നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇ വി എം) കമ്മീഷനിംഗ് ജില്ലയില്‍ പൂര്‍ത്തിയായി. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ വി എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ചെയ്യുന്നതാണ് പ്രക്രിയ.
Also Read:
ഓരോ നിയമസഭാമണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകളില്‍ വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടത്തിയത്. ജില്ലയിലെ 2256 പോളിംഗ് സ്റ്റേഷനുകളിലേക്കായി റിസര്‍വ് അടക്കം 2698 ബാലറ്റ് യൂണിറ്റുകളും 2691 കണ്‍ട്രോള്‍ യൂണിറ്റുകളും 2920 വി വി പാറ്റ് മെഷീനുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്.






























