ശാസ്താംകോട്ട.ഭരണിക്കാവ് – കുമരഞ്ചിറ റോഡിൽ നാലുമുക്കിന് സമീപം നിയന്ത്രണം വിട്ട് വന്ന കാർ വീടിൻ്റെ ഗേറ്റ് തകർത്ത് വീട്ടിന് ഉള്ളിലേക്ക് പാഞ്ഞ് കയറി വീട്ടുമുറ്റത്തെ സിമൻ്റ് ബഞ്ചുകളും തകർത്ത് മതിലിൽ ഇടിച്ചു നിന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. സംഭവം നടക്കുമ്പോൾ വീട്ടുകാർ ഗേറ്റ് പൂട്ടി പുറത്തുപോയ സമയമായിരുന്നു.

BMW കാറിലുണ്ടായിരുന്ന യുവാക്കൾ അമിതമായി മദ്യപിച്ചതായി അപകടത്തിന് പിന്നാലേ ഓടി കൂടിയ സമീപവാസികൾവാസികൾ പറയുന്നു. ഭരണിക്കാവ് എൻ .ആർ വെജിറ്റബിൾ സ് ഉടമ നൗഷാദിൻ്റെ വീടാണിത്. ഇതിനിടെ അപകടത്തിൽ പെട്ട വാഹനം കടത്തിക്കൊണ്ട് പോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞത് സംഘർഷമായി. ഒടുവിൽ ശൂരനാട്ടും ശാസ്‌താംകോട്ടയിൽ നിന്നും പോലീസ് സംഘം എത്തിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.
also read:




































