെന്ന് BSF

ന്യൂഡൽഹി. ഭീകരാക്രമണത്തിന് പാക് ഭീകരർ തയ്യാറെടുക്കുന്നുവെന്ന് BSF. ഓപ്പറേഷൻ  സിന്ദൂർ തുടങ്ങാൻ യാതൊരു മടിയുമില്ലെന്നും BSF വ്യക്തമാക്കി. പാക് ഭീകരർ 72 ലോഞ്ച് പാഡുകൾ അതിർത്തിക്ക് സമീപം പുനർനിർമിച്ചു.

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത
72  ഭീകരവാദ ലോഞ്ച് പാഡുകൾ വീണ്ടും പാക്കിസ്ഥാൻ ഭീകരർ  സജീവമാക്കിയതായി
ബി എസ് എഫ്.  സിയാൽകോട്ട്, സഫർവാൾ  അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പന്ത്രണ്ട് ഭീകര ലോഞ്ച് പാഡുകൾ ആണ് സജീവമായത്
60  ഓളം ലോഞ്ച് പാഡുകൾ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ  പുനർ നിർമിച്ചു. കാശ്മീരിലെ നിയന്ത്രണരേഖ സമീപം 120 ഭീകരരുണ്ടെന്നും നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായാൽ ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്നും ബി എസ് എഫ്
ഐ ജി അശോക് യാദവ് വ്യക്തമാക്കി. ഈ വർഷം ഇതുവരെ നാല് പ്രാവശ്യമാണ്  അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം ഉണ്ടായതെന്ന്. അതിർത്തിയിൽ നിരീക്ഷണത്തിനായി ഗ്രൗണ്ട് സർവൈലൻസ് റഡാറുകൾ, ഇലക്ട്രോ-ഒപ്റ്റിക്കൽ തെർമലുകൾ, തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്  എന്നും  ബി എസ് എഫ്  അറിയിച്ചു

പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ  എസ് ഐ ടി യുടെ റിപ്പോർട്ട് തേടി കോടതി

കൊല്ലം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ  പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ  എസ് ഐ ടി യുടെ റിപ്പോർട്ട് തേടി കൊല്ലം വിജിലൻസ്  കോടതി.
എസ് ഐ ടി യുടെ റിപ്പോർട്ട് ലഭിച്ച ശേഷം ജാമ്യപേക്ഷ   ഡിസംബർ 8 ന് പരിഗണിക്കും.  ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ  ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം  വിജിലൻസ് കോടതി എസ് ഐ ടി യുടെ റിപ്പോർട്ട് തേടി .ദേവസ്വം ബോർഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും  താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയിൽ പത്മകുമാറിൻ്റെ ചോദ്യം.ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ താനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികൾ ചെമ്പ് ഉപയോഗിച്ച് നിർമിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. വീഴ്ചയുണ്ടെങ്കിൽ അംഗങ്ങൾക്ക് പിന്നീടും ചൂണ്ടിക്കാണിക്കാമെന്നും സ്വർണക്കവർച്ചയിൽ പങ്കില്ലെന്നും ആണ് ജാമ്യാപേക്ഷയിൽ പത്മകുമാർ പറയുന്നത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി  എസ് ഐ ടി യു ടെ  റിപ്പോർട്ട് തേടി.ഡിസംബർ 8 ന് കേസ് വീണ്ടും കോടതി പരിഗണിക്കും. അതേ സമയം ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി  നാളെ വിധി പറയും.

കോൺഗ്രസ് നേതാവ് സി പി എമ്മിന് ബാങ്ക് വിറ്റു,കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേടിൽ കെ.പി സി.സി അധ്യക്ഷൻ റിപ്പോർട്ട് തേടി

കോഴിക്കോട്. കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേടിൽ കെ.പി സി.സി അധ്യക്ഷൻ റിപ്പോർട്ട് തേടി. ജീവനക്കാർ അറിയാതെ അവരുടെ ലോഗിൻ ഐ.ഡി ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് 800ലധികം എ ക്ലാസ് മെമ്പർഷിപ്പ് പുതുതായി ചേർത്തു എന്നാണ് ആരോപണം.കാരശ്ശേരി ബാങ്ക് ചെയർമാനും കെപിസിസി അംഗവുമായ എൻ കെ അബ്ദുറഹ്മാൻ ബാങ്കിനെ സിപിഎമ്മിന് വിറ്റെന്ന്  ഡി.സി സി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ പറഞ്ഞു.

യുഡിഎഫ് ഭരിക്കുന്ന ബാങ്ക് ആണ് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്. ബാങ്ക് ചെയർമാനും കെപിസിസി അംഗവുമായ എൻ കെ അബ്ദുറഹിമാനും സെക്രട്ടറിയും ജീവനക്കാരോ ഡയറക്ടർ മാരോ അറിയാതെ  എണ്ണൂറിലധികം എ ക്ലാസ് മെമ്പർഷിപ്പ് പുതുതായി ഒറ്റരാത്രികൊണ്ട് ചേർത്തു.ജീവനക്കാരുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ആയിരുന്നു ഇത്.ഇന്നലെ യുഡിഎഫ് പ്രവർത്തകർ ബാങ്ക് ഉപരോധിച്ചിരുന്നു.പ്രതിഷേധത്തെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.ഈ വിഷയത്തിൽ കെപിസിസി അംഗമായ എൻ.കെ അബ്ദുറഹിമാൻ പാർട്ടിയെ ചതിച്ചെന്ന് ഡി.സി സി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ.പ്രാഥമിക അന്വേഷണത്തിൽ അബ്ദുറഹിമാൻ ബാങ്ക് സിപിഎമ്മിന് വിറ്റതായി കണ്ടെത്തിയെന്നും പ്രവീൺ കുമാർ

എൻ കെ  അബ്ദുറഹിമാൻ രണ്ടുതവണ നടപടി നേരിട്ട ആളാണ്.അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനെതിരെ ഡയറക്ടർമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കെഎസ്ആർടിസി ബസും സ്കൂൾ ബസ്സും തമ്മിൽ കൂട്ടിയിടിച്ചു, യാത്രക്കാർക്ക് പരിക്ക്

തൃശ്ശൂർ. ഒല്ലൂരിൽ കെഎസ്ആർടിസി ബസും സ്കൂൾ ബസ്സും തമ്മിൽ കൂട്ടിയിടിച്ചു

രണ്ട് വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഡ്രൈവർക്കും KSRTC യാത്രക്കാർക്കും പരിക്ക്

വിദ്യാർത്ഥികളായ ബിജോയ് (13) , ആൽബിൻ (15 ) , ബസ് ഡ്രൈവർ സോജി (42) , യാത്രക്കാരി ജാസ്മിൻ (47) എന്നിവർക്കാണ് പരിക്കേറ്റത്

പരിക്കേറ്റ നാലു പേരെയും തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമിത വേഗതയിൽ എത്തിയ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി സ്കൂൾ ബസ്സിൽ ഇരിക്കുകയായിരുന്നു

രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം

വാഹനം ഹോണടിച്ചതുമായി  ബന്ധപ്പെട്ട   തർക്കം,പേരാമംഗലത്ത് മൂന്നുപേർക്ക് കുത്തേറ്റു



പേരാമംഗലം.വഴിയിൽ വാഹനം ഹോണടിച്ചതുമായി  ബന്ധപ്പെട്ട   തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്

പെരിങ്ങന്നൂർ സ്വദേശികളായ അഭിനന്ദ്, പിതാവ് ബിനേഷ്, സുഹൃത്ത് അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ബൈക്കിൽ പോയ അക്രമിയെ ഓവർടേക്ക് ചെയ്തപ്പോൾ ഹോണടിച്ചതാണ് പ്രകോപനം.

കിഷോർ കൃഷ്ണ എന്ന ആളാണ് കുത്തി പരിക്കേൽപ്പിച്ചത്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരമുണ്ട്

11 മാസം,  5000 ലധികം എലിപ്പനി രോഗികൾ

തിരുവനന്തപുരം. പിടിവിട്ട് എലിപ്പനി.
11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം എലിപ്പനി രോഗികൾ 
356 പേർ എലിപ്പനി ബാധിച്ചു മരിച്ചു

സംസ്ഥാനത്ത് പ്രതിമാസം 32 പേർ എലിപ്പനി ബാധിച്ചു മരിക്കുന്നു
ഈ വർഷം മരിച്ച 386പേരിൽ 207 പേർക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു
149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെ

സർക്കാർ ആശുപത്രികളിലെ കണക്കാണിത്

കാപ്പാ കേസ് പ്രതിക്ക് ഉൾപ്പെടെ വിവരം ചോർത്തി നൽകി
എ എസ് ഐക്ക് സസ്പെൻഷൻ

തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എ.എസ്.ഐ ബിനു കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്

കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് ഉൾപ്പടെ ചോർത്തി നൽകി

വിവരം നൽകാൻ പണം വാങ്ങി എന്നും കണ്ടെത്തൽ. ഗുണ്ടകളുടെ അഭിഭാഷകരിൽ നിന്നാണ് ഇയാൾ പണം വാങ്ങുന്നത്

ഡി.ഐ.ജി അജിതാ ബീഗം ആണ് സസ്പെൻഡ് ചെയ്തത്

തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതൽ നടപടിക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

രാഹുല്‍ മാങ്കൂട്ടത്തലിനെ കണ്ടെത്താന്‍ എല്ലാ ജില്ലയിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന… പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് എസ്ഐടി

രാഹുല്‍ മാങ്കൂട്ടത്തിലില്‍നിന്ന് നേരിട്ട ക്രൂരപീഡനവും ഭീഷണിയും കടുത്തമാനസിക സമ്മര്‍ദത്തിലാക്കിയതോടെ പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് എസ്ഐടി. യുവതി നല്‍കിയ മൊഴിയില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍.

ഗര്‍ഭഛിദ്രത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അമിതമായി മരുന്ന് കഴിച്ചായിരുന്നു ആദ്യ ആത്മഹത്യാശ്രമം. ഒരാഴ്ച ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഒരുതവണ കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു. അശാസ്ത്രീയ ഗര്‍ഭഛിദ്രം അപകടകരമായ രീതിയിലായിരുന്നുവെന്ന് യുവതിയെ പിന്നീട് പരിശോധിച്ച ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഗര്‍ഭിണിയാകാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭീഷണിപ്പെടുത്തി. യുവതിയുടെ ജീവന്‍ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് എന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തലിനെ കണ്ടെത്താന്‍ എല്ലാ ജില്ലയിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന തുടരുകയാണ്. രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലര്‍ക്കുകൂടി മൊഴിയെടുക്കലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പരായിക്കാരി ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പിന്റെ ഭാഗമായി നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവർക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.