ശാസ്താംകോട്ട. .കുന്നത്തൂരിൽ ഇത്തവണയും കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥി. കുന്നത്തൂർ നിയോജകമണ്ഡലത്തിൽ കോവൂർ കുഞ്ഞുമോൻ എൽ ഡി എഫ് സ്ഥാനാർത്ഥിയാകും. കഴിഞ്ഞ 5 തവണയായി കുന്നത്തൂർ എംഎൽഎ ആണ് കോവൂർ കുഞ്ഞുമോൻ
6 ആം തവണയാണ് കോവൂർ കുഞ്ഞുമോൻ കുന്നത്തൂരിൽ നിന്ന് ജനവിധി തേടുന്നത്. സീറ്റ് ഇത്തവണയും ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിക്ക് എൽഡിഎഫ് നൽകുകയായിരുന്നു.കഴിഞ്ഞദിവസം ഇടതുപക്ഷ നേതാക്കളുമായി ആർ എസ് പി – ലൈനിസ്റ്റ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷാജാ.ജി.എസ്.പണിക്കരും സംസ്ഥാന കമ്മിറ്റി അംഗം സി.എസ്.അശോകനും നടത്തിയ തുടർ ചർച്ചയിൽ കുന്നത്തൂർ സീറ്റ് ആർ.എസ്.പി-ലൈനിസ്റ്റ്ന് നൽകുവാൻ ധാരണയായി. അതിൻറെ അടിസ്ഥാനത്തിൽ ആർ.എസ്.പി ലൈനിസ്റ്റിന്റെ സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും കൂടുകയും കുന്നത്തൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ആർ.എസ് പി- ലൈനിസ്റ്റ് നേതാവ് സ:കോവൂർ കുഞ്ഞുമോനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുവാൻ തീരുമാനിച്ചു.
also read:
ആറാമത്തെ തവണയാണ് സഖാവ് കോവൂർ കുഞ്ഞുമോൻ കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി ഇടതുപക്ഷ സർക്കാരിൻറെ വികസന പ്രവർത്തനങ്ങളുടെ ഫലമായി കുന്നത്തുരിൽ നിന്നും ഉജ്ജല വിജയം കരസ്ഥമാക്കാൻ കഴിയുമെന്ന് സ.കോവൂർ കുഞ്ഞുമോൻ പറഞ്ഞു.



































