കരുനാഗപ്പള്ളി: എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നിർദേശനുസരണം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസ്സി. എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. ഷാജിയും പാർട്ടിയും ഇന്ന് പുലർച്ചേ നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം വില്ലേജിൽ കുറു ങ്ങാപ്പള്ളി മുറിയിൽ ചിറക്കൽ വടക്കത്തിൽ ഷൈൻ കുമാറിന്റെ വീട്ടിൽ നിന്ന് 15 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി.വീട്ടുടമയായ ഷൈൻ കുമാറിനെ അറസ്റ്റ് ചെയ്തു. ടി പ്രതിയേയും തൊണ്ടി വക കേസ്സ് റിക്കാർഡുകളും കോടതി മുൻപാകെ ഹാജരാക്കി. അസ്സി.എക്സൈസ് ഇൻസ്‌പെക്ടറോടൊപ്പം സിവിൽ എക്സ്സൈസ് ഓഫീസർ മാരായ ചാൾസ്, നിധിൻ,അൻസാർ, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി എസ് ഗോപിനാഥ്, അസ്സി.എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും പങ്കെടുത്തു.തുടർന്നും കർശന നിരീക്ഷണവും പരിശോധനയും നടത്തുമെന്ന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ. ബിജു പറഞ്ഞു.




































