Home News Local ഭരണിക്കാവ് കാഷ്യൂ ഫാക്ടറിക്ക് സമീപംദേശീയ പാതയോരത്ത് അപകടം മറഞ്ഞിരിക്കുന്ന പാറക്കൂനകൾ ഭീഷണിയാകുന്നു

ഭരണിക്കാവ് കാഷ്യൂ ഫാക്ടറിക്ക് സമീപംദേശീയ പാതയോരത്ത് അപകടം മറഞ്ഞിരിക്കുന്ന പാറക്കൂനകൾ ഭീഷണിയാകുന്നു

Advertisement

ഭരണിക്കാവ്:ഭരണിക്കാവ് കാഷ്യൂ ഫാക്ടറിക്ക് സമീപം വണ്ടിപ്പെരിയാർ ഭരണിക്കാവ് ദേശീയ പാതയോരത്ത് അപകടം മറഞ്ഞിരിക്കുന്ന പാറക്കൂനകൾ ഭീഷണിയാകുന്നു. കൊട്ടാരക്കര,അടൂർ ഭാഗത്തേക്ക് പോകുന്ന തിരക്കേറിയ പാതയിൽ ഭരണിക്കാവിനും സിനിമാപറമ്പിനും മധ്യേയുള്ള വളവിലാണ് അപകടം മറഞ്ഞിരിക്കുന്നത്.രണ്ട് വർഷം മുമ്പ് അർദ്ധരാത്രിയിൽ ദേശീയ പാതയോരത്തേത് ഉൾപ്പെടെ ഫാക്ടറിയുടെ മതിലും ഇവിടെ കോർപ്പറേഷൻ സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തിരുന്നു.

ഫാക്ടറിയുടെ ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി എത്തിയവരായിരുന്നു പിന്നിലെന്നാണ് അറിയാൻ കഴിഞ്ഞത്.വസ്തുവിൽ മതിൽ കെട്ടാൻ ടോറസ് ലോറികളിൽ പാറയും എത്തിച്ചിരുന്നു.ഇവ തിരക്കേറിയ പാതയിൽ നിന്നും ഏറെ അകലെയല്ലാതെയാണ് ഇറക്കിയിരുന്നത്.എന്നാൽ പ്രതിഷേധം ശക്തമായതോടെ വസ്‌തു പിടിച്ചെടുക്കാൻ എത്തിയവർ പിന്മാറി.പക്ഷേ പൊളിച്ച മതിലും ഇറക്കിയ പാറയും കൂറ്റൻ ബോർഡും അവിടെ തന്നെ.കൂനയായി കിടക്കുന്ന പാറയിൽ കാട്ടുവള്ളികളും മറ്റും പടർന്ന് കിടക്കുന്നതിനാൽ ആർക്കും തിരിച്ചറിയാൻ കഴിയില്ല. കുറ്റിക്കാടെന്നു കരുതി വാഹനം ഓടിച്ചുകയറ്റിയാല്‍ അപകടം ഉറപ്പ്. സദാ തിരക്കേറിയ പാതയിൽ സൈഡുകൊടുക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുളള സാധ്യതയും തള്ളിക്കളയാനാവില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here