Home News Local ശാസ്‌താംകോട്ട കോളേജിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ത്രിദിന ഓറിയന്റേഷൻ പ്രോഗ്രാം

ശാസ്‌താംകോട്ട കോളേജിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ത്രിദിന ഓറിയന്റേഷൻ പ്രോഗ്രാം

Advertisement

ശാസ്‌താംകോട്ട:കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ബ്രിഡ്ജ് ടു ബ്രില്ല്യൻസ് എന്ന പേരിൽ മെയ് 13 മുതൽ 15 വരെ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.മെയ് 13ന് രാവിലെ 10ന് ദേവസ്വം ബോർഡ് സെക്രട്ടറി പി.എൻ ഗണേശ്വരൻ പോറ്റി ഉദ്ഘാടനം നിർവഹിക്കും.ഹയർസെക്കൻഡറി പഠനത്തിനുശേഷം ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ശരിയായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗനിർദ്ദേശം നൽകുകയാണ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം.

മുൻ ഡിജിപി ഋഷിരാജ് സിംഗ്,സൈക്കോളജിസ്റ്റും കൺസൾട്ടന്റുമായ ഡോ.അജിത്ത് ശങ്കർ എന്നിവർ ക്ലാസുകൾ നയിക്കും.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.ksmdbc.ac.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 99956 87857.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here