ഓസ്ട്രിയയിലെ പ്രമുഖ സൗന്ദര്യ, ഫാഷൻ ഇൻഫ്ലുവൻസറായ സ്റ്റെഫാനി പീപറി ( 31) നെ കൊല്ലപ്പെട്ട നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തി. മുൻ കാമുകനാണ് ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു സ്യൂട്ട്‌കേസിനുള്ളിലാക്കി കുഴിച്ചിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
നവംബർ 23-ന് ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് സ്റ്റെഫാനി പീപ്പറെ കാണാതായത്. വീട്ടിലെത്തിയ ഉടൻ സുഹൃത്തിന് സന്ദേശം അയച്ച സ്റ്റെഫാനി, പിന്നാലെ കോണിപ്പടിയിൽ ആരോ ഉണ്ടെന്ന് സംശയം പ്രകടിപ്പിച്ച് മറ്റൊരു സന്ദേശവും അയച്ചിരുന്നു. അയൽക്കാർ വീട്ടിൽ വാഗ്വാദങ്ങൾ കേട്ടതായും സ്റ്റെഫാനിയുടെ മുൻ കാമുകനെ കെട്ടിടത്തിന് സമീപം കണ്ടതായും മാധ്യമങ്ങളോട് പറഞ്ഞു.
സ്റ്റെഫാനിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സഹപ്രവർത്തകരും പൊലീസിൽ പരാതി നൽകി. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതിയായ മുൻ കാമുകനെ ഓസ്ട്രിയൻ-സ്ലൊവേനിയൻ അതിർത്തിക്കടുത്തുള്ള ഒരു കാസിനോയ്ക്ക് സമീപം കാർ കത്തിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്ലൊവേനിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ഓസ്ട്രിയയിലേക്ക് കൈമാറുകയായിരുന്നു.
ചോദ്യം ചെയ്യലിൽ സ്റ്റെഫാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം സ്യൂട്ട്‌കേസിലാക്കി സ്ലൊവേനിയൻ വനത്തിൽ കുഴിച്ചിട്ടെന്നും ഇയാൾ സമ്മതിച്ചു. തുടർന്ന് പ്രതിയുടെ സഹായത്തോടെ അധികൃതർ മൃതദേഹം കണ്ടെടുത്തു. പ്രതിയുടെ രണ്ട് പുരുഷ ബന്ധുക്കളെയും കേസിൽ പങ്കുണ്ടെന്ന് സംശയിച്ച് സ്റ്റൈറിയൻ സ്റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫാഷൻ ഇൻഫ്ലുവൻസറെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി… കൊലപ്പെടുത്തിയത് മുൻ കാമുകൻ… മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി കുഴിച്ചിട്ടു
സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി
ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. ബിടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അദ്വൈത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
അദ്വൈതിന്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. അദ്വൈതിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വാര്‍ഡന്‍ അലംഭാവം കാണിച്ചെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ജീവന്‍ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിച്ചെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ആംബുലന്‍സ് കാത്ത് അരമണിക്കൂറോളം നിലത്ത് കിടന്നിരുന്നു. ആശുപത്രിയിലും വേഗത്തില്‍ ചികിത്സ നല്‍കിയില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അതേസമയം വിദ്യാര്‍ഥിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് എന്‍ഐടി അധികൃതരുടെ വാദം.
ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്‌മെന്റ്; 394 എംടിഎസ് തസ്തികകളിലേക്ക് അപേക്ഷിക്കാം
കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA), മൾട്ടി ടാസ്‌കിങ് സ്റ്റാഫിന്റെ (MTS) 362 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2025 ഡിസംബർ 14 (രാത്രി 11:59) വരെ mha.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ തസ്തികകളിലേക്ക് അപേക്ഷിക്കാം.
പേ ലെവൽ ഒന്ന് പ്രകാരം 18,000 രൂപ മുതൽ 56,900 രൂപ വരെയാണ് ശമ്പളം. ഇതോടൊപ്പം കേന്ദ്ര സർക്കാർ അലവൻസുകൾ, പ്രത്യേക സുരക്ഷാ അലവൻസ്, അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള ക്യാഷ് കോമ്പൻസേഷൻ എന്നിവയും ലഭിക്കും.
യോഗ്യതാ മാനദണ്ഡം
അപേക്ഷകർ 18-25 വയസ്സിനിടയിലുള്ളവരായിരിക്കണം. പട്ടികജാതി (SC), പട്ടികവർഗ(ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC), ഭിന്നശേഷിക്കാർ (PwBd) തുടങ്ങിയവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്സോ തത്തുല്യമോ പാസായിരിക്കണം. കൂടാതെ അപേക്ഷിച്ച തസ്തികയ്ക്കുള്ള താമസസ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റും (ഡൊമിസൈൽ സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
‘IB MTS Application Link 2025’ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്ക് സന്ദർശിക്കുക.
ഹോംപേജിൽ, ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ‘Already Registered? To Login’ എന്നതിലും, അല്ലെങ്കിൽ ‘To Register’ എന്നതിലും ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യുക.
ആവശ്യമായ വിവരങ്ങൾ നൽകി, രജിസ്റ്റർ ചെയ്യുക.
പരീക്ഷാ രീതി
ഓൺലൈനായി മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യ(MCQ) രൂപത്തിലായിരിക്കും പരീക്ഷ നടത്തുക. ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ന്യൂമെറിക്കൽ/അനലിറ്റിക്കൽ/ലോജിക്കൽ എബിലിറ്റി ആൻഡ് റീസണിങ്, ഇംഗ്ലീഷ് ഭാഷ എന്നീ നാല് വിഷയങ്ങളിൽ നിന്നായി ഓരോന്നിനും ഒരു മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ ഉണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് നാലിലൊന്ന് മാർക്ക് കുറയ്ക്കും.
ഒൻപതിനു ശേഷം ഇഡി നോട്ടിസിൻ്റെ പൊടിപോലും കാണില്ല , പി സി വിഷ്ണുനാഥ്
ഓച്ചിറ .നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുള്ള അന്തർധാര സജീവം ആയത്തി ൻ്റെ തെളിവാണ് പുതിയ ഇഡി നോട്ടിസെന്നും 9നു ശേഷം ഈ നോട്ടിസിൻ്റെ പൊടിപോലും കാണില്ലെന്നും കെപിസിസി വർക്കി ങ് പ്രസിഡൻ്റ് പി.സി.വിഷ്ണു നാഥ് എംഎൽഎ.
ജില്ലാ പഞ്ചായത്ത് ഓച്ചിറ ഡിവി ഷൻ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഷ്ണുനാ
കേരളം രാസലഹരിയുടെ ഉപയോഗ കാര്യത്തിലും വിലവർധനയുടെ കാര്യത്തിലും തൊഴിൽ ഇല്ലായ്മയുടെ കാര്യത്തിലും ഒന്നാമതാണ്.
ആരോഗ്യ മേഖലയിൽ യുഎ സിനെ പോലും പിന്തള്ളി കേര ളം ‘നമ്പർ വൺ’ ആയി മുന്നേറി യതിനാലാണ് മുഖ്യമന്ത്രി ചികി ത്സയ്ക്കായി അവിടേക്കു പോകു ന്നതെന്നും അദ്ദേഹം പരിഹസിച്ചു. ആർഎസ്‌പി സംസ്‌ഥാന കമ്മിറ്റി അംഗം എം.എസ്.ഷൗക്കത്ത് : അധ്യക്ഷനായി. സി.ആർ.മഹേ ഷ് എംഎൽഎ. യുഡിഎഫ് ജി : ല്ലാ ചെയർമാൻ കെ.സി.രാജൻ, തൊടിയൂർ രാമചന്ദ്രൻ, ആർ.രാജശേഖരൻ, എൽ.കെ.ശ്രീദേവി, ബി.എസ്.വിനോദ്, കെ.എ.ജവാദ്, എൻ.കൃഷ്ണകുമാർ, കെ.കെ . സുനിൽ കുമാർ, അൻസാർ എ. : മലബാർ. കെ.ശോഭകുമാർ, പാ വുമ്പ അനിൽ കുമാർ, നീലികുളം സദാനന്ദൻ എന്നിവർ പ്രസംഗി ച്ചു. ഡിവിഷൻ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടന വും പി.സി.വിഷ്ണുനാഥ് എം എൽഎ നിർവഹിച്ചു.
കേരളത്തിൽ കുതിച്ചുയർന്ന് എച്ച്ഐവി ബാധിതരുടെ എണ്ണം, ഏറെയും ജെൻ സി വിഭാഗം, ഏറ്റവും കൂടുതൽ ഈ ജില്ലയിൽ, മാസം 100 അണുബാധിതർ
തിരുവനന്തപുരം: കേരളത്തിലെ യുവാക്കളിൽ എച്ച്ഐവി അണുബാധിതരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. സംസ്ഥാനത്ത് മാസം ശരാശരി 100 പുതിയ എച്ച്ഐവി അണുബാധിതരുണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. പുതുതായി എച്ച്ഐവി അണുബാധിതരാകുന്നതിൽ 15നും 24 നും ഇടയിലുള്ള പ്രായക്കാരുടെ എണ്ണം കൂടി വരുന്നതായും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ടിൽ വിശദമാക്കുന്നത്.
2022 മുതൽ കഴിഞ്ഞ വർഷം വരെ യഥാക്രമം 9, 12, 14.2 % എന്നിങ്ങനെയായിരുന്നു രോഗികളുടെ വർധന. എന്നാൽ, ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ കാലയളവിൽ എച്ച്ഐവി അണുബാധിതരാകുന്ന 15 മുതൽ 24 വരെ പ്രായമുള്ളവരുടെ എണ്ണം 15.4% ആയി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് 4477 പേർക്കു പുതുതായി എച്ച്ഐവി അണുബാധ കണ്ടെത്തി. ഇതിൽ 3393 പേർ പുരുഷൻമാരും 1065 പേർ സ്ത്രീകളും 19 പേർ ട്രാൻസ്ജെൻഡർമാരുമാണ്. 1065 സ്ത്രീകളിൽ 90 ഗർഭിണികളും ഉൾപ്പെടുന്നുണ്ട്.
3 വർഷത്തിനിടെ എച്ച്ഐവി അണുബാധിതർ ഏറ്റവും കൂടുതൽ എറണാകുളത്ത്
കഴിഞ്ഞ 3 വർഷത്തിനിടെ എച്ച്ഐവി അണുബാധിതർ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ് (850). തിരുവനന്തപുരം (555), തൃശൂർ (518), കോഴിക്കോട് (441), പാലക്കാട് (371), കോട്ടയം (350) ജില്ലകളാണ് തൊട്ടുപിന്നിൽ. വയനാട്ടിൽ ആണ് ഏറ്റവും കുറവ് (67). അതേസമയം എച്ച്ഐവി സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത രാജ്യത്ത് 0.20 ആണെങ്കിൽ കേരളത്തിൽ 0.07 ആണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, മയക്കുമരുന്ന് കുത്തിവെക്കാൻ ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നത് എന്നിവയാണ് യുവാക്കളെ എച്ച്.ഐ.വി. വാഹകരാക്കുന്നതിൽ പ്രധാന കാരണങ്ങൾ. ഒറ്റത്തവണ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതുമൂലം അണുബാധിതരായവരും ഒട്ടേറെയാണ്. ശരിയായ മേൽവിലാസമോ ഫോൺ നമ്പറോ ഇല്ലാത്തതിനാൽ എച്ച്ഐവി ബാധിതരായ അതിഥിത്തൊഴിലാളികളുടെ തുടർചികിത്സ ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അവരുടെ പങ്കാളികളുടെ പരിശോധന, ചികിത്സ എന്നിവയും പ്രായോഗികമാവുന്നില്ലെന്നും റിപ്പോർട്ടിൽ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.
2022 ഏപ്രിൽ മുതൽ 2025 വരെയുള്ള കണക്കനുസരിച്ച് അണുബാധിതരായ 4,477 പേരിൽ 62.5 ശതമാനം പേർക്ക് ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 24.6 ശതമാനം പേർക്ക് സ്വവർഗരതിയിലൂടെയാണ് അണുബാധയുണ്ടായത്. 8.1 ശതമാനത്തിന് മയക്കുമരുന്നുപയോഗത്തിലൂടെയും രോഗം ബാധിച്ചു. ഗർഭകാലത്ത് അമ്മമാരിൽ നിന്ന് രോഗം പകർന്നു കിട്ടിയത് 0.9 ശതമാനം ശിശുക്കൾക്കാണ്. 3.7 ശതമാനം പേർക്ക് അണുബാധയുണ്ടായത് എങ്ങനെയെന്നറിയില്ല. സംസ്ഥാനത്ത് പ്രതീക്ഷിത കണക്കിന്‍റെ 83 ശതമാനം രോഗബാധിതരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതില്‍ 95 ശതമാനത്തിലധികം പേര്‍ക്കും ആന്‍റി റിട്രോ വൈറല്‍ (എആര്‍ടി) ചികിത്സ നല്‍കാനും സാധിക്കുന്നു. രോഗബാധിതരായ 99.8 ശതമാനത്തിലും വൈറസ് നിയന്ത്രണവിധേയമാക്കാനും സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യം അനുസരിച്ച് 2030 ഓട് കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ.
പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയിൽ പോയിന്‍റ് 0.20 ആണെങ്കിൽ കേരളത്തിൽ അത് 0.07 ശതമാനമാണ്. നമ്മുടെ നാട് എച്ച്ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും കഴിഞ്ഞ മൂന്നു വർഷത്തിനിടെ 4477 പേർക്ക് അണുബാധ ഉണ്ടായി എന്നത് ആശങ്കാജനകമായ കാര്യമാണ്. എച്ച്ഐവി ബാധിതർക്ക് ചികിത്സ, പരിചരണം, പിന്തുണ, സേവനങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതും ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾ ഇല്ലാതാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഇതിനായി സംസ്ഥാനത്ത് ഏകോപിതമായ ഇടപെടലുകൾ നടന്നു വരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
`വെള്ളം മാത്രം മതി’, ജയിലിനുള്ളിൽ നിരാഹാര സമരവുമായി രാഹുൽ ഈശ്വർ, രാത്രി മുതൽ ഭക്ഷണം ഒഴിവാക്കി
തിരുവനന്തപുരം: ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ച് രാഹുൽ ഈശ്വർ. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്.
അതേസമയം, സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുലിൻ്റെ ജാമ്യേപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ കോടതിയില്‍ വാദിച്ചത്.
രാഹുൽ മുങ്ങിയ ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുതിർന്ന കോൺഗസ് നേതാവെന്ന് സൂചന
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുതിർന്ന കോൺഗസ് നേതാവെന്ന് സൂചന. ഈ നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയതായാണ് സൂചന.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗർഭച്ഛിദ്രത്തിന് ശേഷം പെൺകുട്ടി മോശമായ ശാരീരിക മാനസിക അവസ്ഥയിലായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഗർഭഛിദ്രത്തിനും ഭീഷണിപ്പെടുത്തിയതിനുമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു. ഗർഭച്ഛിദ്രത്തിന് ജോബി മരുന്നെത്തിച്ചത് ബെഗളൂരുവിൽ നിന്നാണെന്നും പരാതിക്കാരി പറയുന്നു.
പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപത്തിൽ കേരളത്തിൽ മൊത്തം 20 കേസുകളാണ് നിലവിലുള്ളതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. നാളെയാണ് രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ആറാം ദിവസവും ഒളിവിൽ കഴിയുകയാണ്. കൊയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ രാഹുലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്.
ഡിസംബർ 2, 2025: ദിനവിശേഷങ്ങൾ (1201 വൃശ്ചികം 16, ചൊവ്വ)
അന്താരാഷ്ട്ര & ദേശീയ ദിനങ്ങൾ
- ദേശീയ മലിനീകരണ നിയന്ത്രണ ദിനം (1984-ലെ ഭോപ്പാൽ ദുരന്ത സ്മരണ).
- അടിമത്ത നിർമാർജ്ജന ദിനം (International Day for the Abolition of Slavery).
- ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം (World Computer Literacy Day).
- UAE ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ് – 1971-ൽ UK-യിൽ നിന്ന് സ്വാതന്ത്ര്യം നേടി).
കേരളത്തിലെ പ്രധാന സംഭവങ്ങൾ
- ഗുരുവായൂർ ക്ഷേത്രത്തിൽ ദ്വാദശി.
- കണ്ണൂർ പറശ്ശിനിക്കടവിൽ ഉത്സവം.
- തിരുവനന്തപുരം ബീമാപള്ളി ഉറൂസിന് സമാപനം.
- അന്തരിച്ച കൊയിലാണ്ടി MLA കാനത്തിൽ ജമീലയുടെ സംസ്കാര ചടങ്ങുകൾ.
- സുപ്രീം കോടതിയിൽ കേരളത്തിലെ SIR ഹർജികളുടെ പരിഗണന.
ദേശീയ, കായിക വാർത്തകൾ
- കാശി തമിഴ് വിദ്യാഭ്യാസ സംഗമത്തിന്റെ നാലാം പതിപ്പിന് UP-യിലെ വാരണാസിയിൽ തുടക്കം.
- സൂപ്പർ ലീഗ് കേരള ഫുട്ബോൾ: തൃശൂർ – കണ്ണൂർ മത്സരം (രാത്രി 7:30).
- ജൂനിയർ ഹോക്കി ലോകകപ്പ്: ഇന്ത്യ – സ്വിറ്റ്സർലൻഡ് മത്സരം (രാത്രി 8:00).
ചരിത്രത്തിൽ ഇന്ന് (ഈ ദിനത്തിൽ)
| വർഷം | സംഭവം |
|---|---|
| 1804 | ‘ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു’ എന്നറിയപ്പെട്ട നെപ്പോളിയൻ ബോണപാർട്ട് ഫ്രാൻസിന്റെ ചക്രവർത്തിയായി. |
| 1971 | സോവിയറ്റ് ബഹിരാകാശ പേടകമായ മാർസ് 3 ചൊവ്വയിൽ ഇറങ്ങി. |
| 1976 | ഫിഡൽ കാസ്ട്രോ ക്യൂബയുടെ പ്രസിഡണ്ടായി. |
| 1982 | ആദ്യത്തെ കൃത്രിമ ഹൃദയം (ജാർവിക് 7) മാറ്റിവെക്കൽ ശസ്ത്രക്രിയ അമേരിക്കയിൽ നടന്നു. |
| 1766 | ലോകത്തെ ആദ്യത്തെ പത്രസ്വാതന്ത്ര്യ നിയമം സ്വീഡനിൽ അവതരിപ്പിച്ചു. |
| 1993 | കൊളംബിയൻ മയക്കുമരുന്ന് തലവൻ പാംബ്ലോ എസ്കോബാർ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. |
പ്രധാന വ്യക്തികളുടെ ജന്മദിനങ്ങൾ
- കെ. മാധവൻ നായർ (1882): സ്വാതന്ത്ര്യസമര സേനാനി, മാതൃഭൂമി ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടർ.
- തോന്നക്കൽ പീതാംബരൻ (1939): കഥകളി കലാകാരൻ.
- ഉണ്ണിമേനോൻ (1955): തെന്നിന്ത്യൻ പിന്നണി ഗായകൻ.
- ലാൽ (എം.പി. മൈക്കിൾ) (1958): നടനും സംവിധായകനും.
പ്രധാന വ്യക്തികളുടെ ചരമദിനങ്ങൾ
- ഇന്ദ്രലാൽ റോയ് (1898): ഒന്നാം ലോക മഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ച ഏക ഇന്ത്യൻ യുദ്ധവിമാന പൈലറ്റ്.
- സാബു ദസ്തഗിർ (1963): ഇന്ത്യക്കാരനായ ആദ്യ രാജ്യാന്തര ചലച്ചിത്ര നടൻ.
- മേരി ജോൺ കൂത്താട്ടുകുളം (1998): മലയാള കവയിത്രി.
- അകവൂർ നാരായണൻ (2009): മലയാള ഭാഷാ പണ്ഡിതനും നിരൂപകനും.
കടപ്പാട്: ഉദയ് ശബരീശം 9446871972
കടുവകളുടെ എണ്ണം എടുക്കാൻ കാടു കയറി, വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം 3 പേരെ കാണാനില്ല
പാലോട് .തിരുവനന്തപുരം)കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം 3 പേരെ കാണാനില്ല
ഇവർക്കായി തിരച്ചിൽ തുടരുന്നു
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, BF0 രാജേഷ്, വാച്ചർ രാജേഷ്
എന്നിവരെയാണ് കാണാതായത്
ഇന്നലെ രാവിലെയാണ് ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്
എന്നാൽ ഇവർ കാടുകയറിയ ശേഷം വൈകുന്നേരം ഇവരെ ബന്ധപ്പെടുവാൻ കഴിഞ്ഞില്ല
തുടർന്നാണ് RRT അംഗങ്ങളും അന്വേഷണം തുടങ്ങിയത്
കേരള – തമിഴ്നാട് അതിർത്തി മേഖല കൂടിയാണ് ബോണക്കാട്
അഗസ്ത്യാർമലയും ഇവിടെയാണ്
DF0 ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തും







































