കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ള,അന്വേഷണം വൻ തോക്കുകളിലേക്ക്
നീളണം.അന്വേഷണം വൻ തോക്കുകളിലേക്ക്
നീളണം. ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമലയിൽ വിഹരിച്ചത് വൻ തോക്കുകളുടെ ആശിർവാദത്തോടെ എന്ന് ഹൈകോടതി
നിലവിലെ അന്വേഷണം ശരിയായ ദിശയിൽ
അന്വേഷണം ഉന്നതരിലേക്ക് നീളണമെന്നും ഹൈകോടതിസിംഗിൾ ബെഞ്ച്
ശബരിമലയിലെ സ്വർണ്ണക്കൊള്ള സംഭവിക്കാൻ പാടില്ലാത്തത്
ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ഹൈകോടതി ശബരിമല സ്വർണ്ണക്കൊള്ള
കേസിലെ പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമർശം
ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്
കവിത ചൊല്ലി കവി കുരീപ്പുഴ ശ്രീകുമാറും പ്രചാരണത്തിന്
കുന്നത്തൂർ. കവിത ചൊല്ലി കവി കുരീപ്പുഴ ശ്രീകുമാറും പ്രചാരണത്തിന്
ഇടത് മുന്നണി സ്ഥാനാർത്ഥികളുടെ തെരഞെടുപ്പ് സ്വീകരണ പരിപാടി കുന്നത്തൂർ പഞ്ചായത്തിലെ ഏഴാംമൈലിൽ കവി ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ടി. ആർ. ശങ്കരപ്പിള്ള കെ.ശിവശങ്കരൻ നായർ, കെ. തമ്പാൻ ജി. പ്രിയദർശിനി ജി. നകുലകുമാർ ബി. ഹരികുമാർ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി കലാദേവി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി രശ്മി രൺജിത വാർഡ് സ്ഥാനാർത്ഥികളായ ദീപ. പി. അജിതകുമാരി എന്നിവർ നന്ദി പറഞ്ഞു
പത്രം | മലയാള ദിനപത്രങ്ങളിലൂടെ 🗓️ 2025 | ഡിസംബർ 5 | വെള്ളി |1201 വൃശ്ചികം 20| ചോതി
🚨 പ്രധാന വാർത്തകൾ
ശബരിമല സ്വര്‍ണക്കൊള്ള കേസ്: വൻതോക്കുകളിലേക്ക് അന്വേഷണം നീളണമെന്ന് കോടതി
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിലവില്‍ പ്രതികളായവര്‍ക്ക് മുകളിലുള്ള വന്‍തോക്കുകളെ വിട്ടുകളയരുതെന്നും അവരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നൽകി. ലക്ഷക്കണക്കിന് വിശ്വാസികളുള്ള ശബരിമല പോലുള്ള ക്ഷേത്രത്തിൽ ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടത്താൻ വലിയ വന്‍തോക്കുകളുടെ പിന്തുണയില്ലാതെ സാധ്യമല്ല എന്നും കോടതി നിരീക്ഷിച്ചു. ഇതുവരെ പ്രതി ചേര്‍ത്തവര്‍ക്കുമപ്പുറം ആളുകളുണ്ടെന്ന കോടതിയുടെ വ്യക്തമായ നിർദ്ദേശത്തെ തുടർന്ന് അന്വേഷണം വിപുലീകരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്ഥിരമായി ബന്ധമുള്ളവരിലേക്കും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കും അന്വേഷണം നീളണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ കേസ്: പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി
ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന് ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി, ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ എന്ന പദവി ഉപയോഗിച്ച് കേസിൽ സ്വാധീനം ചെലുത്തുകയും സാക്ഷികളെയും പരാതിക്കാരെയും ഭീഷണിപ്പെടുത്തുകയും തെളിവ് നശിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത് മുൻകൂർ ജാമ്യം നിഷേധിച്ചതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ജാമ്യം നിഷേധിച്ച ശേഷവും ഒളിവില്‍ തുടരുന്ന എംഎൽഎക്ക് വേണ്ടി പൊലീസ് സംഘം തിരച്ചിൽ നടത്തുകയാണ്. എംഎൽഎയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹൈക്കോടതിയെ സമീപിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ നീക്കം തുടങ്ങി. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടൻ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന.
രാഹുൽ മാങ്കൂട്ടത്തിൽ: രാഷ്ട്രീയ പ്രതികരണങ്ങൾ
- പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ: രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് രാജ്യത്ത് ഒരു പാര്‍ട്ടിയും എടുക്കാത്തതരം തീരുമാനമാണ്. പരാതി മണിക്കൂറുകള്‍ക്കകം പൊലീസിനു കൈമാറിയെന്നും ബുധനാഴ്ച തന്നെ പുറത്താക്കാൻ തീരുമാനിച്ചിരുന്നുവെന്നും സതീശൻ പറഞ്ഞു. സമാനമായ കേസുകളിൽ ആരോപണ വിധേയരായവർക്കെതിരെ നടപടിയെടുക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ചു.
- കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ: പാർട്ടി നടപടിയെ അഭിനന്ദിച്ചു. പാർട്ടിയുടെ മുഖം വികൃതമാക്കിയ പ്രവൃത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത്.
- ഷാഫി പറമ്പിൽ എം.പി.: രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണ്. വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ല.
- വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി: ‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ലെന്ന’ പരിഹാസവുമായി രംഗത്തെത്തി. രാഹുൽ എംഎൽഎ സ്ഥാനം കൂടി രാജിവെക്കണമെന്നും കോൺഗ്രസ് രാജി ചോദിച്ച് വാങ്ങിക്കണമെന്നും ആവശ്യപ്പെട്ടു.
- എം.വി. ഗോവിന്ദൻ: രാഹുലിന്റെ രാജി കേരളം മുഴുവൻ ആവശ്യപ്പെടുന്നു. കേട്ടുകേൾവിയില്ലാത്ത പരാതികളാണ് വരുന്നത്.
- കോൺഗ്രസ് നേതാവ് കെ. മുരളീധരൻ: കോടതി വിധിയെയും പുറത്താക്കിയ കെപിസിസിയുടെ നടപടിയേയും സ്വാഗതം ചെയ്തു. ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം.
- എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ: പാർട്ടിയുടെ അന്തസ് ഉയർത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്നും അത്തരം കാര്യങ്ങൾ ആലോചിച്ചാണ് കെപിസിസി തീരുമാനമെടുത്തതെന്നും പ്രതികരിച്ചു. എംഎൽഎ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുൽ ആണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.
കെടിയു – ഡിജിറ്റൽ സർവകലാശാല വിസി നിയമനം: ഗവർണർ സുപ്രീംകോടതിയിൽ
കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ പുതിയ നീക്കവുമായി ചാന്‍സലറായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സാങ്കേതിക സര്‍വകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന് കാട്ടി ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് അവധി
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 9, 11 തീയതികളിലാണ് ജില്ലകള്‍ തിരിച്ച് അവധി.
✈️ ഇൻഡിഗോ പ്രതിസന്ധി
🌍 അന്താരാഷ്ട്രം & ദേശീയ വാർത്തകൾ
ഇന്ത്യ – റഷ്യ ഉച്ചകോടി: പുടിൻ ഇന്ത്യയിൽ
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. മോദിയെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത നേതാവെന്ന് വിശേഷിപ്പിച്ച പുടിൻ, മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പുടിന്‍ ആവര്‍ത്തിച്ചു. വിദേശികളായ പ്രമുഖര്‍ ലോക്‌സഭയിലെ പ്രതിപക്ഷനേതാവിനെ കാണുന്നത് പാരമ്പര്യമാണെന്നും മോദിയും വിദേശകാര്യമന്ത്രാലയവും ഈ മാനദണ്ഡം പാലിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രതികരിച്ചു. പുടിൻ ഇന്ത്യയിൽ സഞ്ചരിക്കുന്നത് റഷ്യയില്‍ നിന്ന് വിമാനത്തില്‍ എത്തിക്കുന്ന ഓറസ് സെനറ്റ് എന്ന കവചിത ലിമോസിന്‍ കാറിലാണ്.
യുഎസ്: നാടുകടത്തിയ ഇന്ത്യക്കാർ
അമേരിക്കയില്‍ നിന്ന് ഈ വര്‍ഷം നാടുകടത്തിയ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം കഴിഞ്ഞ 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഈ വര്‍ഷം ഇതുവരെ 3,258 ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചു.
മാവോയിസ്റ്റ് ഏറ്റുമുട്ടൽ
ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ 6 മാവോയിസ്റ്റുകളെ കൂടി വധിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 18 ആയി.
പാകിസ്താൻ വാർത്തകൾ
- പാക്കിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവിയായി കരസേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ അഞ്ച് വർഷത്തേക്ക് നിയമിച്ചു.
- കടബാധ്യതയെ തുടര്‍ന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (PIA) ലേലം ചെയ്യാൻ ഒരുങ്ങുന്നു. ഡിസംബര്‍ 23ന് ലേലനടപടികൾ നടക്കുമെന്ന് റിപ്പോർട്ട്.
മറ്റ് വാർത്തകൾ
- ജി. സുധാകരൻ സന്ദർശനം: വീട്ടിലെ ശുചിമുറിയില്‍ വീണ് കാലിന് പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന മുന്‍മന്ത്രി ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.
- അദാനി ഇൻഫ്ര: ഡാറ്റാ സെന്റർ സ്ഥാപിക്കാൻ അദാനി ഇൻഫ്രക്ക് 480 ഏക്കര്‍ ഭൂമി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ അനുവദിച്ചു. 87,500 കോടി രൂപയാണ് വിവിധ ഘട്ടങ്ങളിലായി നിക്ഷേപിക്കുന്നത്.
🎬 സിനിമ വാർത്തകൾ
ദൃഢം: ഷെയിൻ നിഗം
ഷെയിന്‍ നിഗം പൊലീസ് യൂണിഫോമില്‍ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ ടൈറ്റില്‍ വീഡിയോ പുറത്ത്. എസ്.ഐ വിജയ് രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയിന്‍ അവതരിപ്പിക്കുന്നത്.
ഒടിടി റിലീസുകൾ
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യും രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തിയ ചിത്രം ‘ദ് ഗേള്‍ഫ്രണ്ട്’ ഉം ഡിസംബര്‍ അഞ്ച് മുതല്‍ ഒടിടിയില്‍ സ്ട്രീമിംഗ് തുടങ്ങി.
കൊല്ലം സ്വദേശിനിയായ അധ്യാപിക ഒമാനിലെ മസ്കത്തിൽ മരിച്ചു
മസ്കത്ത്: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശിനിയായ അധ്യാപിക ഒമാനിലെ മസ്കത്തിൽ മരിച്ചു. പോരുവഴി ഇടക്കാട് ചെറുതാപ്പിൽ വീട്ടിൽ ഷീബ തോംസൺ (54) ആണ് മരിച്ചത്. വര്ഷങ്ങളായി ഒമാനിലെ സ്വകാര്യ ഇന്റര്നാഷണൽ സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയെ തുടര്ന്ന് മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
പാവളവിലയിൽ ഫിലിപ്പ് കോശി – സൂസന് കോശി ദമ്ബതികളുടെ മകളാണ്. സികെ തോംസൺ ആണ് ഭര്ത്താവ്.
മക്കൾ. ജ്യോതിഷ് തോംസണ് (ബംഗളൂരു), തേജസ് തോംസണ് (യു.കെ). ഷോബിന് (ദുബൈ), ഷീജ സൂസന് തോമസ് (കുവൈത്ത്) എന്നിവരാണ് സഹോദരങ്ങൾ. മസ്കത്ത് ഖൗള ആശുപത്രി മോര്ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂര്ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും.
പ്ലാസ്റ്റിക് കവറിൽ കെട്ടി മാലിന്യ കൂമ്പാരത്തിൽ നിക്ഷേപിക്കപ്പെട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി, വിശ്വസിക്കാമോ ഈ കഥ
പാലക്കാട് . പ്ലാസ്റ്റിക് കവറിൽ കെട്ടി മാലിന്യ കൂമ്പാരത്തിൽ നിക്ഷേപിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അസ്ഥികൂടത്തിന് പിന്നിൽ ദുരൂഹത ഇല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മറവ് ചെയ്യുന്നതിനായി സ്മശാനത്തിലെ പഴയ കല്ലറ വൃത്തിയാക്കുന്നതിനിടെ അതിൽ ഉണ്ടായിരുന്ന അസ്ഥികൂടം മാലിന്ങ്ങൾക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് കണ്ടെത്തൽ. ഇന്ന് രാവിലെ നഗരസഭാ ജീവനക്കാരാണ് മാലിന്യ നിക്ഷേപിക്കാനായി എത്തിയപ്പോൾ പാലക്കാട് സ്റ്റേഡിയം മാതാ കോവിൽ പള്ളിക്ക് സമീപമുള്ള മാലിന്യ കൂമ്പാരത്തിൽ മനുഷ്യാസ്ഥികൂടവും മുടിയും നഖങ്ങളും പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ കൊലപാതകം അടക്കം സംശയിച്ചിരുന്നെങ്കിലും അസ്ഥികൂടം ഉപേക്ഷിച്ച ആൾ തന്നെ മൊഴി നൽകിയതായാണ് വിവരം. അതേസമയം ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ അന്വേഷണസംഘം തുടരും. മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
പുടിന് ഹൃദയാഭിവാദ്യവുമായി ഇന്ത്യ
ന്യൂഡൽഹി. റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ ഇന്ത്യയിൽ എത്തി. പ്രോട്ടോക്കോളുകൾ മാറ്റിവെച്ച് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ച് പ്രധാനമന്ത്രി. റഷ്യൻ പ്രസിഡന്റിനായി പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്ന് അത്താഴവിരുന്ന്. വ്ളാഡിമിർ പുടിൻ്റെ ഔദ്യോഗിക പരിപാടികൾ നാളെ.
ഡൽഹിയിലെ പാലം സൈനിക വിമാനത്താവളത്തിൽ എത്തിയ റഷ്യൻ പ്രസിഡണ്ടിന് രാജ്യത്തിൻറെ ഹൃദ്യമായ സ്വീകരണം. പ്രോട്ടോക്കോളുകൾ മാറ്റിവെച്ച് പ്രധാനമന്ത്രി നേരിട്ട് എത്തി വ്ളാഡിമിർ പുടിനെ സ്വീകരിച്ചു.
ഇരുവരും ഒരേ വാഹനത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക്. നാളെ രാവിലെ രാഷ്ട്രപതി ദൗപതി മുർവുമായ് റഷ്യൻ പ്രസിഡൻറ് കൂടിക്കാഴ്ച നടത്തും.
രാജ്ഘട്ട് സന്ദർശിച്ച ശേഷം ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച. ആരോഗ്യം പ്രതിരോധം കൃഷി ഉൾപ്പെടെ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചേക്കും. ഇരുപത്തിമൂന്നാമത് ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിലും വ്ളാഡിമിർ പുടിൻ പങ്കെടുക്കും. റഷ്യ – ഉക്രൈൻ സംഘർഷത്തിനു ശേഷമുള്ള വ്ളാഡിമിർ പുടിൻ്റെ ആദ്യ ഇന്ത്യ സന്ദർശനം ആണിത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍ ?
രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസ് വലയിലെന്ന് സൂചന. കാസര്‍കോട് ഹൊസ്ദൂര്‍ഗ് കോടതിയിലെത്തിച്ചേക്കും. കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം. മജിസ്‌ട്രേറ്റ് കോടതിയില്‍ തുടരുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിരുന്നു. കോടതി പരിസരത്ത് ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. രാഹുല്‍ കുറ്റക്കാരനെന്ന് തെളിവുകളില്‍ വ്യക്തം. ജാമ്യം നിഷേധിച്ച വിധിയിലെ വിവരങ്ങള്‍ ലഭിച്ചു. പ്രഥമദൃഷ്ട്യാ രാഹുലിന്റെ ഭാഗത്ത് വീഴ്ചയെന്നതിന് മതിയായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെന്‍ഷന്‍സ് കോടതി തള്ളി. ബലാല്‍സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നീ കുറ്റങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ നല്‍കിയ ഡിജിറ്റല്‍, മെഡിക്കല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിയുമായുള്ളത് ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണെന്ന രാഹുലിന്റെ വാദം കോടതിക്ക് മുന്‍പില്‍ വിലപ്പോയില്ല.
ഇന്നലെയും ഇന്നുമായി അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദത്തില്‍ ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും പരിശോധിച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ അതിജീവിതയുമായി നടത്തിയ ചാറ്റുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, ഭ്രൂണഹത്യ നടത്തിയതിന്റെ മെഡിക്കല്‍ രേഖകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതിലൂടെ, ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നി കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനായി.
മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചു,വിസി നിയമന കേസിൽ പുതിയ സത്യവാങ്മൂലം നൽകി ചാൻസിലർ ആയ ഗവർണർ
തിരുവനന്തപുരം. ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളിലെ വിസി നിയമന കേസിൽ പുതിയ സത്യവാങ്മൂലം നൽകി ചാൻസിലർ ആയ ഗവർണർ. സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോക്ടർ പ്രിയ ചന്ദ്രനെയും നിയമിക്കണം എന്ന് ആവശ്യം. മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചു എന്നും സത്യവാങ്മൂലത്തിൽ ചാൻസിലറുടെ വിമർശനം. നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. സർവ്വകലാശാല കാവിവൽക്കരണത്തെ ചെറുക്കുമെന്ന് SFI.
സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോക്ടർ പ്രിയ ചന്ദ്രനെയും നിയമിക്കണം. സർച്ച് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് സുദ്ൻഷു ധൂലിയ നൽകിയ രണ്ടു പട്ടികയിലും ഇടം നേടിയവരാണിവർ. ഇവരുടെ നിയമനത്തിനായി അനുവാദം നൽകണമെന്നാണ് ഗവർണർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നത്.വിസിയായിരുന്ന കാലത്ത് സർവ്വകലാശാലയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി പട്ടികയിൽ നിന്ന് സിസാ തോമസിനെ ഒഴിവാക്കിയത്. മുഖ്യമന്ത്രി നൽകിയ പേരുകൾ സജി ഗോപിനാഥന്റെയും എം എസ് രാജശ്രീയുടെയുമാണെന്നും ഇരുവർക്കും എതിരെ ചില ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ചാൻസിലർ ആയ ഗവർണർ ചൂണ്ടിക്കാട്ടി. ഗവർണർക്കെതിരെ എസ്എഫ്ഐ രംഗത്തെത്തി.
മുഖ്യമന്ത്രി നിർദ്ദേശിച്ച സജി ഗോപിനാഥനെയും എം എസ് രാജശ്രീയെയും നിയമിക്കാൻ ആകില്ലെന്നാണ് ഗവർണറുകളുടെ നിലപാട്.നേരത്തെ സർക്കാർ നൽകിയ പട്ടിക ഗവർണർ തീരുമാനമെടുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പരാമർശിച്ചിരുന്നു. ഗവർണർ നിയമനം വൈകിപ്പിക്കുന്നതിൽ സുപ്രീംകോടതി അതൃപ്തിയും രേഖപ്പെടുത്തി.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് പ്രതി എം.എല്‍.എ ആയത് കൊണ്ടെന്ന് കോടതി
തിരുവനന്തപുരം. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് പ്രതി എം.എല്‍.എ ആയത് കൊണ്ടെന്ന് കോടതി നിരീക്ഷണം. ഇന്നലെയും ഇന്നുമായി നടന്ന വിശദമായ വാദങ്ങൾക്ക് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തലിന്റെ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനും തടസ്സമില്ല. സത്യം ജയിക്കുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതി നൽകിയ അതിജീവിതയുടെ പ്രതികരണം
അടച്ചിട്ട കോടതിയിൽ ആദ്യ ദിവസം മുൻകൂർ ജാമ്യ ഹർജിയിൽ വാദം കേട്ടത് ഒരു മണിക്കൂറിലധികം.പരസ്പര ധാരണ പ്രകാരം നടത്തിയ ലൈംഗിക ബന്ധം എങ്ങനെ പീഡനമാകുമെന്ന പ്രതിഭാഗം വാദം. എന്നാൽ വിവാഹ വാഗ്‌ദാനം നൽകിയുള്ള പീഡനമായിരുന്നുവെന്നു തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ തിരിച്ചടിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസെന്നായിരുന്നു അടുത്ത വാദം.എന്നാൽ അതിജീവിത ഗർഭിണിയായി ഇരിക്കുന്ന അവസ്ഥയിൽ പോലും പീഡനം നടന്നുവെന്ന് പ്രോസിക്യൂഷൻ തിരിച്ചടിച്ചു. ഇതോടെ അന്വേഷണവുമായി രാഹുൽ മാങ്കൂട്ടത്തിൽ സഹകരിക്കുമെന്നായി പ്രതിഭാഗം. പക്ഷെ മുൻകൂർ ജാമ്യം അനുവദിക്കാൻ പാടില്ലെന്നും കൂടുതൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.അങ്ങനെയാണ് കേസിൽ വീണ്ടും ഇന്ന് വാദം കേട്ടത്. ഇന്നും അരമണിക്കൂറിലധികം വാദം കേട്ടു. അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത് ഇന്നാണ്.
പ്രതി MLA പദവി ഉപയോഗിച്ച് കേസില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയെന്നും കോടതി പറഞ്ഞു.
എന്നാൽ രാഹുലിനെതിരെ പുതിയതായി എടുത്ത ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആർ പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തിയെങ്കിലും ഈ
കേസ് കോടതി പരിഗണിച്ചില്ല.പ്രതി സ്ഥിരം കുറ്റവാളിയെന്ന് രണ്ടാം എഫ്്.ഐ.ആര്‍ പരിഗണിച്ച് മാത്രം പറയാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി.
അശാസ്ത്രീയ ഗർഭഛിദ്രം തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ പിടിവള്ളിയാക്കി.ആദ്യം അറസ്റ്റ് തടയുന്നതിൽ വിധി പറയുമെന്ന് പറഞ്ഞ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പുതിയ തെളിവുകൾ കൂടി പരിശോധിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളുകയായിരുന്നു. ഉത്തരവിറങ്ങാൻ വൈകിയതിനാൽ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിനും തിരിച്ചടിയുണ്ടായി.
ഭീമാ കൊറേഗാവ് കേസിൽ ജയിലിലുള്ള മലയാളി പ്രൊഫ ഹാനി ബാബുവിന് ഒടുവിൽ ജാമ്യം
മുംബൈ. ഭീമാ കൊറേഗാവ് കേസിൽ ജയിലിലുള്ള മലയാളി പ്രൊഫസർ ഹാനി ബാബുവിന് ഒടുവിൽ ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് വർഷവും ഏഴ് മാസവുമായി ജയിൽവാസത്തിലാണ് ഹാനി ബാബു. വിചാരണ അനന്തമായി നീണ്ട് പോവുന്നത് ചൂണ്ടിക്കാട്ടി നൽകിയ ജാമ്യാപേക്ഷയിലാണ് കോടതി അനുകൂല വിധി പ്രസ്താവിച്ചത്. മാവോയിസ്റ്റ് ബന്ധം, പ്രധാനമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് ഹാനിഹാഹുവിനെ അറസ്റ്റ് ചെയ്തത്. നിലവിൽ തലോജ ജയിലിലാണ് ഹാനിബാബു







































