Home News Local ബന്ധുവായ യുവതിയെ അയൽവാസിയായ യുവാവ്  സ്നേഹിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധം: വീട് തീവച്ച് നശിപ്പിച്ച  കേസിലെ...

ബന്ധുവായ യുവതിയെ അയൽവാസിയായ യുവാവ്  സ്നേഹിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധം: വീട് തീവച്ച് നശിപ്പിച്ച  കേസിലെ പ്രതിക്ക് എട്ടുവർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും

Advertisement

വീട് തീവച്ച് നശിപ്പിച്ച  കേസിലെ പ്രതിക്ക് എട്ടുവർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. കൊട്ടാരക്കര മൈലം വില്ലേജിൽ പ്ലാവിള വീട്ടിൽ ഗോപിയുടെ മകൻ ശ്രീകുമാർ (32) നെയാണ് ബഹു. കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സി. എം. സീമ എട്ടുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.


15 .09.2022 തീയതി പുലർച്ചെ 2 മണിയോടെയാണ് കേസ്സിനാസ്പദനായ സംഭവം.  പ്രതിയായ ശ്രീകുമാറിന്റെ ബന്ധുവായ യുവതിയെ അയൽവാസിയായ യുവാവ്  സ്നേഹിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധത്തെ തുടർന്ന്, യുവാവിന്റെ വീടിന് പ്രതി തീ വെക്കുകയായിരുന്നു. സംഭവത്തിൽ വീട് ഭാഗികമായി കത്തി നശിക്കുകയും വീട്ടുപകരണങ്ങളും  ,  വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും കത്തി നശിക്കുകയും ചെയ്തു.

കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയിരുന്ന പൊന്നച്ചൻ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ജയകുമാർ കെ. കെ. കുന്നത്തൂർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് എ.എസ്.ഐ സുസ്മിത ഭവൻ ആയിരുന്നു.

Also Read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here