Home News Local തഴവ സ്മാർട്ട് കൃഷിഭവൻ കെട്ടിടം ഉൽഘാടനം ചെയ്തു

തഴവ സ്മാർട്ട് കൃഷിഭവൻ കെട്ടിടം ഉൽഘാടനം ചെയ്തു

Advertisement

തഴവ.സി ആർ മഹേഷ്‌ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്മാർട്ട് കൃഷിഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം സി ആർ മഹേഷ് എംഎൽഎ നിർവഹിച്ചു.
കൊല്ലം ജില്ലയിലെ പ്രധാന കാർഷിക മേഖലയായ തഴവ ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ കെട്ടിടം ഏകദേശം 40 വർഷം പഴക്കമുള്ളതായിരുന്നു. ഏറെ അസൗകര്യങ്ങൾക്ക് ഇടയിൽ കേവലം ഇടുങ്ങിയ മുറികളോടുകൂടി കർഷകർക്ക് നിന്ന് തിരിയാൻ പോലും സൗകര്യമില്ലാത്ത ഒരു അവസ്ഥയിലായിരുന്നു കൃഷിഭവൻ പ്രവർത്തിച്ചുവന്നിരുന്നത്.

ഏറ്റവും കൂടുതൽ നെൽകൃഷി ഉള്ള പ്രദേശമായ പാവുമ്പ ഉൾപ്പെടെയുള്ള നിരവധി ഏലാസമിതി കളുടെ കർഷക ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട കൃഷിഭവന്റെ അസൗകര്യം വിവിധ കർഷക സമിതികൾ സി ആർ മഹേഷ് എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കോൺഫ്രൻസ് ഹാൾ, ഓഫീസ് സൗകര്യം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരം നിർമിക്കുന്നതിനാണ് സി ആർ മഹേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക അനുവദിച്ചത്.

ALSO READ:

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ സുജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നജീബ് മണ്ണേ ൽ,വൈസ് പ്രസിഡന്റ് നിസാം തോപ്പിൽത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുമ എസ്, തഴവാ ബിജു, അമ്പിളി, ബ്ലോക്ക് പഞ്ചായത്തംഗം ജയലക്ഷ്മി അശ്വതി എസ് ആർ വാർഡ് മെമ്പർ ബിന്ദു കോട്ടൂർ മുൻ പ്രസിഡന്റ്മാരായ വി സദാശിവൻ, എം എ ആസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പാടശേഖര സമിതി അംഗങ്ങൾ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, കൃഷി ഓഫീസർ ഗീതു തുടങ്ങിയവർ പങ്കെടുത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here