പഞ്ചാബിലെ ജലന്ധറിലുള്ള ഡോ.ബി.ആർ. അംബേദ്കർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 101 ഒഴിവുണ്ട്.
തസ്തികകളും ഒഴിവും
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്- II-34, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്- I-22, അസോസിയേറ്റ് പ്രൊഫസർ-30, പ്രൊഫസർ-15.
ഒഴിവുള്ള വിഷയങ്ങൾ
ബയോടെക്‌നോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ എൻജിനിയറിങ്, ഐ.ടി., ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിങ്, മെക്കാനിക്കൽ, മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ്. ടെക്‌സ്‌റ്റൈൽ ടെക്‌നോളജി, കെമിസ്ട്രി, ഫിസിക്‌സ്, കെമിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്.
അപേക്ഷാഫീസ്
വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി./ എസ്.ടി./ ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും 1000 രൂപ, മറ്റുള്ളവർക്ക് 2000 രൂപ. ഓൺലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഫെബ്രുവരി 27. വിശദവിവരങ്ങൾക്ക് https://nitj.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.




























