Home News Local കരുനാഗപ്പള്ളി കരുനാഗപ്പള്ളിക്കാര്‍ പോലുമറിയാതെ അധോലോകമായിക്കഴിഞ്ഞോ?

കരുനാഗപ്പള്ളി കരുനാഗപ്പള്ളിക്കാര്‍ പോലുമറിയാതെ അധോലോകമായിക്കഴിഞ്ഞോ?

Advertisement

കരുനാഗപ്പള്ളി. പിന്തുടര്‍ന്ന ഇര വഴുതിപ്പോവും മുമ്പ് കാര്‍ ബ്ളോക്ക് ചെയ്തതും. കാറിനുനേരെ ആക്രമണം നടത്തിയയതും കാറില്‍ നിന്നും വലിച്ച് പുറത്തിറക്കിയ എതിരാളിയെ ദയയുടെ ലവലേശമില്ലാതെ വെട്ടി നുറുക്കിയതും അവര്‍ വിവരിച്ചു. അലുവ അതുൽ കേസിലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് മുംബൈ അധോലോകത്തിലെ പ്പോലെ അതിക്രൂരമായി പ്രതിയോഗിയെ അരിഞ്ഞുവീഴ്ത്തിയത് പ്രതികള്‍ വിവരിച്ചത്.


രാവിലെ ഏഴു മണിയോടെ സായുധ പോലീസിന്റെ അകമ്പടിയോടെ വൻ സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്. കരുനാഗപ്പള്ളി എസിപി -സി.ജോൺ , സ്പെഷ്യൽ ബ്രാഞ്ച് എസിപി- ജോസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുതിയ കാവ് പെട്രോൾ പസിന് സമീപം എത്തിച്ച് തെളിവെടുത്തത്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അനീർ- (വീരപ്പൻ)-32, വിഷ്ണു (ബ്ളാക്) -28 28,നൗഫല്‍ -( മണ്ണണ്ണ ) -30, ഹുസൈൻ – 31, മുഹമ്മദ് ആഷിഖ് (തോമ ) -27 ഷംനാദ് (ശങ്കരാടി )-30 എന്നിവരെയാണ് സംഭവ സ്ഥലത്തെത്തിച്ചത്. തുടർന്ന് കൃത്യം നടത്തിയതിനെക്കുറിച്ച് പ്രതികൾ വിശദമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here