Home News Breaking News ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 13 കാരനും സുഹൃത്തുക്കളും പിടിയില്‍

ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 13 കാരനും സുഹൃത്തുക്കളും പിടിയില്‍

Advertisement

ഡൽഹി. ഭജൻപുരയിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു.
അയൽവാസിയായ 13 കാരനും സുഹൃത്തുക്കളും ചേർന്നാണ് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ
പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മൂന്നാമത്തെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
ഈ മാസം 18ന് വൈകിട്ടാണ് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ മേഖലയിൽ എത്തിച്ചായിരുന്നു അതിക്രമം. രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു പെൺകുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അക്രമത്തിന്റെ വിവരങ്ങൾ പുറത്തറിയുന്നത്.

Advertisement