
കുന്നത്തൂർ:കുന്നത്തൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന് കുന്നത്തൂർ പഞ്ചായത്തിലെ 40 ഓളം കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകി.രാവിലെ ഏഴാംമൈൽ ജംഗ്ഷനിലെ ഇന്ദിരാജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രചരണം ആരംഭിച്ചത്.
ഡിസിസി ജനറൽ സെക്രട്ടറി കെ.സുകുമാരൻ നായർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.റ്റി.എ സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു.തുടർന്ന് കൊച്ചുപ്ലാമൂട്ടിലേക്ക്.ഇവിടെയും മാണിക്യമംഗലം ഉന്നതിയിലും കാത്തു നിന്ന പ്രായമായവർ ഉൾപ്പെടെയുള്ളവർ ഉല്ലാസിനെ പൂക്കൾ നൽകിയാണ് വരവേറ്റത്.ഉല്ലാസ് കോവൂരിനെ കാത്ത് ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കാത്തു നിന്നു..തുറന്ന വാഹനത്തിൽ നിറചിരിയുമായി കൈ കൂപ്പിയെത്തിയ ഉല്ലാസ് ഓരോ വോട്ടറുടെയും ഹൃദയം കവരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.നാട്ടിശേരി കശുവണ്ടി ഫാക്ടി,തലയാറ്റ് കശുവണ്ടി ഫാക്ടി എന്നിവിടങ്ങളിലെത്തി തൊഴിലാളികളെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിച്ചു.ഉച്ചയോടെ അമ്പുവിള
ഉന്നതിയിൽ എത്തിയപ്പോൾ കാത്തു നിന്നവർക്കിടയിൽ നിന്നും ‘അങ്കിളേയെന്നൊരു വിളി,ഒരു ചെറു ബാലൻ,അവൻ വെള്ള പേപ്പറിൽ പെൻസിൽ കൊണ്ട് വരച്ച ഉല്ലാസിൻ്റെയൊരു ചിത്രം.അവനെയും ആ ചിത്രവും നെഞ്ചോട് ചേർത്തൊരു സ്നേഹാലിംഗനം.


അലങ്കരിച്ച നിരവധി ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും അകമ്പടിയോടെ കുന്നത്തൂരിൻ്റെ ഗ്രാമാന്തരങ്ങളിൽ നിന്നും ലഭിച്ച ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രിയോടെ നെടിയവിള പടിഞ്ഞാറെ ജംഗ്ഷനിൽ പര്യടനം സമാപിച്ചു.

































