കുന്നത്തൂർ:മരുത്തടിയിൽ ക്ഷേത്രോത്സവത്തിനിടെ ഒരു സംഘം അക്രമികൾ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കുന്നത്തൂർ ഐവർകാല കിഴക്ക് സ്വദേശി ഹരികൃഷ്ണൻ്റെ കുടുംബത്തിന് ആശ്വാസം പകർന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ എത്തി.പാർക്കിസൺസ് രോഗ ബാധിതനായ പിതാവ് ജയസേനനെയും ഭിന്നശേഷിക്കാരിയായ മാതാവ് രജനിയെയും സഹോദരൻ ജയകൃഷ്ണനെയും ആശ്വസിപ്പിച്ചു.
നിർദ്ധന കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനും സർക്കാരിൽ നിന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ഒപ്പമുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നൽകി.തുടർന്ന് അമേരിക്കയിലെ സൗത്ത് ഫ്ലോറിഡ നവകേരള അസോസിയേഷൻ ഭാരവാഹികൾ കൈമാറിയ സാമ്പത്തിക സഹായം ഷിബു ബേബി ജോൺ മാതാപിതാക്കൾക്ക് നൽകി.
ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ,കെ.സുകുമാരൻ നായർ,പാങ്ങോട് സുരേഷ്,അനിൽകുമാർ.പി,ഡി.അലക്സുകുട്ടി,പഴവറ സന്തോഷ്,അനീഷ് ആലപ്പാട്,അരുൺ ഗോവിന്ദ്,ഉമേഷ് കുന്നത്തൂർ,യാക്കൂബ്,വിനോദ് ഐവർകാല,പുഷ്പാംഗദൻ,കീച്ചപ്പള്ളിൽ ജയച്ചന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.




































