ഇന്ത്യൻ എയർഫോഴ്‌സിൽ അഗ്‌നിപഥ് വായു (നോൺ കോംപാറ്റന്റ്) തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം (നമ്പർ: 02/2026) പ്രസിദ്ധീകരിച്ചു. ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് എന്നീ സ്ട്രീമുകളിലേക്കാണ് പ്രവേശനം.
അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. നാലുവർഷമാണ് സർവീസ്. യോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യം. ഹോസ്പിറ്റാലിറ്റി/ ഹൗസ് കീപ്പിങ്ങുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ കഴിയുന്നവരായിരിക്കണം. നാലുവർഷത്തെ സർവീസിനിടയിലും വിവാഹം അനുവദിക്കില്ല.
വിശദവിവരങ്ങളും അപേക്ഷാഫോമും agnipathvayu.cdac.in-ൽ ലഭിക്കും. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 134 കേന്ദ്രങ്ങളിൽ അപേക്ഷ സ്വീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 23.



























