മുംബൈ: യുവതിയെ പിന്തുടർന്ന്
ലൈംഗികാതിക്രമത്തിന് ശ്രമിച്ച
അക്രമികൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ പിടിയിലായ മലയാളി വിശദീകരണവുമായി രംഗത്ത്.
താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ
വെടിവെച്ചതെന്നാണ് ജയൻ പ്രതികരിച്ചത്.
യുവാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് ജയൻ ശിവാനന്ദൻ നായർ യുവാക്കളെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിവെച്ചത്. നാടൻ തോക്കുപയോഗിച്ചാണ് വെടി വെച്ചതെന്നാണ് വിവരം. ജയൻ കരസേനയിൽ സൈനികനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വെടിയേറ്റ് ഒരാൾ കൊ_ ല്ലപ്പെടുകയും
രണ്ട് പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാളാണ് കൊ ല്ലപ്പെട്ടത്.
ഇന്നലെ രാവിലെ 11.30 ഓടെ
താനെയിലെ മുബ്രയിൽ ആയിരുന്നു സംഭവം. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്‌കൂളിന് മുന്നിൽ വെച്ച് യുവതിയെ ശല്യം ചെയ് അ ക്രമികൾക്ക് നേരെ മലയാളിയായ ജയൻ
വെടി ടിയുതിർക്കുകയായിരുന്നു. അബ്‌ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു. കുറച്ച് നാളുകളായി ഇവർ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പല തവണ ലൈംഗിക അതിക്രമണത്തിന് ശ്രമിച്ചു. ഇന്നലെയും
അക്രമികൾ യുവതിയെ പിന്തുടർന്ന് ലൈം ഗികാതിക്രമണത്തിന് ശ്രമിച്ചു. ഈ സമയത്ത് ജയൻ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതർക്കമുണ്ടായി. തുടർന്നാണ് ജയൻ ഇവരെ വെടി വെച്ചത്. വെടിയേറ്റ് ഗുരുതര പരിക്കേറ്റ അക്ബർ അബ്ദുൾ ഷെയ്ഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ അബ്‌ദുൾ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവരെ കൽസേക്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.




































